കുട്ടിക്ക് അമ്മിഞ്ഞ വേണം !
'അമ്മാ,ബാല്' കേഴുന്നു പൈതല്‍.
തിരിക്കുന്നമ്മ മുഖം എതിര്‍വശത്തേക്ക്
കോട്ടുന്നു ചായം പുരട്ടിയ ചുണ്ടുകള്‍
നാശമേ! നീയെന്തിനൂറിയെന്‍ ഗര്‍ഭപാത്രത്തില്‍ ?
പട്ടിണിക്കിട്ടും കരണംകുത്തി മറിഞ്ഞും
കൊത്തിയെടുത്തോരീ 34-24-34 നെ
തകിടം മറിച്ചു വീര്‍പ്പിച്ച ബലൂണ്‍ കണക്ക്.
ഉറങ്ങാതെ തൂങ്ങിയ കണ്‍പോളകളും
വര വീണു ചുളുങ്ങിയ നാഭിത്തടവും
തിരിഞ്ഞു കിടന്നു കംപ്യുട്ര്‍ സ്ക്രീനിലെ
'സ്ലിംബ്യുടിയെ' ആവാഹിക്കും പതീരത്നവും .
'മാതൃത്വത്തിന്‍ മാധുര്യം 'വാഴ്ത്തുന്ന കവിഹൃദയം
അറിയുന്നില്‍ലീ അഭിനവ -
മാതാവിന്‍ ധര്മ്മസങ്കടങ്ങള് !!!!!!!!
പിന്കുറിപ്പ് :
മെട്രോകളില്‍ യുവതികള്‍ അമ്മമാരാവാന്‍
തയാറാവുന്നില്ല എന്ന വാര്‍ത്തയാണ്
പ്രചോദനം .
ഹ ഹ ഹ ... ഈ പോസ്റ്റ് ഈ അടുത്ത് ലൈസന്‍സ് കിട്ടിയ ചില ബസ് ഡ്രൈവര്‍മാരൊക്കെ കാണണം. ഒപ്പം നമ്മുടെ ബ്ലോഗര്‍ മനോരാജും. മനുവേട്ടന് ഇത് ഇമ്മിണി സന്തോഷാവും.! തീര്‍ച്ച.
ReplyDeleteഹൌ....ഗംഭീരം....!
ReplyDeleteഅടിപൊളിയായി ചിത്ര,പട്ടിണിക്കിട്ടും കരണംകുത്തി മറിഞ്ഞും
ReplyDeleteകൊത്തിയെടുത്തോരീ 34-24-34 നെ
തകിടം മറിച്ചു വീര്‍പ്പിച്ച ബലൂണ്‍ കണക്ക്.-ഒന്നാംതരം വരികൾ! അവസാനത്തെ മൂന്നു വരികളും പിൻ കുറിപ്പും ആവശ്യമില്ലെന്നു തോന്നുന്നു!
കവിത ഗംഭീരം. ഇഷ്ടപ്പെട്ടു. അഭിനന്ദനം.
ReplyDeleteമെട്രോകളിൽ ഇങ്ങിനെയുള്ള വനിതകൾ ഉണ്ടോ??!!!!
ReplyDeletenalla prameyam..... abhinandanangal.....
ReplyDeleteചിത്ര,
ReplyDeleteഈയിടെ ഞാന്‍ ഒരു കഥ(?) ഇതേ വിഷയത്തില്‍ പോസ്റ്റിയിരുന്നു. “പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്“ എന്ന പേരില്‍.. എന്താ പറയുക; ഇത്തരകാരോട്. അറിയില്ല. ഇതു പോലൊക്കെ പ്രതികരിച്ച് തീര്‍ക്കാം നമുക്ക്..
@ആളവന്താന്‍ : വിമലേ, അടി.. ഇഞ്ചിയുടെ കടഭാഗം കൊണ്ട് അടിക്കും ഞാന്‍ നിന്നെ.. ഓടടാ... :)
:)
ReplyDeleteആശംസകള്‍
മാതൃത്വത്തിന്റെ അളവുകള്‍ സൌന്ദര്യത്തിന്റെ കാന്‍വാസില്‍ ഒതുങ്ങാത്ത കാലമല്ലേ? മാതൃത്വം ഇല്ലെങ്കില്‍ പിന്നെ മനുഷ്യര്‍ ഇല്ല, ഒന്നും ഇല്ല... തിരിച്ചരിഞ്ഞിരുന്നെകില്‍
ReplyDelete"നാശമേ! നീയെന്തിനൂറിയെന്‍ ഗര്‍ഭപാത്രത്തില്‍ ? " ഇന്നത്തെ പെണ്‍മനസ്സ് കോറിയിട്ടിട്ടുണ്ട്.
ഭാവുകങ്ങള്‍
ആളവന്താന്,മുരളി,ശ്രീ ,വായാടി ,
ReplyDeleteഹരിഷ്,മനു ,ചെറുവാടി,വേണു ,
ജെ.കെ :എല്ലാവര്ക്കും നന്ദി !
എന്റെ ആത്മരോഷം കോറിയിട്ടത്
ആണു ......
ഇന്നലെ ഏച്ചുമ്മുവിന്‍റെ ഒരു കഥ വായിച്ചു “പൂച്ചമ്മ” അതും ഒരു അമ്മ. ഇവിടെയും ഒരു അമ്മ രണ്ടും സ്ത്രീ തന്നെ. രണ്ട് വിധത്തില്‍ ചിന്തിക്കുന്ന അമ്മമാര്‍ ...
ReplyDeleteകവിത നന്നായി...
പ്രസക്തമായ കവിത
ReplyDelete