അടുക്കി വച്ച പുസ്തകക്കെട്ടില്‍
തിരഞ്ഞു ഞാന്‍ രാവേറെ ...
പൊടി പിടിക്കാത്ത ,നിറം മങ്ങാത്ത ,
ചിതലരിക്കാത്ത വെണ്താളിനായ്
മഞ്ഞ കയറിയ പേജുകള്‍ ക്രമത്തില്‍
മറിച്ചു ഞാന്‍ ആദ്യാന്തം
ഉറുമ്പരിച്ച കാലങ്ങള്‍
കോലം വരച്ച അക്ഷരക്കൂട്ടങ്ങള്‍ !
ഇടയിലായ് മങ്ങാതെ, മുഷിയാതെ
കടും വര്‍ണ്ണത്തില്‍ മയില്‍പീലിത്തുണ്ട്
സ്വപ്നത്തിന്‍ കളര്ഗാര്‍ഡില്‍
പീലി വിരിച്ച ഹര്ഷോന്മാദം!
നര കയറിയ ചിന്തകളില്‍
കൌമാര പ്രണയത്തിന്‍ മയിലാഞ്ചിച്ചോപ്പ്!!
light at the end of the tunnel
All about life and longing...
Thursday, January 26, 2012
Thursday, October 6, 2011
വരയും എഴുത്തും
വരയിടാത്ത താളിലെ അക്ഷരങ്ങള്‍
കൊച്ചിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക്,
ചെവിക്കു പിടിച്ചമ്മ മാറ്റിയെഴുതിച്ചുവീണ്ടും;
വരയിട്ട താളിലത് വടിവൊത്ത
നേര്‍രേഖയില്‍ നീങ്ങും കൂനനുറുമ്പുകള്‍
പാതിവഴിയില്‍ മുറിഞ്ഞ വരകളില്‍
പകച്ചു പരക്കം പായുമ്പോഴോ?
തീര്‍ക്കുന്നു പുതിയ രേഖാചിത്രങ്ങള്‍
ദിശാബോധമില്ലാത്ത ചോണനുറുംബുകള്‍!
ഒരു പാസ്മാര്‍ക്ക് പോലും കിട്ടില്ലല്ലോ
ഈ കറകുറ എഴുത്തിനു ?
നേര്‍വരയില്‍ അച്ചടക്കത്തോടെ
നീങ്ങുന്ന അക്ഷരങ്ങളെയാണെനിക്കിഷ്ടം
എവിടെയാണെന്‍ചെവിക്കു പിടിക്കാ -
നൊരമ്മയെ കിട്ടുക ?

Tuesday, July 5, 2011
തൃകോണപട്ടം
കൂട്ടിമുട്ടാത്ത സമാന്തരരേഖകള്‍
ബലത്തില്‍ വളച്ചൊടിച്ചോരു
തൃകോണപട്ടം പോലെ ജീവിതം
ഒരു കള്ളിയിലെ കണക്കിന്‍കാലുകള്‍
തോണ്ടിയെറിയുന്നു അടുത്ത കവിതകളത്തെ
ഒരു പൂത്തുമ്പിയതാ പാറുന്നു
മൂന്നാം പൂക്കളസുഗന്ധത്തില്‍
വരയ്ക്കുന്നു മൂലക്കളങ്ങള്‍
ഓരോ വളവിലും തീര്‍ക്കുന്നു
പ്രതിരോധ ചതുരംഗ പടയെ
കണക്കില്‍ തീര്‍ത്ത കവിതാ ശകലങ്ങള്‍
ഒരിക്കലും തെളിയാ സമവാക്യങ്ങള്‍
കൂട്ടിയാലും കിഴിച്ചാലും
ഉത്തരം കിട്ടാ കടം കഥ
എങ്കിലും ,കൂട്ടുന്നു ,കിഴിക്കുന്നു
ശരിയുത്തരത്തിന്‍ പൂത്തുമ്പിക്കായ് !
ബലത്തില്‍ വളച്ചൊടിച്ചോരു
തൃകോണപട്ടം പോലെ ജീവിതം
ഒരു കള്ളിയിലെ കണക്കിന്‍കാലുകള്‍
തോണ്ടിയെറിയുന്നു അടുത്ത കവിതകളത്തെ
ഒരു പൂത്തുമ്പിയതാ പാറുന്നു
മൂന്നാം പൂക്കളസുഗന്ധത്തില്‍
വരയ്ക്കുന്നു മൂലക്കളങ്ങള്‍
ഓരോ വളവിലും തീര്‍ക്കുന്നു
പ്രതിരോധ ചതുരംഗ പടയെ
കണക്കില്‍ തീര്‍ത്ത കവിതാ ശകലങ്ങള്‍
ഒരിക്കലും തെളിയാ സമവാക്യങ്ങള്‍
കൂട്ടിയാലും കിഴിച്ചാലും
ഉത്തരം കിട്ടാ കടം കഥ
എങ്കിലും ,കൂട്ടുന്നു ,കിഴിക്കുന്നു
ശരിയുത്തരത്തിന്‍ പൂത്തുമ്പിക്കായ് !
Monday, March 28, 2011
നീര്‍ക്കുമിള
കലിയടങ്ങാത്ത കടലിന്റെ
ചുഴലികളില്‍ ഒരു നീര്‍ക്കുമിള
നിറമേഴും ചാലിച്ചൊരുക്കിയ
സ്വപ്നത്തിന്‍ ബഹുവര്‍ണ്ണക്കൂടാരം
മണ്ഢൂകോദരം കണക്ക്
വളരുന്നാകാശത്തോളം
വീര്‍പ്പിച്ച വാഗ്ദാനങ്ങള്‍
പ്രതിഞ്ജകള്‍ ,പരിരംഭണങ്ങള്‍
ആവേശത്തിരമാലകള്‍ക്കിടയിലൂടൊരു
നേര്‍ത്ത കുന്തമുന !
നിയതിതന്‍ കാവ്യനീതി
മര്‍മ്മത്തിലേകും കാന്താരി നീറ്റല്‍
ചിതറിത്തെറിച്ച കിനാക്കള്‍
കലങ്ങിമറിഞ്ഞ കുത്തൊഴുക്കില്‍
ചേര്‍ന്നലിയുന്നീ മഞ്ഞ,പച്ച ,നീലത്തുണ്ടുകള്‍
അവസാനചക്രവാള സീമയില്‍
പടര്‍ത്തും ചുടുചോര തന്‍
തുടുത്ത ചോപ്പുനിറം !

Saturday, January 15, 2011
അഴകൊഴ വീട്ടമ്മ
ഞായറാഴ്ചകളുടെ സ്വന്തം സവിശേഷതയായ
ഇഴഞ്ഞുനീങ്ങല് അപരാഹ്നത്തിലേക്ക് കടന്നപ്പോള്
അവര് ആ മഞ്ഞച്ചായമടിച്ച ,കറുത്ത ഗ്രില്ലുകളുള്ള
ഒറ്റനില കെട്ടിടത്തില് ഒത്തുകൂടി.അവര് എന്നാല് ,
മോത്തിലാല് നെഹ്റു കോളനിയിലെ അസോസിയേഷന്
ഭാരവാഹികള് !
പാടം നികത്തി പണിത കോളനിയിലെ
മുപ്പതോളം വീടുകളിലെ പ്രതിനിധികളായി ,വാശിയേറിയ
തിരഞ്ഞെടുപ്പിനൊടുവില് അംഗത്വം നേടിയ നാല്
മഹിളാ രത്നങ്ങളും ആറു പുരുഷകേസരികളും ......
പൊടി പിടിച്ചു ,പൊടി പറത്തി ഈണത്തില് കറങ്ങുന്ന
പങ്കക്ക് താഴെ മേശക്ക് ചുറ്റുമായി വാരാന്ത്യ ആഘോഷങ്ങളുടെ
ബാക്കിപത്രമായ ആലസ്യത്തില് ഇരിക്കുന്ന അംഗങ്ങളുടെ
മുന്നിലേക്ക് ഒരു കെട്ട് അപേക്ഷാഫോറങ്ങള് ഇട്ട് അസോസിയേഷന്
പ്രസിഡണ്ടും കോളനിയിലെ പുരുഷപ്രജകളില് സുന്ദരസുഭഗനും
ദീനലോലനും സര്വ്വോപരി നാരികളുടെ ആരാധനാ പാത്രവുമായ
നന്ദകുമാര്മാഷ് വിഷയം ആരംഭിച്ചു .
"മാന്യ സുഹൃത്തുക്കളെ ,കഴിഞ്ഞയാഴ്ചത്തെ അജണ്ട പ്രകാരം
ഈ കോളനിയിലെ ഏറ്റവും നല്ല വീട്ടമ്മയെ തിരഞ്ഞെടുക്കുന്ന
മത്സരത്തിനായി വീട്ടമ്മമാര് അവരവരുടെ കൈയ്യക്ഷരത്തില്
സ്വന്തം ഗുണഗണങ്ങള് വര്ണ്ണിച്ചു കൊണ്ടു അപേക്ഷകള്
സമര്പ്പിക്കാന് ആവശ്യപ്പെട്ടിരുന്നല്ലോ ,അതുപ്രകാരം കിട്ടിയ
അപേക്ഷകളില് തീര്പ്പ്കല്പ്പിക്കുന്നതിനായി ഈ യോഗം
ആരംഭിച്ചതായി ഞാന് പ്രഖ്യാപിക്കുന്നു.അപേക്ഷകള് ഉച്ചത്തില്
വായിക്കുന്നതിനായി ഞാന് വൈസ്പ്രസിഡണ്ട് ആയ ജവാനി
നായരെ സ്വാഗതം ചെയ്യുന്നു
തന്റെ പേര് വിളിക്കുന്നത് കേട്ട ഇലെക്ട്രിസിറ്റി ബോര്ഡ് സുപ്രണ്ട് ,
ചുണ്ടെലി മുഖമുള്ള ജവാനി നായര് തന്റെ കട്ടിക്കണ്ണട,
കോളേജില് പഠിക്കുന്ന കാലത്ത് ആണ്കുട്ടികളുടെ ശ്രദ്ധ കിട്ടാത്ത
പെണ്കിടാങ്ങള് സഹജമായി വളര്ത്തിയെടുക്കുന്ന 'അലൂഫ്നെസ്സിന്റെ '
ഭാഗമായി, വലം കൈയ്യിലെ ചൂണ്ടുവിരല് കൊണ്ടു ഒന്ന് കയറ്റി
വെച്ചു ;തന്റെ ചുണ്ടെലി മുഖം മൂലം കിട്ടിയ പദവി -
(എതിരാളിയായി മത്സരിച്ച ലക്ഷണം തികഞ്ഞ സുന്ദരിയായ
കാഞ്ചന വല്ലഭന് കോളനിയിലെ അസൂയാലുക്കളായ അര്ദ്ധ സുന്ദരികളും
അനുസരണാശീലമുള്ള ഭര്ത്താക്കന്മാരും വോട്ടു ചെയ്തില്ല )
യുടെ ഉത്തരവാദിത്വങ്ങളിലെക്ക് കടന്നു .
'ആദ്യത്തെ അപേക്ഷ
പേര് :അനന്യ നായര്
വയസ്സ് :മുപ്പത്തിരണ്ട്
ഈ കോളനിയിലെ ഏറ്റവും നല്ല വീട്ടമ്മയാവാനുള്ള യോഗ്യത
എന്ത് കൊണ്ടും എനിക്കാണ്.കാരണം കോളനിയിലെ വീടുകളില്
ഏറ്റവും നല്ല പൂന്തോട്ടമുള്ളത് എന്റെ വീട്ടിലാണ് .മുടങ്ങാതെ
രണ്ടു നേരവും ചെടികള്ക്ക് വെള്ളമൊഴിച്ച് പരിചരിക്കുന്നത്
ഞാനാണ് .അതിനാല് അവാര്ഡ് എനിക്ക് നല്കണമെന്ന് അപേക്ഷിക്കുന്നു .'
നനുത്ത പ്രഭാതങ്ങളില് അനന്യാനായരുടെ പഞ്ചാരനനക്കലില്
നനഞ്ഞു കുളിരുന്ന ദന്ത ഡോക്ടര് ജോസ് പനക്കല് അനന്യയെ
പിന്താങ്ങി കൃതജ്ഞത കാണിച്ചു .എന്നാല് പൂന്തോട്ടമുണ്ടാക്കുക
എന്നത് ഏത് തോട്ടക്കാരനും ചെയ്യാവുന്ന പ്രവൃത്തിയാണെന്നും
അത് ഒരു നല്ല വീട്ടമ്മയുടെ ലക്ഷണമായി കാണാനാവില്ലെന്നും
ഉള്ള ഭൂരിപക്ഷ അഭിപ്രായത്തില് ദന്ത ഡോക്ടറുടെ വാദമുഖങ്ങള്
ആട് കടിച്ച ബിഗോണിയ പോലെ കരിഞ്ഞു പോയി .
ജവാനിചുണ്ടെലി വീണ്ടും തന്റെ ഗോള്ഡ് ഫിഷ് വായ തുറന്നു
വായന തുടര്ന്നു .
'പേര് :മെറ്റില്ഡ ഫ്രെഡി
വയസ്സ് :മുപ്പത്തി അഞ്ച്
ഈ കോളനിയിലെ ഏറ്റവും സംതൃപ്തനായ ഭര്ത്താവ് ഫ്രെഡി
ആണ് .ഞാന് എന്റെ ഭര്ത്താവിനെ കിട ............'
ഇതയുമായപ്പോഴേക്കും ജവാനി നായരുടെ മുഖം ചുവന്നു ,
ശബ്ദം വിറച്ചു .അവര് കണ്ണടഒന്ന് കൂടെ കയറ്റി കടലാസ്സു മേശമേല്
വെച്ചു .
'ഇനിയുള്ള വരികള് വായിക്കാന് എന്റെ സദാചാരബോധം
എന്നെ അനുവദിക്കുന്നില്ല .'
ചുണ്ടെലിയുടെ ഇടിഞ്ഞു തൂങ്ങിയ തോളുകള് ലജ്ജയാല് കൂമ്പി .
ഉറക്കം തൂങ്ങിയ മുഖങ്ങളില് സി എഫ് എല് ബള്ബിന്റെ
പ്രകാശം !.ചുണ്ടെലിയുടെ കൈയില് നിന്നും അപേക്ഷ തട്ടിയെടുത്ത്
പുരുഷാംഗങ്ങള് കുടവയറന് ഫ്രെഡിയോടുള്ള അസൂയയാല്
പച്ചയായ കണ്ണുരുട്ടി വായിക്കാന് തിരക്കുകൂട്ടി .
സമിതിയിലെ തലമുതിര്ന്ന അംഗവും ബഹുമാന്യനുമായ
നാരായണന് നംബീശന്റെ വിധി തീര്പ്പ്:
'അത് ഒരു നല്ല വേശ്യയുടെ ഗുണം മാത്രമാണ് ,അതുകൊണ്ട്
മാത്രം മെറ്റിയേ തിരഞ്ഞെടുക്കാനാവില്ല .'
എന്നത് അംഗങ്ങളുടെ മുറുമുറുക്കലുകള്ക്കിടയില്
മേശമേലടിച്ച് പിന്താങ്ങി ,ചുണ്ടെലി അടുത്ത അപേക്ഷ
വായന തുടങ്ങി .
'പേര് :ശോഭ വത്സന്
വയസ്സ് :നാല്പ്പത്
ഈ കോളനിയിലെ ഏറ്റവും നല്ല കുക്ക് എന്ന അവാര്ഡ്
പല പ്രാവശ്യം നേടിയ എനിക്കാണ് നല്ല വീട്ടമ്മക്കുമുള്ള
അംഗീകാരത്തിനുംഅവകാശം .എന്റെ കൈപ്പുണ്യം
അനുഭവിച്ചിട്ടുള്ള എല്ലാ അംഗങ്ങളും എനിക്ക് വോട്ടു
ചെയ്യണം എന്ന് അഭ്യര്ത്ഥിക്കുന്നു .
ഒരു വീട്ടമ്മയുടെ ഏറ്റവും പരമപ്രധാനമായ ഉത്തരവാദിത്വം
കുടുംബത്തെ ഊട്ടുക എന്നതാണെന്നും അതിനാല് അവാര്ഡിനര്ഹ
ശോഭാ വത്സന് തന്നെയാണെന്ന് അവരുടെ അയല് വാസിയും
ദിവസവും അവരുടെ പകര്ച്ചകള് മതിലിനപ്പുറത്ത് കൂടെ
കൈവിരല് സ്പര്ശമായും പാല്പ്പുഞ്ചിരിയായും നുകരാറുള്ള
റേഡിയോ ജോക്കി അനില് തോട്ടുങ്ങല് വാദിച്ചു .
നാല് വേലക്കാരികളെ മേല്നോട്ടം മാത്രം നടത്തി ഭക്ഷണം
ഉണ്ടാക്കുന്നത് വീട്ടമ്മയുടെ മിടുക്ക് ആയി കാണാനാവില്ല
എന്നതും അധികം കുടുംബങ്ങളും പുറത്തുപോയി
ആഹാരം കഴിക്കുന്ന ഈ കാലഘട്ടത്തില് പാചകം എന്നത് ഒരു യോഗ്യതയാക്കുന്നതിനെ ഫെമിനിസ്റ്റ് അംഗങ്ങള് എതിര്ത്തതും ആ അപേക്ഷയും തള്ളാനുള്ള കാരണങ്ങള് ആയി .
ചര്ച്ച ഇത്രയുമായപ്പോഴേക്കും തൊട്ടപ്പുറത്തെ കസേരയിലിരുന്ന
ലതികാദേവിയുടെ 'മോണാലിസ 'പെര്ഫ്യുമിന്റെ 'മണം
വിയര്പ്പില് കുഴഞ്ഞു അരോചകമായി തുടങ്ങിയ ഉണ്ണിത്താനും ,
മേശക്കപ്പുറമിരിക്കുന്ന ലുലു ജിഷ്ണുവിന്റെ ലോ നെക്ക്
കുര്ത്തക്കിടയിലൂടെ വെളിപ്പെടുന്ന അഴകളവുകള് ശല്യം
ചെയ്തു തുടങ്ങിയതിനാല് മുന്നിലാലും ചര്ച്ച നിര്ത്താനുള്ള
സിഗ്നലുകള് ചേഷ്ടകളിലൂടെ കാണിച്ചു തുടങ്ങി .അത് ഒരു
പകര്ച്ച വ്യാധിയായി പടര്ന്ന് എല്ലാ അംഗങ്ങളിലും എത്തി .
അവസാനം ചുണ്ടെലിയും ദീനലോലനും ചേര്ന്ന് ഒരു പ്രസ്താവന
നടത്തി യോഗം പിരിച്ചു വിട്ടു .പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങള്
ഇങ്ങനെയായിരുന്നു .....
'വീട്ടമ്മ എന്നത് അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് പോലെയാണ് .
ഓരോ വീടിന്റെയും ഭര്ത്താവിന്റെയും ജീവിത
സാഹചര്യങ്ങളുടെയും ഭാഗമായി വിവിധ രൂപങ്ങള്
മെനയുന്ന ആളുടെ കൈവിരുത് പോലെ പുറത്ത് വരുന്നത്
ആണെന്നും അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പ്
അസാധ്യമാണെന്നും കണ്ടെത്തിയതിനാല് ഈ മത്സരം റദ്ദാക്കിയിരിക്കുന്നു .'

Saturday, January 8, 2011
തോറ്റം പാട്ട്
'തോറ്റംപാട്ട് 'കാണാന് വര്നുണ്ടോ കുട്ട്യേ നീയ്യ് ?'
വേഷ്ടിയുടെ കര ശരിയാക്കി കുത്തി, മുടിയുടെ
അറ്റം കെട്ടിക്കൊണ്ടു അമ്മ നീട്ടി ചോദിച്ചു.
അമ്മയ്ക്ക് അല്ലെങ്കിലും ചന്തത്തില് ഒരുങ്ങി
കൂട്ടുകാരികളുടെയൊപ്പം ഇറങ്ങുന്ന നേരത്ത്
ഒരു ശ്രിന്ഗരിച്ച നീട്ടലാണ് .അത് കേള്ക്കുമ്പോഴേ
അനിക്ക് കാലിന്റെ പെരുവിരലില് ഒരു പെരുപ്പ്
കയറും .അല്ലാത്ത സമയത്ത് ശകാരവും പ്രാക്കും
കൊണ്ടു മുഖം ഭദ്രകാളിക്ക് പഠിക്കുന്നത് പോലെയാണ് .
'ഞാം പിന്നെ ലതെടെ കൂടെ വരാമമ്മേ !'
ഇലയില് ഒട്ടിപ്പിടിച്ചിരിക്കുന്ന അടയുടെ
അവസാനകഷണം വടിച്ചെടുത്ത് വായിലിട്ടു
കൊണ്ടവള് പറഞ്ഞു .
'നീയിപ്പോ ,വല്യ കുട്ടിയാണ് ,അതോര്മ്മ വേണം .കണ്ട
വേലിമ്മലും കൊമ്പത്തുമൊക്കെ പൊത്തിപ്പിടിച്ചു
കയറാന് നിക്കാണ്ടെ വേം വരണം ."
അമ്മ പതിവ്പല്ലവി പാടി .
ഈ "വല്യകുട്ടി "ആയതു മുതല് അമ്മ കെട്ടിത്തുടങ്ങിയത്
ആണ്ഈ വേലികള് .
എന്താപ്പോ എനിക്കൊരു വ്യത്യാസം ?
അനി മുറിയിലെ നിലക്കന്ണാടിയുടെ മുന്നില് നിന്നു നോക്കി .
രണ്ടു കൊല്ലം മുമ്പ് തയ്ച്ച്ച ബ്ലൌസ് മുമ്പില് ഒന്ന് ഇറുകിയിട്ടുണ്ട് .
അവളതിന്റെ അറ്റം പിടിച്ചു വലിച്ചിട്ടു .മിനുസമാര്ന്ന
ചേമ്പിലയില് വെള്ളത്തുള്ളികള് ഉരുണ്ടു നില്ക്കുന്നത്
പോലെ കവിളത്ത് രണ്ടു മൂന്നു കുരുക്കള് വന്നിട്ടുണ്ട് .
മേല്ച്ചുണ്ടിനു മുകളിലായ് നനുത്ത ചെമ്പന് രോമങ്ങളും .
അല്ലാതെ അച്ചമ്മേടെ തല്സ്വരൂപം (അതോണ്ടാണ് അമ്മക്ക്
അവളോട് ഇത്ര ദേഷ്യംന്നാണ് നാണിയമ്മ പറയുന്നത് )ആയ
വട്ട മുഖത്ത് വേറൊരു മാറ്റൊല്ല്യ .
അനി പറമ്പിനു പിന്നിലെ പൂട്ടിയിട്ട പടി രണ്ടു സ്ടെപ്പ്
വെച്ചു ചാടി ലതയുടെ വീട്ടിലെ പറമ്പിലേക്ക് കടന്നു .
വെയില് മങ്ങി ഇരുട്ടിത്തുടങ്ങി .നിറയെ കശുമാവ്
നിറഞ്ഞ പറമ്പില് പൊതുവേ എപ്പോഴും ഒരു ഇരുട്ടാണ്.
പഴുത്ത ഒരു കശുമാങ്ങ പറിച്ച് അത് കീറി കഷണം
വായിലിട്ട് അനി നടന്നു .ആ പറമ്പില് പണ്ടുണ്ടായിരുന്ന
പശുതൊഴുത്ത് ഇപ്പൊ കുട്ടികളുടെ കളിസ്ഥലമാണ് .
ഇന്നലെ രണ്ടാളും കൂടിമണ്ണ് കുഴച്ച് ഉണ്ടാക്കിവെച്ച
ഗണപതി ഉണങ്ങിയിട്ടുണ്ടോന്നു നോക്കിയിട്ട് പോവാമെന്നു
കരുതി അനി അങ്ങോട്ട് കയറി .തൊഴുത്തിന്റെ അറ്റത്ത്
തീറ്റയൊക്കെവെച്ചിരുന്ന ഒരു മുറിയുണ്ട് .അതാണ്
അവരുടെ കലാസൃഷ്ടികളുടെ പേറ്റുമുറി !
വെളിച്ചമില്ലാത്ത മുറിയില് കാലെടുത്ത് വെച്ചതും
എന്തോ തറയില് മറിഞ്ഞു വീണു ,ഒലിച്ചുവന്ന
തണുപ്പ് കാലിനെ പൊതിഞ്ഞു .മദ്യത്തിന്റെ രൂക്ഷ
ഗന്ധത്തില് വഴുതി വീഴാന് പോയ അവളെ ആരോ
അമര്ത്തി പിടിച്ചു .
ഉച്ചത്തില് അലറിവിളിക്കാന് വിടര്ന്ന ചുണ്ടുകളെ
ഇര തേടി മടുത്ത ഒരു പെരുംപാംബ് വിഴുങ്ങി .
പെരുംപാമ്പിന്റെ നാവ് തൊണ്ടയില് ഒട്ടി അവള്ക്ക്
ശ്വാസം മുട്ടിത്തുടങ്ങി.അവള് സര്വ്വ ശക്ത്തിമെടുത്ത്
കുതറി ,സ്വതന്ത്രമായ കൈകള് കൊണ്ടു ആ മുഖത്ത്
ആഞ്ഞു മാന്തി .ഒന്നയഞ്ഞ പിടിയില് നിന്നും ഊര്ന്നു
മാറി ഇറങ്ങിയോടി .വിറഞ്ഞു തുള്ളുന്ന നെഞ്ചിനെ
ഓട്ടത്തിന്റെ വേഗം കൊണ്ടു ശാന്തയാക്കി ,എങ്ങനെയോ
അമ്പലത്തിനുള്ളിലെത്തി അമ്മയോടൊപ്പമിരുന്നു .
'ലതയോ കുട്ട്യേ ?'
അമ്മ ചോദിക്കുന്നു
.മദ്യത്തിന്റെയുംഉമിനീരിന്റെയും പശയില് ഒട്ടിയ
ചുണ്ടുകള് അനക്കിമറുപടി പറയാനൊരു ശ്രമം നടത്തി
പരാജയപ്പെട്ടു ,അവള് തോറ്റംകളത്തിലെ രുതിരമാലയുടെ
മഞ്ഞളാല്അലന്കൃതമായ മേനിയും ചുവന്നു നീണ്ട നാവും
നോക്കിയിരുന്നു .വെളിച്ചപ്പാടിന്റെ ഉടുപ്പിന്റെ
ചുവപ്പും അരമണിയുടെ കിലുക്കവും ഒരുക്കിയ
അതിശയ ലോകത്തില് ഒരു ജീവച്ഛവമായി അവളിരുന്നു .
പാതിരാക്ക് കിടക്കയില് വീണ അനി മേത്ത്
പാമ്പിഴയുന്ന പോലെ തോന്നി കണ്ണ് മിഴിച്ചു .
ഇരുട്ടില് വെളിച്ചപ്പാടിന്റെ ചുവന്ന കണ്ണുകളും
വാളിന്റെ തിളക്കവും കണ്ടു ,കണ്ണിറുക്കിയടച്ച്
കമിഴ്ന്നു കിടന്നു .പെരുംപാമ്പിന്റെ ഞെരുക്കത്തില്
ചതഞ്ഞ മാറിലെ നീറ്റല് കൂടിക്കൂടി വന്നു .ഭയത്തിന്റെ
ആഴമേറും കയങ്ങളില് മുങ്ങിത്താണു എപ്പോഴോ
അവള്ക്ക് ബോധം നഷ്ടപ്പെട്ടു .
'അനിച്ചി,അനിചി ,എണീക്ക്'
ഉണ്ണിയുടെ വിളിയില്ഞെട്ടി എണീറ്റ അനി
മുറിയിലെങ്ങും അരമണിയുടെ
കിലുക്കം കേട്ട് ഞടുങ്ങി .
'അനിച്ചീ ,ലതെച്ച്ചീടെ ഏട്ടന് അവരുടെ പറമ്പിലെ
കശുമാവുമ്മേ തൂങ്ങി നിക്കണ് .അച്ഛനുമമ്മേം അവിടെയാണ് .
വാ ,നമുക്കും പൂവ്വാം ."
ചെക്കന് അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി .
തലേന്ന് അവള് മാങ്ങ പറിച്ച കശുമാവിന്മേല്
ചുവന്ന നാവു നീട്ടി ,കണ്ണ് തുറിച്ചരൂപം തൂങ്ങി നില്ക്കുന്നു .
രണ്ടു കവിളിന്മേലും ആഴത്തില് മാന്തി ചോര കക്കിയ
പാടുകള് അവള്ക്ക് മാത്രമറിയുന്ന കഥ പറയുന്നുണ്ടായിരിന്നു .

Monday, December 20, 2010
കലമ്പുന്ന വാക്കുകള്
തായ് വേരു തേടുന്ന വാക്കുകള്‍
താന്പോരിമ നേടിയ
ദത്തുപുത്രന്മാരെപ്പോലെ
ചൂണ്ടുന്നവിരല്‍ എന്‍ നേരെ
അന്വേഷിപ്പൂ തന്‍ മാതൃകുലം
വിഭ്രമചിത്തയായ് പരതുന്നു ഞാനെന്‍
ധിഷണയില്‍ ,ഹൃത്തില്‍ , ഓര്‍മ്മക്കല്ലിടുക്കുകളില്‍ ;
യുഗാന്തരങ്ങളായ് സ്വരുക്കൂട്ടിയ
അടുക്കും ചിട്ടയും കെട്ട ചിന്തകള്‍ തന്‍
മാറാല കെട്ടിയ കൂമ്പാരക്കൂട്ടങ്ങളില്‍
അനപത്യദുഃഖം പേറുന്ന
മച്ചിച്ചിന്തകള്‍ കെറുവോടെ
മലര്‍ത്തുന്നു കൈത്തലം
വളക്കുന്ന ചുരികക്കൊടികള്‍
നീളുന്നു പഴയ പള്ളിക്കൂടമതില്‍ക്കെട്ടില്‍
സന്മാര്‍ഗ്ഗ ക്ലാസ്സിലെ ചൂരല്‍ വടികളില-
മ്മൂമ്മക്കഥകളിലെ ഗുണപാഠങ്ങളില്‍
പറയിന്‍ കൂട്ടരേ,
നിങ്ങളുടെ ചിന്തകളെന്തിനെന്‍
ഉര്‍വരതയില്‍ ചുരമാന്തി?
പെറ്റു കൂട്ടിയീ 'ക്ലോണ്‍ ' കിടാങ്ങളെ ,
എന്റെയാത്മാവിന്നംശം പേറാത്ത,
എന്‍ജീവ സുഗന്ധം പടര്‍ത്താത്ത

നിര്‍ജ്ജീവ, നിര്‍ഗുണ പരബ്രഹ്മങ്ങളെ!!
Subscribe to:
Posts (Atom)