Friday, February 12, 2010

സ്വപ്നങ്ങള്‍ക്ക് ഒരു പാചക കുറിപ്പ്

എഴുതതുകാരി: ചിത്രങ്ങദ നന്ദ
പാതി രാവില്‍, പാതി അടഞ്ഞ ഇമ്കളാല്, പാതി തുറന്ന പ്രഞജയാല്‍ രണ്ടു മനസുകള്‍ അകലെ ഇരുന്നു
നെയെതെടുക്കുന്നതാണ് ഈ സ്വപ്നം.
എങ്ങിനയാണ്‌, എന്തൊക്കെയാണ് ഒരു മധുര സ്വപ്നത്തിന്റെ ചേരുവകള്‍?
മയില്‍‌പീലി, മഴവില്ല്, വീഞ്ഞ്, തേന്‍, ഒരു കീര് നിലാവ്, പനിനീര്‍ പൂവ്, ചെമ്പകം, മുല്ല, നടന്നു അകന്നു പോകുന്ന കാല്പാടുകള്‍, നിന്റെ കാല്പാടുകള്‍ പതിഞ്ഞ ഒരു പിടി മണ്ണ്, പുതു മഴ വീണു തളിര്‍ത്ത മണ്ണിന്‍ മാദക ഗന്ധം, ഇളം തെന്നല്‍, മന്ദസ്മിതം, നാലു പ്രഭാത സൂരിയന്റെ രശ്മികള്‍, പട്ടു പാവാട, നീല ദുപ്പട്ട, നിന്റെ ചുരുണ്ട മുടിയിഴകള്‍, സക്രെഡ് ഹര്ടിലെ നീല പാവാട, വെള്ള ബ്ലൌസ്, ചുവന്ന റിബ്ബണ്‍, മാന്തളിര്‍, വാല്കണ്ണാടി, ഒരു തുള്ളി കണ്ണുനീര്‍, നീല മഷി, സേലറെറ്, മഷിത്തണ്ട്, മദിരാശി ഈതപഴം, പാലട പായസം, തെളിഞ്ഞ ക്കയ്യക്ഷരങ്ങള്‍ ഉള്ള പഴയ പുസ്തകത്തിലെ ഏടുകള്‍, നീ എഴുതി പാതി നിര്‍ത്തിയ കവിതകള്‍, കടലാസ് തോണികള്‍, ഇറയില്‍ നിന്ന് ഇറ്റു വീഴുന്ന മഴത്തുള്ളികള്‍, മഴ, കാറ്റ്, വെയില്‍, ഇഴ്ടമുള്ള പാട്ട് (ദേവി നിന്‍ ചിരിയില്‍ കുളിരോ പാല്‍ ഒളിയോ), പഴയ ഫോട്ടോകള്‍, കടക്ക്ണണുകെല്, പ്രേമ ഭരിതമായ നോട്ടങ്ങള്‍, കുരുത്തോല, തെങ്ങിന്‍ പൂകുല, പന നോങ്കു, ആലിലകള്‍, സെറ്റ് മുണ്ട്, തൂവല്‍, ഇളനീര്‍, പളുങ്ക്, പൊട്ടു, കളിയൂഞ്ഞാല്‍, ഓടാകുഴല്‍, വാകച്ചാര്‍ത്ത്, വരമഞ്ഞള്‍ പ്രസാദം, ചെരാത്‌, സന്ധ്യ ദീഎപം, പൂ മെത്ത, അപ്പൂപന്‍ താടികള്‍, മഴത്തുള്ളികള്‍, മേഘങ്ങള്‍, നക്ഷത്രങ്ങള്‍, നിന്‍ കവിലനയിലെ നാണം, കടത്തു തോണി, നിന്റെ ക്കയ്യക്ഷരങ്ങള്‍, ഈറന്‍ സന്ധ്യ, ഒരു നുള്ള് വിസ്മയം, ഒരു പ്രാര്‍ത്ഥന (കൃപ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി), ചാറ്റല്‍ മഴ, നിഴലുകള്‍, ഓളങ്ങള്‍, താരാട്ട്, കാച്ചിയ എന്ന്ന, പോക്ക് വെയില്‍, ആമ്പല്‍ പൂ, കണ്മഷി, കൊലുസ്സ്, നാവേറ് പാട്ട്, കാതില്‍ പൂ, പഴയ ഓര്‍മകളുടെ വിരലടയാളങ്ങള്‍, പൂവന്ബാഴം, നീലാകാശം, കമുകിന്‍ പോല, നീല നിസീതിനി,...
ഇനി നമ്മള്‍ എങ്ങിനെ ഇത് തയ്യാറാക്കും?
ആനുദിനം, അനുനിമിഷം മാറികൊണ്ടിരിക്കുന്ന മനോ വ്യാപാരങ്ങള്‍ക്ക് ആനുസരിച്ച്ഹു, ഇതിലെ ചേരുവകള്‍ക്ക് ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം.
സന്തോഷതിരകള്‍ അലയടികുമ്പോള്‍ മടുരിമെരിയും, സങ്കടക്കാട്ടു വീശുമ്പോള്‍ ഒരു പക്ഷെ ഒരു കണ്ണുനീര്‍ത്തുള്ളി എന്നത് ഒരു പുഴായയോ, ഒരു കടലലയോ മാറാം.
ചെരത്തിന്റെ ദീപ നാളത്തില്‍ മെല്ലെ മെല്ലെ ചിന്തകള്‍ കൊണ്ട് മഥനം ചെയ്തു, മനനം ചെയ്തു, സ്വപ്നത്തിനു പുതിയ രൂപവും ഭാവവും ഉണ്ടാകുന്നത് വരെ കാത്തിരിക്കാം.
അവസാനം മേമ്പോടിയായി നാരങ്ങ മുട്ടായി കഴിക്കാം!!!

5 comments:

 1. ചേരുവകള്‍ കുറച്ചു കൂടിയെങ്ങിലും....ഈ പാചക കുറിപ്പ് കൊള്ളാം....ഇനിയും ഉണ്ടോ ഇതുപോലുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍???

  ReplyDelete
 2. thanks.vibhavangal iniyumereyundu.aadyam ithu dahikatte.........

  ReplyDelete
 3. സ്വപ്നങ്ങൾക്ക് ഒരു പാചക കുറിപ്പ്.. വ്യത്യസ്തമായ ഒരു ആശയം. .കൊള്ളാം ചിത്രാംഗത.. ചേരുവകൾ കിച്ചൻ പറഞ്ഞപോലെ കുറച്ച് കൂടിപൊയ്യൊ എന്നൊരു സംശയം.. പിന്നെ, പല സമയങ്ങളിൽ പല ചേരുവകൾ ഉപയോഗിക്കാം എന്നത് കൊണ്ട് കുഴപ്പമില്ല.. ഏതായാലും വ്യത്യസ്തമായ ഈ ആശയത്തിന് ആശംസകൾ

  ReplyDelete
 4. thanks!pala samayangalil palapala vibhavangal!!ravile officele divaswapnathinu oru quickie,uchamayakathinu kurachukoodi elaborate aayi,rathriyil maximum cheruvakal upayogichu oru ambiswami sadya thanne aavaam!!!!!!

  ReplyDelete
 5. എന്തോ ഒരു അല്ല വത്യസ്തമായ ഒരു പോസ്റ്റ്‌ തന്നെ

  ReplyDelete

ജാലകം