പണ്ടു പണ്ടു,വളരെ പണ്ടു ,എന്നുവെച്ചാല് ഇന്നത്തെ
ജീന്സ് -കുര്ത്ത -അലുക്ക് കമ്മല് പത്രാസുകാരി
സുന്ദരി (ഉം ..........ഉം ...),കുഞ്ഞിപട്ടുപാവാടയും
ജിമിക്കിയും ഇട്ടു ഉണ്ടക്കണ്ണില് കൌതുകവും
തത്തച്ചുണ്ടില് വായാടിത്തവുമായി കിലുകിലുങ്ങനെ
കൊഞ്ചി നടന്ന കാലത്ത് ..........................................
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചും , എന്റെ കണ്ണിന്റെ
നേരെ നേരെ കളിച്ചും , നടുമുറ്റത്ത് വെള്ളത്തില്
കടലാസ് വഞ്ചിയിട്ടും ,സ്വന്തം നിഴലിന്റെ നീളം
അളന്നും 'പ്രാന്തിക്കുട്ടി ' ആയി നടക്കുന്ന കാലത്ത് .......
തോളില് മുട്ടുന്ന കാതുകളും വെഞ്ചാമരം പോലത്തെ
മുടിയും ഉള്ള അമ്മമ്മയായിരുന്നു അവള്ക്കു കൂട്ട് .
അമ്മമ്മയെ കണ്ടാല് ആരുമൊന്നു നോക്കും !
അത്രക്ക്തേജസ് ആണ് ആ മുഖത്ത് !
'ക്ഷീരബല 'നൂറ്റൊന്നാവര്ത്തിച്ചത് തേച്ചു മിനുക്കിയിരുന്ന
അവരുടെ മേനിത്തിളക്കം മരണം വരെയും അവര്
കാത്തുസൂക്ഷിച്ചിരുന്നു .
കാലത്തന്നെ ഒരു കാലം പാല് തിളപ്പിച്ച് അങ്ങോട്ട്
നടക്കുമ്പോഴും ഇങ്ങോട്ട് നടക്കുമ്പോഴും 'പാലുംവെള്ളം '
(അന്ന് പിന്നെ cholesterol ഒന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ)
കുടിച്ചും വീട്ടിനകത്തും പുറത്തും ഉള്ള പണിക്കാരെ
ശാസിച്ചും അവരങ്ങനെ ഒരു സാമ്രാജ്യം ഭരിച്ചു
നടന്നിരുന്നു .
എന്നാല് ഭൂസ്വത്തിനെക്കാളും അവര് ഏറ്റവും
ഗരവിഷ്ടയായിരുന്നത് അവരുടെ പുത്രസമ്പത്തിലായിരുന്നു .
പത്ത് ആണ്മക്കളെ പ്രസവിക്കുക എന്നു വെച്ചാല് ചില്ലറ
കാര്യം വല്ലതും ആണോ ?അതും മുട്ടും കാലുമുറച്ച
അതികായന്മാരെ .നാട് വിറപ്പിച്ചു നടന്നിരുന്ന അല്ല
മേഞ്ഞിരുന്ന ഈ മല്ലന്മാരെല്ലാം അമ്മമ്മയുടെ മുന്പില്
പഞ്ചപാവങ്ങള്.
എന്നാല് അമ്മമ്മയുടെ മനസ്സ് വെണ്ണ പോലെ അലിഞ്ഞിരുന്നത്
തത്തമ്മക്കുട്ടിയുടെ അടുത്തെത്തുമ്പോള് ആണ് .രാത്രികാലങ്ങളില്
അവര് തന്റെ കഥാഭാണ്ഡം കേട്ടഴിക്കുന്നതും കാത്തിരിക്കും
കുട്ടി,അമ്മമ്മയുടെ വയറില് കാലുവെച്ചു നെഞ്ചത്ത്
മുഖമമര്ത്തി കിടക്കാന് ......
കുട്ടിക്ക് അമ്മയുടെ അടുത്ത് അങ്ങനെ കിടക്കാന് പറ്റില്ലാലോ
അമ്മയുടെ അടുത്ത് കുഞ്ഞുവാവയല്ലേ എപ്പോഴും.
അമ്മമ്മക്ക്കൈതോലയുടെ മണമാണ്. മുണ്ടുപെട്ടിയില്
തുണികളുടെ ഇടയില് സൂക്ഷിച്ചിരുന്ന മഞ്ഞ കൈതോലകള് !
കുട്ടി ആരും കാണാതെ മോഷ്ടിച്ച് അലമാരയില് ഉടുപ്പിനടിയില്
കൊണ്ടുവെക്കാറുണ്ട്.അമ്മമ്മയുടെ മണമുണ്ടാവാന് .
അമ്മമ്മയുടെ രൂപത്തില് കുട്ടിക്ക് ഏറ്റവും ഇഷ്ടം
അമ്മമ്മയുടെ കണ്ണുകള് ആണ് .അതങ്ങനെ നിറഞ്ഞ
പീലികളുമായ് വിടര്ന്നു നില്ക്കും.സദാ ഗൌരവത്തില്
ഒറ്റ നോട്ടത്തില് ആളുകളെ വരച്ച വരയില് നിര്ത്തിക്കൊണ്ട് .
തത്തമ്മക്കുട്ടിക്ക് കഥ പറഞ്ഞുതരുമ്പോഴും ചോറൂട്ടുമ്പോഴും
മാത്രം വാത്സല്യത്താല് മാന്തളിര് പോലെ മൃദുവാകും
ആ നോട്ടങ്ങള് .....
അമ്മാമ്മക്ക് എത്ര തരം നോട്ടങ്ങള് ആണെന്ന് കുട്ടി
അത്ഭുതപ്പെടാറുണ്ട് .പണിക്കാരോട് ശാസനാനോട്ടം ,
മരുമക്കളോട് ആഞ്ഞ്ജാനോട്ടം , അച്ച്ചനോടുള്ള
കണ്ണിന്റെ വാലറ്റത്തോടെയുള്ള കള്ളനോട്ടം ...
(അമ്മമ്മ ഏറ്റവും സുന്ദരിയാവുന്നത്
അപ്പോഴാണെന്ന് കുട്ടിക്ക് തോന്നാറുണ്ട് )
കുട്ടിയുടെ കൂടെ കല്ല് കളിക്കുമ്പോള് കുസൃതിനോട്ടം
അങ്ങനെയങ്ങനെ .....................
'അമ്മമ്മ മരിക്കുമ്പോ കണ്ണുകള് എനിക്ക് തരണംട്ടോ ...
പറഞ്ഞുവെച്ചു കുട്ടി .
'മരിച്ച കണ്ണുകള് നിനക്കെന്തിനാണു കുട്ട്യേ ?
അതെനിക്ക് ഒപെരഷന് ചെയ്തു ......പിടിപ്പിക്കാനാ ....
നെനക്കത്രക്കിഷ്ടാനെങ്കില് നീയങ്ങട് എടുത്തോ ........'
രാവിലെ പതിവുപോലെ അമ്മമ്മക്ക് ഉമ്മ കൊടുത്ത്
സ്കൂളില് പോയതാണ്. വന്നപ്പോ അമ്മമ്മ നിലത്ത്
വിരിച്ച പായയില് ശാന്തയായി കണ്ണടച്ച് ഉറങ്ങുന്നുണ്ട്.
തലക്കല് നിലവിളക്ക്,ചുറ്റിലും ആളുകള് ...................
കുട്ടിക്ക് ആരോ ചായ കൊടുത്ത് മുകളില് കൊണ്ടുപോയിരുത്തി .
താഴെ അമ്മയും എല്ലാവരും വലിയ കരച്ചില് ആണ് .
കുട്ടിക്ക് ഒന്നും അറിയില്ലല്ലോ ,അതുകൊണ്ട് സങ്കടം
ഇല്ലെന്നാണ് എല്ലാവരുടെയും വിചാരം .............
മുകളിലെ ജനാലയിലൂടെ നോക്കിയ കുട്ടി അപ്പോഴാണ്
അത് കണ്ടത്,അമ്മമ്മയെ അച്ഛനും വലിയച്ചന്മാരും
ചേര്ന്ന് താങ്ങിപ്പിടിച്ചു കൊണ്ടുപോവുന്നു .അമ്മമ്മയെ
കത്തിക്കാന് കൊണ്ട് പോവുന്നുവെന്ന് ഏട്ടന് പറഞ്ഞതും
കുട്ടി ഇറങ്ങിയോടി ................
'അമ്മാമ്മേടെ കണ്ണുകള് എനിക്ക് താ .........
അത് അമ്മമ്മ എനിക്ക് തരാംന്ന് പറഞ്ഞതാ ........."
ആര് കേള്ക്കാന് !ബുദ്ധിയുറക്കാത്ത കുട്ടികള്
പറയുന്നത് ആരെങ്കിലും കേള്ക്കുമോ ............
അന്ന് രാത്രി കുട്ടി അമ്മയുടെ അടുത്താണ് കിടന്നത്.
അമ്മക്ക് അമ്മമ്മയുടെ കൈതോലയുടെ മണവുമില്ല ,
അമ്മയുടെ നെഞ്ചിനു അമ്മമ്മയുടെ നെഞ്ചിന്റെ
പതുപതുപ്പുമില്ല.കുട്ടിക്ക് ഉറക്കം വന്നില്ല .
'ഇപ്പൊ അമ്മമ്മയെ കത്തിച്ചു കഴിഞ്ഞിട്ടുണ്ടാവുമോ അമ്മേ ?'
'ഉവ്വ് കുട്ടി !'
'കണ്ണ് കത്തിയിട്ടുണ്ടാവോ?'
'നിക്ക് അറീല്ല മോളു! മിണ്ടാതെ കെടന്ന്ഉറങ്ങാന് നോക്ക് .............'
പകല് മുഴുവന് കരഞ്ഞു തളര്ന്നത് കൊണ്ടാവും അമ്മ
വേഗം മയങ്ങിപ്പോയി ....
കുട്ടി ശബ്ദമുണ്ടാക്കാതെ എണീറ്റ് പിറകുവശത്ത് കൂടെ
(മുന്വശത്തപ്പോഴും ആളുകള് ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ട് )
പറമ്പില് തെക്കേ മൂലയിലേക്ക് നടന്നു .രാത്രിയില് കുട്ടിക്ക്
ഒരു പേടിയും തോന്നിയില്ല .കത്തി ബാക്കിയായ കനലുകളുടെ
വെളിച്ചത്തില് അവള് കണ്ടു ......
'അമ്മമ്മയുടെ കണ്ണുകള് !'
കെട്ടടങ്ങിയ ചാരത്തിനിടയില് രണ്ടു വൈരങ്ങള് പോലെ
അവ തിളങ്ങുന്നു .....അമ്മമ്മ ചോറൂട്ടുമ്പോഴത്തെവാത്സല്യ
നോട്ടവുമായി .......
കാറ്റില് കരിയിലകള് മെല്ലെ ഇളകി ..
അമ്മമ്മയുടെ ശബ്ദം കുട്ടി വ്യക്തമായി കേട്ടു.
'തത്തമ്മക്കുട്ടിക്കു അമ്മമ്മേടെ കണ്ണുകള് വേണ്ട ?
എടുത്തോളു'.
ഹാ.... വായിക്കാന്‍ എന്ത് സുഖം..... വളരെ നല്ല എഴുത്ത്. പലയിടത്തും എന്റെ അമ്മൂമ്മയെ കാണിച്ചു തന്നു. അമ്മൂമ്മയുടെ ആ മണം അത് ഒരിക്കല്‍ കൂടി ഞാന്‍ അനുഭവിച്ചു. നന്ദിയുണ്ട്, അതിനൊക്കെ. ഞാനും കൂടുന്നു
ReplyDeleteചിത്ര, തുറന്ന് തന്നെ പറയട്ടെ. കഥയിൽ പറയാൻ ശ്രമിച്ചത് വളരെ മനോഹരമായ ഒരു തീം. അത് പക്ഷെ അലസമായി, തീരെ ശ്രദ്ധിക്കാതെ, അക്ഷരതെറ്റുകളും വരികൾ മുറിച്ചതിലെ അപാകതയും എല്ലാം കൂടെ ആകെ എന്തോ ഒരു അരുചി. ചിത്ര അക്ഷരതെറ്റുകൾ ഒഴിവാക്കൂ. “കഥാഭാണ്ടത്തിന്റെ“, “ഗര്വിഷ്ടയായിരുന്നത്“ എന്നതൊക്കെ ഉദാഹരണം. അതുപോലെ തന്നെ വരികൾ മുറിക്കുന്നതിലും ശ്രദ്ധിക്കൂ.
ReplyDeleteദയവ് ചെയ്ത് ഇത് വിമർശനമായി കാണരുതെന്ന് അപേക്ഷ.
കുഞ്ഞിന്‍റെ നിര്‍മ്മല നിഷ്കളങ്കത്വവും അമ്മൂമ്മയുടെ പ്രൌഡ സ്നേഹവും ഏറെയിഷ്ടമായി. ലളിതവും സുന്ദരവും.
ReplyDeleteചിത്ര- പാവാടക്കാരിയുടെ ചിത്രം നല്ല മിഴിവുറ്റതായി, തുടക്കത്തിലെ അലുക്കുകമ്മൽ വരികൾ പ്രത്യേകിച്ചും, അമ്മമ്മയുമായുള്ള ബന്ധവും ഹൃദയസ്പർശിയായി.അവസാനഭാഗത്ത് അല്പം കൂടി ഒതുക്കമാകാമായിരുന്നു. പിന്നെ, അക്ഷരത്തെറ്റുകൾ (ഉദാ: ഭാണ്ടമല്ല, ഭാണ്ഡം) ഒഴിവാക്കിയില്ലെ ങ്കിൽ ഈ മാഷ് വന്നു ചെവിക്കു പിടിക്കും കെട്ടോ! പക്ഷേ, ഇതിനു മുകളിലാണ് ചിത്രയുടെ സർഗ്ഗശക്തി.
ReplyDeleteആളാവാന് താന് :സ്വാഗതം !വന്നതിനും വായിച്ചതിനും നന്ദി ..
ReplyDeleteഇഷ്ടപെട്ടതില് സന്തോഷം !
മനു,വായിച്ചതിനും കമന്റിനും നന്ദി .പോസ്റ്റ് ഞാന് കുറച്ചു
മാറ്റങ്ങള് വരുത്തിനോക്കിയിട്ടുണ്ട്.
വഷളന് jk :നല്ല അഭിപ്രായത്തിനു നന്ദി.
ശ്രീ :കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില് സന്തോഷം!പത്താം ക്ലാസ്സില് മലയാളത്തിനു സ്റ്റേറ്റ് ഫസ്റ്റ് ആയ കുട്ടിയാണ് ഞാന് മാഷേ ......
പക്ഷെ ഈ ഭാഷാ തീരെ വഴങ്ങുന്നില്ല....പിന്നെ കുത്തിപ്പിടിച്ചിരിക്കാന്ക്ഷമയും അസാരം കുറവാണ് .
നല്ല കഥ. അവാസാനഭാഗത്ത് എന്തിന്റേയൊ ഒരു കുറവ്. ചെറുമക്കളെ നുള്ളിപ്പോലും നോവിക്കാത്ത അമ്മുമ്മമാർ, കഥയുടെ ഭണ്ഡാരമായ അമ്മുമ്മമാർ.. എന്തുരസമാണ്... എന്റെ അമ്മുമ്മ പറയുമായിരുന്നൂ..ഒരു വീടാണെങ്കിൽ ഒരു അമ്മുമ്മയും ഒരു പപ്പായ മരവും വേണം എന്ന്. അത്യാവിശ്യത്തിനു ഉപകരിക്കുമത്രെ.. !!!
ReplyDelete:)
ReplyDeleteനന്നായിട്ടുണ്ട് . ആശംസകള്‍
good story, good theme... bigger letter size will improve readability.
ReplyDeleteammummarokke ippol kadhayil mathramayi..
ReplyDeletekuttikalku avarude ammummare kodukkan arakka neram..good one
chitra-its all right, മൂന്നു വർഷം മലയാളമെഴുതാതിരുന്നപ്പോൽ എനിക്കും കൂട്ടക്ഷരമൊക്കെ സംശയമായി തുടങ്ങിയതായിരുന്നു.!
ReplyDeleteനന്നായിട്ടുണ്ട്.................:)
ReplyDeleteചിത്ര,
ReplyDeleteമലയാളം എഴുതാൻ താഴെ കാണുന്ന ടൂൾ ഉപയോഗിച്ച് നോക്കൂ. ഒത്തിരി മാറ്റം കാണും. തീർച്ച.
http://malayalamonly.com/malayalam_tool/ml_type.html
നല്ല എഴുത്ത്.
ReplyDeleteഇഷ്ടപ്പെട്ടു.
കൈതോലയുടെ മണം എനിക്കും ഇഷ്ടം തന്നെ.
(കൈതകള്‍ പൂത്ത കരോള്‍ കാലം .... http://jayandamodaran.blogspot.com/2009/12/blog-post.html)
ഇമ്പമുള്ള കഥയിലൊരമ്മൂമ്മയും പൈതലും ഊഞ്ഞാലാടികൊണ്ടിരിക്കുന്നൂ......
ReplyDeleteനല്ല കഥ ..ഇഷ്ടമായി കേട്ടോ ...
ReplyDeleteവേണു,പക്ഷെ ഇപ്പോഴത്തെ അമ്മമ്മമാരോക്കെ വിഡ്ഢിപ്പെട്ടിയുടെ മുന്പില്
ReplyDeleteകണ്ണീര്കഥകളും കണ്ടിരിപ്പാണ്.പേരക്കുട്ടികളെ നോക്കാനൊന്നും നേരല്ല്യ!
ചെറുവാടി,മൈത്രേയി ,പൌര്ണമി :നന്ദി
ReplyDeleteമനു,ഏത് ടൂള് എടുത്താലും കണക്കന്നെ !
ReplyDeletescan ചെയ്തിട്ടാലോ എന്നാണ് ആലോചിക്കുന്നത് ........
ജയന്,സ്വാഗതം ...എഴുത്ത് ഇഷ്ടമായതില്
ReplyDeleteസന്തോഷം! കൈതോലയുടെ മണമൊക്കെ
വംശനാശം വന്ന കാലമല്ലേ ഇത് ............
ബിലാത്തിപ്പട്ടണം:നല്ല കമന്റ് .......നന്ദി
ReplyDeleteഅക്ഷരം:വളരെ സന്തോഷം ..........
നന്നായി...felt it.......
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteഒരമ്മൂമ്മയുടെ സ്നേഹം കിട്ടിയാല്‍ ഇങ്ങനെയൊക്കെ ഓര്‍ക്കായിരുന്നു..
ReplyDeleteഎന്തു ചെയ്യാം അതിനൊക്കെ ഭാഗ്യം.. ല്ലേ
പ്രയാണ്,തൊമ്മി :സ്വാഗതം !വന്നതിനും വായിച്ചതിനും നന്ദി ......
ReplyDeleteവക്കീല്കഥകള് :സ്നേഹംള്ള അമ്മമ്മ ഉണ്ടായിരുന്നുവെന്നു
സങ്കല്പ്പിച്ചു എഴുതാലോ ........
ചിത്രാ..ഇതു വായിച്ചപ്പോള്‍ ഈ കഥയിലെ വായാടിക്കുട്ടിയും, പ്രാന്തിക്കുട്ടിയും, തത്തമ്മക്കുട്ടിയും ഒക്കെ ഞാനായിരുന്നു എന്നു തോന്നി. എനിക്കുമിതുപോലെ ഒരു സ്നേഹനിധിയായ ഒരുമ്മൂമ്മ ഉണ്ടായിരുന്നു. സത്യം പറയാലോ കുറച്ചു നാളായി ഞാന്‍ അമ്മൂമ്മയെ ഓര്‍ത്തിട്ട്. ഈ പോസ്റ്റ് എന്നെ കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. നല്ല പോസ്റ്റ്.
ReplyDeletevayikkan sukhamulla ezhuthanu
ReplyDeleteകഥ നന്നായിരിക്കുന്നു. വായനാസുഖം നല്‍കുന്നുണ്ട്
ReplyDeleteമനോരാജ് പറഞ്ഞ പോലെ തന്നെ നല്ല ഒരു തീം വേണ്ട വിധത്തില്‍ ശ്രദ്ദിക്കാതെ പെട്ടന്ന് പറഞ്ഞവസാനിപ്പിച്ച പോലെ തോന്നുന്നു. ഒന്നുകൂടി മിനുക്കിയിരുന്നുവെങ്കില്‍ സൂപ്പര്‍ഹിറ്റായാനെ ...
ആശംസകള്‍ :)
This comment has been removed by the author.
ReplyDelete..
ReplyDeleteചിത്രാംഗദ നന്ദ.
ഒന്നുകൂടി അടുപ്പിച്ചാല്‍ ഏതോ (ആ)സ്വാമികളുടെ പേര്. അല്ല ശരിക്കും സ്വാമി(നി) ആണൊ..!
അയ്യോ ചുമ്മാ, ദേഷ്യം പിടിപ്പിക്കാന്‍ പറഞ്ഞതാണേ.. ഹിഹിഹി
ഇപ്പോഴും തിളങ്ങുന്ന കണ്ണുകള്‍ വായിച്ചു, പലരുടേയും അഭിപ്രായം പോലെ അവസാനം ഒരു ഒരു..
ശ്വാസം വിടാതെ വായിച്ചതാ, രണ്ടീസം മുമ്പേ, അന്ന് കമന്റാന്‍ എന്റെ നെറ്റ് സമ്മതിച്ചില്ല. ഇന്നൊന്നൂടെ വയിച്ച കൂട്ടത്തില്‍ അവസാനഭാഗം നല്ലോണം വായിച്ചു. അതിനെപ്പറ്റി ആദ്യം പറഞ്ഞത് ആദ്യവായനാനുഭവമാണ്
പക്ഷെ, പിന്നെ തോന്നീത് പറയാം :)
ആ നിര്‍ത്തിയത് തന്നെയാണ് നല്ലതെന്ന് തോന്നുന്നു. അവിടുന്നങ്ങോട്ട് വായനക്കാര്‍ക്ക് വിട്ടു കൊടുക്കുക. ഇത്തരം നിര്‍ത്തലുകള്‍ എഴുത്തുകാര്‍ എഴുതാതെ തന്നെ ചില നഷ്ടങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍-വേദന, സന്തോഷം,..- വായനക്കാരില്‍ കുത്തിനിറക്കാന്‍ സാധിക്കും.
ആശംസകള്‍
..
വായാടി,സ്വാഗതം !കുട്ടിയുമായി identify ചെയ്യാന്
ReplyDeleteപറ്റിയോ.......,കുട്ടിക്കാലത്തെ മധുരം നിറഞ്ഞ
ഓര്മ്മകള് !പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞ്
സന്തോഷം.
ബീന:നന്ദി
ReplyDeleteഹംസ:അവസാനത്തെ പറ്റി എല്ലാവരും
പറയുന്നുണ്ട്.എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത്
എന്ന് ഒരു കണ്ഫ്യൂഷന് ഉണ്ടായിരുന്നു,എഴുതുമ്പോള് ...
പിന്നെ അങ്ങനെയാക്കി .
രവി,അയ്യോ,ഞാനോ സ്വാമിനി ?
ReplyDeleteഞാന് ഭര്ത്താവും കുട്ടിയുമായി
ജീവിക്കുന്ന ഒരു പാവം വീട്ടമ്മ ആണേ !
കഥയുടെ 'അവസാനം', അപ്പൊ അങ്ങനെ
തോന്നി ...
വന്നതിലും വിശദമായി വായിച്ചു
കമന്റ് ചെയ്തതിലും ഏറെ സന്തോഷം !
എന്റെ ലോകത്തേക്ക് സ്വാഗതം !
കുട്ടിക്ക് അമ്മൂമ്മയോടുള്ള തീവ്രമായ അടുപ്പം നന്നായി പറഞ്ഞിരിക്കുന്നു...
ReplyDeleteനാമൊക്കെ മുത്തശ്ശനും മുത്തശ്ശിയുമാകുന്ന കാലത്ത് ഈ ഒരടുപ്പം അന്നത്തെ കുട്ടികളോട് ഉണ്ടാകുമോ ആവോ?
ചിത്രാംഗദ കഥകൾ വായിച്ചാലറിയാം
ReplyDeleteവായനാസുഖം എന്തെന്ന്.
എന്തൊരെഴുത്ത്
എത്ര സുന്ദരമായാണു കഥാന്ത്യം വരെ
വായനക്കാരനെ കൂട്ടികൊണ്ടുപോകുന്നത്
ആശംസകൾ
ഇവിടെ വരെ ഒന്ന് വരണമെന്ന് എന്നും വിചാരിക്കും ,എന്തോ സാധിച്ചില്ല ..അവിടെ വന്ന് ,വിശേഷം പറയുന്നതിനും നന്ദി ചിത്രാംഗദ. ഇത് വന്ന് വായിച്ചപോള്‍ ഒരു പഴയ ഓര്‍മ്മ ,എന്നെയും അവിടെ വരെ എല്ലാം കൂട്ടി കൊണ്ട് പോയി ,എന്‍റെ അമ്മാമ്മ അന്നും പറയും എന്നെ പിടി കിട്ടാന്‍ വലിയ ബുദ്ധി മുട്ട് ആണെന്ന് . .പക്ഷേ സിയ ക്കുട്ടി എന്ന് ഒന്ന് നീട്ടി വിളിച്ചാല്‍ ഞാന്‍ അടുത്ത് ഉണ്ടാവും ..ഹഹഹ .സ്നേഹമൊക്കെ അന്ന് കാണിക്കാന്‍ പറ്റിയില്ല . എല്ലാം എന്‍റെ മനസ്സില്‍ ഉണ്ട് എന്ന വിശ്വാസത്തില്‍ അമ്മാമ്മയും പോയി .അമ്മാമ്മ രാവിലെ എന്നും ഒരു ഗ്ലാസ് പാലും ,ഒരു മുട്ടയും കഴിക്കും .അതാവും ഒരുപാട്നാള്‍ ജീവിച്ചു .അമ്മാമ്മ പാല്‍കുടിക്കുന്ന കാണുമ്പോള്‍ ഞാന്‍ ഓടും . .എന്നെ കണ്ടാല്‍ പറയും ,മോള്‍ക്കും ഒരു ഗ്ലാസ് പാല്‍ എടുക്കാം .എന്തൊക്കെ ''തമാശകള്‍ ''..
ReplyDeleteശ്രീമാഷ് നോട് ചിത്ര പറഞ്ഞ മറുപടി അത് ഞാനും സമ്മതിക്കുന്നു (ഫസ്റ്റ് കിട്ടിയത് അല്ല )..ഇതിന് മുന്‍പില്‍ ഇരുന്ന് മലയാളം എഴുതുന്ന ബുദ്ധി മുട്ട് ..ഇപ്പോള്‍ കുറച്ച് മാറി വരുന്നു ...ഇനിയും ഇത് വഴി വരാം ട്ടോ .....ആശംസകള്‍
well
ReplyDeleteഅമ്മമ്മയുടെ നഷ്ടപ്പെട്ട സ്നേഹം
ReplyDeleteഒരു കുഞ്ഞുകണ്ണുനീര്‍ തുള്ളി.
..
ReplyDeleteഞാനൊരു വഴിക്കിറങ്ങീതാ, അപ്പഴാ കമന്റ് കണ്ടതേയ്.
ഞാന്‍ തമാശിച്ചതാണെ, സ്വാമി(നി) എന്നും പറഞ്ഞ്..
മുങ്ങി നടക്കണവര്‍ തിരിച്ച് വരുമ്പോള്‍ സന്തോഷം,
എഴുത്ത് ഇനിയുമിനിയും പോന്നോട്ടേ..
..