വരയിടാത്ത താളിലെ അക്ഷരങ്ങള്‍
കൊച്ചിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക്,
ചെവിക്കു പിടിച്ചമ്മ മാറ്റിയെഴുതിച്ചുവീണ്ടും;
വരയിട്ട താളിലത് വടിവൊത്ത
നേര്‍രേഖയില്‍ നീങ്ങും കൂനനുറുമ്പുകള്‍
പാതിവഴിയില്‍ മുറിഞ്ഞ വരകളില്‍
പകച്ചു പരക്കം പായുമ്പോഴോ?
തീര്‍ക്കുന്നു പുതിയ രേഖാചിത്രങ്ങള്‍
ദിശാബോധമില്ലാത്ത ചോണനുറുംബുകള്‍!
ഒരു പാസ്മാര്‍ക്ക് പോലും കിട്ടില്ലല്ലോ
ഈ കറകുറ എഴുത്തിനു ?
നേര്‍വരയില്‍ അച്ചടക്കത്തോടെ
നീങ്ങുന്ന അക്ഷരങ്ങളെയാണെനിക്കിഷ്ടം
എവിടെയാണെന്‍ചെവിക്കു പിടിക്കാ -
നൊരമ്മയെ കിട്ടുക ?
അച്ഛനെ മതിയെങ്കിൽ ഞാൻ ചെവിക്ക് പിടിച്ചോളാം കേട്ടൊ ചിത്രേ
ReplyDeleteനന്നായിട്ടുണ്ട് ട്ടോ . നല്ല വരികള്‍
ReplyDeleteകുറെ നാളായല്ലോ കണ്ടിട്ട് :-)
ഹ..ഹ.. മുരളിയേട്ടന്റെ കമന്റ് കലക്കി.
ReplyDeleteഅമ്മയില്ലാത്ത കുഞ്ഞിന്റെ വിഹ്വലതയാണോ ചിത്രേ?
കൂനനുറുമ്പുകള്‍ , ചോണനുറുമ്പുകള്‍.... ഇവ തിരുത്തിയെഴുതുമല്ലോ അല്ലേ :)
അമ്മ എഴുതിച്ചാല്‍ അക്ഷരം ശരിയാവില്ലാട്ടോ സ്നേഹത്തിലും കണ്ണീരിലും കുതിര്‍ന്ന അക്ഷരങ്ങള്‍ കാണാന്‍ ഒരു രസോം ഉണ്ടാവില്യാ ...
ReplyDeleteഎന്താണ് കാണാത്തത് എന്നു വിചാരിച്ചിരുന്നു. വരിയിൽ നിന്നു മാറാതെ നടക്കുമ്പോൾ തന്നെയാണ് വരിമുറിഞ്ഞാൽ പ്രശ്നമാവുക. വരിയിൽ അഭയം തേടാത്തവർക്ക് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സും നരകവേദ നയും. വരിയിൽ നിൽക്കാൻ ചിത്ര വെമ്പുന്നുണ്ടല്ലോ. പക്ഷേ വരികളിലെ നക്ഷത്രത്തിളക്കം വരി മുറിയുമ്പോൾ ഉണ്ടാകുന്നതാണ്. കൌതുകകരമായ തലങ്ങൾ ഉള്ള ഈ കവിത നന്നായി.
ReplyDeleteനന്നായിരിക്കുന്നു...ഇഷ്ടപ്പെട്ടു...
ReplyDelete:)
ReplyDeleteനല്ല വരികൾ
ReplyDelete