എന്റെയുള്ളിലൊരു പൂ വിരിഞ്ഞു !
മഞ്ഞയില് ചോന്ന വരയുള്ള
ഇതളുകളില് കണ്ണാടിയുള്ള
അഗ്രങ്ങളില് നഖങ്ങളുള്ള
ജ്വലിക്കും ശോഭയുള്ള
തീക്കനല്പ്പൂവ് !
പിച്ചിചീന്തിയ ഇതളിന്ചീളില്
വിരിയുന്നനേകം പൂക്കള്
നീട്ടുന്ന നഖത്തിന് വേരുകള്
കെട്ടുപിണഞ്ഞൊരു ചിതയൊരുക്കി ,
ആളുന്നു പിന്നെയും
ഒരു കിണറ്റിലെ വെള്ളം
മുഴുവനുമൊഴിച്ചു
കെടുന്നില്ല ജ്വാലകള്
ഒരു കാലവര്ഷ മഴ മുഴുവനും കൊണ്ടു ,
ആളുന്നു പിന്നെയും
ദഹിക്കുന്നാരൂഡമാം വിശ്വാസങ്ങള്
വളമായിടട്ടെ പെരുകുന്ന പൂക്കള്ക്ക് ,
മരുഭൂവില് വിരിഞ്ഞോരീ
തീക്കനല്പ്പൂപാടത്തിന്!
ചിത്ര,
ReplyDeleteകവിത വേറിട്ട് നില്‍ക്കുന്നു. ചിത്രയുടെ ഈയടുത്ത് വായിച്ചതില്‍ മികച്ച ഒരു കവിത. അല്ല.. അങ്ങിനെ പറഞ്ഞാല്‍ പോര.. ഈയിടെ ചിത്രയുടെ ബ്ലോഗില്‍ വായിച്ചതില്‍ ഏറ്റവും മികച്ചൊരു പോസ്റ്റ് എന്ന് തന്നെ എന്റെ അഭിപ്രായം. ഇനിയും എഴുതു.
ശോ! എനിക്ക് ഇതിനെപ്പറ്റി ഒന്നും പറയാന്‍ അറിയാതായിപ്പോയല്ലോ ഈശോ!!
ReplyDeleteഎനിക്കൊന്നും പറയാന്‍ അറിയുന്നില്ല ചിത്രാ
ReplyDeleteഒരു സ്മൈലി ഇടുന്നു
:)
nannaayirikkunnu...
ReplyDeleteക്ഷുഭിത യൌവനത്തില്‍ നെഞ്ചിനുള്ളില്‍ വിരിയുന്ന തീപ്പൂക്കലളെ അത്ര പെട്ടെന്നൊന്നും വാട്ടി ക്കെടുത്താന്‍ പറ്റില്ല ചിത്രേ ..
ReplyDeleteഅതിന്റെ ജ്വാലകള്‍ എത്ര വെള്ളം ഒഴിച്ചാലും ആളിക്കത്തും ...നന്നായി ഈ കവിത ..ഭാവുകങ്ങള്‍ ..ഇനിയും വരാം ..:)
This comment has been removed by the author.
ReplyDeleteവേണ്ട സമയത്ത് യഥാവിധം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇങ്ങനൊരു ജ്വാല ഉണ്ടാകും.. മിക്കവാറും ഒരു പ്രതികാര ജ്വാല ആയിക്കും... അത് അണയാന്‍ ഒരു പാട് സമയം എടുക്ക്കും എന്ന് തോന്നുന്നു... കൊള്ളാം....
ReplyDeleteഓ.. ഭയങ്കര വരികളമ്മാ...!
ReplyDeleteഅവനിയിൽ അവൻ തന്നെയെന്നും കൂടെ വേണം
അവളുടെ തീക്കനൽ പൂവ്വിൻ ജ്വാലയണക്കുവാൻ...
വായിച്ചപ്പോള്‍ എന്റെ യുള്ളിലും കനല്‍ എരിഞ്ഞു..
ReplyDeleteആ തീ കനല്‍ പകര്‍ന്നു തന്നതില്‍ നന്ദി...
കവിതയിലെ ഓരോ വാക്കുകളും മനസ്സിനെ പിടിച്ചുലയ്ക്കുന്നു. മൂര്‍ച്ചയുള്ള വരികള്‍, വേറിട്ടൊരു ശൈലി. ഇഷ്ടമായി.
ReplyDeleteഅഭിനന്ദനങ്ങള്‍. ഇനിയും എഴുതണം.
മഞ്ഞയില് ചോന്ന വരയുള്ള
ReplyDeleteഇതളുകളില് കണ്ണാടിയുള്ള
അഗ്രങ്ങളില് നഖങ്ങളുള്ള
ജ്വലിക്കും ശോഭയുള്ള
തീക്കനല്പ്പൂവ് !- വരികൾ ജ്വലിക്കുന്നു ചിത്ര, ‘വളമായിടട്ടെ പെരുകുന്ന പൂക്കള്ക്ക്, മാത്രമാണ് അത്ര നന്നാകാതെ പോയ വരി. നല്ല ശോഭയുള്ള കവിത, അഭിനന്ദനങ്ങൾ!
മനു,പോസ്റ്റ് ഇഷ്ടമായതില്
ReplyDeleteവളരെ സന്തോഷം .....
വിമല് ,ചെറുവാടി :അത്ര
ദുര്ഗ്രഹമായോ ?
ജാസ്മിക്കുട്ടി ,രമേശ് :സ്വാഗതം !
കവിത ഇഷ്ടമായതില് സന്തോഷം ....
മുരളിചേട്ടന് :നന്ദി
ReplyDeleteപദസ്വനം :സ്വാഗതം !വന്നതിനും
വായനക്കും നന്ദി .
വേണു :അയ്യോ ,പ്രതികാരം ഒന്നുമില്ലാട്ടോ ....
ഇതിങ്ങനെ ചില ചിന്തകള് എഴുതിയെന്നേ ഉള്ളു .
ശ്രീമാഷേ ,ഒത്തിരി നന്ദി ,ഈ പ്രോത്സാഹത്ത്തിനു !
ഒരു കിണറ്റിലെ വെള്ളം
ReplyDeleteമുഴുവനുമൊഴിച്ചു
കെടുന്നില്ല ജ്വാലകള്
ഒരു കാലവര്ഷ മഴ മുഴുവനും കൊണ്ടു ,
ആളുന്നു പിന്നെയും
വായാടി ,അഭിനന്ദനത്തിനു നന്ദി ...
ReplyDeleteകലാവല്ലഭന്:വായനക്ക് നന്ദി
നന്നായിട്ടുണ്ട് ഈ കനലുകള്‍.. തീക്ഷ്ണവും...
ReplyDeleteപൊള്ളുന്നു, തീക്കനൽപ്പൂവ്!!!
ReplyDeleteദഹിക്കുന്നാരൂഡമാം വിശ്വാസങ്ങള്
ReplyDeleteവളമായിടട്ടെ പെരുകുന്ന പൂക്കള്ക്ക് ,
മരുഭൂവില് വിരിഞ്ഞോരീ
തീക്കനല്പ്പൂപാടത്തിന്!
കവിതയുടെ അവസാനം അസ്സലായിട്ട് ഇഷ്ടമായി :)
ആശംസകൾ
നന്നായി ഈ കവിത ..മൂര്‍ച്ചയുള്ള വരികള്‍...ഭാവുകങ്ങള്‍ .
ReplyDeleteതീക്കനല്‍ പോലെ കവിത!
ReplyDeleteആശംസകള്‍
കവിതയിലെ വരികള്‍ പോലെ തന്നെ ശക്തമായ കമന്‍റുകളും ... എല്ലാം കൂടി മനസ്സില്‍ ഒരു തീക്കനല്‍ നിറച്ചു.. ആ മഞ്ഞയില് ചോന്ന വരയുള്ള ഇതളുകളില് കണ്ണാടിയുള്ള അഗ്രങ്ങളില് നഖങ്ങളുള്ള ജ്വലിക്കും ശോഭയുള്ള തീക്കനല്പ്പൂവായി തന്നെ !
ReplyDeleteഅഭിനന്ദനങ്ങള്‍ ചിത്ര
മൂര്‍ച്ചയുള്ള വരികള്‍.
ReplyDeleteധാര കൊണ്ട് കെടുത്താന്‍ പറ്റാത്ത ജ്വാല ഉള്ളിന്റെ ശക്തിയാണ്. മഞ്ഞു പോലെ ഉറഞ്ഞ മനസ്സായാല്‍പിന്നെ അതില്‍ ശൂന്യത മാത്രമാകും. മനസ്സിന്റെ തീക്കനലില്‍ ചിന്തയുടെ ഹവിസ്സ് നേദിച്ച് വാക്കുകളുടെ അഗ്നി ഇനിയും ആളിപ്പിടിക്കട്ടെ. ആശംസകള്‍ ചിത്ര.
തീക്കനല്പ്പൂവ് എന്ന സംജ്ഞ കൊണ്ടു തന്നെ ഈ കവിത മനോഹരമായിരിക്കുന്നു.
ReplyDelete