നാലരയ്ക്കുള്ള ശ്രീ അയ്യപ്പന് ബസ് ഇന്നും
ലേറ്റ് ആണെന്ന് തോന്നുന്നു.നാല് മണിയ്ക്കെത്ത്തിയത്
ആണു സ്റ്റോപ്പില് .നിന്ന് നിന്ന് കാലു കഴച്ചപ്പോള്
ആ മടുപ്പില് നിന്നും ശ്രദ്ധ തിരിക്കാനായി
അവള് 'വായനോട്ടം'ആരംഭിച്ചു.പത്താം ക്ലാസ്
മുതല് അഭ്യസിക്കാനാരംഭിച്ച്ച്ച കലയില്
ഒരു ഇരുപത്തിരണ്ടാം വയസ്സില്
എത്തിയപ്പോഴേക്ക് 'ഉസ്താദ് 'എന്ന്
വിളിക്കാവുന്ന പ്രാവീണ്യം നേടിയിരുന്നു .
പിന്നെ വായനോട്ടം എന്ന് പറയുമ്പോ
യൌവനയുക്ത്തരും ചോരത്തിളപ്പുള്ള
വരുമായ സുന്ദരന്മാരെ മാത്രമേ നോക്കൂ
എന്ന് കരുതരുതേ!നന്നായി അണിഞ്ഞു ,
ഒരുങ്ങിയ സ്ത്രീജനങ്ങളെയും നോക്കും .
പക്ഷെ വൃദ്ധകളെ അവള് ഒരിക്കലും
നോക്കിയിരുന്നില്ല.അവരെ കാണുമ്പോള്
അവള്ക്ക് രണ്ടാം ക്ലാസില് കണക്കു
പഠിപ്പിച്ച അന്നമ്മ ടീച്ചറുടെ കാര്ക്കശ്യം
നിറഞ്ഞ മുഖമാണ് ഓര്മ്മ വരിക.
ഇന്നത്തെ ആദ്യത്തെ ഇര, ബൈക്കില്
ചാരിനില്ക്കുന്ന ചുവപ്പില് കറുത്ത
കള്ളികളുള്ള ഷര്ട്ടിട്ട,ആറടി എങ്കിലും
പൊക്കമുള്ള വെളുത്ത് സുമുഖനായ
ചെറുപ്പക്കാരനാണ്.അയാള് മൊബൈല്
ഫോണില് ഉറക്കെ,ഉറക്കെ സംസാരിച്ചു
കൊണ്ടിരിക്കുന്നുണ്ട് .സംസാരത്തിന്റെ
ആവേശം മൂത്ത് അയാള് കണ്പീലികള്
തെരുതെരെ അടയ്ക്കുകയും താടിയെല്ല്
വശങ്ങളിലേക്ക് കോട്ടുകയും ചെയ്യുന്നുണ്ട് .
അയാളുടെ മീശയ്ക്കു കുറച്ചു കൂടി
കട്ടി കൂടി നീളം കുറഞ്ഞെങ്കില് കൂടുതല്
ഭംഗിയുണ്ടായിരുന്നേനെ എന്ന് തോന്നി .
ഇതിപ്പോ മോഹന് ലാലിന്റെ മീശയുടെ
കണക്കു പട്ട ചാഞ്ഞു കിടക്കുന്നത് പോലെ
തൂങ്ങികിടക്കുകയാണ് .അവള് അയാളുടെ
മുഖം ഒറ്റ ക്ലിക്കിന് കട്ട് ചെയ്തു ക്രോപ്
ചെയ്തു ശരിയാക്കി നോക്കി ,ആഹാ!
ഇപ്പൊ എന്ത് ഭംഗി !അവള് ഒന്ന്
മന്ദഹസിച്ചു.കൃത്യം ആ നിമിഷത്തില്
തന്നെ അയാള് തന്റെ സംഭാഷണം
അവസാനിപ്പിച്ച് മുഖമുയര്ത്തിയതും
കണ്ണുകള് ഇടഞ്ഞു.ആ മുഖത്തും
ഒരു മറുപടി പുഞ്ചിരിയുതിരുന്നത്
കണ്ട അവള് വേഗം മുഖം തിരിച്ചു.
'വായനോട്ടം 'എന്ന കലയിലെ ഏറ്റവും
പ്രധാനപ്പെട്ട നിയമങ്ങളില് ഒന്നാണ്
ഇരയുമായി മിഴികളുടക്കരുത്
എന്നത്.നമ്മള് അവരെ വീക്ഷിക്കുന്നത്
ഒരിക്കലും എതിര്പാര്ട്ടി അറിയരുത്
എന്നാണു ഈ കലയില് അവളുടെ
ഗുരുവും തല തൊട്ടമ്മയുമായ 10B യിലെ
സുമ .സി .പറഞ്ഞിരിക്കുന്നത് .അതില്
വീഴ്ച പറ്റിയാല് ഉണ്ടായേക്കാവുന്ന
ഗുരുതരമായ പ്രത്യാഘാതങ്ങളായ
ഒലിപ്പീര്,നമ്പര് ചോദിക്കല് ,കറക്കം ,
പീഡനം,ആത്മഹത്യ തുടങ്ങിയവക്കൊന്നും
അവള് ഉത്തരവാദിയല്ല എന്ന് രേഖാമൂലം
റഫ്ബുക്കിന്റെ പിന്നിലെ പേജില് ,
ടൈം ടേബിള് എഴുതിയതിനു താഴെ
ഒപ്പിട്ടു വാങ്ങിയിട്ടുണ്ട് .
കാറ്റത്താടുന്ന മഞ്ഞ ഷിഫോണ് സാരിയുടെ
അറ്റമാണ് കണ്ണിലുടക്കിയത്.അതിനുള്ളിലേക്ക്
ഇത്ര മനോഹരമായി കയറിയിരിക്കുന്ന
സുന്ദരിയുടെ തുടുത്ത മുഖം അവളുടെ
ശ്രദ്ധ പിടിച്ചുപറ്റി.വെളുത്ത് ,ഒട്ടൊന്നു
തടിച്ചു ,വട്ടമുഖത്ത് കാറ്റിലാടുന്ന കുറു
നിരകള് മാടിയൊതുക്കി ,നീല പുള്ളിക്കുടയും
വാനിറ്റിബാഗും,മടമ്പുയര്ന്ന കറുത്ത ചെരിപ്പും
അണിഞുള്ള നീല്പു ,മുട്ടത്ത് വര്ക്കി കഥകളിലെ
ഹൈരെന്ജ് സുന്ദരിമാരെ ഓര്മ്മിപ്പിച്ചു .
ഇനി സാരി വാങ്ങുമ്പോള് ഇത് പോലുള്ള
മഞ്ഞസാരി വാങ്ങണം എന്ന് മനസ്സില് ഉറപ്പിച്ചു .
പെട്ടന്ന് ഒരു ബൈക്ക് മുന്നില് വന്നു നില്ക്കുകയും
സുന്ദരി ആ ബൈക്കിലിരുന്ന വിരൂപനായ
മധ്യവയസ്കനെ ചുറ്റിയിരുന്നു പോവുകയും
ചെയ്തു.അവളില് ആ കാഴ്ച തെല്ലു ഇച്ചാഭംഗ
മുണ്ടാക്കാതിരുന്നില്ല .
റോഡിനപ്പുരത്ത് നെഹ്റു പാര്ക്കിലെ
ക്രോട്ടന് ചെടികള് ശ്രദ്ധയും പരിഗണനയും
കിട്ടാത്ത വീട്ടമ്മമാരെപ്പോലെ മുരടിച്ചു
കാഴ്ചക്കാരില് മടുപ്പ് ഉണര്ത്തിക്കൊണ്ട്
നില്ക്കുന്നുണ്ടായിരുന്നു .നോട്ടം തെന്നി
തെന്നി തെന്നി തെന്നി പാര്ക്കിന്റെ തുരുമ്പ്
പിടിച്ച പടിയുടെ വലതു വശത്ത് പഴയ
പുസ്തകങ്ങള് വില്ക്കുന്ന പതിനെട്ടു
കാരനിലെത്തി.(ഇതാണ് ഞാന് ആദ്യമേ
പറഞ്ഞത് ,ഞങ്ങള് വായനോട്ടക്കാര്ക്ക്
പക്ഷഭേതമില്ലെന്ന്) മെലിഞ്ഞു ഇരുനിറത്തില്
പിഞ്ഞിപ്പഴകിയ ടി ഷര്ട്ടും പാന്റും ആണു
വേഷം .എന്നാലും പുസ്തകങ്ങളെ പറ്റി
വിശദീകരിച്ചു കൊടുക്കുന്ന അവന്റെ
വിയര്പ്പുപൊടിഞ്ഞ മുഖത്ത് ചെയ്യുന്ന
ജോലിയിലുള്ള ആത്മാര്തതയുടെയും
ജീവിതത്വരയുടെയും പ്രകാശമുണ്ടായിരുന്നു.
അവളുടെ മനസ്സില് അവനോടു എന്തിനെന്നില്ലാത്ത
ഒരിഷ്ടം നിറഞ്ഞു .
'ചേച്ചി ,ഇങ്ങനെ വായനോക്കി നിന്നാല്
മതിയോ ?ബസ് വന്നു ,പോകണ്ടേ ?"
ബസ്സില് അവള്ക്കു കൂട്ടായ പത്ത്
വയസ്സുകാരി കൈയില് പിടിച്ചു .
കയ്യോടെ പിടികൂടപ്പെട്ടത്തിന്റെ
ജാള്യതയോടെ അവള് ബസ്സില്
കയറാനുള്ള യുദ്ധം തുടങ്ങി .
ഒരു കാര്യം മനസ്സിലായി ..വയ്നോട്ടത്തിൽ പീച്ഡി എടുത്ത ഒരാൾക്കെ ഇത്ര തന്മയത്വമായി ഇങ്ങിനെ വർണ്ണിക്കാൻ സാധിക്കു ഗുരുവും തല തൊട്ടമ്മയുമായ 10B യിലെ
ReplyDeleteസുമ .സി .പറഞ്ഞിരിക്കുന്നത് .അതില്
വീഴ്ച പറ്റിയാല് ഉണ്ടായേക്കാവുന്ന
ഗുരുതരമായ പ്രത്യാഘാതങ്ങളായ
ഒലിപ്പീര്,നമ്പര് ചോദിക്കല് ,കറക്കം ,
പീഡനം,ആത്മഹത്യ തുടങ്ങിയവക്കൊന്നും
അവള് ഉത്തരവാദിയല്ല എന്ന് രേഖാമൂലം
റഫ്ബുക്കിന്റെ പിന്നിലെ പേജില് ,
ടൈം ടേബിള് എഴുതിയതിനു താഴെ
ഒപ്പിട്ടു വാങ്ങിയിട്ടുണ്ട് .കേട്ടൊ
മുരളിചേട്ടന് ,എന്റെ നായികയാണ്
ReplyDeleteവായനോട്ടത്ത്തില് phd എടുത്തവള് ....
ഞാന് ദേ ,തൊട്ടുമുന്പില് എത്ര
മണ്തരിയുന്ടെന്നു എണ്ണിക്കൊണ്ട്
ആണു നില്ക്കുന്നത് !
നന്നായിട്ടുണ്ട്
ReplyDeleteഇനിയിപ്പോ രക്ഷയില്ല. പിടിവീണ് പോയി. മുരളിയേട്ടന്‍ പറഞ്ഞപോലെ ഇത്രേം നന്നായി വായിനോട്ടം അവതരിപ്പിക്കണമെങ്കില്‍ എന്തായാലും.......
ReplyDeleteനന്നായി അനുഭവകഥ..! പിന്നെ Murder Part - 4 ഇട്ടിരുന്നു. സമയം പോലെ നോക്കു.
വായ്നോട്ടം രാസകരമായി അവതരിപ്പിച്ചു,
ReplyDeleteഎങ്ങിനെ ഇത്ര നന്നായി ഒബ്സേര്‍വ് ചെയ്യാന്‍ പറ്റി? :)
"'വായനോട്ടം 'എന്ന കലയിലെ ഏറ്റവും
ReplyDeleteപ്രധാനപ്പെട്ട നിയമങ്ങളില് ഒന്നാണ്
ഇരയുമായി മിഴികളുടക്കരുത്"
വായനോട്ടത്തിനും നിയമാവലി
അയ്യേ!
ReplyDeleteവായീനോക്കീ!
(ഇനി ധൈര്യമായി കൂടിക്കോ, നമുക്ക് അസോസിയേഷൻ ഉണ്ടാക്കാം!)
ചിത്ര ഞാന്‍ വിചാരിച്ചിരുന്നത് ലോകത്തില്‍ ഏറ്റവും മനോഹരമായും അതിന്റെ തനത് ഭാവത്തോടെയും വായില്‍ നോക്കിയിട്ടുള്ളത് ഞാനാവും എന്നാണ്. എന്നെ പേടിച്ച് സ്റ്റോപ്പ് മാറി ബസ്സ് കയറിയിട്ടുള്ള പിള്ളാരുണ്ടേ.. :):) ഇതിപ്പോള്‍ ഞാന്‍ സുല്ല് പറഞ്ഞു. പിന്നെ എഴുതിയതെന്താണെങ്കിലും അതിനൊരു ലേബല്‍ കൊടുക്കാന്‍ ശ്രമിക്കുക. കവിത എന്ന് ഇതിലെവിടെയെങ്കിലും കണ്ടെങ്കില്‍ കൊലപാതകം നടത്താന്ന് കരുതിയാ ലേബല്‍ നോക്കിയേ. അപ്പോള്‍ ഒന്നും കാണുന്നില്ല. അതോണ്ട് എന്റെ വിമര്‍ശിക്കാന്‍ മുട്ടിനില്‍ക്കുന്ന നാവിനെ അകത്തേക്കിട്ട് ഞാന്‍ തല്‍ക്കാലത്തേക്ക് പോകുന്നു.. :):) നന്നായെഴുതി കേട്ടോ
ReplyDeleteഅപ്പൊ നര്‍മ്മവും വഴങ്ങും! വായനോട്ടത്തിന്റെ സാങ്കേതിക വിദ്യ കലക്കീട്ടുണ്ട്, ട്ടാ!
ReplyDeleteഅദ്ദന്നെ...
വായനോട്ടം എന്ന കലയിലെ ഏറ്റവും
പ്രധാനപ്പെട്ട നിയമങ്ങളില് ഒന്നാണ്
ഇരയുമായി മിഴികളുടക്കരുത്
ഞാന്‍ ആര്‍ക്കും ഒരു ശല്യവും ചെയ്യാത്ത നിരുപദ്രവ വായനോക്കിയായിരുന്നു. പക്ഷെ, മേല്‍പ്പറഞ്ഞ നിയമം അതേപടി പാലിക്കാന്‍ രണ്ടു മാര്‍ഗ്ഗം അറിയാം...
1. കണ്ണുകള്‍ മാത്രം വശങ്ങളിലേക്ക് ചലിപ്പിച്ചു നോക്കുക. കണ്ണിനു വ്യായാമവും കിട്ടും മനസ്സിന് കുളിരും.
2. ഇത് എവിടെങ്കിലും ഇരിയ്ക്കുമ്പോള്‍ ആണ് സൗകര്യം ആയി പ്രയോഗിക്കാന്‍ കഴിയുന്നത്. തലവേദന അഭിനയിക്കുക. എന്നിട്ട് തലയ്ക്കു കയ്യും കൊടുത്തു ഇരിയ്ക്കുക. വിരലുകള്‍ക്കിടയിലുള്ള വിടവിലൂടെ വായ നോക്കുക.
ഇതൊക്കെ എന്റെ നല്ല കൂട്ടുകാരന്‍ പറഞ്ഞു തന്നതാണ്. വളരെ പ്രയോജനപ്രദം.
വിമല്,ഓ!അനുഭവമെങ്കില് അങ്ങനെ ,
ReplyDeleteഞാന് ഒരു തര്ക്കത്തിനില്ല.
പോസ്റ്റ് വായിച്ചു നോക്കാംട്ടോ !
ചെറുവാടി ,നന്ദി .
observation എന്നത് ഒരു എഴുത്തുകാരി(?)
ക്ക് ആവശ്യം ഉണ്ടായിരിക്കേണ്ട ഗുണമാണ്.
kalaavallabhan :ചെയ്യുന്ന ഏതു പ്രവൃത്തിക്കും
ഒരു rule ഉം നിയമവുമൊക്കെ ഉണ്ടായിരുന്ന
convent ല്ആണു പഠിച്ചത് .അത് കൊണ്ടു
ആവും .
ജയന് :അസോസിയേഷന് ഉണ്ടാക്കിയാല്
ReplyDeleteനിങ്ങളെപ്പോലുള്ള 'പ്രഗത്ഭര് 'ഒക്കെ
കഴിഞ്ഞിട്ട് ഈയുള്ളവള്ക്ക് ഒരു
താല്ക്കാലിക അന്ഗത്വമെങ്കിലും കിട്ടുമോ ?
മനു ,എന്താണ് ലേബല് ഇടുക ,എന്നാലോചിച്,
ഒന്നും കിട്ടിയില്ല .അതാണ് .............
എഴുതിയത് നന്നായോ?സന്തോഷം
വഷളന് :പുതിയ രീതികള് പരീക്ഷിച്ചു
നോക്കണം ..ഇതില് ഗവേഷണം നടത്തി
ഒരു പുസ്തകം ഇറക്കിയാലോ ?
വായനോട്ടം 'എന്ന കലയിലെ ഏറ്റവും
ReplyDeleteപ്രധാനപ്പെട്ട നിയമങ്ങളില് ഒന്നാണ്
ഇരയുമായി മിഴികളുടക്കരുത്
എന്നത്.!!
പി എച്ച് ഡി തന്നെ!!
ഈ കലയിലെ ഏറ്റവും പ്രധാനപ്പെട്ട നിയ മം..... ലത് കലക്കി !
ReplyDeleteഎന്റെമ്മേ, ചിത്ര ഇതിലിത്ര വിദഗ്ദയാണെന്നറിഞ്ഞില്ല, വായിനോട്ടത്തിൽ ഒരു കൺസൾട്ടൻസി തുടങ്ങാനുള്ള എക്സ്പർട്ടൈസ് ഈ കുറിപ്പിലുണ്ട്. ആ നിയമം തികച്ചും ഉപകാരപ്രദമാണ്. ഈ വായിനോട്ടത്തിന്റെ ഒരു ഗ്ലോറിഫൈഡ് സംഭവമാകുന്നു, വലിയ എഴുത്തുകാരുടെ നിരീക്ഷണപാടവം!
ReplyDeleteവായ്നോട്ടം രാസകരമായി അവതരിപ്പിച്ചു...
ReplyDeleteഹ..ഹ..ഹ.. കലക്കി.. കലകലക്കി. എന്റെ ചിത്രാംഗദേ, വായനോട്ടത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഒരേ തൂവല്‍ പക്ഷികള്‍. സെയിം പിച്ച്. ഈ സുമ .സി തന്നെയായിരുന്നു എന്റെയും ഗുരു. അവള്‍ എനിക്കീ പാഠങ്ങള്‍ പറഞ്ഞു തന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു. "വായനോട്ടം 'എന്ന കലയിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളില് ഒന്നാണ് ഇരയുമായി മിഴികളുടക്കരുത് എന്നത്" എന്ന് അവള്‍ പറഞ്ഞു തന്നിട്ടും ഒരിക്കല്‍ ഞാന്‍ ആ നിയമം തെറ്റിച്ചു. അതിന്റെ ഫലം ഞാന്‍ അനുഭവിക്കുകയും ചെയ്തു.
ReplyDelete