Wednesday, July 7, 2010

ഇന്ദു മേനോനും പെണ്ണെഴുത്തും

ഇന്ദു മേനോന്‍റെ "ഒരു ലെസ്ബിയന്‍ പശു' എന്ന പുസ്തകം പേരിലെ കൌതുകം കൊണ്ട്
വായിക്കാനെടുത്തത് ആണ്. പക്ഷെ നിരാശപ്പെടുത്തിയില്ല, എന്ന് മാത്രമല്ല ഏറെആഹ്ലാദിപ്പിച്ചു, ചിന്തിപ്പിച്ചു. ഒരു സ്ത്രീ രചനയില് സാധാരണമായ അടക്കിപ്പിടിക്കലുകളും തന്മൂലമുള്ള ഞരക്കങ്ങളും ഇല്ലാത്ത സ്വതന്ത്രമായ ആഖ്യാനശൈലി!
തടസ്സങ്ങളില്ലാതെ വായിക്കാന് പറ്റി.
ഓരോ കഥയിലും സ്വതന്ത്രചിന്താഗതിയുടെയും മാറുന്ന ലൈംഗികസങ്കല്പ്പങ്ങളുടെയും മാറ്റൊലികള്! ചിന്തകളില്
ഇരമ്പുന്ന നിഷേധത്തിന്റെ, പ്രതിഷേധത്തിന്റെ താന്പോരിമകള്!
വാക്കുകളുടെ ചടുലത, imagery യുടെ ഭാവാത്മകത. ഫാന്റസിയുടെ സ്പര്ശമുള്ള എന്നാല് പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കഥകള്. ശരിക്കും ഇന്ദുമേനോന് പ്രതീക്ഷയുടെ പ്രകാശകിരണങ്ങള് ഉതിര്ത്തു
കൊണ്ടാണ് നടന്നു നീങ്ങുന്നത്. കഥാകാരിക്ക് ആശംസകള് !
സക്കറിയയുടെ അവതാരിക "പെണ്ണെഴുത്ത്" എന്ന പ്രയോഗത്തെപറ്റി ഒരു confusion ഉണ്ടാക്കി.എന്താണ് സത്യത്തില് പെണ്ണെഴുത്ത്? പെണ്ണുങ്ങള് എഴുതുന്നതെല്ലാം പെണ്ണെഴുത്ത് ആവുമോ?അതോ feminine sensibility ഉള്ള എല്ലാ എഴുത്തുകളും (അത് ആണുങ്ങള് എഴുതിയാലും) പെണ്ണെഴുത്ത് ആവുമോ ?
അങ്ങനെ കുറെ സംശയങ്ങള്. പിന്നെ, പെണ്ണെഴുത്ത് എന്ന ലേബല് ഈ രചനകള്ക്ക് ഒരു ന്യൂനപക്ഷ' പദവി നല്കിയേക്കും. അത് നമ്മുടെ സമൂഹത്തില് ഒരു"വിശിഷ്ടപദവി"
ആണല്ലോ!

19 comments:

  1. ഇന്ദു നല്ല എഴുത്തുകാരി തന്നെ ചിലപ്പോൾ ഗ്രേസിട്ടീച്ചറെപ്പോലെ (ടീച്ചറും മനോഹരങ്ങളായ, ആഴമുള്ള കഥകൾ നൽകിയിട്ടുണ്ട് ) ചിലപ്പോൾ ഗ്യാലറിക്കുവേണ്ടി കളിക്കും എന്നു മാത്രം. സാറജോസഫ് പ്രതിഭകൊണ്ടും, ആർജ്ജവം കൊണ്ടും മലയാളത്തിലെ ഒട്ടുമിക്ക പുരുഷ എഴുത്തുകാരേക്കാളും ഉയരത്തിൽ നിൽക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. അതാണ് പെണ്ണെഴുത്ത് ചിത്ര, പെണ്ണിന്റെ ചൂടും,ചൂരും,വീറും, മഹത്വവും, സത്യവും നിറഞ്ഞ പെണ്ണെഴുത്ത്. എഴുത്തിനെ ഇങ്ങനെ തിരിക്കുന്നത് ശരിയല്ലെന്നുള്ള എന്റെ ധാരണ ടീച്ചർ തിരുത്തി. പുരുഷന്റെ പെണ്ണെഴുത്തിന് കഴിയാത്ത പലതുമുണ്ട്. ചിത്രയുടെ പോസ്റ്റിനു നന്ദി.

    ReplyDelete
  2. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി

    ReplyDelete
  3. എന്തിനാ ഈ പെണ്ണെഴുത്തെന്ന വിവേചനം? അടിച്ചമര്‍ത്തുന്നതും, പ്രത്യേക പരിഗണന കൊടുക്കുന്നതും വിവേചനമാണ്. ആദ്യത്തേത് കഴിവിനെ മുളയിലെ നുള്ളും, രണ്ടാമത്തെത് കഴിവിനെ മുരടിപ്പിച്ചു കൊല്ലും.
    ഞാന്‍ ഇപ്പോഴും പറയുന്ന കാര്യമാണിത്. Protectionism will kill growth by not providing enough challenges. Those who are protected will resort to their comfort zones and will never attempt to stretch their caliber. There should be a level playing ground for all.
    Initially this will appear as an inconsiderate attitude toward the weak, but ultimately that will uplift them to stand up and be par with the mainstream.

    ReplyDelete
  4. ശ്രീ,സാറ ജോസഫ് എന്റെയും പ്രിയപ്പെട്ട എഴുത്തുകാരിയാണ്.അവരുടെ ആലാഹയുടെ പെണ്മക്കള് ഈ അടുത്തകാലത്ത് വായിച്ച നല്ല പുസ്തകങ്ങളില് ഒന്നാണ്.

    ReplyDelete
  5. jk:i agree.but sometimes those weak people need a push or a boost and incentives to come out and explore the talents dormant in them

    ReplyDelete
  6. ചിത്ര,
    വളരെ നാളുകൾക്ക് മുൻപ് ചിത്ര സൂചിപ്പിച്ച പോലെ പേരിലെ പ്രത്യേകത കണ്ടും സ്ത്രീയെഴുത്തുകാരികളെ തിരഞ്ഞ് പിടിച്ച് വായിച്ചിരുന്ന ഒരു കാലത്ത് ഒരു കൌതുകം തോന്നി വാങ്ങിയതാണ് ലെസ്ബിയൻ പശു. സത്യത്തിൽ ആദ്യ കഥ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത തോന്നി. ആൺവണ്ടികൾ എന്ന രണ്ടാമത്തെ കഥ മുതൽ കൂടുതൽ ശ്രദ്ധിച്ചു തന്നെ നോക്കി. അവസാന കഥയായ ലെസ്ബിയൻ പശുവിൽ എത്തിയപ്പോളേക്കും ഇന്ദു ഒരേവാശമായത് ഞാൻ അറിഞ്ഞു. അത്രക്ക് ടാലന്റ്. അത്രക്ക് മൂർച്ച വാക്കുകളിൽ. പിന്നെ ഇന്ദുവിന്റെ പുസ്തകങ്ങൾ തേടി കുറെ നടന്നു. ഹിന്ദു ച്ഛായയുള്ള മുസ്ലീം പുരുഷൻ എന്ന പുസ്തകത്തിലെ കഥകളും അതേ പോലെ തന്നെ പിടിച്ചിരുത്തിയവ തന്നെ. എന്തുകൊണ്ടോ അനുരാഗത്തിന്റെ പുസ്തകം എന്ന ഭർത്താവുമൊത്തുള്ള രചന മുഴുവൻ വായിച്ചില്ലെങ്കിലും അത്രക്ക് പോരാ എന്ന് തോന്നി. പക്ഷെ ബെസ്റ്റ് സെല്ലറിൽ ആ പുസ്തകം ഉണ്ടെന്നതും മറക്കാൻ കഴിയില്ല.
    ഇനി ചിത്രയുടെ പോസ്റ്റിനെ കുറിച്ച്ം പോസ്റ്റിൽ ചിത്ര ഇന്ദുവിന്റെ കഥകളേക്കാൾ പെണ്ണെഴുത്ത് എന്നതിലേക്ക് കൂടുതൽ ഊന്നൽ കൊടുത്തപ്പോൾ വീണ്ടും ഫെമിനിസം എന്ന ഇസത്തെ സ്ത്രീകൾ വിളിച്ചുപറയുന്നതായേ തോന്നിയുള്ളൂ. അത് ഒഴിവാക്കാമായിരുന്നു. സക്കറിയ പുസ്തകത്തിന്റെ അവതാരികയിൽ ഒരു പ്രത്യേക പോയിന്റിലൂടെ മാത്രം പറഞ്ഞ ആ കാര്യത്തേക്കാൾ ആ കഥകളുടെ സൌന്ദര്യത്തിലൂടെ ചിത്രക്ക് ഒരു യാത്ര നടത്താമായിരുന്നു. പുരുഷൻ എഴുതിയാലും സ്ത്രീയെഴുതിയാലും പെണ്ണെഴുത്ത് എന്നത് ഒരു പറ്റം ആളുകളെ കൂട്ടാനുള്ള ഒരു കൂട്ടത്തിന്റെ മുറവിളിയായേ കാണാൻ പറ്റൂ. ദയവ് ചെയ്ത് ഇന്ദുവിനെയും, സിത്താരയെയും, രേഖയെയും, മീരയെയും എല്ലാം പെണ്ണഴുത്തിന്റെ വ്യക്താക്കളാകരുത്.

    ReplyDelete
  7. പുസ്തകം പരിചയപെടുത്തിയതിന്‌ നന്ദി

    ReplyDelete
  8. പരിചയപ്പെടുത്തലിനു നന്ദി, ആണെഴുത്ത്... പെണ്ണെഴുത്ത് എന്നിങ്ങനെ വേര്‍തിരിവിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല

    ReplyDelete
  9. ശ്രീ,സിജു ,ഹംസ :നന്ദി
    മനോരാജ് :മനു പറഞ്ഞത് പോലെ കഥകളെ പറ്റി വിശദീകരിക്കാമായിരുന്നു!അങ്ങനെ
    dissect ചെയ്യേണ്ട എന്ന് തോന്നി ആ സമയത്ത് .പിന്നെ ഞാന് പെണ്ണെഴുത്ത് എന്ന് വായിച്ചപ്പോള്
    തോന്നിയ കാര്യങ്ങള് എഴുതിയെന്നേ ഉള്ളു.പറഞ്ഞു പറഞ്ഞു എന്നെ ഒരു ഫെമിനിസ്റ്റ് ആക്കല്ലേ !

    ReplyDelete
  10. പുസ്തകം പരിചയപെടുത്തിയതിന്‌ നന്ദി ..
    പെണ്ണ്എഴുതിനെക്കുറിചു ഞാനും എഴുതിയിരുന്നു..
    വായിച്ചിരുന്നോ??എന്തായാലും ഈ വെക്കേഷന്
    നാട്ടില്‍ പോകുമ്പോള്‍ വെടിക്കാനുള്ള പുസ്തകത്തില്‍
    ഒരെണ്ണം കൂടി എഴുതി ചേര്‍ക്കാന്‍ കഴിഞ്ഞു.

    ReplyDelete
  11. ഉടനെ വായിക്കുന്നുണ്ട്. പരിചയപ്പെടുത്തിയതിന്‌ നന്ദി.

    ReplyDelete
  12. പെണ്ണിനു മാത്രം എഴുതി ഫലിപ്പിക്കാനാകുന്നതാണ് 'പെണ്ണെഴുത്ത്' (മാധവിക്കുട്ടി)
    :-)

    ReplyDelete
  13. ലച്ചു,നാട്ടില് പോവാറായി അല്ലെ,വായിക്കാന് ഇനിയും നല്ല പുസ്തകങ്ങള് പരിചയപ്പെടുത്താം.
    ഞാനിപ്പോള് വായനയുടെ മായാലോകത്താണ്.

    ReplyDelete
  14. കുമാരന്,സ്വാഗതം..വന്നതിനും കമന്റ് ചെയ്തതിനും നന്ദി.

    ReplyDelete
  15. ഉപാസന:പെണ്ണിന് മാത്രം എഴുതി ഫലിപ്പിക്കാവുന്നത്.......
    അങ്ങനെയുണ്ടോ?അറിയില്ല !

    ReplyDelete
  16. പരിചയപെടുത്തിയതിന്‌ നന്ദി....

    ReplyDelete
  17. പരിചയപ്പെടുത്തലിനു നന്ദി.

    "ഒരു ന്യൂനപക്ഷ' പദവി നല്കിയേക്കും. അത് നമ്മുടെ സമൂഹത്തില് ഒരു"വിശിഷ്ടപദവി""
    ഇത് കൊള്ളാം.

    ReplyDelete
  18. ഓരൊ പുസ്തകങ്ങളും പലരും ഇതുപോലെ പരിചയപ്പെടുത്തുമ്പോൾ വായിക്കുവാൻ പറ്റാത്ത വിഷമമാണേറെ!
    നലാ ഉദ്യമം കേട്ടൊ ചിത്രേ...

    പരിചയപ്പെടുത്തലുകളേക്കാൾ ഇഷ്ട്ടപ്പെട്ടു താഴെയുള്ള സ്വന്തം വാചകങ്ങൾ....‘പെണ്ണെഴുത്ത് എന്ന ലേബല് ഈ രചനകള്ക്ക് ഒരു ന്യൂനപക്ഷ' പദവി നല്കിയേക്കും. അത് നമ്മുടെ സമൂഹത്തില് ഒരു"വിശിഷ്ടപദവി" ആണല്ലോ!‘

    ReplyDelete

ജാലകം