എഴുതിയത്: ചിത്രങ്ങട നന്ദ
വാസനതൈലം വാരിപ്പൂശി രാവില്‍
വിലസവതിയായി ഗന്ധരാജനും
ചന്ദ്രതിലകം ചാര്‍ത്തിയ വിണ്ണില്‍
മിഴി ചിമ്മി ലാസ്യമാടും മല്ലികയും
ലജ്ജയാല്‍ കൂമ്പിയ മാറിടം
പാതി മറച്ച ഒരില ചാര്‍ത്ത്നുള്ളില്‍
ആദ്യനാമര്‍ക്കനായ് മനം തുടിച്ചു
കാത്തിരിക്കും അമ്പുജവും
കാച്ചെണ്ണ മണമുള്ള കാര്കൂന്തലിനഴകാല്‍
ചന്ദന നിറമുള്ള തളിര്‍ മേനി ഒളിച്ചു
ചാരെ നില്‍കുന്ന ചാരുശിലയും
കൂട്ടത്തില്‍ സുന്ദരിയാരെന്നു
മൊഴിഞ്ഞു കൊണ്ടെന്‍
വിരിമാറില്‍ നഖ ചിത്രമെഴുതുമീ
നറും നിലാവിനോടായി
എന്തുത്തരം നല്‍കും ഈ രാവില്‍ ഞാന്‍?