Tuesday, June 15, 2010

മഴയില്‍ അലിയുന്നതെന്താണ്?

എഴുതിയത്: ചിത്രങ്ങട നന്ദ

ചാറ്റല്‍ മഴയൊരു കുറുമ്പുകാരി
അവള്‍ ചിണുങ്ങി ചിണുങ്ങി കൂടുന്നു പിന്നാലെ
രാവേറെ ചെല്ലുമ്പോഴും പിറു പിറുങ്ങനെ
അടച്ചിട്ട ജാലകങ്ങളില്‍ ഉരുമിയുരുമി
താരാട്ട് പാട്ടിന്റെയീണത്തില്‍ മൂളി മൂളി
സുഖകരമായ ശൈത്യതാല്‍ വലയം ചെയ്ത്
രോമകൂപങ്ങളില്‍ അനുഭൂതി നിറച്ച്‌
നിറയുന്നു ചുറ്റിലും രജനി തന്‍ പ്രിയ സഖിയായി
പുലര്‍കാലെ തെളിയുന്നു ചേമ്പിലയില്‍ സ്ഫടികതുള്ളിയായി
റോസാ ദലങ്ങളില്‍ കണ്ണീര്‍കണങ്ങളായ്
ഊഷര ഭൂവില്‍ ഒഴുകുന്ന നീര്‍ചാലുകളായ്‌
യാത്രകളില്‍ കാതില്‍ കിന്നാരം ചൊല്ലി ചൊല്ലി
കാറ്റില്‍ ഉലയുന്ന ചില്ലകളില്‍ ആലിപ്പഴങ്ങളായി


പൊടുന്നനെ ശക്തി സ്വരൂപിന്ണിയായി


ആര്‍ത്തു അലയ്ക്കുന്നു
ആത്മാവിന്‍ ചിറ പൊട്ടിയ കണക്കു
പ്രവാഹത്തില്‍ ഒഴുകുന്നു മനസിലെ മാലിന്യങ്ങള്‍
നിര്‍മമാമീ സ്നേഹത്തിന്‍ ധാരയില്‍
അലിഞ്ഞു അലിഞ്ഞു ഇല്ലാതാകുന്നോരെന്‍ സ്വത്വം

5 comments:

  1. ഗദ്യകവിതയായി തോന്നി കേട്ടോ.. ചിത്ര അക്ഷരതെറ്റുകൾ തിരുത്തുക. വരികൾ, അല്ലെങ്കിൽ മഴയെ കുറിച്ചുള്ള വർണ്ണനകൾ മനോഹരമായി. തികച്ചും നൊസ്റ്റാൾജിക്

    ReplyDelete
  2. അടച്ചിട്ട ജാലകങ്ങളില്‍ ഉരുമിയുരുമി
    താരാട്ട് പാട്ടിന്റെയീണത്തില്‍ മൂളി മൂളി
    സുഖകരമായ ശൈത്യതാല്‍ വലയം ചെയ്ത്
    രോമകൂപങ്ങളില്‍ അനുഭൂതി നിറച്ച്‌
    നിറയുന്നു ചുറ്റിലും രജനി തന്‍ പ്രിയ സഖിയായി

    good lines....feel undu varikalil

    ReplyDelete
  3. ലാളിത്യമുള്ള കൊച്ചു മഴക്കവിത നന്നായി. രോമകൂപങ്ങളില്‍ മഴ നിറച്ചതിനു നന്ദി.

    ReplyDelete
  4. മഴയൊരു കുളിരായി താളിൽ പെയ്തിറങ്ങിയിട്ടുണ്ട്.

    ReplyDelete
  5. manu,pournami,thanks!kavitha ishtapettathil santhosham!
    vashalan,mazhayude aaravam manassilum nirayatte!!!!
    sreenathan,thanks for visiting.

    ReplyDelete

ജാലകം