Thursday, October 6, 2011

വരയും എഴുത്തും

വരയിടാത്ത താളിലെ അക്ഷരങ്ങള്‍
കൊച്ചിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക്,
ചെവിക്കു പിടിച്ചമ്മ മാറ്റിയെഴുതിച്ചുവീണ്ടും;
വരയിട്ട താളിലത് വടിവൊത്ത
നേര്‍രേഖയില്‍ നീങ്ങും കൂനനുറുമ്പുകള്‍

പാതിവഴിയില്‍ മുറിഞ്ഞ വരകളില്‍
പകച്ചു പരക്കം പായുമ്പോഴോ?
തീര്‍ക്കുന്നു പുതിയ രേഖാചിത്രങ്ങള്‍
ദിശാബോധമില്ലാത്ത ചോണനുറുംബുകള്‍!

ഒരു പാസ്മാര്‍ക്ക് പോലും കിട്ടില്ലല്ലോ
ഈ കറകുറ എഴുത്തിനു ?
നേര്‍വരയില്‍ അച്ചടക്കത്തോടെ
നീങ്ങുന്ന അക്ഷരങ്ങളെയാണെനിക്കിഷ്ടം
എവിടെയാണെന്‍ചെവിക്കു പിടിക്കാ -
നൊരമ്മയെ കിട്ടുക ?
ജാലകം