Tuesday, July 13, 2010

സ്നേഹത്തിന്റെ കരങ്ങള്‍

മേശമേല്‍ ടൈംപീസില് സൂചികള്‍ ഇരുളിലും തിളങ്ങി സമയമറിയിച്ചു. മണി പന്ത്രണ്ടരയായിരിക്കുന്നു.ഇനിയുംഉറക്കം വരാതെ രേഖ ഒന്ന് തിരിഞ്ഞു.കണ്ണടക്കുമ്പോള് ഓടിയെത്തുന്ന ഓര്മ്മകള്!സൂപെര്മാര്ക്കറ്റില് വെച്ച്
അമ്മയെ കണ്ടതില് പിന്നെ വിങ്ങാന് തുടങ്ങിയതാണ് ഓര്മ്മകള്.അവള് പതുക്കെതന്നെ വലയം ചെയ്തിരിക്കുന്ന കരങ്ങള് എടുത്തുമാറ്റി. കരങ്ങളുടെ ഉടമയുടെമുഖത്തേക്ക് കുറച്ചു നേരം നിര്ന്നിമേഷയായി നോക്കിനിന്നു.

പുറത്തെ സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചം ജനാലതിരശീലക്കിടയിലൂടെ ഒരു കീറായി
അദ്ദേഹത്തിന്റെ മുഖത്തേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.ചുരുണ്ട മുടിയിഴകള് വീണുകിടക്കുന്ന ഉയര്ന്നനെറ്റിത്തടം.അവളാ മുടിയിഴകള് മാടിയൊതുക്കി.ഉറങ്ങുമ്പോള് എത്ര നിഷ്കളങ്കമാണാ മുഖം! തനിക്കുഅപ്രാപ്യമെന്നു കരുതിയിരുന്ന ജീവിതം തനിക്കു തന്ന രക്ഷകന്.ഒരേ സമയം
പ്രേമവും വാത്സല്യവും അവളുടെ മനസ്സില് നിറഞ്ഞു .അവളാ നെറ്റിയിലേക്ക്
ചുണ്ടുകള് ചേര്ത്തു.പിന്നെ മെല്ലെ വാതില്
തുറന്ന് സ്റ്റഡിറൂമിലെ ചാരുകസേരയില് ചെന്നിരുന്നു.പുറത്ത്ആര്ത്തിരമ്പുന്ന മഴ.രേഖ തലേന്ന്
വച്ച മാസികയുടെതാളുകള് മറിച്ചുതുടങ്ങി.കണ്ണിലുടക്കുന്നഅക്ഷരങ്ങള്,വാക്കുകള് ഒന്നുംമനസ്സിലേക്കെത്തുന്നില്ല.അവിടെ ഭൂതകാലസ്മരണകള് മിഴിവാര്ന്നു വന്നു.
ചിത്രങ്ങള് ആദ്യം പിന്നെ സംഭാഷണങ്ങള്,സംഭവങ്ങള്.ഏടുകള് മറിഞ്ഞു
മറിഞ്ഞു കണ്ണുനീരാല് അക്ഷരങ്ങള് മാഞ്ഞുതുടങ്ങിയ താളിലെത്തി നിന്നു.

കറുത്തതറയില് വെളുത്ത വിരിപ്പിനടിയിലേക്ക് ഊര്ന്നുപോയ അച്ചന്റെഓര്മ്മ.രണ്ടായി പകുത്തു മെടഞ്ഞിട്ടിരിക്കുന്ന മുടിയില് എണ്ണ കമഴ്ത്തികുളത്തില്മുങ്ങിവന്നത്,പുലവീടാന്നാവിലിറ്റിച്ച
ഗോമൂത്രത്തിന്റെയും
ആര്യവേപ്പിന്റയുംകയ്പ്പാര്ന്നസ്വാദ്,
വരാനിരിക്കുന്ന
അനാഥത്വത്തിന്റെമുന്നോടിയായി.

യവ്വനം ഇനിയും വിടപറയാത്ത അമ്മക്ക്ചുറ്റിലും അടുക്കുന്ന ആണ്സുഹൃത്തുക്കള്! പൊടുന്നനെ കിട്ടിയപരിഗണനയില് മതിമറന്നു
പ്രായപൂര്ത്തിയായ മകളെയും തന്നെത്തന്നെയും വിസ്മരിച്ചു പോയി അമ്മ.
ഒന്നും കണ്ടില്ല,കേട്ടില്ല എന്ന് നടിച്ചുപഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കാന് ശ്രമിച്ചു.തീരെ സഹിക്കാനാവാതെ വരുമ്പോള് പുറകിലെ ചെമ്പകച്ചോട്ടില് ചെന്നിരിക്കും .
വെറുതെ കണ്ണടച്ച് സങ്കടങ്ങളെ കണ്ണുനീരിലൊഴുക്കി.

ഒരിക്കല്
കോളേജിലെ സഹപാഠികള് പോലും അമ്മയെപറ്റിപറഞ്ഞപ്പോള് സഹിച്ചില്ല.അന്ന്എത്രനേരംഅവിടെയിരുന്നു
കണ്ണുനീരോഴുക്കിയെന്നറിയില്ല
.അവസാനം
കണ്ണുതുടച്ച് മുഖമുയര്ത്തിയപ്പോള് തന്നെത്തന്നെ സാകൂതം
വീക്ഷിക്കുന്നരണ്ടു നയനങ്ങള്!അപ്പുറത്തെ വീട്ടിലെ
ഒരിക്കലും തുറക്കാരില്ലത്ത്ത ജനാലക്കിടയിലൂടെ.....
പുതുതായെത്തിയ
താമസക്കാരന്!
.നേര്ത്ത താടിയുള്ളമുഖത്ത് ഗൌരവം,കണ്ണുകളില്
അനുതാപത്തിന്റെ
പ്രകാശം .ജാള്യത മറക്കാന്ഓടിപ്പോയതോര്മ്മയുണ്ട്.

അമ്മയുടെ സുഹൃത്തുക്കളില് ഒരാള് വീട്ടില് പതിവുകാരനായി.ഒരമ്മക്ക് സ്വന്തംമകള് ശത്രുവും ശല്യവും ആവുന്ന അവസ്ഥ.പലപ്പോഴും തനിക്കു നേരെയും നീളുന്ന കാമാര്ത്തമായ കണ്ണുകള്ഭയപ്പെടുത്തി തുടങ്ങി.വീടിനുള്ളിലേക്ക് കയറുമ്പോള് അറിയാതെ കണ്ണുകള് മതിലിനപ്പുറത്തേക്ക്ചെല്ലും.ജനാലയില് മുഖം കണ്ടാല് ഒരു സമാധാനമാണ്.ഒരു നോട്ടം ഒരായിരം വാക്കുകള്ക്ക്
പകരമാവുന്നതെങ്ങനെയെന്നു വിസ്മയം പൂണ്ടു .നോട്ടത്തിലൂടെ മനസ്സും മനസ്സും ആണ്സംവേദിക്കുന്നതു,വാക്കുകളിലൂടെ ബുദ്ധിയും.

അന്ന് കോളേജില് നിന്നും നേരത്തെ ഇറങ്ങുമ്പോള് പിറ്റേ ദിവസത്തെ പരീക്ഷക്ക്പ്രിപെയര് ചെയ്യണ്ട കാര്യങ്ങള് ആണ് മനസ്സ് മുഴുവനും.തുറന്ന് കിടക്കുന്ന വാതില്കണ്ടപ്പോഴേസംശയമായി.അമ്മയെ വിളിച്ചുകൊണ്ടാണ് അകത്തു കടന്നത്.
"അമ്മ ഡോക്ടറെ കാണാന് പോയി "വിടലചിരിയുമായി അയാള് !
വിസ്കിയുടെ രൂക്ഷഗന്ധം.അയാളെ അവഗണിച്ചു വേഗം മുറിയില് കയറി ബാഗ്കട്ടിലില് വെച്ചതും പിറകില് അയാള്.ഒരു തള്ളലില് കട്ടിലില് വീണ തന്റെ മുഖം
ഒരുകൈകൊണ്ടമര്ത്തിപിടഞ്ഞെണീക്കാനുള്ള
ശ്രമത്തെതടഞ്ഞു
ചുരിദാര്
വള്ളികളില് പിടുത്തമിട്ട കൈകള് പറിച്ചെറിയാന് ഒരു പാഴ്ശ്രമം നടത്തി.അവസാനംതളര്ന്നു പ്രതീക്ഷിച്ചിരുന്നദുരന്തം ഏറ്റുവാങ്ങാന് തയ്യാറായി.
മനസ്സിനെ ശരീരത്തില് നിന്നും മാറ്റി വെറും ദേഹം മാത്രമായി കിടന്നു.

.പെട്ടെന്ന്പരതുന്ന കൈകള് നിശ്ചലമാവുന്നതും,തന്നെ ആരോ ഉയര്ത്തി എണീപ്പിക്കുന്നതുംഅവളറിഞ്ഞു.കണ്ണുതുറന്നപ്പോള് കണ്ടത് ദൈവത്തിന്റെ മുഖം!കണ്ണുകളില് ഊറുന്നഅലിവു,പ്രേമം.
"വരൂ"എന്ന് ഘനഗംഭീരശബ്ദം.നീട്ടിയ കരങ്ങളില് കൈ ചേര്ത്തപ്പോള് മനസ്സ്ഓളങ്ങള് അടങ്ങിയ പുഴ പോലെ ശാന്തം.

"രേഖ,എന്തായിതിവിടെ?' എന്ന ചോദ്യവും ചുമലില് അമര്ന്ന കൈത്തലവുംഅവളെ ഉണര്ത്തി.
"വരൂ,വന്നുകിടന്നുറങ്ങൂ!"മൃദു മന്ദഹാസത്തോടെ അദ്ദേഹം!
കൈകളില് വിരല് കോര്ത്തു,ചുമലില് തല
ചായ്ച്ച് അവള് നടന്നു തുടങ്ങി ,
ജീവിതപ്പാതയിലെ ബാക്കി ദൂരങ്ങള് !

21 comments:

 1. ഇത് നന്നായിടുണ്ടല്ലോ....ചുര്ങ്ങിയ വരികള്‍ ....നല്ല വായന സുഖം....സസ്നേഹം

  ReplyDelete
 2. കഥയിലെ പെണ്ണ് ഭാഗ്യവതി തന്നെ, രക്ഷപെട്ടല്ലോ! പക്ഷേ ഭാഗ്യവതികള്ല്ലല്ലല്ലോ, ചിത്രാംഗദ അധികവും, അല്ലേ?

  ReplyDelete
 3. വളരെ ചുരുക്കി, ഭംഗിയായി എഴുതി.
  ആശംസകള്‍!

  ReplyDelete
 4. നന്നായിട്ടുണ്ട്

  ReplyDelete
 5. കഥ ഇഷ്ടമായി. പ്രമേയമല്ല. മറിച്ച് കഥന രീതി. എങ്കിലും പെട്ടന്ന് റഞ്ഞ് തീർക്കാൻ ഒരു ശ്രമ നടത്തിയ പോലെ തോന്നി. അതിനേക്കാളേറെ അക്ഷരപിശകുകൾ വല്ലാതെ അലോസരമുണ്ടാക്കുന്നു ചിത്ര. പ്രത്യേകിച്ച് ചില്ലക്ഷരങ്ങൾ. അക്ഷരതെറ്റുകൾ എന്ന് ഞാൻ പറയില്ല. മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണെങ്കിലും അല്പം കൂടെ ശ്രദ്ധിക്കണേ. കഥ ഇനിയും വരട്ടെ. മനസ്സിൽ നിന്നും താളുകളിലേക്ക്. ആശംസകൾ

  ReplyDelete
 6. യാത്രികന്,സ്വാഗതം!വന്നതിനും കമന്റ് ചെയ്തതിനും നന്ദി.കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്
  സന്തോഷം .

  ReplyDelete
 7. ശ്രീനാഥന്,എല്ലാ സ്ത്രീകളും,അല്ല ഒട്ടു മിക്ക സ്ത്രീകളും ഭാഗ്യവതികള് അല്ല തന്നെ!

  ReplyDelete
 8. ശ്രീ,നൌഷു,പൌര്ണമി :നന്ദി

  ReplyDelete
 9. മനു,കഥ ഇഷ്ടമായി എന്നറിഞ്ഞതില് സന്തോഷം!ആദ്യത്തെ attempt ആണ് .ടൈപ്പിംഗ് mistakes ഒഴിവാക്കാന് ശ്രദ്ധിക്കാം!

  ReplyDelete
 10. ചിത്രാ, കഥ വളരെ നന്നായി. അഭിനന്ദനങ്ങള്‍
  കഥ പറച്ചില്‍ കുറച്ചുകൂടി മുറുക്കാം എന്ന് തോന്നുന്നു. ഗൗരവമുള്ള കഥ, എന്നാല്‍ ഒരു ഓട്ടം അനുഭവപ്പെടുന്നുണ്ട്. കുറച്ചുകൂടി സാവകാശം ആവാം.

  "കറുത്തതറയില് വെളുത്ത വിരിപ്പിനടിയിലേക്ക് ഊര്ന്നുപോയ അച്ചന്റെഓര്മ്മ.രണ്ടായി പകുത്തു മെടഞ്ഞിട്ടിരിക്കുന്ന മുടിയില് എണ്ണ കമഴ്ത്തികുളത്തില്മുങ്ങിവന്നത്,പുലവീടാന്നാവിലിറ്റിച്ച
  ഗോമൂത്രത്തിന്റെയുംആര്യവേപ്പിന്റയുംകയ്പ്പാര്ന്നസ്വാദ്,
  വരാനിരിക്കുന്നഅനാഥത്വത്തിന്റെമുന്നോടിയായി.
  "

  കാവ്യാത്മകമായ വരികള്‍

  ഒരുപാട് എഴുതൂ... വായിക്കാന്‍ ഞങ്ങളുണ്ട്.

  അക്ഷരപ്പിശാചിനെ ഒന്നാവാഹിച്ചു കൊണ്ടുപോയി എവിടെങ്കിലും തറയ്ക്കൂ, പ്ലീസ്. അപ്പോള്‍ കൂടുതല്‍ മനോഹരം ആകും. പിന്നെ ചെറിയ പാരഗ്രാഫ്സ് ആക്കിയാല്‍ readability കൂടും.

  ReplyDelete
 11. wash allen jk ,(എന്താ stylan പേര് !):നന്ദി,കഥ ഇഷ്ടമായതില് സന്തോഷം!
  mistakes ഇനി എഴുതുമ്പോള് ശ്രദ്ധിക്കാം.നിങ്ങളൊക്കെ തരുന്ന പ്രോത്സാഹനം
  കൊണ്ടാണ് എഴുതാന് ധൈര്യം വരുന്നത്.

  ReplyDelete
 12. നന്നായി കഥ പറഞ്ഞിരിയ്കിന്നു ...
  ഇനിയും പ്രതീക്ഷിയ്കുന്നു ...

  ReplyDelete
 13. ജീവിതത്തിന്‍െറ ഊഷരതയിലൂടെയും ഉര്‍വ്വരതയിലൂടെയുമുള്ള
  യാത്രയുടെ ചിത്രങ്ങള്‍ ഈ കഥയില്‍ നന്നായി പ്രതിഫലിക്കുന്നു.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 14. സജീഷ്,അക്ഷരം ,ഡോക്ടര് :സ്വാഗതം!!പ്രോത്സാഹനത്തിനു നന്ദി ....
  ഇനിയും വരിക !

  ReplyDelete
 15. കുറച്ചുവാക്കുകളിൽ കൂടി നല്ല അവതരണം...കേട്ടൊ ചിത്രേ
  നല്ലൊരു കഥാകാരിയെ കാണുന്നിവിടെ......!

  ReplyDelete
 16. വേണു,സ്വാഗതം!വന്നതിനും കമന്റ് ചെയ്തതിനും നന്ദി ...........വീണ്ടും കാണാം

  ബിലാത്തിപട്ടണം:കഥ ഇഷ്ടമായി എന്നതില് അതിയായ സന്തോഷം ...........

  ReplyDelete
 17. നല്ല വായന സുഖം....

  ReplyDelete
 18. നല്ലഒരു കുഞ്ഞു കഥ.
  ആശംസകൾ!
  http://jayandamodaran.blogspot.com

  ReplyDelete

ജാലകം