ഇത് മൈത്രെയിയുടെ ബ്ലോഗുലകത്തില് വന്ന ഒരു പാചക ബ്ലോഗിനെ പറ്റിയുള്ള വിവരണവും അതിന്റെ കമന്റുകളും വായിച്ചതു ശേഷമുള്ള പ്രതികരണമാണ്.
വി ടി യുടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന കൃതി ഉണ്ടാക്കിയ ഓളങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും മുന്‍പ്അടുക്കളയെന്നാല്‍ വീടിന്‍റെ പിറകു വശത്ത് വടക്ക് കിഴക്ക് മൂലയില്‍ കരിയും പുകയും നിറഞ്ഞ, ഈര്പ്പത്താല് ക്ലാവ് പിടിച്ച കാറ്റും വെളിച്ചവും കയറാത്ത ഒരു ഇരുട്ടറ ആയിരുന്നു.
ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും അതിലുരുകി തീരുന്ന ജീവിതങ്ങളോ? ക്ലാവ് പിടിച്ച ദ്വാരങ്ങള്‍ വീണലോട്ടകളെപ്പോലെ ആര്‍ക്കും വേണ്ടാതെ എല്ലാവരാലും അവഗണിക്കപ്പെട്ട പാഴ് ജന്മങ്ങളും
എന്നാല്‍ ഇന്ന് മാറുന്ന സ്ത്രീത്വത്തിന്റെ മുഖമനുസരിച്ചു അടുക്കളയും മാറുന്നുണ്ട്. ഇപ്പോഴത്തെ വീടുകളില്‍അടുക്കളയെന്നാല്‍ നാല് ചുവരുകളാല്‍ അതിര് തിരിക്കാത്ത വീടിന്‍റെ നടുത്തളത്തിലേക്ക് തുറന്നു കയറുന്ന ഒരുതുറന്ന സ്ഥലമാണ്. ഇതിപ്പോള്‍ മുഴുവന്‍ കുടുംബാന്ഗങ്ങളും ഒത്തു ചേരുന്ന സ്ഥലവുമാണ്. എന്നിരുന്നാലുംസ്ത്രീയുടെ സ്ഥാനം ഇപ്പോഴും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പൂര്‍ണമായി എത്തിയിട്ടില്ല. പുരുഷന്മാരുടെ, പ്രത്യേകിച്ചും 'മല്ലു' പുരുഷന്മാരുടെയിടയില്‍ അടുക്കള ഇപ്പോഴും സ്ത്രീയുടെ മാത്രം സാമ്രാജ്യമാണ്.
സ്ത്രീകള്‍ പൊതു ധാരയില്‍ എത്തുന്നതിനെ പറ്റി ശരാശരി മലയാളി പുരുഷത്വത്തിനു നല്ല അഭിപ്രായമില്ല.
അങ്ങിനെയെത്തുന്ന സ്ത്രീകളെ പറ്റി വികലമായൊരു കാഴ്ചപ്പാടാണ് അവനിപ്പോഴും ഉള്ളത്. സ്ത്രീ അല്പംസുന്ദരിയെങ്കില്‍ പറയാനുമില്ല. പുരുഷന് സ്ത്രീയെന്നാല്‍ കുറച്ചു ഭംഗിയുള്ള അവയവങ്ങള്‍ മാത്രമാണ്. അവന്‍റെ കണ്ണുകള്‍ അവളുടെ ശരീര വടിവുകളില്‍ മാത്രം ഫോക്കസ് ചെയ്തിരുക്കുന്നു. (തമിഴ് സിനിമകളിലെ ക്യാമറകണ്ണുകളെ പോലെ.)
സ്ത്രീ തന്‍റെ കഴിവും ബുദ്ധിയും ഉപയോഗിച്ച് ഉയരങ്ങളില്‍ എത്തിയാലും അവളെ അഴകളവുകളില്‍ ഒതുക്ക്കിഇടിച്ചു താഴ്ത്ത്താനാണ് പ്രവണത. പുരുഷനെപ്പോഴും ബുദ്ധിയുള്ള സ്ത്രീകളെ ഭയമാണ്.
കോമണ്‍ സെന്‍സും മല്‍ട്ടി ടാസ്കിങ്ങ് കഴിവുകളും തന്നെക്കാള്‍ കൂടുതല്‍ ഉള്ള സ്ത്രീ അവസരങ്ങള്‍ ലഭിച്ചാല്‍തങ്ങളെ പിന്തള്ളിയാലോ എന്ന പുരുഷ ഇഗോയിസ്ടുകളുടെ കോംപ്ലെക്സ്സ് ആണ് അതിനു കാരണം.
സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടികൊണ്ട് വനിതാ ബില്ലും മറ്റും വന്ന സ്ഥിതിക്ക് ഈ അവസ്ഥക്ക് ഒരു മാറ്റംപ്രതീക്ഷിക്കാം.
എന്നാലും പുരുഷ പ്രജകള്‍ തങ്ങളുടെ മനസിന്റെ ഇടുങ്ങിയ ഇടനാഴികള്‍ അല്പമെങ്കിലും വിശാലമാക്കാതെഎത്ര കണ്ട് ഇതു ഫലപ്രദമാകുമെന്ന് ആശങ്കയുണ്ട്. സ്ത്രീകളും പുരുഷന്മാരും അടുക്കളയും അരങ്ങുംഒരുപോലെ പങ്കു വെക്കുന്ന ആ സമത്വ സുന്ദര ലോകം ഞാന്‍ ഇപ്പോഴേ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു.
ചിത്ര, മൈത്രേയി ചേച്ചിയുടെ പാചകബ്ലോഗ് വിശകലനത്തിൽ ഞാനാണു വി.ടിയുടെ അടുക്കളയെ പ്രതിപാദിച്ച് കമന്റിട്ടതെന്നത് കൊണ്ട് ഇവിടെ എന്റെ കമന്റ് അത്യന്താപേക്ഷിതമാണ്. വി.ടിയുടെ അടുക്കളയെ പറ്റി പറയുമ്പോൾ ഒരിക്കലും സ്ത്രീയുടെ ജോലിയാണ് അടുക്കള എന്ന് ആയിരുന്നില്ല ഞാൻ ഉദ്ദേശിച്ചത്. എന്റെ രണ്ടാമത്തെ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് സംവേദിക്കാൻ കഴിയാതിരുന്നതിനെ പറ്റി വ്യക്തമാക്കിയിരുന്നു.
ReplyDeleteഇനി ചിത്രയുടെ പോസ്റ്റിലെ കാര്യങ്ങളിലേക്ക്. ഒരു സ്ത്രീ- പുരുഷ സംവാദം എന്ന തലത്തിലേക്ക് കൊണ്ടു വരാതെ ഇത് കാണണം എന്ന് ആദ്യമേ പറയട്ടെ. ഇന്നത്തെ മല്ലു പുരുഷന്റെ ചിന്തകളിൽ സ്ത്രീ ഇന്നും അടുക്കളയുടെ അമരക്കാരിയാണെന്ന് ചിത്ര പറഞ്ഞ് കണ്ടു. അതൊക്കെ പഴയ കാലമാണ് ചിത്ര. ഇന്ന് അങ്ങിനെയൊന്നും ഇല്ല. എല്ലാവർക്കും അവരുടെ സമയവും ജോലിയും വിലപ്പെട്ടതാണ്. അവർ എല്ലാവരും അതിൽ വ്യാപൃതരാകുകയും ചെയ്യുന്നു. സ്ത്രീയും പുരുഷനും ജോലിയെടുക്കുകയും വരുമാനമുണ്ടാക്കുക്കയും ചെയ്യുന്ന പുത്തൻ നൂറ്റാണ്ടാണിത്. അല്ലാതെ പഴയ അടുക്കള പുറത്തെ കരിപിടിച്ച പാത്രങ്ങൾ തേച്ച് നെടുവീർപ്പിടുന്ന സിനിമകളിലെ ഷീലമാരും ശാരദമാരും വരെ വിടപറഞ്ഞിട്ട് നാളുകളേറെയായി. എന്റെ ഭാര്യ ജോലിക്കാരിയാണ്. അവളെ ജോലിക്ക് പോകാൻ ഏറ്റവും അധികം പ്രേരിപ്പിക്കുന്നതും ഞാൻ തന്നെ. ചോദ്യം ഇപ്പോൾ വരുന്നത് എനിക്കറിയാം.. കാശ് മോഹിച്ചല്ലേ എന്ന്. അത് ഫാക്ട് ആണ്. സമ്മതിക്കുന്നു. പക്ഷെ അതിനേക്കാൾ ഉപരി ആ കഴിവുകൾ തളച്ചിട്ടിട്ട് എനിക്കെന്ത് നേടാൻ.. ? പിന്നെ എത്ര മൾട്ടി ടാസ്ക് കഴിവുകളുണ്ടെങ്കിലും പ്രതികരിക്കാൻ ഇന്നും സ്ത്രീസമൂഹം വിമുഖത കാട്ടുന്നു. അതല്ലേ യഥാർത്ഥ്യം. എന്നും സ്ത്രീക്ക് എവിടെയൂം ശത്രു പുരുഷനല്ല എന്ന് അറിയുക. സ്ത്രീക്ക് ശത്രു എന്നും മറ്റൊരു സ്ത്രീ തന്നെ..പണ്ട് വീടുകളിൽ അമ്മമാർ മക്കൾക്ക് ഭക്ഷണം വിളമ്പുമ്പോൾ പെണ്ണിന് ചാറും ആണിന് മീനും കൊടുക്കുന്ന ശീലമുണ്ടായിരുന്നു. എന്തേ അത് ആണിന്റെ കോംപ്ലെക്സ് ആണോ? അത് പോലെ വീട്ടിലെ പെൺകുട്ടികൾ ജോലിക്ക് പോവുന്നത് തടഞ്ഞിരുന്നത് അമ്മമാർ ആയിരുന്നു. അതും ആണിന്റെ കോപ്ലെക്സ് ആണോ? കണ്ണടച്ച് പിടിച്ചിട്ട് ഇരുട്ടാണെന്ന് പറയരുത്.
ചിത്ര, അടുക്കളയില്‍ സ്ത്രീകളെ (അവര്‍ ഉദ്യോഗസ്ഥ കള്‍ ആണെകില്‍ പോലും... ) തളച്ചിടുന്ന ഒരുപാടു പുരുഷന്മാര്‍ ഇന്നുമുണ്ട് (ഒരു പണിയും ചെയ്യാതെ പത്രവും വായിച്ചു രാഷ്ട്രീയവും പറഞ്ഞു...). ഇല്ലെന്നു മേനി പറയുന്നതില്‍ കാര്യമില്ല. കേരളത്തിലെ എത്ര വീടുകളില്‍ പുരുഷന്മാര്‍ പാചകം ചെയ്യുന്നുണ്ട്? അല്ലെങ്കില്‍ വീട്ടുജോലി തുല്യമായി വിഭജിക്കുന്നുണ്ട്? എനിക്ക് സംശയമുണ്ട്... ശതമാനം വളരെ കുറവായിരിക്കുമെന്ന് എനിയ്ക്കു തോന്നുന്നു. ഒരുപാടു നാളായി നാട്ടില്‍ നിന്ന് പോയിട്ട്. അതുകൊണ്ട് തറപ്പിച്ചു പറയുന്നില്ല. അങ്ങനെയുള്ളവര്‍ മാറണം.
ReplyDeleteപിന്നെ, gender equality പൂര്‍ണ്ണമായി നടപ്പാക്കാന്‍ പുരുഷന്റെയും സ്ത്രീയുടെയും ശാരീരിക വ്യത്യാസങ്ങള്‍ തടസ്സമാണ്. അതിന്‍റെ അര്‍ത്ഥം സ്ത്രീകളെ ചില ജോലികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നല്ല. അത്തരം ജോലികളില്‍ സ്ത്രീപുരുഷ സമത്വം നടത്താന്‍ പ്രയാസമാണ് എന്നു മാത്രം.
എന്റെ അഭിപ്രായത്തില്‍ ഇന്ന ആള്‍ക്ക് ഇന്ന ജോലി എന്ന കോണ്‍സെപ്റ്റ് തന്നെ തെറ്റാണ്. ഓരോന്നിലും താല്പര്യമുള്ള ആളുകള്‍ അത് ചെയ്യട്ടെ. വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ജോലി വീതം വെയ്ച്ചു അവരവര്‍ക്ക് അഭിരുചിയുള്ള ജോലികള്‍ ചെയ്യാമല്ലോ. (സ്വകാര്യം - ഞാനും ഭാര്യയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്)
സമത്വതിനെക്കാള്‍ സഹവര്‍ത്തിത്വം ആണ് എനിക്ക് ഇഷ്ടപ്പെട്ട വാക്ക്. സ്ത്രീകള്‍ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നതില്‍ സന്തോഷമേയുള്ളൂ, എനിക്ക് ഒരുപാടു സ്ത്രീ managers ഉണ്ടായിട്ടുണ്ട്, നല്ല കഴിവുള്ളവര്‍. ആണായാലും പെണ്ണായാലും കഴിവുള്ളവര്‍ മുന്നോട്ടു വരട്ടെ.
സമത്വം വേണം എന്നു പറയുമ്പോള്‍ ഒരു പരാധീനത അതില്‍ പ്രകടമാകുന്നു. മുറവിളി കൂട്ടാതെ സമരായി പെരുമാറി മാതൃക കാട്ടാന്‍ സ്ത്രീകള്‍ ശ്രമിക്കണം... സമൂഹം വളരണം. ഒരു നല്ല പറ്റം പുരുഷന്മാര്‍ കൂടെയുണ്ട്.
അയ്യോ മനൂ,ഞാന് എന്റെ ചില ചിന്തകള് കുറിചിട്ടു എന്നേയുള്ളു .ഒരു ശരാശരി മലയാളിയുടെ ചിന്താഗതിയെ പറ്റിയാണ് ഞാന് പ്രതിപാദിചത്.സ്വതന്ത്ര ചിന്താഗതിയും അറിവും ഉള്ള ആളുകള്
ReplyDeleteവേറിട് നില്ക്കുന്നു.പക്ഷെ അവരുടെ എണ്ണം വളരെ കുറവാണെന്നത് സങ്കടകരമായ അവസ്ഥയാണ്.
സ്ത്രീകള് അധ്യാപനം,ഓഫിസ് ജോലികള്ക് പോവുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്.എന്നാല് രാഷ്ട്രീയം,സിനിമ,മറ്റു ദൃശ്യമാധ്യമങ്ങളില് പ്രവര്ത്തിക്കുന്ന സ്ത്രീകള്ക് ഇപ്പോഴും ഞാന് പറഞ്ഞ രീതിയിലുള്ള പ്രതികരണം ആണ് കിട്ടുന്നത്.
പിന്നെ സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയെന്നു പറഞ്ഞില്ലേ,അതിനു ഒരു മറുവശം ഉണ്ട്.എല്ലാവരെക്കൊണ്ടും'നല്ലത് പറയിക്കണം 'എന്ന് കേട്ട് വളരുന്ന സ്ത്രീ താന് പരമ്പരാഗത
രീതിയില് നിന്നും മാറി ചിന്തിച്ചാലോ,പ്രവര്തിചാലോ,ഒരു മോശക്കാരിയായി ചിത്രീകരിക്കപെട്ടാലോ എന്ന് ഭയന്ന് പലപ്പോഴും തന്റെ ചിന്തകള്കുംപ്രവൃത്തികള്ക്കും കടിഞാനിടുന്നതു,പെണ്മക്കളെ ആ രീതിയില് തന്നെ വളര്ത്തുന്നതും!!!!!!!
പിന്നെ അരങ്ങു പങ്കു വെക്കുന്ന പുരുഷന്മാര് എത്രപേര് അടുക്കള പങ്കു വെക്കും?
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.പിന്നെ ഞാന് ഒരു പുരുഷവിരോധി ഒന്നും അല്ലാട്ടോ!!
്
വഷളന്,നന്ദി.കഴിവുള്ളവര് ആണായാലും പെണ്ണായാലും,ഏതു മേഖലയില് ആയാലും മുന്നോട്ടു വരട്ടെ.സ്വാതന്ത്യത്തോടെ,സഹാവര്തിത്വതോടെ നേട്ടങ്ങള് കൊയ്യട്ടെ !!!!!!!
ReplyDelete“പിന്നെ സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയെന്നു പറഞ്ഞില്ലേ,അതിനു ഒരു മറുവശം ഉണ്ട്.എല്ലാവരെക്കൊണ്ടും'നല്ലത് പറയിക്കണം 'എന്ന് കേട്ട് വളരുന്ന സ്ത്രീ താന് പരമ്പരാഗത
ReplyDeleteരീതിയില് നിന്നും മാറി ചിന്തിച്ചാലോ,പ്രവര്തിചാലോ,ഒരു മോശക്കാരിയായി ചിത്രീകരിക്കപെട്ടാലോ എന്ന് ഭയന്ന് പലപ്പോഴും തന്റെ ചിന്തകള്കുംപ്രവൃത്തികള്ക്കും കടിഞാനിടുന്നതു,പെണ്മക്കളെ ആ രീതിയില് തന്നെ വളര്ത്തുന്നതും!!!!!!!“
ഹി.ഹി. ചിത്ര, സ്വയം പറഞ്ഞ് കഴിഞ്ഞു പോസ്റ്റിലെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും. എന്നിട്ടും പാവം പുരുഷൻ കുറ്റക്കാരൻ. ഞാൻ വിട്ടു ചിത്ര..
njaanum vittu!!!!!!!!!!!!!
ReplyDeleteഹ്ഹഹഹ് ..ഇത് കൊള്ളാമല്ലോ ..മനോരാജ് ..സ്ത്രീ സ്ത്രീ ശത്രു
ReplyDelete...അല്ലെ .. .ഇങ്ങിനെ ഒക്കെ എങ്കിലും വിത്തൌട്ട് ലേഡി ...ഉപ്പിലാത്ത കഞ്ഞി പോലെ അല്ലെ ലൈഫ് ......ഞങളുടെ ഒക്കെ തറവാട്ടില്‍ അമ്മാമന്‍ മാരെ ഒക്കെ പേടികണം അപ്പോള്‍ ....സ്ത്രീക് മേല്‍ എനും പുരുഷന്റെ ആധിപത്യം ആണ് സ്ത്രീക് സ്ത്രീ തന്നെ ശത്രു ആകുവാന്‍ കാരണം .....അമ്മായിഅമ്മ കേസിലും മോന്റെ സ്നേഹം മോന്‍ കൊടുകാത്തത് കൊണ്ടും അടി ആകുന്നു ..അപ്പോള്‍ നമ്മുക്ക് അടി നിര്‍ത്തി പരസ്പരം ഗുഡ് relationship ഉണ്ടാക്കാം hahha..chithra nalla post...best wishes
This comment has been removed by the author.
ReplyDeleteചിത്രാംഗദ...എത്ര കാലമായി സ്ത്രീപുരുഷസമത്വം,സ്ത്രീസംവരണം,സ്ത്രീശാക്തീകരണം...ഇങ്ങനെ ഇങ്ങനെ..
ReplyDeleteവാദങ്ങള്‍ കൊണ്ടു കാര്യമില്ല.ആത്മാഭിമാനം ഉള്ള പുരുഷനും സ്ത്രീയുമായാല്‍ തന്നെ കാര്യം രക്ഷപ്പെട്ടു.അത് ഒരുദിനം കൊണ്ടു നേടാനോ ഉണ്ടാക്കിയെടുക്കാനോ ആകു ന്നതുമല്ല.വീ.ടി വിഭാവനം ചെയ്ത സമൂഹത്തില്‍ സ്ത്രീധനമോ പീഡനമോ ഉണ്ടായിരുന്നില്ല.
വസന്തതിലക,വന്നതിനും കമന്റ് ചെയ്തതിനും നന്ദി.
ReplyDeleteസ്ത്രീകളെ ബഹുമാനിക്കാനും തുല്യരായി കാണാനും ഉള്ള ഒരു അവബോധം ആണ്കുട്ടികളില്
ചെറുപ്പത്തിലെ സൃഷ്ടിക്കണം.അതിനു അമ്മമാര് തന്നെയാണ് മുന്കൈ എടുക്കേണ്ടത്.
പിന്നെ സ്ത്രീധനം,പീഡനം അതിനെപറ്റിയൊക്കെ പറഞ്ഞുതുടങ്ങ്യാല് ഒരുപാടുണ്ട്,ഇപ്പോ
സമയമില്ല.കണ്ടതില് സന്തോഷം !!!!!!!!
ഇതിപ്പഴാ കണ്ടത്-രാഷ്ട്രീയക്കാരനോ പൊതുപ്രവര്‍ത്തകനോ ആയാല്‍ ഒരു പുരുഷന് രാവിലെ ചുമ്മാ എണീറ്റങ്ങു പോകാം..പക്ഷേ സ്ത്രീക്ക് പോകണമെങ്കിലോ കുടുംബത്തിനു മുഴുവന്‍ ഉള്ള ഭക്ഷണസഹിതം എല്ലാം റെഡിയാക്കി വച്ചിട്ടേ പോകാനാകൂ....ഇങ്ങനെയുള്ള എത്രയോ പേരേ എനിക്കറിയാം.... പിന്നെ വടുംകുടുംബവും ഒഴിവാക്കൊനൊക്കാത്ത സ്വന്തം ചുമതലയായി കാണുന്നവരാണ് മിയ്ക്ക സ്ത്രീകളും...എല്ലാം തീര്‍ക്കാതെ പോയാല്‍ അവര്‍ക്ക് ഒരു സമാധാനവും ഉണ്ടാവില്ല. അത് ആണിന്റേയും പെണ്ണിന്റേയും കെമിസ്റ്റ്രിയിലുള്ള വ്യത്യാസം, നമ്മുടെ സാമൂഹികാവസ്ഥ ഇവയൊക്കെ കൊണ്ടാണ്.
ReplyDeleteപറഞ്ഞാല്‍ തീരാത്തത്ര ഉണ്ട്. അടുത്ത തലമുറ ആണ്‍കുട്ടികളെയെങ്കിലും മാറ്റി വളര്‍ത്തണം.
കേരളത്തില്‍ പുരുഷന്‍ ഇപ്പോഴും വഷളന്‍ പറഞ്ഞതുപോലെ രാവിലെ പത്രം വായിച്ചിരിക്കും, പെണ്ണ് അടുക്കളയും കൊച്ചും സ്വയം റെഡിയാകലും എല്ലാമായി തല കുത്തി മറിയും. അതാ രീതി....
മൈത്രേയി,
ReplyDeleteഎത്ര ശരി!വരും തലമുറകള് എങ്കിലും മാറിചിന്തിക്കട്ടെ എന്ന് പ്രത്യാശിക്കാം !
ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗില്‍..
ReplyDeleteനല്ല ഒരു ലേഖനം..ഇതില്‍ മനു ആദ്യം നല്‍കിയ കമന്റ്
വായിച്ചു..മനുവിന്റെ ഭാര്യ ജോലിക്കുപോകുന്നതില്‍ സന്തോഷമേ ഉള്ളൂ
എന്നും മറ്റും..മനു,മനു വിനെ പോലെ ആകണം എന്നില്ല്യ എല്ലാവരും..
ഞാന്‍ കണ്ടിടത്തോളം നേരെ തിരിച്ചാണ്..നല്ല ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന..(മനുവിനെ
പോലെ ചിന്തിക്കുന്ന പുരുഷന്‍ മാര്‍ )ഉണ്ട്..ഇല്ലാന്നല്ല ..എല്ലാത്തിലും ഇല്ലെ നല്ലതും ചീത്തയും,,
എല്ലാവരും വിശാലമനസ്ക്കാര്‍ ആയിരുന്നെങ്കില്‍..എല്ലാം നല്ല രീതിയില്‍
ചിന്തിക്കുകയും ..കാണുകയും ചെയ്യുന്നവരായിരുന്നെകില്‍ നമ്മുടെ സമൂഹത്തിലെ
വിവാഹമോജനം എത്ര കുറഞ്ഞേനെ..
നല്ലതിനെ നല്ലതയികാണവാന് ശ്രമിക്കാതെ എന്തിലും
ഏതിലും,കുറ്റങ്ങള്‍ കണ്ടുപിടിക്കയും ചെയ്യുന്ന ഒരു പുരുഷ സമൂഹം
ഇന്നും ഉണ്ട്.. സ്ത്രീകള്‍ ഇന്നതെ ചെയ്യാവൂ.. പ്രവര്‍ത്തിക്കാവൂ എന്ന് പറയുന്നവര്‍..
"സ്ത്രീ തന്‍റെ കഴിവും ബുദ്ധിയും ഉപയോഗിച്ച് ഉയരങ്ങളില്‍
എത്തിയാലും അവളെ അഴകളവുകളില്‍ ഒതുക്ക്കിഇടിച്ചു
താഴ്ത്ത്താനാണ് പ്രവണത. പുരുഷനെപ്പോഴും ബുദ്ധിയുള്ള സ്ത്രീകളെ ഭയമാണ്.
കോമണ്‍ സെന്‍സും മല്‍ട്ടി ടാസ്കിങ്ങ് കഴിവുകളും തന്നെക്കാള്‍
കൂടുതല്‍ ഉള്ള സ്ത്രീ അവസരങ്ങള്‍ ലഭിച്ചാല്‍തങ്ങളെ
പിന്തള്ളിയാലോ എന്ന പുരുഷ ഇഗോയിസ്ടുകളുടെ
കോംപ്ലെക്സ്സ് ആണ് അതിനു കാരണം"
ചിത്രയുടെ ഈ വാക്കിനോട് ഞാന്‍ ചേര്‍ന്ന് നില്‍ക്കുന്നു..
ആശംസകള്‍ ചിത്ര..
നന്ദിലെച്ചു,മനുവിനെപ്പോലെയും വഷളനെപ്പോലെയും ഒക്കെ ചിന്തിക്കുന്നവരുടെ എണ്ണം കൂടട്ടെ.
ReplyDeleteഅല്ലെങ്കില് ലോകത്തെ എല്ലാ പുരുഷന്മാരും അങ്ങനെ ചിന്തിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം!
'എത്ര നല്ല നടക്കാത്ത സ്വപ്നം!' അല്ലെ.
വന്നതിനും കമന്റ് ചെയ്തതിനും നന്ദി .
ലോകത്തെ എല്ലാ പുരുഷന്മാരും സ്ത്രീകളെ സ്വന്തം ജീവിതത്തിന് പറ്റുന്ന രീതിയി കീഴടക്കി വച്ചിരിക്കുന്നു എന്നു പറഞ്ഞതിൽ സ്വന്തം അനുഭവമാണുൾലതെങ്കിൽ ക്ഷമിച്ചു. പക്ഷേ ഈ ഭൂലോകത്തുള്ള പുരുഷന്മാരെല്ലാം മെയിൽ ഷോവനിസ്റ്റുകളാണെന്നാണു പറഞ്ഞു വരുന്നതെങ്കിൽ അതങ്ങ് പള്ളീൽ പറഞ്ഞാൽ മതി.
ReplyDeleteഎല്ലാറ്റിനെയും സ്വന്തം ഇഷ്ടത്തിനും സ്വന്തം താല്പര്യങ്ങൾക്കും അനുസരിച്ചേ വ്യാഖ്യാനിക്കൂ എന്നാണു വാദം എങ്കിൽ അതംഗീകരിച്ചു തരാൻ അല്പം ബുദ്ധിമുട്ടുണ്ട്. സോറി പെങ്ങളെ.
ലോകത്തെ എല്ലാ പുരുഷന്മാരും സ്ത്രീകളെ സ്വന്തം ജീവിതത്തിന് പറ്റുന്ന രീതിയി കീഴടക്കി വച്ചിരിക്കുന്നു എന്ന അങ്ങനെ ഞാന് ഒരിക്കലും പറഞ്ഞിട്ടില്ല!എന്റെ ഈ ചെറിയ ലോകത്ത്,ചുറ്റിലും ഞാന്
ReplyDeleteകാണുന്ന പുരുഷന്മാര് അധികവും അങ്ങനെയുള്ളവര് ആണ്.പിന്നെ ഒരു സ്ത്രീ എഴുതുന്നത്
മുഴുവനും അവളുടെ സ്വന്തം അനുഭവമാണെന്ന് എന്തിനാണ് അനുമാനിക്കുന്നത് ?
നന്ദി സുരേഷ്,വന്നതിനും അഭിപ്രായം പറഞ്ഞതിനും!