Saturday, January 8, 2011

തോറ്റം പാട്ട്

'തോറ്റംപാട്ട് 'കാണാന് വര്നുണ്ടോ കുട്ട്യേ നീയ്യ് ?'

വേഷ്ടിയുടെ കര ശരിയാക്കി കുത്തി, മുടിയുടെ
അറ്റം കെട്ടിക്കൊണ്ടു അമ്മ നീട്ടി ചോദിച്ചു.
അമ്മയ്ക്ക് അല്ലെങ്കിലും ചന്തത്തില് ഒരുങ്ങി
കൂട്ടുകാരികളുടെയൊപ്പം ഇറങ്ങുന്ന നേരത്ത്
ഒരു ശ്രിന്ഗരിച്ച നീട്ടലാണ് .അത് കേള്ക്കുമ്പോഴേ
അനിക്ക് കാലിന്റെ പെരുവിരലില് ഒരു പെരുപ്പ്
കയറും .അല്ലാത്ത സമയത്ത് ശകാരവും പ്രാക്കും
കൊണ്ടു മുഖം ഭദ്രകാളിക്ക് പഠിക്കുന്നത് പോലെയാണ് .

'ഞാം പിന്നെ ലതെടെ കൂടെ വരാമമ്മേ !'

ഇലയില് ഒട്ടിപ്പിടിച്ചിരിക്കുന്ന അടയുടെ
അവസാനകഷണം വടിച്ചെടുത്ത് വായിലിട്ടു
കൊണ്ടവള് പറഞ്ഞു .

'നീയിപ്പോ ,വല്യ കുട്ടിയാണ് ,അതോര്മ്മ വേണം .കണ്ട
വേലി
മ്മലും കൊമ്പത്തുമൊക്കെ പൊത്തിപ്പിടിച്ചു
കയറാന് നിക്കാണ്ടെ വേം വരണം ."
അമ്മ പതിവ്പല്ലവി പാടി .

"വല്യകുട്ടി "ആയതു മുതല് അമ്മ കെട്ടിത്തുടങ്ങിയത്
ആണ്ഈ വേലികള് .
എന്താപ്പോ എനിക്കൊരു വ്യത്യാസം ?
അനി മുറിയിലെ നിലക്കന്ണാടിയുടെ മുന്നില് നിന്നു നോക്കി .
രണ്ടു കൊല്ലം മുമ്പ് തയ്ച്ച്ച ബ്ലൌസ് മുമ്പില് ഒന്ന് ഇറുകിയിട്ടുണ്ട് .
അവളതിന്റെ അറ്റം പിടിച്ചു വലിച്ചിട്ടു .മിനുസമാര്ന്ന
ചേമ്പിലയില് വെള്ളത്തുള്ളികള് ഉരുണ്ടു നില്ക്കുന്നത്
പോലെ കവിളത്ത് രണ്ടു മൂന്നു കുരുക്കള് വന്നിട്ടുണ്ട് .
മേല്ച്ചുണ്ടിനു മുകളിലായ് നനുത്ത ചെമ്പന് രോമങ്ങളും .
അല്ലാതെ അച്ചമ്മേടെ തല്സ്വരൂപം (അതോണ്ടാണ് അമ്മക്ക്
അവളോട് ഇത്ര ദേഷ്യംന്നാണ് നാണിയമ്മ പറയുന്നത് )ആയ
വട്ട മുഖത്ത് വേറൊരു മാറ്റൊല്ല്യ .

അനി പറമ്പിനു പിന്നിലെ പൂട്ടിയിട്ട പടി രണ്ടു സ്ടെപ്പ്
വെച്ചു ചാടി ലതയുടെ വീട്ടിലെ പറമ്പിലേക്ക് കടന്നു .
വെയില് മങ്ങി ഇരുട്ടിത്തുടങ്ങി .നിറയെ കശുമാവ്
നിറഞ്ഞ പറമ്പില് പൊതുവേ എപ്പോഴും ഒരു ഇരുട്ടാണ്.
പഴുത്ത ഒരു കശുമാങ്ങ പറിച്ച് അത് കീറി കഷണം
വായിലിട്ട് അനി നടന്നു . പറമ്പില് പണ്ടുണ്ടായിരുന്ന
പശുതൊഴുത്ത് ഇപ്പൊ കുട്ടികളുടെ കളിസ്ഥലമാണ് .
ഇന്നലെ രണ്ടാളും കൂടിമണ്ണ് കുഴച്ച് ഉണ്ടാക്കിവെച്ച
ഗണപതി ഉണങ്ങിയിട്ടുണ്ടോന്നു നോക്കിയിട്ട് പോവാമെന്നു
കരുതി അനി അങ്ങോട്ട് കയറി .തൊഴുത്തിന്റെ അറ്റത്ത്
തീറ്റയൊക്കെവെച്ചിരുന്ന ഒരു മുറിയുണ്ട് .അതാണ്
അവരുടെ കലാസൃഷ്ടികളുടെ പേറ്റുമുറി !
വെളിച്ചമില്ലാത്ത മുറിയില് കാലെടുത്ത് വെച്ചതും
എന്തോ തറയില് മറിഞ്ഞു വീണു ,ഒലിച്ചുവന്ന
തണുപ്പ് കാലിനെ പൊതിഞ്ഞു .മദ്യത്തിന്റെ രൂക്ഷ
ഗന്ധത്തില് വഴുതി വീഴാന് പോയ അവളെ ആരോ
അമര്ത്തി പിടിച്ചു .

ഉച്ചത്തില് അലറിവിളിക്കാന് വിടര്ന്ന ചുണ്ടുകളെ
ഇര തേടി മടുത്ത ഒരു പെരുംപാംബ് വിഴുങ്ങി .
പെരുംപാമ്പിന്റെ നാവ് തൊണ്ടയില് ഒട്ടി അവള്ക്ക്
ശ്വാസം മുട്ടിത്തുടങ്ങി.അവള് സര്വ്വ ശക്ത്തിമെടുത്ത്
കുതറി ,സ്വതന്ത്രമായ കൈകള് കൊണ്ടു മുഖത്ത്
ആഞ്ഞു മാന്തി .ഒന്നയഞ്ഞ പിടിയില് നിന്നും ഊര്ന്നു
മാറി ഇറങ്ങിയോടി .വിറഞ്ഞു തുള്ളുന്ന നെഞ്ചിനെ
ഓട്ടത്തിന്റെ വേഗം കൊണ്ടു ശാന്തയാക്കി ,എങ്ങനെയോ
അമ്പലത്തിനുള്ളിലെത്തി അമ്മയോടൊപ്പമിരുന്നു .

'ലതയോ കുട്ട്യേ ?'

അമ്മ ചോദിക്കുന്നു
.മദ്യത്തിന്റെയുംഉമിനീരിന്റെയും പശയില് ഒട്ടിയ
ചുണ്ടുകള് അനക്കിമറുപടി പറയാനൊരു ശ്രമം നടത്തി
പരാജയപ്പെട്ടു
,അവള് തോറ്റംകളത്തിലെ രുതിരമാലയുടെ
മഞ്ഞളാല്അലന്കൃതമായ
മേനിയും ചുവന്നു നീണ്ട നാവും
നോക്കിയിരുന്നു .വെളിച്ചപ്പാടിന്റെ ഉടുപ്പിന്റെ
ചുവപ്പും അരമണിയുടെ കിലുക്കവും ഒരുക്കിയ
അതിശയ ലോകത്തില് ഒരു ജീവച്ഛവമായി അവളിരുന്നു .

പാതിരാക്ക് കിടക്കയില് വീണ അനി മേത്ത്
പാമ്പിഴയുന്ന പോലെ തോന്നി കണ്ണ് മിഴിച്ചു .
ഇരുട്ടില് വെളിച്ചപ്പാടിന്റെ ചുവന്ന കണ്ണുകളും
വാളിന്റെ തിളക്കവും കണ്ടു ,കണ്ണിറുക്കിയടച്ച്
കമിഴ്ന്നു കിടന്നു .പെരുംപാമ്പിന്റെ ഞെരുക്കത്തില്
ചതഞ്ഞ മാറിലെ നീറ്റല് കൂടിക്കൂടി വന്നു .ഭയത്തിന്റെ
ആഴമേറും കയങ്ങളില് മുങ്ങിത്താണു എപ്പോഴോ
അവള്ക്ക് ബോധം നഷ്ടപ്പെട്ടു .

'അനിച്ചി,അനിചി ,എണീക്ക്'

ഉണ്ണിയുടെ വിളിയില്ഞെട്ടി എണീറ്റ അനി
മുറിയിലെങ്ങും അരമണിയുടെ
കിലുക്കം കേട്ട് ഞടുങ്ങി .

'അനിച്ചീ ,ലതെച്ച്ചീടെ ഏട്ടന് അവരുടെ പറമ്പിലെ
കശുമാവുമ്മേ തൂങ്ങി നിക്കണ് .അച്ഛനുമമ്മേം അവിടെയാണ് .
വാ ,നമുക്കും പൂവ്വാം ."

ചെക്കന് അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി .
തലേന്ന് അവള് മാങ്ങ പറിച്ച കശുമാവിന്മേല്
ചുവന്ന നാവു നീട്ടി ,കണ്ണ് തുറിച്ചരൂപം തൂങ്ങി നില്ക്കുന്നു .
രണ്ടു കവിളിന്മേലും ആഴത്തില് മാന്തി ചോര കക്കിയ
പാടുകള് അവള്ക്ക് മാത്രമറിയുന്ന കഥ പറയുന്നുണ്ടായിരിന്നു .

21 comments:

 1. ശ്ശെട, ഇത്രേം നേരായിട്ട് ഈ മനോഹര കഥ വായിക്കാന്‍ ഞാനാണാദ്യമെത്തിയത് അല്ലെ?

  അതിസുന്ദരം എന്നൊക്കെ പറഞ്ഞാലും തീരില്ല എന്ന്‍ തന്നെ ഞാന്‍ പറയുന്നു കഥയെ.

  കഥയുടെ അവതരണം
  വിവരണത്തിലെ സൂക്ഷ്മത
  അതിന്റെ സൗന്ദര്യം
  കഥയുടെ അവസാനിപ്പിക്കല്‍..
  എല്ലാം..
  അതിമനോഹരമായിട്ടുണ്ട്.

  വായിച്ചാല്‍ മറക്കാന്‍ കഴിയാത്ത രീതിയില്‍ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്നു.

  അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍......

  ReplyDelete
 2. ആദ്യം തൊട്ടന്ത്യം വരെ അവതരണത്തിലും ശൈലിയിലും ഒരു കോട്ടം പോലുമില്ലാതെ മുഴുവിപ്പിച്ച ഒരു പച്ചയായ കഥ...!

  അഭിനന്ദനം ചിത്ര ...അഭിനന്ദനം !

  പിന്നെ ചിത്രക്കും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
 3. വളരെ നന്നായിരുന്നു.... സന്ദര്‍ഭങ്ങള്‍ നന്നായീ ചിത്രീകരിച്ചു..ഇതിലെ കുറ്റവാളി മദ്യം തന്നെ...

  ReplyDelete
 4. നല്ല കഥ, നല്ല കരുതലോടെ ഒതുക്കി പറയാനും കഴിഞ്ഞു എന്നതാണ് ഇതില്‍ ഞാന്‍ കണ്ട പ്രത്യേകത.

  ReplyDelete
 5. കഥ നന്നായിരിക്കുന്നു.ഇതിനെന്താണ് തോറ്റംപാട്ട് എന്ന്
  പേരുകൊടുത്തത് എന്ന് മനസ്സിലായില്ല

  ReplyDelete
 6. കഥ മനോഹരമായി. കുട്ടി വളർന്നു എന്നു പറയുന്ന ഭാഗമൊക്കെ ( തേക്കിലയില് വെള്ളത്തുള്ളികള് ഉരുണ്ടു നില്ക്കുന്നത്
  പോലെ കവിളത്ത് രണ്ടു മൂന്നു കുരുക്കള് വന്നിട്ടുണ്ട്..) ചിത്രയിലെ കഥാകാരിയുടെ വളർച്ച തന്നെ, വളരെ സ്ന്തോഷം തോന്നുന്നു! ആത്മഹത്യയിലൂടെ കേവലമായ സ്ത്രീ പീഡനത്തിൽ നിന്ന് ഊന്നൽ മാറ്റിയതും നന്നായി.

  ReplyDelete
 7. “അനി മുറിയിലെ നിലക്കന്ണാടിയുടെ മുന്നില് നിന്നു നോക്കി .
  രണ്ടു കൊല്ലം മുമ്പ് തയ്ച്ച്ച ബ്ലൌസ് മുമ്പില് ഒന്ന് ഇറുകിയിട്ടുണ്ട് .
  അവളതിന്റെ അറ്റം പിടിച്ചു വലിച്ചിട്ടു .മിനുസമാര്ന്ന
  തേക്കിലയില് വെള്ളത്തുള്ളികള് ഉരുണ്ടു നില്ക്കുന്നത്
  പോലെ കവിളത്ത് രണ്ടു മൂന്നു കുരുക്കള് വന്നിട്ടുണ്ട് .
  മേല്ച്ചുണ്ടിനു മുകളിലായ് നനുത്ത ചെമ്പന് രോമങ്ങളും .
  അല്ലാതെ അച്ചമ്മേടെ തല്സ്വരൂപം (അതോണ്ടാണ് അമ്മക്ക്
  അവളോട് ഇത്ര ദേഷ്യംന്നാണ് നാണിയമ്മ പറയുന്നത് )ആയ
  വട്ട മുഖത്ത് വേറൊരു മാറ്റൊല്ല്യ.“  വാഹ്..!!

  എന്താ ഭാവന..
  നിരീക്ഷണം..
  വള്ളുവനാടൻ ചുവയും..
  പക്ഷേ.. ചിലയിടങ്ങളിൽ ഇത്തിരി തിടുക്കം കൂടി..
  ഒന്നു കൂടി വായിച്ചു നോക്കൂ..
  അപ്പോളത് ഫീൽ ചെയ്യുന്നത് കാണാം..:)


  ഒന്നു കൂടി..
  എത്രയും വേഗം ഈ ടെമ്പ്ലേറ്റ് മാറ്റൂ..
  പുതിയ ടെമ്പ്ലേറ്റ് ഉപയോഗിക്കുക വഴി വായനാസുഖം കൂട്ടുകയും; പക്വതയാർന്ന എഴുത്തെന്നു അനുവാചകർക്കിടയിൽ പ്രതിഫലിപ്പിക്കാൻ സാധിക്കുകയും ചെയ്യും..


  അഭിനന്ദനങ്ങൾ..

  ReplyDelete
 8. കഥയെ കുറിച്ച് കൂടുതല്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല
  ഒറ്റ ശ്വാസത്തില്‍ ഒരു ഉള്‍കിടിലത്തോടെ വായിച്ച കഥ ..!!

  സാധാരണ സംഭവിക്കുന്ന ഇനിയും സംഭവിക്കാവുന്ന കഥ വളരേ മനോഹരമായി ഒഴുക്കോടെ പറഞ്ഞപ്പോള്‍... അത് നല്ല വായന സുഖം നല്‍കിയതോടൊപ്പം വളര്‍ന്ന് വരുന്ന പെണ്മക്കളേ ഓര്‍ത്ത് മനസ്സൊന്നു പിടക്കുകയും ചെയ്തു.....

  ReplyDelete
 9. ഹൃദ്യം എന്നൊറ്റ വാക്കില്‍ നിര്‍ത്തുന്നു.

  ReplyDelete
 10. ഈ കഥക്ക് വേണ്ടി തിരഞ്ഞെടുത്ത പ്രമേയം തീരെ പുതുമയില്ലാത്തതായി. പക്ഷെ അവസാനം പരാജിതയായ നായികക്ക് പകരം നായകന്‍ അതോ വില്ലനോ പരാജിതനാകുന്നത് ഒരു പുതുമയായി തോന്നി. പിന്നെ കഥക്കെടുത്ത പശ്ചാത്തലം, അത് പലയിടത്തും സുഖകരമായ വായന തന്നു. ശരിക്ക് ഹരീഷ് സൂചിപ്പിച്ച വള്ളുവനാടന്‍ ടച്ച്. തോറ്റം‌പാട്ടിനേക്കാളും കഥ തെയ്യത്തിന്റെ പശ്ചാത്തലത്തിലാക്കിയിരുന്നെങ്കില്‍ അല്പം കൂടെ വികാരം കൊടുക്കാന്‍ കഴിഞ്ഞേനേ.. തീച്ചാമുണ്ടി എന്നോ മറ്റോ ഒരു പേരും കൊടുക്കാമായിരുന്നു. പക്ഷെ, ചിത്ര ഒന്നുണ്ട്. ചിത്രയിലെ എഴുത്തുകാരിയുടെ തീവ്രത പുറത്തേക്ക് വന്നു തുടങ്ങി. ഈയിടെ വന്ന രണ്ട് മൂന്ന് പോസ്റ്റുകള്‍ അത് വെളിവാക്കുന്നു. ടെമ്പ്ലേറ്റ് കഴിയുന്നതും വേഗം മാറ്റാന്‍ ശ്രമിക്കൂ. കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാനാവും.

  ReplyDelete
 11. നല്ല കഥ..
  ടെമ്പ്ലേറ്റ് മാറുന്നതിനെ പറ്റി ഒന്ന് ആലോചിക്കു കേട്ടോ..
  വായിക്കാന്‍ ചെറുതായി ബുദ്ധിമുട്ട് തോന്നുന്നു..
  ആശംസകള്‍..ഇനിയും വരാം..

  ReplyDelete
 12. ചിത്ര കഥ പറയുമ്പോള്‍ മുമ്പ് കേട്ട കഥാംശങ്ങള്‍ പോലും പുതിയ നിറക്കൂട്ടില്‍ പുനര്‍ജ്ജനിയ്ക്കും. വളരെ ഹൃദ്യമായ ആഖ്യാനം. കഥയില്‍ വലിയ പുതുമയില്ലെങ്കിലും ശ്രീനാഥന്‍ പറഞ്ഞതുപോലെ സ്റ്റീരിയോറ്റൈപ്പ്
  ആകാത്ത അവസാനം ഇഷ്ടപ്പെട്ടു.

  ചീന്തി മിനുക്കിയ ഈ വരികള്‍ നോക്കൂ...

  * തേക്കിലയില്‍ വെള്ളത്തുള്ളികള്‍ ഉരുണ്ടു നില്‍ക്കുന്നതു പോലെ കവിളത്തു രണ്ടു മൂന്നു കുരുക്കള്‍ വന്നിട്ടുണ്ട്...
  * ഇര തേടി മടുത്ത ഒരു പെരുമ്പാമ്പ് വിഴുങ്ങി. പെരുമ്പാമ്പിന്റെ നാവ് തൊണ്ടയില് ഒട്ടി അവള്‍ക്ക് ശ്വാസം മുട്ടിത്തുടങ്ങി...

  ആദ്യവരിയില്‍ കൗമാരത്തിന്റെ പല്ലവഭംഗിയും, രണ്ടാം വരിയില്‍ കാമം കത്തി വെറിപിടിച്ച ഭീകരതയും അഭ്രപാളികളിലെന്നപോലെ കണ്മുന്നില്‍ക്കണ്ടു.

  ReplyDelete
 13. ചിത്രാംഗദയുടെ കഥയെഴുതുന്ന ഈ രീതിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇത്ര അടക്കവും ഒതുക്കവും എല്ലാമുള്ള കഥ വളരെ ഇഷ്ടമായി.
  പുതുവത്സരാശംസകൾ.

  ReplyDelete
 14. നന്നായിട്ടുണ്ട് ചിത്ര...
  ചിത്രയ്ക്ക് നല്ല ഭാവനയുണ്ട്.. ഉപമകള്‍ നന്നായിരിക്കുന്നു...
  വിഷയത്തില്‍ പുതുമ കുറവാണെങ്കിലും ഭാഷ കൊണ്ടും ക്ലൈമാക്സ് കൊണ്ട് കഥ ശ്രദ്ധേയമായി..
  അഭിനന്ദനങ്ങള്‍..

  ReplyDelete
 15. ..
  കുറേക്കാലമായ് പൂര്‍ണ്ണരൂപത്തില്‍ ബ്ലോഗില്‍ കറങ്ങിയിട്ട്.
  പുതുവര്‍ഷത്തിലെ ആദ്യ സന്ദര്‍ശനം മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച പോലൊരു കഥ വായിക്കാന്‍ സാധിച്ചത് തന്നെ.

  മനോഹരമായി കഥ. വിഷയത്തിലല്ല കാര്യം, പറയുന്ന രീതിയില്‍ തന്നെയെന്ന് പലരും പറഞ്ഞു കഴിഞ്ഞു!

  നല്ലൊരു പുതുവര്‍ഷം ആശംസിച്ചുകൊണ്ട്..
  ..

  ReplyDelete
 16. ഒരു പെണ്‍കുട്ടിയുടെ ചുറ്റിലും അപകടങ്ങള്‍ പല രൂപത്തില്‍ പതിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന കഥ. നിഷ്കളങ്കമായ കുട്ടിക്കാലം വളരെ ഭംഗിയായിട്ട്‌ എഴുതിയിരിക്കുന്നു. ഓരോ രംഗവും മനസ്സില്‍ കാണിച്ചു തരുന്ന ശൈലി. കഥയുടെ പരിസര സൃഷ്ടി നന്നായി ഇഷ്ടപ്പെട്ടു. ചിത്രയുടെ കഥകള്‍ നല്ല വായനാ സുഖം നല്‍കുന്നു. ആശംസകള്‍.

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. കഥയുടെ പ്രമേയം പുതിയതല്ലെങ്കിലും ഭംഗിയായി പറഞ്ഞിരിക്കുന്നു.
  എഴുത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. പുതിയ പ്രമേയങ്ങള്‍ക്കും രചനാ രീതികള്‍ക്കും ശ്രമം നടക്കട്ടെ. ആശംസകള്‍ .

  ReplyDelete
 19. അഭിനന്ദനങ്ങൾ.

  ReplyDelete

ജാലകം