താന്പോരിമ നേടിയ
ദത്തുപുത്രന്മാരെപ്പോലെ
ചൂണ്ടുന്നവിരല്‍ എന്‍ നേരെ
അന്വേഷിപ്പൂ തന്‍ മാതൃകുലം
വിഭ്രമചിത്തയായ് പരതുന്നു ഞാനെന്‍
ധിഷണയില്‍ ,ഹൃത്തില്‍ , ഓര്‍മ്മക്കല്ലിടുക്കുകളില്‍ ;
യുഗാന്തരങ്ങളായ് സ്വരുക്കൂട്ടിയ
അടുക്കും ചിട്ടയും കെട്ട ചിന്തകള്‍ തന്‍
മാറാല കെട്ടിയ കൂമ്പാരക്കൂട്ടങ്ങളില്‍
അനപത്യദുഃഖം പേറുന്ന
മച്ചിച്ചിന്തകള്‍ കെറുവോടെ
മലര്‍ത്തുന്നു കൈത്തലം
വളക്കുന്ന ചുരികക്കൊടികള്‍
നീളുന്നു പഴയ പള്ളിക്കൂടമതില്‍ക്കെട്ടില്‍
സന്മാര്‍ഗ്ഗ ക്ലാസ്സിലെ ചൂരല്‍ വടികളില-
മ്മൂമ്മക്കഥകളിലെ ഗുണപാഠങ്ങളില്‍
പറയിന്‍ കൂട്ടരേ,
നിങ്ങളുടെ ചിന്തകളെന്തിനെന്‍
ഉര്‍വരതയില്‍ ചുരമാന്തി?
പെറ്റു കൂട്ടിയീ 'ക്ലോണ്‍ ' കിടാങ്ങളെ ,
എന്റെയാത്മാവിന്നംശം പേറാത്ത,
എന്‍ജീവ സുഗന്ധം പടര്‍ത്താത്ത
നിര്‍ജ്ജീവ, നിര്‍ഗുണ പരബ്രഹ്മങ്ങളെ!!