Monday, March 15, 2010

മെല്ലെ തെളിയുന്ന മാനസം, രൂപം

എഴുതിയത്: ചിത്രാംഗധ നന്ദ

ഓളങ്ങളില്‍ തെന്നി നീങ്ങും
ചെറു പരല്‍ മീനുകള്‍ പോലെ
അഴകളവുകളില്‍ അഹങ്കരിച്ചാടും സ്ത്രീത്വം
ആഴമില്ലാത്ത പരപ്പില്ലാത്ത തടാകങ്ങളില്‍
തളചിടപെട്ട വളര്‍ച്ച മുരടിച്ച മാനസങ്ങള്‍
കശുമാങ്ങ കറയുള്ള കമീസില്‍
മുഖം അമര്തിതുടച് ഉല്ലാസയാകും ബാല്യം
എണ്ണ മയമുള്ള മുടിയിഴകളില്‍
തലേന്ന്‌ കൊരുത്ത മുല്ലപ്പൂ ചൊരിയും സൌന്ദര്യം
അറ്റം കൂര്‍ത്തൊരു കണ്ണാടി ചില്ലില്‍
ആസ്വദിച്ചു ആനന്ദിക്കും കൌമാരം
പൂവാം കുരുംതല നീരില്‍ മുങ്ങിയ
ശീല തന്‍ ചാരം
കണ്ണിണകളില്‍ നിറ ദീപം തെളിയിക്കും യൌവനം
പചീര്കിലിയില് വരയും മഞ്ഞള്‍ കുറി നോക്കി
ജനാല പ്പടിയിലൊരു കിളി ച്ചൊല്ലി
പൊന്നും കുടത്തിനെന്തിനു പൊട്ടു
സീമന്ത രേഖയില്‍ തെളിഞ്ഞ സിന്ദൂരം
നല്കിയോരലസ്യത്തിനും
മാതൃത്വത്തിന് നിരവൃതിക്കും
ശേഷ പത്രമത്രേ നിലകണ്ണാടിയില്‍
തെളിഞ്ഞോ രീയപരിചിതരൂപം
പ്രഭാതങ്ങളിലെ ദീര്‍ഘ നിശ്വാസക്കസര്തിനും
യോഗക്കും ധ്യാനത്തിനും പിന്നെ ജിമ്മിനും
തിരികെ തരാനാകുമോ ക്കൂട്ടരെ
പോയ്‌ പോയെരെന്‍ മനസുഖത്തെ

2 comments:

  1. ചിത്ര,

    അക്ഷരതെറ്റുകൾ ഒത്തിരി കടന്നു വന്നിരിക്കുന്നു.. ഒരു കവിതയിൽ അക്ഷരതെറ്റുകൾ വരുക ഒട്ടും ശരിയല്ല.. കഥയിലോ, ലേഖനത്തിലോ ആണെങ്കിൽ അത് അത്രയും അറിയില്ല.. പക്ഷെ കവിതയിലാകുമ്പോൾ പലപ്പോഴും അർത്ഥവും വ്യാപ്തിയും തന്നെ മാറി പോകും.. അതു കൊണ്ട് അത് ഒന്ന് ശ്രദ്ധിക്കണം.. അക്ഷര തെറ്റുകളുടെ ആധിക്യം മൂലം പലപ്പോഴും വായന ബോറടിച്ചു എന്ന് തുറന്ന പറയുമ്പോൾ അതിനെ പോസിറ്റീവ് ആയി എടുക്കും എന്ന് കരുതട്ടെ.. അതുകൊണ്ട് തന്നെ കവിതയെപറ്റി കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ഒന്ന് മാത്രം പറയാം.. എഴുതുവാനുള്ള കഴിവ് ഉള്ളത് കൊണ്ട് മനസ്സുഖം ഒരിക്കലും നഷ്ടപ്പെടാൻ ഇടയില്ല..

    ReplyDelete
  2. thanks manoraj,vayichathinum comment cheythathinum.spelling mistakes ini shradhikaam.

    ReplyDelete

ജാലകം