ഇനിയും മരിക്കാത്ത ഓര്മ്മകള്
ശവകല്ലറയ്ക്കുള്ളില് വീര്പ്പുമുട്ടുന്നു
മൃതപ്രണയത്തിന് തിരുശേഷിപ്പുകള് പോലെ
പറയാന് ബാക്കി വെച്ചതും പറയാന് മറന്നതും
ഒരിക്കലും പറയ്യില്ലെന്ന് കരുതിയതും
ഹൃദയകവാടം തകര്ത്തൊഴുകുന്നു
അറിഞ്ഞ ഒരാത്മാവും അറിയാത്ത തനുവും
കൊതിച്ച മനവും കൊതി തീര്ന്ന നയനങ്ങളും
തുടിക്കുന്നു വൃഥാ പോയ്പോയോരാ മൃതസന്ജീവനിക്കായി
കേട്ടുമറന്ന ഈണങ്ങളും കേള്ക്കാന് കൊതിച്ച ഗീതങ്ങളും
മീട്ടുന്നു മനസ്സിന് മണിവീണ തന്ത്രികള്
അലയടിക്കുന്നു വിപ്രലംഭത്തിന് ലോലരാഗങ്ങള്
ബലിച്ചോറുംബലികാക്കകളും ഏറെ കണ്ട സംവത്സരങ്ങള്
എന്നിട്ടുമെന്തേ ജ്വലിക്കുന്നോരീയോര്മ്മകള്
പുതുജീവനേകിയെന് നെഞ്ചകത്ത്
Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts
Friday, June 25, 2010
Friday, June 18, 2010
ചോദ്യം, ഉത്തരം
എഴുതിയത്: ചിത്രങ്ങട നന്ദ
എന്തിനോടാണ് ഇഷ്ടം?
ഇഷ്ടം എന്ന വാക്കിനോടാണ്ണ് ഇഷ്ടം
ആരോടാണ് പ്രണയം?
പ്രണയം എന്ന സങ്കല്പത്തിനോടാണ് പ്രണയം
എന്താണ് ആഗ്രഹം?
കൊതി തീരും വരെ സ്നേഹിക്കാന്‍
എന്തിനോടാണ് ആര്‍ത്തി?
രാഗ പൂര്‍ണമായ ജീവിതത്തോട്
ആരോടാണ് ദേഷ്യം?
നിസന്ഗതയുടെകരിമ്പടത്തില്‍ ഉറങ്ങുന്നവരോട്
ആരോടാണ് പക?
തന്നിഷ്ടക്കാരിയായ നിയതിയോട്
എന്തിനോടാണ് ഇഷ്ടം?
ഇഷ്ടം എന്ന വാക്കിനോടാണ്ണ് ഇഷ്ടം
ആരോടാണ് പ്രണയം?
പ്രണയം എന്ന സങ്കല്പത്തിനോടാണ് പ്രണയം
എന്താണ് ആഗ്രഹം?
കൊതി തീരും വരെ സ്നേഹിക്കാന്‍
എന്തിനോടാണ് ആര്‍ത്തി?
രാഗ പൂര്‍ണമായ ജീവിതത്തോട്
ആരോടാണ് ദേഷ്യം?
നിസന്ഗതയുടെകരിമ്പടത്തില്‍ ഉറങ്ങുന്നവരോട്
ആരോടാണ് പക?
തന്നിഷ്ടക്കാരിയായ നിയതിയോട്
Tuesday, June 15, 2010
മഴയില്‍ അലിയുന്നതെന്താണ്?
എഴുതിയത്: ചിത്രങ്ങട നന്ദ
ചാറ്റല്‍ മഴയൊരു കുറുമ്പുകാരി
അവള്‍ ചിണുങ്ങി ചിണുങ്ങി കൂടുന്നു പിന്നാലെ
രാവേറെ ചെല്ലുമ്പോഴും പിറു പിറുങ്ങനെ
അടച്ചിട്ട ജാലകങ്ങളില്‍ ഉരുമിയുരുമി
താരാട്ട് പാട്ടിന്റെയീണത്തില്‍ മൂളി മൂളി
സുഖകരമായ ശൈത്യതാല്‍ വലയം ചെയ്ത്
രോമകൂപങ്ങളില്‍ അനുഭൂതി നിറച്ച്
നിറയുന്നു ചുറ്റിലും രജനി തന്‍ പ്രിയ സഖിയായി
പുലര്‍കാലെ തെളിയുന്നു ചേമ്പിലയില്‍ സ്ഫടികതുള്ളിയായി
റോസാ ദലങ്ങളില്‍ കണ്ണീര്‍കണങ്ങളായ്
ഊഷര ഭൂവില്‍ ഒഴുകുന്ന നീര്‍ചാലുകളായ്
യാത്രകളില്‍ കാതില്‍ കിന്നാരം ചൊല്ലി ചൊല്ലി
കാറ്റില്‍ ഉലയുന്ന ചില്ലകളില്‍ ആലിപ്പഴങ്ങളായി
പൊടുന്നനെ ശക്തി സ്വരൂപിന്ണിയായി
ആര്‍ത്തു അലയ്ക്കുന്നു
ആത്മാവിന്‍ ചിറ പൊട്ടിയ കണക്കു
പ്രവാഹത്തില്‍ ഒഴുകുന്നു മനസിലെ മാലിന്യങ്ങള്‍
നിര്‍മമാമീ സ്നേഹത്തിന്‍ ധാരയില്‍
അലിഞ്ഞു അലിഞ്ഞു ഇല്ലാതാകുന്നോരെന്‍ സ്വത്വം
ചാറ്റല്‍ മഴയൊരു കുറുമ്പുകാരി
അവള്‍ ചിണുങ്ങി ചിണുങ്ങി കൂടുന്നു പിന്നാലെ
രാവേറെ ചെല്ലുമ്പോഴും പിറു പിറുങ്ങനെ
അടച്ചിട്ട ജാലകങ്ങളില്‍ ഉരുമിയുരുമി
താരാട്ട് പാട്ടിന്റെയീണത്തില്‍ മൂളി മൂളി
സുഖകരമായ ശൈത്യതാല്‍ വലയം ചെയ്ത്
രോമകൂപങ്ങളില്‍ അനുഭൂതി നിറച്ച്
നിറയുന്നു ചുറ്റിലും രജനി തന്‍ പ്രിയ സഖിയായി
പുലര്‍കാലെ തെളിയുന്നു ചേമ്പിലയില്‍ സ്ഫടികതുള്ളിയായി
റോസാ ദലങ്ങളില്‍ കണ്ണീര്‍കണങ്ങളായ്
ഊഷര ഭൂവില്‍ ഒഴുകുന്ന നീര്‍ചാലുകളായ്
യാത്രകളില്‍ കാതില്‍ കിന്നാരം ചൊല്ലി ചൊല്ലി
കാറ്റില്‍ ഉലയുന്ന ചില്ലകളില്‍ ആലിപ്പഴങ്ങളായി
പൊടുന്നനെ ശക്തി സ്വരൂപിന്ണിയായി
ആര്‍ത്തു അലയ്ക്കുന്നു
ആത്മാവിന്‍ ചിറ പൊട്ടിയ കണക്കു
പ്രവാഹത്തില്‍ ഒഴുകുന്നു മനസിലെ മാലിന്യങ്ങള്‍
നിര്‍മമാമീ സ്നേഹത്തിന്‍ ധാരയില്‍
അലിഞ്ഞു അലിഞ്ഞു ഇല്ലാതാകുന്നോരെന്‍ സ്വത്വം
Monday, April 26, 2010
സൌന്ദര്യ ലഹരി
എഴുതിയത്: ചിത്രങ്ങട നന്ദ
വാസനതൈലം വാരിപ്പൂശി രാവില്‍
വിലസവതിയായി ഗന്ധരാജനും
ചന്ദ്രതിലകം ചാര്‍ത്തിയ വിണ്ണില്‍
മിഴി ചിമ്മി ലാസ്യമാടും മല്ലികയും
ലജ്ജയാല്‍ കൂമ്പിയ മാറിടം
പാതി മറച്ച ഒരില ചാര്‍ത്ത്നുള്ളില്‍
ആദ്യനാമര്‍ക്കനായ് മനം തുടിച്ചു
കാത്തിരിക്കും അമ്പുജവും
കാച്ചെണ്ണ മണമുള്ള കാര്കൂന്തലിനഴകാല്‍
ചന്ദന നിറമുള്ള തളിര്‍ മേനി ഒളിച്ചു
ചാരെ നില്‍കുന്ന ചാരുശിലയും
കൂട്ടത്തില്‍ സുന്ദരിയാരെന്നു
മൊഴിഞ്ഞു കൊണ്ടെന്‍
വിരിമാറില്‍ നഖ ചിത്രമെഴുതുമീ
നറും നിലാവിനോടായി
എന്തുത്തരം നല്‍കും ഈ രാവില്‍ ഞാന്‍?
വാസനതൈലം വാരിപ്പൂശി രാവില്‍
വിലസവതിയായി ഗന്ധരാജനും
ചന്ദ്രതിലകം ചാര്‍ത്തിയ വിണ്ണില്‍
മിഴി ചിമ്മി ലാസ്യമാടും മല്ലികയും
ലജ്ജയാല്‍ കൂമ്പിയ മാറിടം
പാതി മറച്ച ഒരില ചാര്‍ത്ത്നുള്ളില്‍
ആദ്യനാമര്‍ക്കനായ് മനം തുടിച്ചു
കാത്തിരിക്കും അമ്പുജവും
കാച്ചെണ്ണ മണമുള്ള കാര്കൂന്തലിനഴകാല്‍
ചന്ദന നിറമുള്ള തളിര്‍ മേനി ഒളിച്ചു
ചാരെ നില്‍കുന്ന ചാരുശിലയും
കൂട്ടത്തില്‍ സുന്ദരിയാരെന്നു
മൊഴിഞ്ഞു കൊണ്ടെന്‍
വിരിമാറില്‍ നഖ ചിത്രമെഴുതുമീ
നറും നിലാവിനോടായി
എന്തുത്തരം നല്‍കും ഈ രാവില്‍ ഞാന്‍?
Subscribe to:
Posts (Atom)