Monday, April 26, 2010

സൌന്ദര്യ ലഹരി

എഴുതിയത്: ചിത്രങ്ങട നന്ദ

വാസനതൈലം വാരിപ്പൂശി രാവില്‍
വിലസവതിയായി ഗന്ധരാജനും
ചന്ദ്രതിലകം ചാര്‍ത്തിയ വിണ്ണില്‍
മിഴി ചിമ്മി ലാസ്യമാടും മല്ലികയും
ലജ്ജയാല്‍ കൂമ്പിയ മാറിടം
പാതി മറച്ച ഒരില ചാര്‍ത്ത്നുള്ളില്‍
ആദ്യനാമര്‍ക്കനായ് മനം തുടിച്ചു
കാത്തിരിക്കും അമ്പുജവും
കാച്ചെണ്ണ മണമുള്ള കാര്കൂന്തലിനഴകാല്‍
ചന്ദന നിറമുള്ള തളിര്‍ മേനി ഒളിച്ചു
ചാരെ നില്‍കുന്ന ചാരു
ശിലയും
കൂട്ടത്തില്‍ സുന്ദരിയാരെന്നു
മൊഴിഞ്ഞു കൊണ്ടെന്‍
വിരിമാറില്‍ നഖ ചിത്രമെഴുതുമീ
നറും നിലാവിനോടായി
എന്തുത്തരം നല്‍കും രാവില്‍ ഞാന്‍?

3 comments:

  1. ചിത്ര,
    കവിതയിൽ പഴമ വല്ലാതെ ഫീൽ ചെയ്യുന്നു. ഒരു ചെറുശ്ശേരി കാലത്തേക്ക് പോയപോലെ.. ഇതിൽ വൃത്തവും മറ്റും ഉപയോഗിച്ചിട്ടുണ്ടോ? പിന്നെ കവിതയിൽ പുരാതനവും ആധുനീകവും ഉത്തരാധുനീകവും ഉണ്ടെന്നൊക്കെ പറയപ്പെടുമ്പോളും കവിത വായനക്കാരനോട് സംവേദിക്കുന്നത് വ്യക്തമായിരിക്കണമെന്നേ എനിക്ക് അഭിപ്രായമുള്ളൂ. വരികൾ ചിലയിടങ്ങളിലെങ്കിലും അല്പം കടുപ്പമായോ എന്നൊരു സംശയം. പക്ഷെ വളരെ നന്നായിരിക്കുന്നു.. വ്യത്യസ്തതയുള്ള, കാലത്തിന് യോജിച്ച വിഷയങ്ങൾ തിരഞ്ഞെടുത്താൽ കൂടുതൽ നന്നാവും എന്നൊരു അഭിപ്രായമുണ്ട്.

    ഒരു ഓഫ് : ചിത്രയുടെ ബ്ലോഗ് ഇതുവരെ അഗ്രികളിലൊന്നും റജിസ്റ്റർ ചെയ്തിട്ടില്ല എന്ന് തോന്നുന്നു. മലയാള ബ്ലോഗുകൾക്ക് വായനക്കാരനിലേക്ക് ഒത്തിരി “ജാലകങ്ങളും “ “ചിന്തകളും “ ഉണ്ട്. കഴിയുമെങ്കിൽ അത് ചെയ്യുക. കൂടുതൽ വായനക്കാർ ഉണ്ടാവുമ്പോളേ നമുക്ക് തെറ്റുകൾ തിരുത്താനും ശരികൾ മനസ്സിലാക്കാനും പറ്റുകയുള്ളു.

    ReplyDelete
  2. thanks manoraj,vruthamonnum njaan upayogichittilla,namuk athrayonnum njaanam illa!
    engane aanu jaalakathil register cheyyunnathu?
    varikal kaduppamaayooo?

    ReplyDelete
  3. നല്ല സങ്കേതങ്ങള്‍. മനോ പറഞ്ഞപോലെ കുറച്ചുകൂടി ആധുനീകരിക്കാം... ഇനിയും നല്ല വരികള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete

ജാലകം