Tuesday, July 5, 2011

തൃകോണപട്ടം

കൂട്ടിമുട്ടാത്ത സമാന്തരരേഖകള്‍
ബലത്തില്‍ വളച്ചൊടിച്ചോരു
തൃകോണപട്ടം പോലെ ജീവിതം

ഒരു കള്ളിയിലെ കണക്കിന്‍കാലുകള്‍
തോണ്ടിയെറിയുന്നു അടുത്ത കവിതകളത്തെ
ഒരു പൂത്തുമ്പിയതാ പാറുന്നു
മൂന്നാം പൂക്കളസുഗന്ധത്തില്‍
വരയ്ക്കുന്നു മൂലക്കളങ്ങള്‍
ഓരോ വളവിലും തീര്‍ക്കുന്നു
പ്രതിരോധ ചതുരംഗ പടയെ

കണക്കില്‍ തീര്‍ത്ത കവിതാ ശകലങ്ങള്‍
ഒരിക്കലും തെളിയാ സമവാക്യങ്ങള്‍
കൂട്ടിയാലും കിഴിച്ചാലും
ഉത്തരം കിട്ടാ കടം കഥ
എങ്കിലും ,കൂട്ടുന്നു ,കിഴിക്കുന്നു
ശരിയുത്തരത്തിന്‍ പൂത്തുമ്പിക്കായ് !

11 comments:

  1. കൊള്ളാം, ഇഷ്ടമായി കവിത.

    ReplyDelete
  2. ജീവിതത്തെ കൂട്ടിമുട്ടാത്ത സമാന്തരരേഖകള്‍ വളച്ചൊടിച്ചുണ്ടാക്കിയ പട്ടത്തോടുപമിച്ചതിഷ്ടമായി.

    ഒരു കള്ളിയിലെ കണക്കിന്‍കാലുകള്‍
    തോണ്ടിയെറിയുന്നു അടുത്ത കവിതകളത്തെ

    ഇത് എനിക്കത്ര തിരിഞ്ഞില്ല :(

    ReplyDelete
  3. എങ്കിലും ,കൂട്ടുന്നു ,കിഴിക്കുന്നു
    ശരിയുത്തരത്തിന്‍ പൂത്തുമ്പിക്കായ് !
    ശരിയുത്തരം കിട്ടും എന്ന് പ്രത്യാശിക്കുന്നു..ആശംസകള്‍..

    ReplyDelete
  4. കൂട്ടിമുട്ടാത്ത സമാന്തരരേഖകള്‍
    ബലത്തില്‍ വളച്ചൊടിച്ചോരു
    :(

    ReplyDelete
  5. കാറ്റിലുലയുന്ന പട്ടങ്ങൾ നമ്മൾ!

    ReplyDelete
  6. ജീവിതത്തിലെ എല്ലാ സമാന്തര രേഖകളും വളച്ചൊടിച്ച് നമ്മളെല്ലാം ത്രികോണ പട്ടങ്ങളായി പറപ്പിക്കുക തന്നെയാണല്ലോ അല്ലേ ചിത്രേ

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. .
    മാഷായതിനാൽ തെറ്റുചൂണ്ടിക്കാണിക്കാതെ വയ്യല്ലോ.
    ത്രികോണമാണു ശരി.
    കൂട്ടിമുട്ടാത്ത സമാന്തരരേഖകൾ എന്നു വേണ്ട സമാന്തരരേഖകൾ എന്നു മതി. കവിതകളത്തെ – കവിതക്കളത്തെ എന്നു വേണം.
    എങ്കിലും അക്ഷരത്തെറ്റുകൾക്കും പദപ്രയോഗങ്ങളുടെ അനൌചിത്യങ്ങൾക്കും മുകളിൽ
    മൌലികതയുടെ തീളക്കമുണ്ട് ചിത്രയുടെ വരികൾക്ക്, അതാണ് പ്രധാനവും.(അല്ലെങ്കിൽ മലയാളം മാഷ്ന്മാരാകുമായിരുന്നല്ലോ എല്ലാ കവികളും). എങ്കിലും ഭാഷയിലെ തെറ്റുകൾ ഒഴിവാക്കണം കെട്ടോ!

    ReplyDelete
  9. ശ്രീനാഥൻ മാഷ് പറഞ്ഞതിന് താഴെ ഒരു ഒപ്പ്.

    ReplyDelete
  10. കൂട്ടലും കിഴിക്കലുമായ് ഞാനും
    ഉത്തരം ശരിയാകുന്നില്ലെനിക്കും,
    അതുകൊണ്ട് ഞാന്‍ മിണ്ടാതെയിവിടെ, എന്താ ചെയ്ക :)

    ReplyDelete
  11. നന്നായി ..വൃത്തവും കോണും ചതുരവും ഒക്കണം

    ReplyDelete

ജാലകം