Tuesday, May 4, 2010

നോക്കെത്താ ദൂരത്തു കണ്ണുംനട്ട്

ചിത്രാങ്ങധ നന്ദ

ഏകാന്ത, മനം മടുപ്പിക്കുന്ന മരവിപ്പിക്കുന്ന ഏകാന്ത
ഒരു പെരുമ്പാമ്പിനെപ്പോല്‍ വലിഞ്ഞു മുറുക്കി, അമര്‍ത്തി ഞെരിച്ചു
വാ പിളര്‍ത്തി സര്‍വവും വിഴുങ്ങാന്‍ അടുക്കുന്നു
ചുറ്റിലും നിറയുന്ന അന്ധകാരം
സ്ഥല കാല ബോധമറ്റു വഴിയറിയാതെ
ആസുരാധപതനതിന്റെ മുന്‍ വിളികളില്‍ ഉഴലുന്ന
ദൈന്യതയാര്‍ന്ന മുഖങ്ങള്‍
വിധിയുടെ കരാള ഹസ്തങ്ങള്‍
വാരിയെടുത്ത് അമ്മാനമാടുന്ന
ചുഴലികലായ്, കൊടുംകാറ്റായ്
പേമാരിയായ് പെയ്തൊഴിയുമ്പോള്‍
ശൂന്യത, അസ്ഥികളില്‍ ശൈത്യം മരവിപ്പിക്കുന്നു
മനസിന്റെ ഇടനാഴികളില്‍
ഘനീഭവിച്ച മോഹഭംഗങ്ങള്‍
പരതുന്നു ഞാന്‍ നാല്പാടും
ഒരിറ്റു സ്നേഹം, ഒരിറ്റു ദയ
ഒരു സ്നേഹ സ്പര്‍ശം, ഒരു മൃദു മന്ദഹാസം
എവിടെ എവിടെയാണീ തീരം
ഉപാധികള്‍ ഇല്ലാത്ത മഞ്ഞു തുള്ളിപോല്‍
നൈര്‍മല്യമാര്‍ന്ന സ്നേഹം വിളയുന്ന താഴ്വര


4 comments:

  1. കൊള്ളാം.
    കുറച്ചു കാടുകയറിയോ എന്നു സന്ദേഹം, പ്രത്യേകിച്ചും അവസാനം വിഷയവുമായി കുറച്ചകന്നത് പോലെ..
    കുറച്ചുകൂടി ഒതുക്കം ആവാമെന്ന് തോന്നുന്നു. പിന്നെ എന്റെ തോന്നലാണ് കേട്ടോ...

    ReplyDelete
  2. thanks for visiting,and the suggestions.

    ReplyDelete
  3. നല്ല വരികൾ ചിത്ര.. കാട് കയറിയതല്ല എന്ന് എനിക്ക് തോന്നുന്നു . .അല്പം ലളിതവൽകരിക്കാൻ നോക്കു.. കടിച്ചാൽ പൊട്ടാത്തവാക്കുകൾ മാത്രമല്ല കവിത.. അത് പഴയ കൺസെപ്റ്റ്.. ചിത്രക്ക് നല്ല സാഹിത്യമുണ്ട്.. പക്ഷെ ഒന്ന് കൂടി തേച്ച് മിനുക്കിയാൽ വളരെ നല്ല ഒരു എഴുത്തുകാരിയെ ദർശിക്കാം, ചിത്രയുടെ പോസ്റ്റുകൾ അത് പറയുന്നു.. അതിനാൽ തന്നെ അഗ്രികളിലില്ലെങ്കിലും ഇടക്ക് ഇവിടെ വന്ന് നോക്കുന്നത്.. പിന്നെ ബ്ലോഗ് വായിക്കാൻ പറ്റാതിരുന്ന പ്രശ്നം മാറി എന്ന് കരുതട്ടെ..

    ReplyDelete
  4. thanks manu,kurachunaalaayi malayalam vaayana kuravaanu,athukondu palappozhum correct words kittatha problem undu.veendum thudanganam.again thanks for the support and encouragement.

    ReplyDelete

ജാലകം