ഞായറാഴ്ചകളുടെ സ്വന്തം സവിശേഷതയായ
ഇഴഞ്ഞുനീങ്ങല് അപരാഹ്നത്തിലേക്ക് കടന്നപ്പോള്
അവര് ആ മഞ്ഞച്ചായമടിച്ച ,കറുത്ത ഗ്രില്ലുകളുള്ള
ഒറ്റനില കെട്ടിടത്തില് ഒത്തുകൂടി.അവര് എന്നാല് ,
മോത്തിലാല് നെഹ്റു കോളനിയിലെ അസോസിയേഷന്
ഭാരവാഹികള് !
പാടം നികത്തി പണിത കോളനിയിലെ
മുപ്പതോളം വീടുകളിലെ പ്രതിനിധികളായി ,വാശിയേറിയ
തിരഞ്ഞെടുപ്പിനൊടുവില് അംഗത്വം നേടിയ നാല്
മഹിളാ രത്നങ്ങളും ആറു പുരുഷകേസരികളും ......
പൊടി പിടിച്ചു ,പൊടി പറത്തി ഈണത്തില് കറങ്ങുന്ന
പങ്കക്ക് താഴെ മേശക്ക് ചുറ്റുമായി വാരാന്ത്യ ആഘോഷങ്ങളുടെ
ബാക്കിപത്രമായ ആലസ്യത്തില് ഇരിക്കുന്ന അംഗങ്ങളുടെ
മുന്നിലേക്ക് ഒരു കെട്ട് അപേക്ഷാഫോറങ്ങള് ഇട്ട് അസോസിയേഷന്
പ്രസിഡണ്ടും കോളനിയിലെ പുരുഷപ്രജകളില് സുന്ദരസുഭഗനും
ദീനലോലനും സര്വ്വോപരി നാരികളുടെ ആരാധനാ പാത്രവുമായ
നന്ദകുമാര്മാഷ് വിഷയം ആരംഭിച്ചു .
"മാന്യ സുഹൃത്തുക്കളെ ,കഴിഞ്ഞയാഴ്ചത്തെ അജണ്ട പ്രകാരം
ഈ കോളനിയിലെ ഏറ്റവും നല്ല വീട്ടമ്മയെ തിരഞ്ഞെടുക്കുന്ന
മത്സരത്തിനായി വീട്ടമ്മമാര് അവരവരുടെ കൈയ്യക്ഷരത്തില്
സ്വന്തം ഗുണഗണങ്ങള് വര്ണ്ണിച്ചു കൊണ്ടു അപേക്ഷകള്
സമര്പ്പിക്കാന് ആവശ്യപ്പെട്ടിരുന്നല്ലോ ,അതുപ്രകാരം കിട്ടിയ
അപേക്ഷകളില് തീര്പ്പ്കല്പ്പിക്കുന്നതിനായി ഈ യോഗം
ആരംഭിച്ചതായി ഞാന് പ്രഖ്യാപിക്കുന്നു.അപേക്ഷകള് ഉച്ചത്തില്
വായിക്കുന്നതിനായി ഞാന് വൈസ്പ്രസിഡണ്ട് ആയ ജവാനി
നായരെ സ്വാഗതം ചെയ്യുന്നു
തന്റെ പേര് വിളിക്കുന്നത് കേട്ട ഇലെക്ട്രിസിറ്റി ബോര്ഡ് സുപ്രണ്ട് ,
ചുണ്ടെലി മുഖമുള്ള ജവാനി നായര് തന്റെ കട്ടിക്കണ്ണട,
കോളേജില് പഠിക്കുന്ന കാലത്ത് ആണ്കുട്ടികളുടെ ശ്രദ്ധ കിട്ടാത്ത
പെണ്കിടാങ്ങള് സഹജമായി വളര്ത്തിയെടുക്കുന്ന 'അലൂഫ്നെസ്സിന്റെ '
ഭാഗമായി, വലം കൈയ്യിലെ ചൂണ്ടുവിരല് കൊണ്ടു ഒന്ന് കയറ്റി
വെച്ചു ;തന്റെ ചുണ്ടെലി മുഖം മൂലം കിട്ടിയ പദവി -
(എതിരാളിയായി മത്സരിച്ച ലക്ഷണം തികഞ്ഞ സുന്ദരിയായ
കാഞ്ചന വല്ലഭന് കോളനിയിലെ അസൂയാലുക്കളായ അര്ദ്ധ സുന്ദരികളും
അനുസരണാശീലമുള്ള ഭര്ത്താക്കന്മാരും വോട്ടു ചെയ്തില്ല )
യുടെ ഉത്തരവാദിത്വങ്ങളിലെക്ക് കടന്നു .
'ആദ്യത്തെ അപേക്ഷ
പേര് :അനന്യ നായര്
വയസ്സ് :മുപ്പത്തിരണ്ട്
ഈ കോളനിയിലെ ഏറ്റവും നല്ല വീട്ടമ്മയാവാനുള്ള യോഗ്യത
എന്ത് കൊണ്ടും എനിക്കാണ്.കാരണം കോളനിയിലെ വീടുകളില്
ഏറ്റവും നല്ല പൂന്തോട്ടമുള്ളത് എന്റെ വീട്ടിലാണ് .മുടങ്ങാതെ
രണ്ടു നേരവും ചെടികള്ക്ക് വെള്ളമൊഴിച്ച് പരിചരിക്കുന്നത്
ഞാനാണ് .അതിനാല് അവാര്ഡ് എനിക്ക് നല്കണമെന്ന് അപേക്ഷിക്കുന്നു .'
നനുത്ത പ്രഭാതങ്ങളില് അനന്യാനായരുടെ പഞ്ചാരനനക്കലില്
നനഞ്ഞു കുളിരുന്ന ദന്ത ഡോക്ടര് ജോസ് പനക്കല് അനന്യയെ
പിന്താങ്ങി കൃതജ്ഞത കാണിച്ചു .എന്നാല് പൂന്തോട്ടമുണ്ടാക്കുക
എന്നത് ഏത് തോട്ടക്കാരനും ചെയ്യാവുന്ന പ്രവൃത്തിയാണെന്നും
അത് ഒരു നല്ല വീട്ടമ്മയുടെ ലക്ഷണമായി കാണാനാവില്ലെന്നും
ഉള്ള ഭൂരിപക്ഷ അഭിപ്രായത്തില് ദന്ത ഡോക്ടറുടെ വാദമുഖങ്ങള്
ആട് കടിച്ച ബിഗോണിയ പോലെ കരിഞ്ഞു പോയി .
ജവാനിചുണ്ടെലി വീണ്ടും തന്റെ ഗോള്ഡ് ഫിഷ് വായ തുറന്നു
വായന തുടര്ന്നു .
'പേര് :മെറ്റില്ഡ ഫ്രെഡി
വയസ്സ് :മുപ്പത്തി അഞ്ച്
ഈ കോളനിയിലെ ഏറ്റവും സംതൃപ്തനായ ഭര്ത്താവ് ഫ്രെഡി
ആണ് .ഞാന് എന്റെ ഭര്ത്താവിനെ കിട ............'
ഇതയുമായപ്പോഴേക്കും ജവാനി നായരുടെ മുഖം ചുവന്നു ,
ശബ്ദം വിറച്ചു .അവര് കണ്ണടഒന്ന് കൂടെ കയറ്റി കടലാസ്സു മേശമേല്
വെച്ചു .
'ഇനിയുള്ള വരികള് വായിക്കാന് എന്റെ സദാചാരബോധം
എന്നെ അനുവദിക്കുന്നില്ല .'
ചുണ്ടെലിയുടെ ഇടിഞ്ഞു തൂങ്ങിയ തോളുകള് ലജ്ജയാല് കൂമ്പി .
ഉറക്കം തൂങ്ങിയ മുഖങ്ങളില് സി എഫ് എല് ബള്ബിന്റെ
പ്രകാശം !.ചുണ്ടെലിയുടെ കൈയില് നിന്നും അപേക്ഷ തട്ടിയെടുത്ത്
പുരുഷാംഗങ്ങള് കുടവയറന് ഫ്രെഡിയോടുള്ള അസൂയയാല്
പച്ചയായ കണ്ണുരുട്ടി വായിക്കാന് തിരക്കുകൂട്ടി .
സമിതിയിലെ തലമുതിര്ന്ന അംഗവും ബഹുമാന്യനുമായ
നാരായണന് നംബീശന്റെ വിധി തീര്പ്പ്:
'അത് ഒരു നല്ല വേശ്യയുടെ ഗുണം മാത്രമാണ് ,അതുകൊണ്ട്
മാത്രം മെറ്റിയേ തിരഞ്ഞെടുക്കാനാവില്ല .'
എന്നത് അംഗങ്ങളുടെ മുറുമുറുക്കലുകള്ക്കിടയില്
മേശമേലടിച്ച് പിന്താങ്ങി ,ചുണ്ടെലി അടുത്ത അപേക്ഷ
വായന തുടങ്ങി .
'പേര് :ശോഭ വത്സന്
വയസ്സ് :നാല്പ്പത്
ഈ കോളനിയിലെ ഏറ്റവും നല്ല കുക്ക് എന്ന അവാര്ഡ്
പല പ്രാവശ്യം നേടിയ എനിക്കാണ് നല്ല വീട്ടമ്മക്കുമുള്ള
അംഗീകാരത്തിനുംഅവകാശം .എന്റെ കൈപ്പുണ്യം
അനുഭവിച്ചിട്ടുള്ള എല്ലാ അംഗങ്ങളും എനിക്ക് വോട്ടു
ചെയ്യണം എന്ന് അഭ്യര്ത്ഥിക്കുന്നു .
ഒരു വീട്ടമ്മയുടെ ഏറ്റവും പരമപ്രധാനമായ ഉത്തരവാദിത്വം
കുടുംബത്തെ ഊട്ടുക എന്നതാണെന്നും അതിനാല് അവാര്ഡിനര്ഹ
ശോഭാ വത്സന് തന്നെയാണെന്ന് അവരുടെ അയല് വാസിയും
ദിവസവും അവരുടെ പകര്ച്ചകള് മതിലിനപ്പുറത്ത് കൂടെ
കൈവിരല് സ്പര്ശമായും പാല്പ്പുഞ്ചിരിയായും നുകരാറുള്ള
റേഡിയോ ജോക്കി അനില് തോട്ടുങ്ങല് വാദിച്ചു .
നാല് വേലക്കാരികളെ മേല്നോട്ടം മാത്രം നടത്തി ഭക്ഷണം
ഉണ്ടാക്കുന്നത് വീട്ടമ്മയുടെ മിടുക്ക് ആയി കാണാനാവില്ല
എന്നതും അധികം കുടുംബങ്ങളും പുറത്തുപോയി
ആഹാരം കഴിക്കുന്ന ഈ കാലഘട്ടത്തില് പാചകം എന്നത് ഒരു യോഗ്യതയാക്കുന്നതിനെ ഫെമിനിസ്റ്റ് അംഗങ്ങള് എതിര്ത്തതും ആ അപേക്ഷയും തള്ളാനുള്ള കാരണങ്ങള് ആയി .
ചര്ച്ച ഇത്രയുമായപ്പോഴേക്കും തൊട്ടപ്പുറത്തെ കസേരയിലിരുന്ന
ലതികാദേവിയുടെ 'മോണാലിസ 'പെര്ഫ്യുമിന്റെ 'മണം
വിയര്പ്പില് കുഴഞ്ഞു അരോചകമായി തുടങ്ങിയ ഉണ്ണിത്താനും ,
മേശക്കപ്പുറമിരിക്കുന്ന ലുലു ജിഷ്ണുവിന്റെ ലോ നെക്ക്
കുര്ത്തക്കിടയിലൂടെ വെളിപ്പെടുന്ന അഴകളവുകള് ശല്യം
ചെയ്തു തുടങ്ങിയതിനാല് മുന്നിലാലും ചര്ച്ച നിര്ത്താനുള്ള
സിഗ്നലുകള് ചേഷ്ടകളിലൂടെ കാണിച്ചു തുടങ്ങി .അത് ഒരു
പകര്ച്ച വ്യാധിയായി പടര്ന്ന് എല്ലാ അംഗങ്ങളിലും എത്തി .
അവസാനം ചുണ്ടെലിയും ദീനലോലനും ചേര്ന്ന് ഒരു പ്രസ്താവന
നടത്തി യോഗം പിരിച്ചു വിട്ടു .പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങള്
ഇങ്ങനെയായിരുന്നു .....
'വീട്ടമ്മ എന്നത് അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് പോലെയാണ് .
ഓരോ വീടിന്റെയും ഭര്ത്താവിന്റെയും ജീവിത
സാഹചര്യങ്ങളുടെയും ഭാഗമായി വിവിധ രൂപങ്ങള്
മെനയുന്ന ആളുടെ കൈവിരുത് പോലെ പുറത്ത് വരുന്നത്
ആണെന്നും അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പ്
അസാധ്യമാണെന്നും കണ്ടെത്തിയതിനാല് ഈ മത്സരം റദ്ദാക്കിയിരിക്കുന്നു .'
നല്ല വിഷയം തന്നെ.... പക്ഷെ വായിക്കാന്‍ വല്ലാതെ കഷ്ടപെട്ടു.. അക്ഷര തെറ്റുകള്‍ തിരുത്തി ഒന്നുകൂടെ പോസ്റ്റ് ചെയ്തുകൂടെ?
ReplyDeleteചിത്ര, നല്ല വിവരണം ,അസോസിയേഷന് വിവരണം കൊള്ളാം.അതിനെക്കാള്‍ ഉപരി 'വീട്ടമ്മ എന്നത് അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് പോലെയാണ് .
ReplyDeleteഓരോ വീടിന്റെയും ഭര്ത്താവിന്റെയും ജീവിത
സാഹചര്യങ്ങളുടെയും ഭാഗമായി വിവിധ രൂപങ്ങള്
മെനയുന്ന ആളുടെ കൈവിരുത് പോലെ പുറത്ത് വരുന്നത്.ഇതാണ് മനോഹരമയ വാക്കുക്കള്‍ .ഇതാണ് സത്യം .വീണ മീട്ടുന്ന ആളിന്റെ കരവിരുത് പോലെ സംഗീതം എന്നാ പോലെ ഇവിടെ കളിമണ് കൊണ്ട് മെനയുന്ന ആളിന്റെ ഗുണം ,തിരിച്ചും മണ്ണിന്റെ ഗുണവും പ്രാധാന്യം തന്നെ
ഹ ഹ ഹ, സമ്മതിച്ചു ഈ വ്യത്യസ്ത രചന!
ReplyDeleteസംഭവം, അക്ഷരത്തെറ്റുകള്‍ മൂലം എത്തേണ്ടിടത്ത് എത്തിയില്ല എന്ന് എന്റെ അഭിപ്രായം...!
ReplyDeleteപല വീട്ടമ്മമാരുടേയും ലാസ്യവിന്യാസങ്ങൾ ഒട്ടുമതിഭാവുകത്വമില്ലാതെ വർണ്ണിച്ചിട്ട് അവസാനം ഒരു അസ്സലൊരു വീട്ടമ്മയുടെ “ ഡെഫിനിഷൻ” നൽകിയിരിക്കുന്നൂ...
ReplyDeleteഉഗ്രനായിട്ടുണ്ട് കേട്ടൊ
''അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് ''... ആണ് ശി ല്പിയെ ഭാവനകള്‍ സാക്ഷാല്‍ക്കരിക്കാന്‍ സജ്ജമാക്കുന്നത് എന്ന് മറക്കരുത്.
ReplyDeleteഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ :)
ReplyDeleteഹായ്,ഹായ്! നല്ല രസമായിരിക്കുന്നു, നർമ്മം ചിത്രക്ക് നന്നായി വഴങ്ങും. ആ അലൂഫ്നെസ്സ്, പഞ്ചാരനനപ്പ് , ബിഗോണിയ ...അഴകൊഴ.. ഒക്കെ നന്നായി
ReplyDeleteഅതേതായാലും നന്നായി..പ്രശ്നങ്ങളില്ലാത്ത കുടുംബ ജീവിതത്തിനു ഒരൊറ്റ മൂലി..
ReplyDelete'വീട്ടമ്മ എന്നത് അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് പോലെയാണ് .
ReplyDeleteഓരോ വീടിന്റെയും ഭര്ത്താവിന്റെയും ജീവിത
സാഹചര്യങ്ങളുടെയും ഭാഗമായി വിവിധ രൂപങ്ങള്
മെനയുന്ന ആളുടെ കൈവിരുത് പോലെ പുറത്ത് വരുന്നത്
ആണെന്നും അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പ്
അസാധ്യമാണെന്നും കണ്ടെത്തിയതിനാല് ഈ മത്സരം റദ്ദാക്കിയിരിക്കുന്നു
:)
നിരീക്ഷണത്തോട് ഒരു പരിധി വരെ യോജിക്കുന്നു..
മറിച്ചും ഉണ്ടെന്ന കാര്യം ഓർമിക്കുക..
എഴുത്ത്..
നന്നായി ഹോംവർക്ക് ചെയ്യുന്നുണ്ട്..
എഡിറ്റിങ്ങിൽ കൂടെ ശ്രദ്ധിക്കുക കെട്ടോ..
ഇല്ലെങ്കിൽ..
നമ്മളുദ്ദേശിക്കുന്നതാവില്ല മറ്റൊരാൾക്ക് കിട്ടുക..
അഭിനന്ദനങ്ങൾ..
കൊള്ളാം ചിത്ര.. നര്‍മ്മത്തിലെക്കുള്ള ഈ മാറ്റം നന്നായിട്ടുണ്ട്..
ReplyDeleteഅഭിനന്ദനങ്ങള്‍..
ചിത്ര,
ReplyDeleteആശയം തുടക്കത്തില്‍ ഒരു തമാശ പോസ്റ്റാവും എന്ന് കരുതി. പക്ഷെ പിന്നീട് വന്നപ്പോള്‍ അവസാനഭാഗത്ത് അത് വേറെ ഒരു തലത്തിലേക്ക് പോയോ എന്ന് എനിക്ക് തോന്നി. പക്ഷെ ചിന്ത കൊള്ളാം.. വീട്ടമ്മ ഒരു അഴകൊഴാന്നിരിക്കുന്ന കളിമണ്ണാണ്..
പോസ്റ്റ് കലക്കി. വീട്ടമ്മയുടെ ഡെഫനിഷന്‍ എനിക്കിഷ്ടപ്പെട്ടു. വീട്ടമ്മയുടെ ജോലി കടമയുടെ പട്ടികയിലാണ്. സ്വന്തം അധ്വാനത്തിനു വേതനം ലഭിക്കാത്ത കൂട്ടര്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ചൂഷണത്തിനു ഇരയാകുന്ന മറ്റൊരു വര്‍ഗ്ഗം.
ReplyDeleteചിത്രയ്ക്ക് ഹാസ്യം നന്നായി വഴങ്ങും കേട്ടോ. ഏതു വിഷയമായാലും വളരെ ഭംഗിയായി എഴുതാനുള്ള കഴിവുണ്ട്. അതുകൊണ്ട് എഴുത്ത് നിര്‍ത്തരുത്. ഭാവുകങ്ങള്‍.
പോസ്റ്റിന്റെ കാലികപ്രസ്ക്തിയും അവതരണവും നന്നായി
ReplyDeleteകൊള്ളാം സറ്റയര്‍
ReplyDeleteഅലസമായി പറയുന്നതിനിടയിലെ ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ ക്ഷ പിടിച്ചു!
"ചുണ്ടെലി മുഖമുള്ള ജവാനി നായര് തന്റെ കട്ടിക്കണ്ണട, കോളേജില് പഠിക്കുന്ന കാലത്ത് ആണ്കുട്ടികളുടെ ശ്രദ്ധ കിട്ടാത്ത പെണ്കിടാങ്ങള് സഹജമായി വളര്ത്തിയെടുക്കുന്ന 'അലൂഫ്നെസ്സിന്റെ ' ഭാഗമായി, വലം കൈയ്യിലെ ചൂണ്ടുവിരല് കൊണ്ടു ഒന്ന് കയറ്റി വെച്ചു"
കളിമണ്ണ്! പക്ഷെ 'ശില്‍പ്പികൾ' എന്തെങ്കിലും കരവിരുത് പ്രകടിപ്പിക്കാറുണ്ടോ? മനസ്സിലെ രൂപം പോലെ കളിമണ്ണിനോട് സ്വയം രൂപപ്പെടാന്‍ ആവശ്യപ്പെടും!
വ്യത്യസ്തമായ പോസ്റ്റ്. വായാടിയുടെ അഭിപ്രായവും കലക്കി.
ReplyDeleteകൊള്ളാം. സത്യത്തില്‍ എന്തു തമാശയാ ഈ മനുഷ്യരുടെ ജീവിതം.
ReplyDeletevannu pokunnath veendum varan.
ReplyDeleteനല്ല നര്‍മത്തോടെ എഴുതി യിരിക്കുന്നു !! ആദ്യ അപേക്ഷ വായിച്ചപ്പോള്‍ ചിരിച്ചു ഒരു വിധം ആയി ..നാട്ടില്‍ ആയിരുന്നാല്‍ ഇതുപോലെ (അസോസിയേഷന്)ഓരോ കാര്യകള്‍ കാണാമായിരുന്നു.ഇവിടെ തൊട്ടു അടുത്ത വീട്ടില്‍ താമസിക്കുന്നവരെ പോലും അറിയാതെ ,...ജീവിക്കുന്നവര്‍ ഈ പോസ്റ്റ് ഒക്കെ വായിക്കുമ്പോള്‍ ഒരു നഷ്ട്ടബോധം തന്നെ ആണ് തോന്നുന്നത് ...
ReplyDeleteഎന്നാലും എഴുത്ത് നന്നായി ചിത്ര ,ഇനിയും ഇതുപോലെ നര്മകഥകള്‍ എഴുതൂ ..
നല്ല ഒഴുക്കോടെ വ്യത്യസ്ഥതയിലൂടെ, നർമ്മത്തിലൂടെ അവതരിച്ചപ്പോൾ മികച്ച ഒരു കഥ വായിക്കാൻ കഴിഞ്ഞു...
ReplyDeleteപ്രിയ എ.എസ് ന്റെ ഒരു ആഖ്യാനതാളം വായനയിൽ രുചിച്ചു!!
valare vyathyasthamayi paranju...... aashamsakal......
ReplyDeleteHello,your story telling is excellent.language,style,everything.something special.expecting more and more.
ReplyDeleteregards.
ഇത് ഉഷാറായിട്ടുണ്ട്. ഹാസ്യം നന്നായി വഴങ്ങും. അഭിനന്ദനങ്ങൾ.
ReplyDelete