വരയിടാത്ത താളിലെ അക്ഷരങ്ങള്‍
കൊച്ചിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക്,
ചെവിക്കു പിടിച്ചമ്മ മാറ്റിയെഴുതിച്ചുവീണ്ടും;
വരയിട്ട താളിലത് വടിവൊത്ത
നേര്‍രേഖയില്‍ നീങ്ങും കൂനനുറുമ്പുകള്‍
പാതിവഴിയില്‍ മുറിഞ്ഞ വരകളില്‍
പകച്ചു പരക്കം പായുമ്പോഴോ?
തീര്‍ക്കുന്നു പുതിയ രേഖാചിത്രങ്ങള്‍
ദിശാബോധമില്ലാത്ത ചോണനുറുംബുകള്‍!
ഒരു പാസ്മാര്‍ക്ക് പോലും കിട്ടില്ലല്ലോ
ഈ കറകുറ എഴുത്തിനു ?
നേര്‍വരയില്‍ അച്ചടക്കത്തോടെ
നീങ്ങുന്ന അക്ഷരങ്ങളെയാണെനിക്കിഷ്ടം
എവിടെയാണെന്‍ചെവിക്കു പിടിക്കാ -
നൊരമ്മയെ കിട്ടുക ?
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Thursday, October 6, 2011
Monday, December 20, 2010
കലമ്പുന്ന വാക്കുകള്
തായ് വേരു തേടുന്ന വാക്കുകള്‍
താന്പോരിമ നേടിയ
ദത്തുപുത്രന്മാരെപ്പോലെ
ചൂണ്ടുന്നവിരല്‍ എന്‍ നേരെ
അന്വേഷിപ്പൂ തന്‍ മാതൃകുലം
വിഭ്രമചിത്തയായ് പരതുന്നു ഞാനെന്‍
ധിഷണയില്‍ ,ഹൃത്തില്‍ , ഓര്‍മ്മക്കല്ലിടുക്കുകളില്‍ ;
യുഗാന്തരങ്ങളായ് സ്വരുക്കൂട്ടിയ
അടുക്കും ചിട്ടയും കെട്ട ചിന്തകള്‍ തന്‍
മാറാല കെട്ടിയ കൂമ്പാരക്കൂട്ടങ്ങളില്‍
അനപത്യദുഃഖം പേറുന്ന
മച്ചിച്ചിന്തകള്‍ കെറുവോടെ
മലര്‍ത്തുന്നു കൈത്തലം
വളക്കുന്ന ചുരികക്കൊടികള്‍
നീളുന്നു പഴയ പള്ളിക്കൂടമതില്‍ക്കെട്ടില്‍
സന്മാര്‍ഗ്ഗ ക്ലാസ്സിലെ ചൂരല്‍ വടികളില-
മ്മൂമ്മക്കഥകളിലെ ഗുണപാഠങ്ങളില്‍
പറയിന്‍ കൂട്ടരേ,
നിങ്ങളുടെ ചിന്തകളെന്തിനെന്‍
ഉര്‍വരതയില്‍ ചുരമാന്തി?
പെറ്റു കൂട്ടിയീ 'ക്ലോണ്‍ ' കിടാങ്ങളെ ,
എന്റെയാത്മാവിന്നംശം പേറാത്ത,
എന്‍ജീവ സുഗന്ധം പടര്‍ത്താത്ത
താന്പോരിമ നേടിയ
ദത്തുപുത്രന്മാരെപ്പോലെ
ചൂണ്ടുന്നവിരല്‍ എന്‍ നേരെ
അന്വേഷിപ്പൂ തന്‍ മാതൃകുലം
വിഭ്രമചിത്തയായ് പരതുന്നു ഞാനെന്‍
ധിഷണയില്‍ ,ഹൃത്തില്‍ , ഓര്‍മ്മക്കല്ലിടുക്കുകളില്‍ ;
യുഗാന്തരങ്ങളായ് സ്വരുക്കൂട്ടിയ
അടുക്കും ചിട്ടയും കെട്ട ചിന്തകള്‍ തന്‍
മാറാല കെട്ടിയ കൂമ്പാരക്കൂട്ടങ്ങളില്‍
അനപത്യദുഃഖം പേറുന്ന
മച്ചിച്ചിന്തകള്‍ കെറുവോടെ
മലര്‍ത്തുന്നു കൈത്തലം
വളക്കുന്ന ചുരികക്കൊടികള്‍
നീളുന്നു പഴയ പള്ളിക്കൂടമതില്‍ക്കെട്ടില്‍
സന്മാര്‍ഗ്ഗ ക്ലാസ്സിലെ ചൂരല്‍ വടികളില-
മ്മൂമ്മക്കഥകളിലെ ഗുണപാഠങ്ങളില്‍
പറയിന്‍ കൂട്ടരേ,
നിങ്ങളുടെ ചിന്തകളെന്തിനെന്‍
ഉര്‍വരതയില്‍ ചുരമാന്തി?
പെറ്റു കൂട്ടിയീ 'ക്ലോണ്‍ ' കിടാങ്ങളെ ,
എന്റെയാത്മാവിന്നംശം പേറാത്ത,
എന്‍ജീവ സുഗന്ധം പടര്‍ത്താത്ത
നിര്‍ജ്ജീവ, നിര്‍ഗുണ പരബ്രഹ്മങ്ങളെ!!
Tuesday, December 7, 2010
തീക്കനല്പ്പൂവ്
എന്റെയുള്ളിലൊരു പൂ വിരിഞ്ഞു !
മഞ്ഞയില് ചോന്ന വരയുള്ള
ഇതളുകളില് കണ്ണാടിയുള്ള
അഗ്രങ്ങളില് നഖങ്ങളുള്ള
ജ്വലിക്കും ശോഭയുള്ള
തീക്കനല്പ്പൂവ് !
പിച്ചിചീന്തിയ ഇതളിന്ചീളില്
വിരിയുന്നനേകം പൂക്കള്
നീട്ടുന്ന നഖത്തിന് വേരുകള്
കെട്ടുപിണഞ്ഞൊരു ചിതയൊരുക്കി ,
ആളുന്നു പിന്നെയും
ഒരു കിണറ്റിലെ വെള്ളം
മുഴുവനുമൊഴിച്ചു
കെടുന്നില്ല ജ്വാലകള്
ഒരു കാലവര്ഷ മഴ മുഴുവനും കൊണ്ടു ,
ആളുന്നു പിന്നെയും
ദഹിക്കുന്നാരൂഡമാം വിശ്വാസങ്ങള്
വളമായിടട്ടെ പെരുകുന്ന പൂക്കള്ക്ക് ,
മരുഭൂവില് വിരിഞ്ഞോരീ
തീക്കനല്പ്പൂപാടത്തിന്!
മഞ്ഞയില് ചോന്ന വരയുള്ള
ഇതളുകളില് കണ്ണാടിയുള്ള
അഗ്രങ്ങളില് നഖങ്ങളുള്ള
ജ്വലിക്കും ശോഭയുള്ള
തീക്കനല്പ്പൂവ് !
പിച്ചിചീന്തിയ ഇതളിന്ചീളില്
വിരിയുന്നനേകം പൂക്കള്
നീട്ടുന്ന നഖത്തിന് വേരുകള്
കെട്ടുപിണഞ്ഞൊരു ചിതയൊരുക്കി ,
ആളുന്നു പിന്നെയും
ഒരു കിണറ്റിലെ വെള്ളം
മുഴുവനുമൊഴിച്ചു
കെടുന്നില്ല ജ്വാലകള്
ഒരു കാലവര്ഷ മഴ മുഴുവനും കൊണ്ടു ,
ആളുന്നു പിന്നെയും
ദഹിക്കുന്നാരൂഡമാം വിശ്വാസങ്ങള്
വളമായിടട്ടെ പെരുകുന്ന പൂക്കള്ക്ക് ,
മരുഭൂവില് വിരിഞ്ഞോരീ
തീക്കനല്പ്പൂപാടത്തിന്!
Tuesday, November 9, 2010
ജീവിതഗന്ധം
അടച്ചിട്ട മുറികളില്
ഇഴയുന്ന നിശബ്ദത,
തെളിയാ ദീപത്തിന് കരിന്തിരി -
പരത്തും ഈര്പ്പഗന്ധം
തളച്ചിട്ട മനസ്സുകളില്
അസ്വസ്ഥതയുടെ നീര്ക്കുമിളകള്
ചിതലരിച്ച്ച കിനാക്കള്
അജ്ഞതയുടെ ഇരുള്
വെറുങ്ങലിച്ച ചിന്തകളുടെ
മടുപ്പിക്കും ചീഗന്ധം
ആകെ കെട്ടിമൂടിയ ഉടലിന്
നിയന്ത്രിത ചലനത്തിന്റെ ,
കീഴടങ്ങലിന്റെ ശരീര ഭാഷ
കാറ്റേല്ക്കാത്ത്ത വെയിലേല്ക്കാത്ത
മേനികളില്
അത്തരില് കുഴയുന്ന വിയര്പ്പു ഗന്ധം
അളന്നു മുറിച്ച വാക്കുകളില്
കരിയുടെ,പുകയുടെ
എണ്ണയില് കരിഞ്ഞ മസ്സാലയുടെ
കടുകിട്ട വറവ് മണം.
ഇഴയുന്ന നിശബ്ദത,
തെളിയാ ദീപത്തിന് കരിന്തിരി -
പരത്തും ഈര്പ്പഗന്ധം
തളച്ചിട്ട മനസ്സുകളില്
അസ്വസ്ഥതയുടെ നീര്ക്കുമിളകള്
ചിതലരിച്ച്ച കിനാക്കള്
അജ്ഞതയുടെ ഇരുള്
വെറുങ്ങലിച്ച ചിന്തകളുടെ
മടുപ്പിക്കും ചീഗന്ധം
ആകെ കെട്ടിമൂടിയ ഉടലിന്
നിയന്ത്രിത ചലനത്തിന്റെ ,
കീഴടങ്ങലിന്റെ ശരീര ഭാഷ
കാറ്റേല്ക്കാത്ത്ത വെയിലേല്ക്കാത്ത
മേനികളില്
അത്തരില് കുഴയുന്ന വിയര്പ്പു ഗന്ധം
അളന്നു മുറിച്ച വാക്കുകളില്
കരിയുടെ,പുകയുടെ
എണ്ണയില് കരിഞ്ഞ മസ്സാലയുടെ
കടുകിട്ട വറവ് മണം.
Tuesday, September 28, 2010
നവ മാതൃത്വം
കുട്ടിക്ക് അമ്മിഞ്ഞ വേണം !
'അമ്മാ,ബാല്' കേഴുന്നു പൈതല്‍.
തിരിക്കുന്നമ്മ മുഖം എതിര്‍വശത്തേക്ക്
കോട്ടുന്നു ചായം പുരട്ടിയ ചുണ്ടുകള്‍
നാശമേ! നീയെന്തിനൂറിയെന്‍ ഗര്‍ഭപാത്രത്തില്‍ ?
പട്ടിണിക്കിട്ടും കരണംകുത്തി മറിഞ്ഞും
കൊത്തിയെടുത്തോരീ 34-24-34 നെ
തകിടം മറിച്ചു വീര്‍പ്പിച്ച ബലൂണ്‍ കണക്ക്.
ഉറങ്ങാതെ തൂങ്ങിയ കണ്‍പോളകളും
വര വീണു ചുളുങ്ങിയ നാഭിത്തടവും
തിരിഞ്ഞു കിടന്നു കംപ്യുട്ര്‍ സ്ക്രീനിലെ
'സ്ലിംബ്യുടിയെ' ആവാഹിക്കും പതീരത്നവും .
'മാതൃത്വത്തിന്‍ മാധുര്യം 'വാഴ്ത്തുന്ന കവിഹൃദയം
അറിയുന്നില്‍ലീ അഭിനവ -
മാതാവിന്‍ ധര്മ്മസങ്കടങ്ങള് !!!!!!!!
പിന്കുറിപ്പ് :
മെട്രോകളില്‍ യുവതികള്‍ അമ്മമാരാവാന്‍
തയാറാവുന്നില്ല എന്ന വാര്‍ത്തയാണ്
പ്രചോദനം .
'അമ്മാ,ബാല്' കേഴുന്നു പൈതല്‍.
തിരിക്കുന്നമ്മ മുഖം എതിര്‍വശത്തേക്ക്
കോട്ടുന്നു ചായം പുരട്ടിയ ചുണ്ടുകള്‍
നാശമേ! നീയെന്തിനൂറിയെന്‍ ഗര്‍ഭപാത്രത്തില്‍ ?
പട്ടിണിക്കിട്ടും കരണംകുത്തി മറിഞ്ഞും
കൊത്തിയെടുത്തോരീ 34-24-34 നെ
തകിടം മറിച്ചു വീര്‍പ്പിച്ച ബലൂണ്‍ കണക്ക്.
ഉറങ്ങാതെ തൂങ്ങിയ കണ്‍പോളകളും
വര വീണു ചുളുങ്ങിയ നാഭിത്തടവും
തിരിഞ്ഞു കിടന്നു കംപ്യുട്ര്‍ സ്ക്രീനിലെ
'സ്ലിംബ്യുടിയെ' ആവാഹിക്കും പതീരത്നവും .
'മാതൃത്വത്തിന്‍ മാധുര്യം 'വാഴ്ത്തുന്ന കവിഹൃദയം
അറിയുന്നില്‍ലീ അഭിനവ -
മാതാവിന്‍ ധര്മ്മസങ്കടങ്ങള് !!!!!!!!
പിന്കുറിപ്പ് :
മെട്രോകളില്‍ യുവതികള്‍ അമ്മമാരാവാന്‍
തയാറാവുന്നില്ല എന്ന വാര്‍ത്തയാണ്
പ്രചോദനം .
Tuesday, May 4, 2010
നോക്കെത്താ ദൂരത്തു കണ്ണുംനട്ട്
ചിത്രാങ്ങധ നന്ദ
ഏകാന്തത, മനം മടുപ്പിക്കുന്ന മരവിപ്പിക്കുന്ന ഏകാന്തത
ഒരു പെരുമ്പാമ്പിനെപ്പോല്‍ വലിഞ്ഞു മുറുക്കി, അമര്‍ത്തി ഞെരിച്ചു
വാ പിളര്‍ത്തി സര്‍വവും വിഴുങ്ങാന്‍ അടുക്കുന്നു
ചുറ്റിലും നിറയുന്ന അന്ധകാരം
സ്ഥല കാല ബോധമറ്റു വഴിയറിയാതെ
ആസുരാധപതനതിന്റെ മുന്‍ വിളികളില്‍ ഉഴലുന്ന
ദൈന്യതയാര്‍ന്ന മുഖങ്ങള്‍
വിധിയുടെ കരാള ഹസ്തങ്ങള്‍
വാരിയെടുത്ത് അമ്മാനമാടുന്ന
ചുഴലികലായ്, കൊടുംകാറ്റായ്
പേമാരിയായ് പെയ്തൊഴിയുമ്പോള്‍
ശൂന്യത, അസ്ഥികളില്‍ ശൈത്യം മരവിപ്പിക്കുന്നു
മനസിന്റെ ഇടനാഴികളില്‍
ഘനീഭവിച്ച മോഹഭംഗങ്ങള്‍
പരതുന്നു ഞാന്‍ നാല്പാടും
ഒരിറ്റു സ്നേഹം, ഒരിറ്റു ദയ
ഒരു സ്നേഹ സ്പര്‍ശം, ഒരു മൃദു മന്ദഹാസം
എവിടെ എവിടെയാണീ തീരം
ഉപാധികള്‍ ഇല്ലാത്ത മഞ്ഞു തുള്ളിപോല്‍
നൈര്‍മല്യമാര്‍ന്ന സ്നേഹം വിളയുന്ന താഴ്വര
ഏകാന്തത, മനം മടുപ്പിക്കുന്ന മരവിപ്പിക്കുന്ന ഏകാന്തത
ഒരു പെരുമ്പാമ്പിനെപ്പോല്‍ വലിഞ്ഞു മുറുക്കി, അമര്‍ത്തി ഞെരിച്ചു
വാ പിളര്‍ത്തി സര്‍വവും വിഴുങ്ങാന്‍ അടുക്കുന്നു
ചുറ്റിലും നിറയുന്ന അന്ധകാരം
സ്ഥല കാല ബോധമറ്റു വഴിയറിയാതെ
ആസുരാധപതനതിന്റെ മുന്‍ വിളികളില്‍ ഉഴലുന്ന
ദൈന്യതയാര്‍ന്ന മുഖങ്ങള്‍
വിധിയുടെ കരാള ഹസ്തങ്ങള്‍
വാരിയെടുത്ത് അമ്മാനമാടുന്ന
ചുഴലികലായ്, കൊടുംകാറ്റായ്
പേമാരിയായ് പെയ്തൊഴിയുമ്പോള്‍
ശൂന്യത, അസ്ഥികളില്‍ ശൈത്യം മരവിപ്പിക്കുന്നു
മനസിന്റെ ഇടനാഴികളില്‍
ഘനീഭവിച്ച മോഹഭംഗങ്ങള്‍
പരതുന്നു ഞാന്‍ നാല്പാടും
ഒരിറ്റു സ്നേഹം, ഒരിറ്റു ദയ
ഒരു സ്നേഹ സ്പര്‍ശം, ഒരു മൃദു മന്ദഹാസം
എവിടെ എവിടെയാണീ തീരം
ഉപാധികള്‍ ഇല്ലാത്ത മഞ്ഞു തുള്ളിപോല്‍
നൈര്‍മല്യമാര്‍ന്ന സ്നേഹം വിളയുന്ന താഴ്വര
Wednesday, March 17, 2010
പ്രാണന്റെ പ്രണയം
പ്രണയത്തിനും പ്രാണനും എന്ത് ബന്ധം?
പ്രാണന്റെ വിങ്ങലാണ് പ്രണയം
കത്തി ജ്വലിക്കുന്ന തീക്കനല്‍ പോലെ
ഉരുകിയൊലിക്കുന്ന ലാവ പോലെ
ആദ്യാനുരാഗത്തിന്‍ അനുരണനങ്ങള്‍
പിടക്കുന്നു പ്രാണന്‍ പ്രണയാഗ്നിയില്‍
പ്രണയത്തിനും പ്രായത്തിനും തമ്മില്‍ എന്ത് ബന്ധം?
പ്രായത്തിനു അതീതമത്രെ പ്രണയം
കൌമാര യൌവന വാര്‍ധക്യ ഭേധമെന്യേ
മനതാരില്‍ മയില്‍പീലി വിടര്‍ത്തും
മാന്ത്രിക മന്ത്രം പ്രണയം
പ്രണയത്തിനും പ്രഞജക്കും തമ്മില്‍ എന്ത് ബന്ധം?
പ്രഞജ തന്‍ ശത്രു പ്രണയം
പ്രണയത്തിന്‍ തലോടലില്‍ മയങ്ങിയ തനുവും
പ്രണയത്തിന്‍ താഡ്നതില്
വിതുമ്പിയ പ്രഞജയും
പൊള്ളൂന്ന നോവില്‍ പ്രാണന്റെ അര്‍ച്ചന
പ്രണയത്തിന്‍ പ്രസാദമോ ആത്മ നിര്‍വൃതി
പ്രാണന്റെ വിങ്ങലാണ് പ്രണയം
കത്തി ജ്വലിക്കുന്ന തീക്കനല്‍ പോലെ
ഉരുകിയൊലിക്കുന്ന ലാവ പോലെ
ആദ്യാനുരാഗത്തിന്‍ അനുരണനങ്ങള്‍
പിടക്കുന്നു പ്രാണന്‍ പ്രണയാഗ്നിയില്‍
പ്രണയത്തിനും പ്രായത്തിനും തമ്മില്‍ എന്ത് ബന്ധം?
പ്രായത്തിനു അതീതമത്രെ പ്രണയം
കൌമാര യൌവന വാര്‍ധക്യ ഭേധമെന്യേ
മനതാരില്‍ മയില്‍പീലി വിടര്‍ത്തും
മാന്ത്രിക മന്ത്രം പ്രണയം
പ്രണയത്തിനും പ്രഞജക്കും തമ്മില്‍ എന്ത് ബന്ധം?
പ്രഞജ തന്‍ ശത്രു പ്രണയം
പ്രണയത്തിന്‍ തലോടലില്‍ മയങ്ങിയ തനുവും
പ്രണയത്തിന്‍ താഡ്നതില്
വിതുമ്പിയ പ്രഞജയും
പൊള്ളൂന്ന നോവില്‍ പ്രാണന്റെ അര്‍ച്ചന
പ്രണയത്തിന്‍ പ്രസാദമോ ആത്മ നിര്‍വൃതി
Monday, March 15, 2010
മെല്ലെ തെളിയുന്ന മാനസം, രൂപം
എഴുതിയത്: ചിത്രാംഗധ നന്ദ
ഓളങ്ങളില്‍ തെന്നി നീങ്ങും
ചെറു പരല്‍ മീനുകള്‍ പോലെ
അഴകളവുകളില്‍ അഹങ്കരിച്ചാടും സ്ത്രീത്വം
ആഴമില്ലാത്ത പരപ്പില്ലാത്ത തടാകങ്ങളില്‍
തളചിടപെട്ട വളര്‍ച്ച മുരടിച്ച മാനസങ്ങള്‍
കശുമാങ്ങ കറയുള്ള കമീസില്‍
മുഖം അമര്തിതുടച് ഉല്ലാസയാകും ബാല്യം
എണ്ണ മയമുള്ള മുടിയിഴകളില്‍
തലേന്ന് കൊരുത്ത മുല്ലപ്പൂ ചൊരിയും സൌന്ദര്യം
അറ്റം കൂര്‍ത്തൊരു കണ്ണാടി ചില്ലില്‍
ആസ്വദിച്ചു ആനന്ദിക്കും കൌമാരം
പൂവാം കുരുംതല നീരില്‍ മുങ്ങിയ
ശീല തന്‍ ചാരം
കണ്ണിണകളില്‍ നിറ ദീപം തെളിയിക്കും യൌവനം
പചീര്കിലിയില് വരയും മഞ്ഞള്‍ കുറി നോക്കി
ജനാല പ്പടിയിലൊരു കിളി ച്ചൊല്ലി
പൊന്നും കുടത്തിനെന്തിനു പൊട്ടു
സീമന്ത രേഖയില്‍ തെളിഞ്ഞ സിന്ദൂരം
നല്കിയോരലസ്യത്തിനും
മാതൃത്വത്തിന് നിരവൃതിക്കും
ശേഷ പത്രമത്രേ നിലകണ്ണാടിയില്‍
തെളിഞ്ഞോ രീയപരിചിതരൂപം
പ്രഭാതങ്ങളിലെ ദീര്‍ഘ നിശ്വാസക്കസര്തിനും
യോഗക്കും ധ്യാനത്തിനും പിന്നെ ജിമ്മിനും
തിരികെ തരാനാകുമോ ക്കൂട്ടരെ
പോയ് പോയെരെന്‍ മനസുഖത്തെ
ഓളങ്ങളില്‍ തെന്നി നീങ്ങും
ചെറു പരല്‍ മീനുകള്‍ പോലെ
അഴകളവുകളില്‍ അഹങ്കരിച്ചാടും സ്ത്രീത്വം
ആഴമില്ലാത്ത പരപ്പില്ലാത്ത തടാകങ്ങളില്‍
തളചിടപെട്ട വളര്‍ച്ച മുരടിച്ച മാനസങ്ങള്‍
കശുമാങ്ങ കറയുള്ള കമീസില്‍
മുഖം അമര്തിതുടച് ഉല്ലാസയാകും ബാല്യം
എണ്ണ മയമുള്ള മുടിയിഴകളില്‍
തലേന്ന് കൊരുത്ത മുല്ലപ്പൂ ചൊരിയും സൌന്ദര്യം
അറ്റം കൂര്‍ത്തൊരു കണ്ണാടി ചില്ലില്‍
ആസ്വദിച്ചു ആനന്ദിക്കും കൌമാരം
പൂവാം കുരുംതല നീരില്‍ മുങ്ങിയ
ശീല തന്‍ ചാരം
കണ്ണിണകളില്‍ നിറ ദീപം തെളിയിക്കും യൌവനം
പചീര്കിലിയില് വരയും മഞ്ഞള്‍ കുറി നോക്കി
ജനാല പ്പടിയിലൊരു കിളി ച്ചൊല്ലി
പൊന്നും കുടത്തിനെന്തിനു പൊട്ടു
സീമന്ത രേഖയില്‍ തെളിഞ്ഞ സിന്ദൂരം
നല്കിയോരലസ്യത്തിനും
മാതൃത്വത്തിന് നിരവൃതിക്കും
ശേഷ പത്രമത്രേ നിലകണ്ണാടിയില്‍
തെളിഞ്ഞോ രീയപരിചിതരൂപം
പ്രഭാതങ്ങളിലെ ദീര്‍ഘ നിശ്വാസക്കസര്തിനും
യോഗക്കും ധ്യാനത്തിനും പിന്നെ ജിമ്മിനും
തിരികെ തരാനാകുമോ ക്കൂട്ടരെ
പോയ് പോയെരെന്‍ മനസുഖത്തെ
Subscribe to:
Posts (Atom)