നിലാവുള്ള രാത്രിയില്
പൂര്ണചന്ദ്രന് സാക്ഷിയായി
അവനു ഞാനെന് ഹൃദയം പകുത്തു നല്കി
ഇപ്പൊ,പിടയ്ക്കുന്ന പാതി എന്നില്
പിടയ്ക്കാത്ത പാതി അവനില് .
കട്ട പിടിച്ച ഇരുള് മൂടിയ
അമാവാസി രാവില്
മഴത്തുള്ളികള് സാക്ഷിയായി
തേക്കിലയില് പോതിഞ്ഞോരെന്
പിടയ്ക്കാത്ത പാതിയവന് തിരികെ നല്കി
ഇപ്പൊ,രണ്ടും പിടയ്ക്കാതായി
ഈ മൃതഹൃദയഭാരം ഞാനെവിടെ ഇറക്കും ?
എണ്ണിയാലോടുങ്ങാത്ത്ത ചുടുച്ചുംബനങ്ങള്
കൊണ്ടു ചൂടുപിടിച്ച പാര്ക്കിലെ സിമന്റുബഞ്ചിലോ ?
പഞ്ചാരമണലില് കെട്ടിപൊക്കിയ കൊട്ടാരത്തിലോ ?
തിരയൊടുങ്ങാത്ത കടലിന്റെ നിലയില്ലാക്കയങ്ങളിലോ ?
അസ്സലായി....
ReplyDeleteപരസ്പരം ഹൃദയം പകുത്തു നല്കുന്നതോടുകൂടി രണ്ടിന്റേയും പിടയ്ക്കൽ നിൽക്കും ...!
പിന്നെ ഏതെങ്കിലും ചില്ലുകൂട്ടിൽ എന്നും കാണുവാൻ വേണ്ടി ഒരു സ്മാരകമായി വെക്കാമെന്നുമാത്രം..പണ്ടത്തെ സ്നേഹത്താൽ മൂടിയ ചുംബനങ്ങളേയും മറ്റും ഓർക്കാൻ വേണ്ടി
ചിത്ര, നന്നായിട്ടുണ്ട്.. എഴുതുവാന്‍ ദേ ഈ താഴേയുള്ള ലിങ്ക് ഉപയോഗിച്ച് നോക്കൂ.. കീമാന്റെ സെയിം കീബോര്‍ഡാണ്.. ഓഫ്‌ലൈനായും ടൈപ്പ് ചെയ്യാം.. ചില്ലക്ഷരങ്ങള്‍ പ്രശ്നമാകുകയുമില്ല..
ReplyDeletehttp://malayalamonly.com/malayalam_tool/ml_type.html
മുരളിചേട്ടന്,നന്ദി ......
ReplyDeleteവന്നതിനും നല്ല കമന്റിനും
മനു,എന്റെ അക്ഷരത്തെറ്റു
എന്നെയും കൊണ്ടേ പോവൂ ...
ഞാന് നന്നാവില്ല
chithra ..othiri nannayi...കട്ട പിടിച്ച ഇരുള് മൂടിയ
ReplyDeleteഅമാവാസി രാവില്
മഴത്തുള്ളികള് സാക്ഷിയായി
തേക്കിലയില് പോതിഞ്ഞോരെന്
പിടയ്ക്കാത്ത പാതി തിരികെ നല്കി
ഇപ്പൊ,രണ്ടും പിടയ്ക്കാതായി...good one
നന്നായിട്ടുണ്ട്... ഇങ്ങനുള്ള ഹൃദയങ്ങള്‍ പിന്നീട് ജീവന്‍ വച്ച് നല്ലപോലെ വര്‍ക്ക് ചെയ്തുകണ്ടിട്ടുണ്ട്...
ReplyDeleteകവിത ഇഷ്ടപ്പെട്ടു
ReplyDeleteആശംസകള്‍
ചിത്ര നല്ല കവിത. ഭാവാത്മകമായ വരികള്‍.
ReplyDeleteആശംസകള്‍ നേരുന്നു.
-നിലാവുള്ള രാത്രിയില്
ReplyDeleteപൂര്ണചന്ദ്രന് സാക്ഷിയായി
അവനു ഞാനെന് ഹൃദയം പകുത്തു നല്കി
ഇപ്പൊ,പിടയ്ക്കുന്ന പാതി എന്നില്
പിടയ്ക്കാത്ത പാതി അവനില് - ഗംഭീരമായി. ചിത്രയുടെ കവിത കൂടുതൽ ശക്തവും ജീവിതത്തോടുള്ള സർഗ്ഗ പ്രതികരണവും ആകുന്നു, നിസ്സംശയം പറയട്ടെ, ചിത്രയുടെ ഗ്രാഫ് മുകളിലേക്കാണ്!
പൌര്ണമി,വായാടി :കവിത ഇഷ്ടമായതില്
ReplyDeleteസന്തോഷം !
വേണു,ശരിയാണ്,with more love and care
ചെറുവാടി:പ്രോത്സാഹനത്തിനു
ReplyDeleteനന്ദി .
ശ്രീമാഷേ:വളരെ സന്തോഷം !
എഴുതുന്നത് ശരിയാവുന്നുണ്ടോ
എന്ന സംശയമാണ് എപ്പോഴും ....
ചിത്ര,
ReplyDeleteഅവനു ഒരു വന്നുപോകലിന്റെ ലാഘവം.. അവള്‍ക്കു പൂര്‍ണ്ണചന്ദ്രനില്‍ നിന്ന് അമാവാസിയിലേക്ക് നീളുന്ന ഹൃദയവേദന. ബിംബങ്ങള്‍ നന്നായിട്ടുണ്ട്...
ആശംസകള്‍
jk ,നന്ദി,എന്നും പൌര്ണമിയുടെ
ReplyDeleteപൂനിലാവോളിയാണ് അവള്
കൊതിച്ചത്.ഞാന് ഉദേശിച്ചത്
convey ചെയ്യാന് പറ്റിയതില്
വളരെ സന്തോഷമുണ്ട് .
:)
ReplyDeleteആദ്യവരികളില്‍ നിന്ന് വായിച്ചിറങ്ങി വരാന്‍ ഒരു സുഖമുണ്ടായിരുന്നു, എങ്കിലും പറയട്ടെ, അവസാന വരികളിലെ ആദ്യ 3 വരികളില്‍ കാവ്യാത്മകത ഒന്ന് കൈ വിട്ടു പോയ പോലെ, എനിക്ക് തോന്നിയതായിരിക്കാം, എന്നെക്കാള്‍ നല്ല ആസ്വാദകര്‍ തന്നെ ഉദാഹരണം.
ഞാനായിരുന്നെങ്കില്‍ (അഹങ്കാരത്തിനും ഒരതിരുണ്ടേ, ഹിഹിഹി) ആ ഭാഗം ഒന്നുകൂടി ആവര്‍ത്തിച്ച് ശ്രമിച്ചേനെ.
കവിത ഇഷ്ടമായിട്ടൊ
“ഇപ്പൊ,പിടയ്ക്കുന്ന പാതി എന്നില്
പിടയ്ക്കാത്ത പാതി അവനില്‍”
നിശാസുരഭി,സ്വാഗതം !
ReplyDeleteഎത്ര സുഗന്ധമുള്ള പേര് .........
അഭിപ്രായത്തിനു നന്ദി ...
ഇനി എഴുതുമ്പോ കുറച്ചു
കൂടി ശ്രദ്ധിക്കാം .....
കവിതയില്‍ കാര്യമുണ്ട്.
ReplyDeleteബിലാത്തിചേട്ടന്‍ പറഞ്ഞത് പോലെ ഹൃദയങ്ങള്‍ പകുത്തു നല്‍കുന്നതോടെ അതിന്‍റെ പ്രവര്‍ത്തനം നിലക്കുന്നു. പിന്നെ അത് വെറും സ്മാരകം തന്നെ.
ആശംസകള്‍ :)
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍!
ReplyDeleteകവിത നന്നായി.
നന്നായിരിക്കുന്നു
ReplyDeleteകവിത നന്നായി.
ReplyDelete