Friday, June 25, 2010

ഇനിയും മരിക്കാത്ത ഓര്മ്മകള്

ഇനിയും മരിക്കാത്ത ഓര്മ്മകള്
ശവകല്ലറയ്ക്കുള്ളില് വീര്പ്പുമുട്ടുന്നു
മൃതപ്രണയത്തിന് തിരുശേഷിപ്പുകള് പോലെ

പറയാന് ബാക്കി വെച്ചതും പറയാന് മറന്നതും
ഒരിക്കലും പറയ്യില്ലെന്ന് കരുതിയതും
ഹൃദയകവാടം തകര്ത്തൊഴുകുന്നു

അറിഞ്ഞ ഒരാത്മാവും അറിയാത്ത തനുവും
കൊതിച്ച മനവും കൊതി തീര്ന്ന നയനങ്ങളും
തുടിക്കുന്നു വൃഥാ പോയ്പോയോരാ മൃതസന്ജീവനിക്കായി

കേട്ടുമറന്ന ഈണങ്ങളും കേള്ക്കാന് കൊതിച്ച ഗീതങ്ങളും
മീട്ടുന്നു മനസ്സിന് മണിവീണ തന്ത്രികള്
അലയടിക്കുന്നു വിപ്രലംഭത്തിന് ലോലരാഗങ്ങള്

ബലിച്ചോറുംബലികാക്കകളും ഏറെ കണ്ട സംവത്സരങ്ങള്
എന്നിട്ടുമെന്തേ ജ്വലിക്കുന്നോരീയോര്മ്മകള്
പുതുജീവനേകിയെന് നെഞ്ചകത്ത്

Monday, June 21, 2010

അടുക്കളയും അരങ്ങും

ഇത് മൈത്രെയിയുടെ ബ്ലോഗുലകത്തില് വന്ന ഒരു പാചക ബ്ലോഗിനെ പറ്റിയുള്ള വിവരണവും അതിന്റെ കമന്റുകളും വായിച്ചതു ശേഷമുള്ള പ്രതികരണമാണ്.

വി ടി യുടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന കൃതി ഉണ്ടാക്കിയ ഓളങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും മുന്‍പ്അടുക്കളയെന്നാല്‍ വീടിന്‍റെ പിറകു വശത്ത് വടക്ക് കിഴക്ക് മൂലയില്‍ കരിയും പുകയും നിറഞ്ഞ, ഈര്പ്പത്താല് ക്ലാവ് പിടിച്ച കാറ്റും വെളിച്ചവും കയറാത്ത ഒരു ഇരുട്ടറ ആയിരുന്നു.
ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും അതിലുരുകി തീരുന്ന ജീവിതങ്ങളോ? ക്ലാവ് പിടിച്ച ദ്വാരങ്ങള്‍ വീണലോട്ടകളെപ്പോലെ ആര്‍ക്കും വേണ്ടാതെ എല്ലാവരാലും അവഗണിക്കപ്പെട്ട പാഴ് ജന്മങ്ങളും
എന്നാല്‍ ഇന്ന് മാറുന്ന സ്ത്രീത്വത്തിന്റെ മുഖമനുസരിച്ചു അടുക്കളയും മാറുന്നുണ്ട്‌. ഇപ്പോഴത്തെ വീടുകളില്‍അടുക്കളയെന്നാല്‍ നാല് ചുവരുകളാല്‍ അതിര് തിരിക്കാത്ത വീടിന്‍റെ നടുത്തളത്തിലേക്ക് തുറന്നു കയറുന്ന ഒരുതുറന്ന സ്ഥലമാണ്‌. ഇതിപ്പോള്‍ മുഴുവന്‍ കുടുംബാന്ഗങ്ങളും ഒത്തു ചേരുന്ന സ്ഥലവുമാണ്‌. എന്നിരുന്നാലുംസ്ത്രീയുടെ സ്ഥാനം ഇപ്പോഴും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പൂര്‍ണമായി എത്തിയിട്ടില്ല. പുരുഷന്മാരുടെ, പ്രത്യേകിച്ചും
'മല്ലു' പുരുഷന്മാരുടെയിടയില്‍ അടുക്കള ഇപ്പോഴും സ്ത്രീയുടെ മാത്രം സാമ്രാജ്യമാണ്‌.
സ്ത്രീകള്‍ പൊതു ധാരയില്‍ എത്തുന്നതിനെ പറ്റി ശരാശരി മലയാളി പുരുഷത്വത്തിനു നല്ല അഭിപ്രായമില്ല.
അങ്ങിനെയെത്തുന്ന സ്ത്രീകളെ പറ്റി വികലമായൊരു കാഴ്ചപ്പാടാണ് അവനിപ്പോഴും ഉള്ളത്. സ്ത്രീ അല്പംസുന്ദരിയെങ്കില്‍ പറയാനുമില്ല. പുരുഷന് സ്ത്രീയെന്നാല്‍ കുറച്ചു ഭംഗിയുള്ള അവയവങ്ങള്‍ മാത്രമാണ്. അവന്‍റെ കണ്ണുകള്‍ അവളുടെ ശരീര വടിവുകളില്‍ മാത്രം ഫോക്കസ് ചെയ്തിരുക്കുന്നു. (തമിഴ് സിനിമകളിലെ ക്യാമറകണ്ണുകളെ പോലെ.)
സ്ത്രീ തന്‍റെ കഴിവും ബുദ്ധിയും ഉപയോഗിച്ച് ഉയരങ്ങളില്‍ എത്തിയാലും അവളെ അഴകളവുകളില്‍ ഒതുക്ക്കിഇടിച്ചു താഴ്ത്ത്താനാണ് പ്രവണത. പുരുഷനെപ്പോഴും ബുദ്ധിയുള്ള സ്ത്രീകളെ ഭയമാണ്.
കോമണ്‍ സെന്‍സും മല്‍ട്ടി ടാസ്കിങ്ങ് കഴിവുകളും തന്നെക്കാള്‍ കൂടുതല്‍ ഉള്ള സ്ത്രീ അവസരങ്ങള്‍ ലഭിച്ചാല്‍തങ്ങളെ പിന്തള്ളിയാലോ എന്ന പുരുഷ ഇഗോയിസ്ടുകളുടെ കോംപ്ലെക്സ്സ് ആണ് അതിനു കാരണം.
സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടികൊണ്ട് വനിതാ ബില്ലും മറ്റും വന്ന സ്ഥിതിക്ക് അവസ്ഥക്ക് ഒരു മാറ്റംപ്രതീക്ഷിക്കാം.
എന്നാലും പുരുഷ പ്രജകള്‍ തങ്ങളുടെ മനസിന്റെ ഇടുങ്ങിയ ഇടനാഴികള്‍ അല്പമെങ്കിലും വിശാലമാക്കാതെഎത്ര കണ്ട് ഇതു ഫലപ്രദമാകുമെന്ന് ആശങ്കയുണ്ട്. സ്ത്രീകളും പുരുഷന്മാരും അടുക്കളയും അരങ്ങുംഒരുപോലെ പങ്കു വെക്കുന്ന സമത്വ സുന്ദര ലോകം ഞാന്‍ ഇപ്പോഴേ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു.

Friday, June 18, 2010

അവസാനത്തെ വരികള്‍

പഴുതുകള്‍ അടച്ച്‌
തഴുതുകള്‍ ഇട്ട്
കണ്ണുകള്‍ കൂട്ടി അടച്ച്
ഞാന്‍ ഇറങ്ങി നില്‍ക്കുന്നു
മരണ വാതിലിന്‍ പടികള്‍ ഇറങ്ങുമ്പോഴും
അപരിചിത ഭാവങ്ങള്‍ കൈ വീശി കാണിക്കുന്നു
അനുകമ്പ, ഇത് ചങ്ങാത്തം
ഇഴയടുപ്പമുള്ള വെളുത്ത കോടി
ഇത് വീണ്ടെടുക്കലുകളുടെ ശേഷക്രിയ
നേര് ചിരിക്കുന്നു, നേരെ നില്‍ക്കുന്നു
അറിയാത്തതെല്ലാം , അര്‍ഥം
അനുഭവിച്ചതെല്ലാം വ്യര്‍ത്ഥം
ഹൃദയത്തിന്‍ അറകളില്‍ ഓര്‍മ്മകള്‍
രക്തം ചര്ദിച്ചു മരിക്കുന്നു
തിരസ്കൃത സ്നേഹത്തിന്‍ എല്ലുകള്‍
പേ പിടിച്ച
പ്രജഞയില്‍ ദാഹാര്ത്തരാകട്ടെ
നിറങ്ങള്‍ നീല
ചുണ്ടില്‍ ചുവപ്പിന്‍ കാക്കപ്പുള്ളി
അഴിഞ്ഞു വീണ ആഗ്രഹങ്ങളുടെ മുടിക്കെട്ട്
കാതില്‍ നിറഞ്ഞു ഇരമ്പുന്ന
ഉറക്കചടവുള്ള ഉച്ച ഭാഷണങ്ങള്‍, കുമ്പസാരങ്ങള്‍, കിനാവുകള്‍,
ആത്മഹത്യകള്‍
പൊടി പിടിച്ച പുസ്തകങ്ങളില്‍
വിരലുകള്‍ വിറയാര്‍ന്നപ്പോള്‍
ആദ്യത്തെയും അവസാനത്തെയും തൊടല്‍
ഒളിച്ചു കാണലുകളുടെ തിരശീലകള്‍
ഇന്ന്, ഞാന്‍
നാളെ,
വിസ്മൃതന്‍
ചോദ്യം, ഉത്തരം

എഴുതിയത്: ചിത്രങ്ങട നന്ദ

എന്തിനോടാണ്‌ ഇഷ്ടം?
ഇഷ്ടം എന്ന വാക്കിനോടാണ്ണ് ഇഷ്ടം
ആരോടാണ് പ്രണയം?
പ്രണയം എന്ന സങ്കല്പത്തിനോടാണ് പ്രണയം
എന്താണ് ആഗ്രഹം?
കൊതി തീരും വരെ സ്നേഹിക്കാന്‍
എന്തിനോടാണ്‌ ആര്‍ത്തി?
രാഗ പൂര്‍ണമായ ജീവിതത്തോട്
ആരോടാണ് ദേഷ്യം?
നിസന്ഗതയുടെകരിമ്പടത്തില്‍ ഉറങ്ങുന്നവരോട്
ആരോടാണ് പക?
തന്നിഷ്ടക്കാരിയായ നിയതിയോട്Tuesday, June 15, 2010

മഴയില്‍ അലിയുന്നതെന്താണ്?

എഴുതിയത്: ചിത്രങ്ങട നന്ദ

ചാറ്റല്‍ മഴയൊരു കുറുമ്പുകാരി
അവള്‍ ചിണുങ്ങി ചിണുങ്ങി കൂടുന്നു പിന്നാലെ
രാവേറെ ചെല്ലുമ്പോഴും പിറു പിറുങ്ങനെ
അടച്ചിട്ട ജാലകങ്ങളില്‍ ഉരുമിയുരുമി
താരാട്ട് പാട്ടിന്റെയീണത്തില്‍ മൂളി മൂളി
സുഖകരമായ ശൈത്യതാല്‍ വലയം ചെയ്ത്
രോമകൂപങ്ങളില്‍ അനുഭൂതി നിറച്ച്‌
നിറയുന്നു ചുറ്റിലും രജനി തന്‍ പ്രിയ സഖിയായി
പുലര്‍കാലെ തെളിയുന്നു ചേമ്പിലയില്‍ സ്ഫടികതുള്ളിയായി
റോസാ ദലങ്ങളില്‍ കണ്ണീര്‍കണങ്ങളായ്
ഊഷര ഭൂവില്‍ ഒഴുകുന്ന നീര്‍ചാലുകളായ്‌
യാത്രകളില്‍ കാതില്‍ കിന്നാരം ചൊല്ലി ചൊല്ലി
കാറ്റില്‍ ഉലയുന്ന ചില്ലകളില്‍ ആലിപ്പഴങ്ങളായി


പൊടുന്നനെ ശക്തി സ്വരൂപിന്ണിയായി


ആര്‍ത്തു അലയ്ക്കുന്നു
ആത്മാവിന്‍ ചിറ പൊട്ടിയ കണക്കു
പ്രവാഹത്തില്‍ ഒഴുകുന്നു മനസിലെ മാലിന്യങ്ങള്‍
നിര്‍മമാമീ സ്നേഹത്തിന്‍ ധാരയില്‍
അലിഞ്ഞു അലിഞ്ഞു ഇല്ലാതാകുന്നോരെന്‍ സ്വത്വം

Friday, June 4, 2010

Aamen, Sister Jesme and confessions

By Chithrangada Nanda

The other day after a leisurely evening walk, my friend asked me in a hushed tone whether I'd be interested in reading Sister Jesme's Aamen'!

What intrigued me most was the tone she used while asking the question. But even after reading the whole book, I am still unable to find out the reason for that tone and the funny expression on her face!

As a former student, and a favourite, I was excited to read the controversial book but was disappointed to find it lifeless and craft-less. I respect the Sister's courage and candidness to reveal the things which were not shocking to me who had spent good many years in convents but may surprise a common man to whom nuns and nunneries are still an enigma covered in black and white.

Even when Jesme was teaching us we were able to trace an intelligent and slightly eccentric character beating behind that cover ready to come out and explode, to shock the world from its slumber, to take it by the storm. Aamen appeared to me as a verbal diarrhea of someone who is the wronged one and a victim and needs to justify her actions in desperation.

As a literary work it lacks the finesse and the beauty expected from a woman of Sister’s calibre. It was written in haste so as to encash upon the curiosity poked by her resignation from the college and the order.


For those people who know about the life in convents, the revelations about the 'pairs' or about the internal politics and relationships, there is nothing new and exciting in the book. Men and women are men and women with all the feelings and emotions (like love, jealousy, greed, etc) and nuns and priests are not spared. (They are not procreated especially for this purpose!)
I don’t think that God expects people to control their basic instincts and stifle their personalities.

The Sister is capable of more and I won’t be surprised to hear from her soon. A highly intelligent woman like Jesme with a strong, independent mind cannot be confined to the rigid rules of an institution whether it is nunnery or marriage.

Minds such as Jesme’s will always be striving for perfection and freedom of expression beyond the limits of ordinary world.
ജാലകം