Tuesday, May 4, 2010

നോക്കെത്താ ദൂരത്തു കണ്ണുംനട്ട്

ചിത്രാങ്ങധ നന്ദ

ഏകാന്ത, മനം മടുപ്പിക്കുന്ന മരവിപ്പിക്കുന്ന ഏകാന്ത
ഒരു പെരുമ്പാമ്പിനെപ്പോല്‍ വലിഞ്ഞു മുറുക്കി, അമര്‍ത്തി ഞെരിച്ചു
വാ പിളര്‍ത്തി സര്‍വവും വിഴുങ്ങാന്‍ അടുക്കുന്നു
ചുറ്റിലും നിറയുന്ന അന്ധകാരം
സ്ഥല കാല ബോധമറ്റു വഴിയറിയാതെ
ആസുരാധപതനതിന്റെ മുന്‍ വിളികളില്‍ ഉഴലുന്ന
ദൈന്യതയാര്‍ന്ന മുഖങ്ങള്‍
വിധിയുടെ കരാള ഹസ്തങ്ങള്‍
വാരിയെടുത്ത് അമ്മാനമാടുന്ന
ചുഴലികലായ്, കൊടുംകാറ്റായ്
പേമാരിയായ് പെയ്തൊഴിയുമ്പോള്‍
ശൂന്യത, അസ്ഥികളില്‍ ശൈത്യം മരവിപ്പിക്കുന്നു
മനസിന്റെ ഇടനാഴികളില്‍
ഘനീഭവിച്ച മോഹഭംഗങ്ങള്‍
പരതുന്നു ഞാന്‍ നാല്പാടും
ഒരിറ്റു സ്നേഹം, ഒരിറ്റു ദയ
ഒരു സ്നേഹ സ്പര്‍ശം, ഒരു മൃദു മന്ദഹാസം
എവിടെ എവിടെയാണീ തീരം
ഉപാധികള്‍ ഇല്ലാത്ത മഞ്ഞു തുള്ളിപോല്‍
നൈര്‍മല്യമാര്‍ന്ന സ്നേഹം വിളയുന്ന താഴ്വര


ജാലകം