Tuesday, November 9, 2010

ജീവിതഗന്ധം

അടച്ചിട്ട മുറികളില്
ഇഴയുന്ന നിശബ്ദത,
തെളിയാ ദീപത്തിന് കരിന്തിരി -
പരത്തും ഈര്പ്പഗന്ധം
തളച്ചിട്ട മനസ്സുകളില്
അസ്വസ്ഥതയുടെ നീര്ക്കുമിളകള്
ചിതലരിച്ച്ച കിനാക്കള്
അജ്ഞതയുടെ ഇരുള്
വെറുങ്ങലിച്ച ചിന്തകളുടെ
മടുപ്പിക്കും ചീഗന്ധം
ആകെ കെട്ടിമൂടിയ ഉടലിന്
നിയന്ത്രിത ചലനത്തിന്റെ ,
കീഴടങ്ങലിന്റെ ശരീര ഭാഷ
കാറ്റേല്ക്കാത്ത്ത വെയിലേല്ക്കാത്ത
മേനികളില്
അത്തരില് കുഴയുന്ന വിയര്പ്പു ഗന്ധം
അളന്നു മുറിച്ച വാക്കുകളില്
കരിയുടെ,പുകയുടെ
എണ്ണയില് കരിഞ്ഞ മസ്സാലയുടെ
കടുകിട്ട വറവ് മണം.

13 comments:

 1. മനസ്സിൽ പുകയുന്ന ചിന്തകൾ അങ്ങനേ പുറത്ത് വന്നിരിക്കുന്നു.
  വരികളിലടങ്ങിയ കലുഷിതഭാവം മനസ്സിലും അടക്കി നിർത്തുന്ന കാലമൊക്കെ കഴിഞ്ഞില്ലേ?

  കവിത നന്നായിരിക്കുന്നു, ആശംസകൾ :)
  അടുക്കളയിൽ നിന്നരങ്ങത്തേക്ക് ഇനിയുമേറെ ദൂരം തന്നെയെന്ന് തോന്നുന്നു അല്ലെ?

  ReplyDelete
 2. ജീവിതത്തിന് പലപ്പോഴും കെട്ടമണം വരുമ്പോളും നിസ്സഹായരാവുന്നു മനുഷ്യര്‍.. കവിത നന്നായി.

  ReplyDelete
 3. നല്ല ഒരു നാടൻ പെണ്ണിന്റെ ഗന്ധം ...മണത്തു..കേട്ടൊ

  ReplyDelete
 4. ആ ഗന്ധം വരികളില്‍ നിന്നും ലഭിയ്ക്കുന്നു...

  ReplyDelete
 5. ജീവിതഗന്ധം എന്നെഴുതിയിട്ട്
  ദുർഗന്ധങ്ങളെമാത്രമേ കാണാൻ കഴിഞ്ഞുള്ളോ ?
  സുഗന്ധമൊരിടത്തും അറിയാൻ കഴിഞ്ഞില്ലേ ?

  ReplyDelete
 6. വല്ലാതെ മനസ്സിൽ കരിമേഘങ്ങൾ മൂടിയപ്പോൾ പെയ്ത് വരികൾ! ജീവിതത്തിൽ എപ്പോഴും സുഗന്ധമല്ലല്ലോ അല്ലേ? മൂഡ് വരികളിലെത്തിയിട്ടുണ്ട്!

  ReplyDelete
 7. അടിച്ചമര്‍‌ത്തപ്പെട്ട, പ്രതികരണശേഷി നഷ്ടപ്പെട്ട, അടുക്കളയില്‍ തളക്കപ്പെട്ട ഒരു സ്ത്രീയുടെ തേങ്ങല്‍ ഞാനീ കവിതയിലൂടെ കേള്‍ക്കുന്നു.
  നല്ല കവിത. ആശംസകള്‍.

  ReplyDelete
 8. അടഞ്ഞ ജനാലകള്‍ തുറക്കട്ടെ.
  തെളിയാ ദീപങ്ങളെ വെളിച്ചം നിഷ്‌പ്രഭമാക്കട്ടെ. അടച്ചുമൂടിയ വറവു മണം കാറ്റില്‍ ഒലിച്ചു പോകട്ടെ...
  അക്ഷരവും ചിന്തയും കീഴടങ്ങലിന്റെ ശരീരഭാഷയെ പ്രതിരോധിക്കട്ടെ!

  ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കവിത വിരിയട്ടെ.

  ReplyDelete
 9. കമന്റിട്ട എല്ലാ സുഹൃത്തുക്കള്ക്കും
  നന്ദി !കമന്റുകള് വായിച്ചു സന്തോഷമായി .
  എല്ലാം വളരെ പോസിറ്റീവ് അപ്പ്രോച് ആണല്ലോ
  ഇത് ഞാന് എന്റെ ജീവിതത്തെ
  മാത്രം അടിസ്ഥാനമാക്കി എഴുതിയത്
  അല്ല .പലരുടെയും അനുഭവങ്ങള് ,
  ഉള്ളില് തൊടുമ്പോ പ്രതികരിക്കുന്നത്
  ആണു .
  (ഞാന് അടുക്കള കാണുന്നത് വല്ലപ്പോഴുമാണ് ,
  സൂപ്പര് മടിച്ച്ചിയാന്നെ!)

  ReplyDelete
 10. പെയ്‌തൊഴിയട്ടെ! കലങ്ങിത്തെളിയട്ടെ ചിത്ര പറഞ്ഞതു പോലെ ഉള്‍ത്താപവും ആത്മനിന്ദയും പേറുന്ന എല്ലാ മനസ്സുകളും! ഓഫ്- ആലങ്കാരികമായിട്ടല്ലാതെ നിത്യജീവിതത്തില്‍ ആ കരിയല്‍ ചിരപരിചിതം!മൊബൈലാണ് പലപ്പോഴും വില്ലന്‍! മണം പരന്നു തുടങ്ങുമ്പോള്‍ അതും എടുത്തുകൊണ്ട് ഒരു മാരത്തോണ്‍ ഓട്ടവുമുണ്ട് മറ്റുള്ളവരുടെ മൂക്കു കരിയാതിരിക്കാന്‍!

  ReplyDelete
 11. തർക്കിക്കാനില്ല..
  ഇപ്പോ മനസിലായോ
  നുണ പറഞ്ഞാലും മനുഷ്യന്മാർ
  വിശ്വസിക്കും??

  ReplyDelete
 12. ഈ കവിത ബ്ലോഗ് സ്മരണികയിലേക്ക് എടുത്തു. ഫൈനൽ സെലക്ഷനിൽ വരുകയാണെങ്കിൽ അറിയിക്കാം

  ReplyDelete

ജാലകം