Wednesday, November 17, 2010

അയലത്തെ അദ്ദേഹം

ഫ്ലാറ്റിനുള്ളിലെ കനത്ത നിശബ്ദതയെ ഭേദിച്ചു
കൊണ്ടു കോളിംഗ്ബെല്ലിന്റെ ശബ്ദം കൂട്ടിലടച്ച്ച്ച
കിളിയുടെ രോദനം പോലെ ദീനമായി
മുഴങ്ങി .എ.സി യുടെ തണുപ്പില് ബ്ലാങ്കറ്റിന്റെ
ചിറകിനടിയില് നിന്നും എണീക്കേണ്ടി വന്നതിലുള്ള
അസ്വാരസ്യത്തോടെ ഞാന് കണ്ണ് തിരുമ്മി,ചുവരിലെ
ക്ലോക്കിലേക്ക് നോക്കി.
ഓ,നാലുമണിയായി അല്ലെ .പതിവായി ഈ സമയത്ത്
സൌഹൃദസന്ദര്ശനത്തിനു എത്താറുള്ള കാരോ എന്ന
കരോളിന ആയിരിക്കും .ഈ മണലാരണ്യത്തില്
ആദ്യമായി എന്നോട് കൂട്ട്കൂടിയ ആന്ധ്രപ്രദേശ്കാരി,
ആന്ഗ്ലോഇന്ത്യന്,എല്ലാവരുടെയും പ്രിയപ്പെട്ട 'ഗുണ്ടപ്പി !'

ഞങ്ങളുടെ കിറ്റിഗ്രൂപ്പിലെ ഏറ്റവും വിരൂപയാണ്
കാരോ.എന്നാലോ,എല്ലാവരുടെയും അസൂയാപാത്രവും !
അതിനു കാരണം 'ചോരു കാ ഗുലാം' എന്ന വിശേഷണം
അഭിമാനത്തോടെ അണിഞ്ഞു നടക്കുന്ന അവളുടെ
ഭര്ത്താവാണ് .പ്രണയവിവാഹിതരായി വര്ഷങ്ങള്ക്കു
ശേഷവും പ്രാരാബ്ദകുത്തൊഴുക്കില് പ്രണയാഗ്നി
കെടാതെ സൂക്ഷിച്ച ദമ്പതികള് .ഉയര്ന്ന ഹിന്ദു വിഭാഗത്തില്
പെട്ട മോഹന് വിവാഹശേഷം മാമോദീസ മുങ്ങി ,
സത്യകൃസ്ത്യാനിയായി ആ മതവിഭാഗത്തിന്റെ ആചാരങ്ങള്
ഭാര്യയെക്കാള് നിഷ്ഠയോടെ അനുഷ്ടിക്കുന്നു.

പാര്ട്ടികളില് അവരുടെ പരസ്യസ്നേഹപ്രകടനങ്ങള് കണ്ടു
ഞങ്ങളെല്ലാം പരസ്പരം നോക്കി പരിഹസിച്ചു ചിരിക്കുകയും
രഹസ്യമായി അരസികന്മാരായ ഭര്ത്താക്കന്മാരുടെ കാലില്
ചവിട്ടുകയും ചെയ്തിരുന്നു .മോഹനെന്നാല് ഞങ്ങള്ക്കെല്ലാം
ഒരു അളവുകോലായി മാറി .ആരാധന മൂത്ത് മൂത്ത് എന്റെ
മനസ്സില് അദേഹത്തിനു ഒരു ദൈവിക പരിവേഷം തന്നെയായി .

ചിന്തകളെ തടുത്തുകൊണ്ട് കോളിംഗ്ബെല്ല് അക്ഷമയോടെ
മുഴങ്ങാന് തുടങ്ങി .ഞാന് വേഗം വാതില് തുറന്നു .സാധാരണ
വിടര്ന്ന ചിരിയുമായി തന്റെ മുഖപ്രസാദത്താല് പരിസരം
ജ്വലിപ്പിച്ച്ചു കൊണ്ടാണ് കാരോ അകത്തേക്ക് കടക്കാറുള്ളത് .
ഇതിപ്പോ മുഖം കടന്നല് കുത്തിയ പോലെ വീര്ത്തിരിക്കുന്നു . .
കാര്യമായ എന്തോ പ്രശ്നമുണ്ട് .

സോഫയില് ചാരിയിരുന്ന് ഞാന് കൊടുത്ത കാപ്പി
കുടിക്കുന്നതിനിടയില് അവള് തന്റെ ഇടതു കൈ വിരലുകള്
മടക്കുകയും നിവര്ത്തുകയും ചെയ്തുകൊണ്ടിരുന്നു .
ചിന്താഭാരത്താല് അവളുടെ നെഞ്ച് ഒരു ആസ്ത്മാരോഗിയു
ടെതെന്നവണ്ണം ഉയര്ന്നു താഴുന്നുണ്ടായിരുന്നു.എന്റെ ഒരു
ചോദ്യം പോലും അവളെ പ്രകോപിപ്പിച്ച്ചേക്കുമെന്ന്
ഞാന് ഭയന്നു.അവസാനം അവള് വല്ലാത്ത ഒരു ഞരക്കത്തോടെ
എന്റെ തോളില് ചാഞ്ഞു .
ആരുടെയെങ്കിലും സങ്കടം കണ്ടാല് സ്വയം ആ സങ്കടത്തില്
അലിഞ്ഞു അവരെക്കാള് വലിയ സങ്കടക്കാരിയാവുന്ന
പ്രകൃതക്കാരിയാണ് ഞാന്.എന്നാലും എനിക്ക് അറിയാവുന്ന
വിധത്തില് ആശ്വസിപ്പിക്കാന് ഒരു ശ്രമം നടത്തി .
'മോഹന് ......... മോഹന് ഓഫീസിലെ ഒരു സത്രീയുമായി
'അഫയര് 'ഉണ്ട് .'അവസാനം അവള് അത് പറഞ്ഞു .
'എന്ത്?'
ഞാന് ചുവരില് ചാരി നിന്ന്കൊണ്ടു ചോദിച്ചു .
'ആരെങ്കിലും അസൂയ കൊണ്ടു പറയുന്നത് ആവും ,അത്
ചിലപ്പോ നല്ല 'friendship ' ആവും .'
ഞാന് സ്വയം വിശ്വസിപ്പിക്കാനെന്ന പോലെ പിറുപിറുത്തു .

അവള് മോഹനെ കയ്യോടെ പിടികൂടിയതും മോഹന്
പാശ്ചാത്താപവിവശനായതും നാട്ടിലെ സ്വത്ത് തന്റെ
പേരിലാക്കിയത് എത്ര നന്നായെന്നുമൊക്കെ പറഞ്ഞു
കൊണ്ടിരുന്നു .ഞാന് പക്ഷെ അതൊന്നും കേക്കുന്നുണ്ടായി-
രുന്നില്ല .എന്റെ മനസ്സില് നടന്ന സ്ഫോടനത്തില്
'ഓറ'യില് പൊതിഞ്ഞ മോഹന്റെ രൂപം
പൊട്ടിച്ചിതറി പോയി .............
അത്ര തെളിയാതെ നിന്ന വേറെ ഒരു രൂപം മെല്ലെ മെല്ലെ
പ്രകാശിച്ചു തുടങ്ങി ,ഒരു കാവല് നക്ഷത്രത്തെപ്പോലെ ................

30 comments:

 1. പാര്ട്ടികളില് അവരുടെ പരസ്യസ്നേഹപ്രകടനങ്ങള് കണ്ടു
  ഞങ്ങളെല്ലാം പരസ്പരം നോക്കി പരിഹസിച്ചു ചിരിക്കുകയും
  രഹസ്യമായി അരസികന്മാരായ ഭര്ത്താക്കന്മാരുടെ കാലില്
  ചവിട്ടുകയും ചെയ്തിരുന്നു .  അത്ര തെളിയാതെ നിന്ന വേറെ ഒരു രൂപം മെല്ലെ മെല്ലെ
  പ്രകാശിച്ചു തുടങ്ങി ,ഒരു കാവല് നക്ഷത്രത്തെപ്പോലെ ..


  alavukolukalaanu prashnam,
  manassariyaathe pravruthiyil vishwasikkuka,
  snehaprakatanam oru paridhivare nallathu,
  matttullavarute ii pravruthi alavukol aakkumpozhaanu ellaayppozhum prashanm!!

  sorry, malayalam work cheyyanilla!
  varikal nannaayittundu!
  some lines are very significant ennenne parayaam!

  ReplyDelete
 2. അളവുകൊലുകലാണ് പ്രശ്നം,
  മനസ്സറിയാതെ പ്രവൃത്തിയില്‍ വിശ്വസിക്കുക,
  സ്നേഹപ്രകടനം ഒരു പരിധിവരെ നല്ലത്,
  മറ്റുള്ളവരുടെ ഈ പ്രവൃത്തി അളവുകോല്‍ ആക്കുംപോഴാനു എല്ലായ്പ്പോഴും പ്രശനം !!

  ചില വരികള്‍ അസ്സലായി, ഉദാഹരണത്തിന് മുകളില്‍ പോസ്ടിയത് തന്നെ.
  ആശംസകള്‍

  ReplyDelete
 3. നന്നായിരുന്നു. കൂടുതല്‍ സ്നേഹ പ്രകടനങ്ങള്‍ ഇപ്പോഴും സംശയാത്തോടെ മാത്രമേ കാണാവൂ... കൊള്ളാം

  ReplyDelete
 4. കരോയുടെ ദുഃഖം.
  ചെറിയ കഥയില്‍ നന്നായി പറഞ്ഞു.
  ആശംസകള്‍

  ReplyDelete
 5. നന്നായി പറഞ്ഞിരിക്കുന്നൂ...
  ഒരിക്കലും ഒരാളെ പുറമ്മോഡികളുടെ അളവുകോലൂകൾ ഉപയോഗിച്ച് അളക്കാതിരിക്കുക....
  വീട്ടിലെ കാവൽ വിളക്കും(ഭാര്യ),കാവൽ നക്ഷത്രവും(ഭർത്താവു) എന്നും ശോഭിച്ച് കൊണ്ടിരിക്കും...!

  ReplyDelete
 6. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്‌. അല്ലാതെ മനസ്സില്‍ സ്നേഹമുണ്ടെന്ന് പറഞ്ഞിട്ടെന്തു കാര്യം? പ്രകടിപ്പിക്കാത്ത സ്നേഹം കുടത്തിലെ വിളക്കുപോലെയാണ്‌. ഒരു മോഹന്‍ ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയെ സ്നേഹിച്ചു എന്നു വെച്ച് സ്നേഹം പ്രകടിപ്പിക്കുന്ന എല്ലാ പുരുഷന്മാരും കള്ള നാണയങ്ങളാണ്‌ എന്ന് അര്‍ത്ഥമില്ല. അതുകൊണ്ട് എവിടെ സ്നേഹപ്രകടനം കണ്ടാലും ഇനിയും ചവിട്ടുക..നന്നാകുന്നതു വരെ ചവിട്ട് തുടര്‍‌ന്നുകൊണ്ടേയിരിക്കുക....ആശംസകള്‍. :)

  ReplyDelete
 7. 'അത്ര തെളിയാതെ നിന്ന വേറെ ഒരു രൂപം മെല്ലെ മെല്ലെ
  പ്രകാശിച്ചു തുടങ്ങി ,ഒരു കാവല് നക്ഷത്രത്തെപ്പോലെ ...'

  ദാ ഇതിലാണ് കാര്യം.

  'അയലത്തെ അദ്ദേഹം' ഓര്‍മ്മിപ്പിച്ചു :)

  ReplyDelete
 8. ദേ, ആ വായാടി പറഞ്ഞതാ കാര്യം, സ്നേഹം പ്രകടിപ്പിക്കാനുള്ളതാ, ആ അതും പറഞ്ഞു നമ്മുടെ പതിവ്രതകളുടെ അടുത്തു ചെന്നു നോക്ക്, നാണമില്ലാത്ത മനുഷ്യൻ എന്നാകും. കഥ നന്നായി കെട്ടോ, പഴയ അയലത്തെ അദ്ദേഹം എന്ന സിൽമയോർത്തു! ഇതെഴുതി കഴിഞ്ഞാ മുകളിൽ നോക്കിയപ്പോൾ ശ്രീയുടെ കമെന്റ് കണ്ടത്, വെറുതെയല്ല ഞങ്ങളുടെ പേരിലൊരു സാമ്യം

  ReplyDelete
 9. നോക്കൂ..

  90% ത്തിൽ‌പ്പരം വിവാഹിതരായ സ്ത്രീപുരുഷരും എതിർലിംഗത്തിൽപ്പെട്ട അന്യവ്വ്യക്തിയോട്/കളോട് സ്നേഹമോ.. അഫെക്ഷനോ.. മറ്റെന്തെങ്കിലുമോ വെച്ചു പുലർത്തുന്നുണ്ടാകും..
  അതുറപ്പാണ്..
  പക്ഷേ; സ്വന്തം ജീവിതത്തിലത് അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ്; ഇണയോട് ഏറ്റവും കൂടുതൽ വിദ്വേഷം പ്രകടിപ്പിക്കുന്നതെന്നു മാത്രം..
  മറ്റൊരാളോടുള്ള അഫയർ സെക്സ് ഒഴിച്ചുള്ളത് അംഗീകരിക്കാനാവില്ലേ..??
  എന്താണഭിപ്രായം..??

  ReplyDelete
 10. നിശാസുരഭി,നന്ദി
  അളവ് കോലുകള് പലര്ക്കും
  പലതാണ് .comparison എപ്പോഴും
  നല്ലതല്ല .
  വേണുഗോപാല്,ചെറുവാടി :നന്ദി
  മുരളിചേട്ടന് ,നന്ദി
  എല്ലാ വീടുകളിലും വിളക്കും നക്ഷത്രവും
  ശോഭിക്കട്ടെ ...........

  ReplyDelete
 11. വായാടി,ശരിക്കും !സ്നേഹം പ്രകടിപ്പിക്കേണ്ടത്
  തന്നെ .പിന്നെ ഓരോരുത്തര്ക്കും ഓരോ രീതി .
  പ്രകടന പരതയില്ലാതെ മനസ്സില് തൊടുന്ന സ്നേഹം ....
  എന്തായാലും അത് മറ്റേ ആള് അറിഞ്ഞിരിക്കണം .

  ReplyDelete
 12. ശ്രീ ,നന്ദി
  ശ്രീ മാഷെ ,സ്നേഹം ഒരു നോട്ടം
  കൊണ്ടും പ്രകടിപ്പിക്കാം ..................

  ReplyDelete
 13. ഹരീഷ് ,സ്ത്രീക്കും പുരുഷനും
  എതിർലിംഗത്തിൽപ്പെട്ട അന്യവ്വ്യക്തിയോട്/കളോട
  attraction തോന്നുക സ്വാഭാവികം ,വിവാഹിതരായാലുംഅല്ലെങ്കിലും .കാരണം മറ്റു മൃഗങ്ങളെ പ്പോലെ മനുഷ്യനുംpolygamous ആണു .എന്നാല് അവനു തന്റെ ചോദനകളെനിയന്ത്രിക്കാനുള്ള കഴിവുണ്ട് .
  പിന്നെ physical intimacy ഇല്ലാത്ത ഒരു relation ആയാലുംആ വ്യക്തിക്ക് പങ്കാളിയെക്കാള് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കില്അത് അന്ഗീകരിക്കാനാവില്ല
  .അപ്പോള് പങ്കാളിക്ക് കിട്ടേണ്ടപരിഗണനയും സ്നേഹവും എന്തായാലും കുറയുമല്ലോ .നല്ല ഒരു relation ship ഉള്ള ആള്ക്ക് ഒരിക്കലും ,വേറെ തേടിപോകേണ്ടി വരില്ല ,അത് സ്നേഹത്തിനായാലും ,സൌഹൃദത്തിനായാലും ,സെക്സിനായാലും

  ReplyDelete
 14. പ്രകടനം സ്നേഹമല്ല അത് അഭിനയമാണ് . യഥാര്‍ത്ഥ സ്നേഹം പ്രകടിപ്പിക്കാതെ തന്നെ മനസ്സിലാവുന്നവര്‍ക്ക് മനസ്സിലാവും. പക്ഷെ പ്രകടിപ്പിക്കാത്ത സ്നെഹത്തിനു വിലയില്ല എന്നതാണ് സത്യം . മറ്റുള്ളവരുടെ പ്രകടനം കാണുമ്പോള്‍ നമുക്ക് അത് പോലെ ഇല്ലല്ലോ എന്ന് ചിന്തിച്ച് ഭര്‍ത്താക്കന്മാരുടെ കാലുകളില്‍ ചവിട്ടുന്ന ഭാര്യമാര്‍ തന്നെയാവും 99% പേരും അതിനു സംശയമൊന്നുമില്ല. കുറ്റപ്പെടുത്തലുകളും , പരാതികളും കൂടി ഉണ്ടാവുമ്പോള്‍ തന്നെയാണ് നല്ല ദാമ്പത്യ ബന്ധം ഉണ്ടാവുന്നത് .. എന്തു തെറ്റ് ചെയ്താലും സാരമില്ല എന്ന മനോഭാവം ഉള്ള ഭാര്യ ഭര്‍ത്താക്കന്മാരില്‍ യഥാര്‍ത്ഥ സ്നേഹം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
  മോഹന്‍ നല്ല ഒരു നടനാണ് അയാളുടെ അഭിനയം ആയിരുന്നു മറ്റുള്ളവര്‍ കണ്ടിരുന്നത് . പാവം കാരോ നാട്ടിലുള്ള സ്വത്തുക്കള്‍ അവളുടെ പേരിലായത് അവളുടെ ഭാഗ്യം ( മോഹനന്‍റെ നിര്‍ഭാഗ്യവും )

  ReplyDelete
 15. ഹരീഷിനുള്ള chithrangadaയുടെ മറുപടി ഇഷ്ടമായി.. അതാണ് സത്യവും ..

  ReplyDelete
 16. “നല്ല ഒരു relation ship ഉള്ള ആള്ക്ക് ഒരിക്കലും ,വേറെ തേടിപോകേണ്ടി വരില്ല ,അത് സ്നേഹത്തിനായാലും ,സൌഹൃദത്തിനായാലും ,സെക്സിനായാലും “


  വാസ്തവവിരുദ്ധമായ ഈ നിഗമനത്തോടെനിക്ക് യോജിക്കാനാവുന്നില്ല..
  മറ്റു സൌഹൃദങ്ങൾ തേടിപ്പോകുന്നവരെല്ലാം സ്വന്തം റിലേഷനിൽ സംതൃപ്തി കുറഞ്ഞിട്ടാണെന്നാണൊ മനസ്സിലാക്കി വെച്ചിരിക്കുന്നത് !!!
  ആരോഗ്യകരമായ സൌഹാർദ്ദങ്ങൾ ഉള്ള എത്രയോ പേർ സുഖകരമായ ദാമ്പത്യജീവിതം നടത്തിക്കൊണ്ട് പോകുന്നു..
  അത് സെക്സിലേയ്ക്ക് വഴുതിപ്പോകാതെ നോക്കണമെന്നേ ഞാനുദ്ദേശിച്ചുള്ളു.. വഴുതിപ്പോകുമ്പോൾ; താങ്കളൂടെ പോസ്റ്റിൽ കഥാനായികക്കു അനുഭവപ്പെട്ട പോലെ ഊഹാപോഹങ്ങൾ (ആകാം; ആകാതെയുമിരിക്കാം) അവരുടെ മനസ്സിൽ തഴച്ച് മുളച്ചുവരുന്നു. ടി. കഥയിലെ കഥാനായിക വിരുപയാണെന്നു പറഞ്ഞിട്ടുണ്ട്.. ഇനി സുന്ദരിയാണെങ്കിൽ തന്നെയും ഒട്ടുമുക്കാൽ മനുഷ്യനും പൊസ്സസ്സീവ്നെസ്സ് ഉള്ള കൂട്ടത്തിലാണു. മനുഷ്യസഹജമായ ഈ സ്ഥിതിവിശേഷം അവനെ/അവളെ; തന്റെ ഇണ മറ്റൊരാളോട് കാണിക്കുന്ന സ്നേഹം/കരുതൽ/ഫ്രെണ്ട്ഷിപ് എന്നിവയെ അകാരണമായോ/കാരണമായോ പർവ്വതീകരിച്ച് കാണുവാനും അനാവശ്യസംശയങ്ങൾ ഉടലെടുത്ത്/കൂടുതലായി സംഭരിച്ച് റിലേഷനിൽ വിള്ളൽ വീഴ്ത്താനും ഹേതുവാകും..


  സമുദായിക, സാമൂഹിക, പരമ്പരാഗത അന്തരീക്ഷങ്ങളൂടെ വേലികെട്ടുകളിൽ തളയ്ക്കപ്പെട്ടു പോകുന്നവർക്ക്; തന്റെ ഇണ എതിലിംഗത്തില്പെട്ട അന്യനോട്/യോട് കാണിക്കുന്ന സൌഹ്ഹാർദ്ദം മിക്കപ്പോഴും ദഹിക്കണമെന്നില്ല.. കാരണം അത് അവർ ജീവിച്ചു വന്ന സാഹചര്യങ്ങളിൽ അധിഷ്ഠിതമായിയേ കാണാനാകൂ.. മറ്റൊന്ന്; പുതുതലമുറയിൽ കണ്ടുവരുന്ന ഫ്രെണ്ട്ഷിപ് പരിഗണിച്ചു നോക്കൂ.. അവയിൽ കാണുന്ന കരുതൽ നമ്മൾ ജീവിച്ചിരുന്ന കൌമാര, യൌവ്വന കാലത്തുള്ളതിനേക്കാൾ ആത്മാർത്ഥമാണെന്നാണെന്റെ നിഗമനം.


  ഇനി മറ്റൊരു കാര്യം..
  ടി.പോസ്റ്റിൽ അവസാനം “അത്ര തെളിയാതെ നിന്ന വേറെ ഒരു രൂപം മെല്ലെ മെല്ലെ
  പ്രകാശിച്ചു തുടങ്ങി ,ഒരു കാവല് നക്ഷത്രത്തെപ്പോലെ ...“
  അരരസികനായ സ്വന്തം ഭർത്താവിനെ ഉദ്ദേശിച്ചാവാം(കഥയിലെ ആദ്യ കക്ഷി) മുൻപുള്ള വേർഡ് ആത്മഗതം ചെയ്തത് എന്നു ഞാൻ ഊഹിക്കുന്നു..
  പക്ഷേ; ഈ അര രസികരായ ഭർത്താക്കന്മാർ/ഭാര്യമാർ.. ഇവരാണു ഏറ്റവും വലിയ അഭിനേതാക്കൾ..
  കുറഞ്ഞത് ഭരത്/ഉർവശി അവർഡിനെങ്കിലും അർഹമാകേണ്ടവർ..

  ReplyDelete
 17. ഹരിഷ് ,ആ context ല് സൗഹൃദം
  എന്നെഴുതിയപ്പോള് ഞാന്
  ഉദ്ദേശിച്ചത് ,deep friendship (ആത്മബന്ധം )
  ആണു .അത് ideally നമ്മുടെ partner ഓട്
  ആയിരിക്കണം .അല്ലാതെയുള്ള സൌഹൃദങ്ങള്
  healthy ആണു .
  പിന്നെ ഈ ജീവിതത്തില് നാമെല്ലാവരും
  അധികവും അഭിനയിക്കുക തന്നെയല്ലേ ............

  ReplyDelete
 18. വായാടി പറഞ്ഞത് പോലെ തന്നെ സ്നേഹം പ്രകടിപ്പിക്കാതെ ഉള്ളില്‍ വച്ചോണ്ടിരുന്നിട്ടു വല്ല്യ കാര്യമൊന്നുമില്ല. അത് പ്രകടമാക്കുക തന്നെ വേണം. എന്ന് വച്ച് അത് വെറും ഒരു പ്രകടനത്തിനായുള്ള പ്രകടനം ആയാല്‍ കഥ മാറി. ഹരീഷേട്ടന്‍റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. എത്രയോ പേര്‍ സൗഹൃദങ്ങള്‍ക്ക് വില നല്‍കിക്കൊണ്ട് തന്നെ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു.

  ReplyDelete
 19. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.
  പക്ഷേ അത് നാട്ടുകാരുടെ മുന്നിൽ വച്ചു തന്നെ വേണം എന്നില്ല എന്നു മാത്രം.തങ്ങൾ മാത്രമാവുമ്പോൾ ഇഷ്ടമുള്ള പോലെയും, മറ്റുള്ളവരുടെ മുന്നിലാവുമ്പോൾ തികച്ചും സട്ടിൽ ആയ ഒരു നോക്ക്, ഒരു വാക്ക് എന്നിവകൊണ്ടും സ്നേഹം പ്രകടിപ്പിക്കാം.

  ഓവർ ആയ പ്രകടനങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നമ്മളെ അപഹാസ്യരാക്കുകയേ ഉള്ളു.

  ഇനി മറ്റൊരു കാര്യം.
  പരസ്പരം എത്ര സ്നേഹമുള്ള ദമ്പതികളായാലും, അവരിലൊരാൾക്ക് എതിർലിംഗത്തിൽ പെട്ട ഒരാളോട് ആകർഷണം തോന്നി എന്നറിഞ്ഞാൽ സഹിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇന്നും.

  (അത് കേരളത്തിലായാലും, ഏത് വികസിത രാജ്യത്തായാലും!)

  അവിടെയാണ് ‘അഭിനയം’കടന്നു വരുന്നത്!

  ഭാര്യയും അഭിനയിക്കും, ഭർത്താവും അഭിനയിക്കും. അതു രണ്ടാൾക്കും അറിയുകയും ചെയ്യാം. അപ്പോൾ നമ്മൾ ചെയ്യുന്നതാണ് ‘അഡ്ജസ്റ്റ്മെന്റ്’!

  അത് ഒരു മഹാപാപം അല്ല തന്നെ!!

  ReplyDelete
 20. വിമല് ,ഞാന് ഒരിക്കലും സൌഹൃദങ്ങള്ക്ക്
  എതിരല്ല ,നല്ല സൌഹൃദങ്ങള് അത് ആരോടായാലും
  നമ്മുടെ ജീവിതത്തെ കൂടുതല് മനോഹരമാക്കുകയെ
  ഉള്ളു .

  ജയന് :പറഞ്ഞതിനോട് ഞാന് പൂര്ണമായും
  യോജിക്കുന്നു .പിന്നെ ഭാര്യ-ഭര്തൃ ബന്ധത്തില്
  മാത്രമല്ല ,ജോലിസ്ഥലത്തും അല്ലാതെയും നമ്മള്
  അധികവും അഭിനയിക്കുകയാണെന്നാണ്
  തോന്നുന്നത്

  ReplyDelete
 21. malayaalam font illa.

  athukond thalkkalam aazamsakal paranju niruthunnu.

  pinneedu varaam.

  ReplyDelete
 22. ചിത്ര, എഴുത്തിലെ ധൈര്യത്തിന് അഭിനന്ദനങ്ങള്‍

  നൂറു ശതമാനം തികഞ്ഞ ഒരു pair ഇല്ല.

  അതെ, പങ്കാളിയോട് സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് പരസ്യമായിട്ടോ രഹസ്യമായിട്ടോ എന്നത് അവരവരുടെ ഇഷ്ടം. എന്നാല്‍ സമൂഹത്തിന്റെതായ ചില അലിഘിത അതിര്‍വരമ്പുകള്‍ കാണാറുണ്ട്‌. പിന്നെ personal freedom-വും group freedom-വും തമ്മിലുള്ള അതിര്‍രേഖ പലര്‍ക്കും പലതോതില്‍ ആണ്. അതുകൊണ്ട് ചില ചെറിയ നീക്കുപോക്കുകള്‍ ജനം സഹിക്കും. എന്നാല്‍ personal freedom ഗ്രൂപ്പിന്റെ സ്വാതന്ത്ര്യത്തിന്റെ 180 ഡിഗ്രി തിരിയുമ്പോഴാണ് ആളുകള്‍ ഇടപെടുന്നത്. നമ്മുടെ നാട്ടില്‍ പേര്‍സണല്‍ ഫ്രീഡം കുറവാണ്. ഫ്രീഡം എല്ലാ ഫ്രീഡവും സംഘടനകള്‍ക്കും സമൂഹത്തിനും ആണ്,
  വേറിട്ട്‌ ചിന്തിക്കാനോ വിപരീത ശബ്ദമാവാനോ നാട്ടില്‍ പ്രയാസമാണ്. ഒഴുക്കിനനുസരിച്ച് നീന്തുക എന്നതാണ് നമ്മുടെ പോളിസി. ഇവിടെ (US-ല്‍ ) വേറിട്ട ചിന്തകള്‍ പുലര്‍ത്താന്‍ കുറെക്കൂടി എളുപ്പമാണ്. Nobody cares!

  ഇവിടെ ഞങ്ങള്‍ പറയാറുണ്ട്‌ PDA എന്ന്. എല്ലാ സംസ്കാരത്തിലും PDA ചെയ്യാന്‍ ഇടപഴകുന്ന സമൂഹത്തിന്റെ രീതികളുമായും, സന്ദര്‍ഭത്തിന്റെ അനുയോജ്യതയും പ്രധാനമാണ്. അല്ലാത്തപക്ഷം ജനം മൂക്ക് ചുളിക്കും.

  പിന്നെ ദാമ്പത്യത്തിനു പുറത്തുള്ള സൌഹൃദത്തിനു ഒരു കുഴപ്പവുമില്ല. സത്യസന്ധതയാണ് എല്ലാ സൌഹൃദത്തിന്റെയും കാതല്‍.

  സൌഹൃദങ്ങള്‍ സെക്സിന്റെ കണ്ണില്‍ കൂടി നോക്കിക്കണ്ടാല്‍ കുഴപ്പമായെ തോന്നൂ. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് (എന്റെ ഭാര്യയുടെയും കൂടി സുഹൃത്ത് ആണ്) ഒരു സ്ത്രീയാണ്. വളരെ മാന്യയായ കാര്യഗൌരവം ഉള്ള, ബുദ്ധിമതിയായ, പ്രൌഡയായ, സമാന ചിന്താഗതിയുള്ള ഒരു സ്ത്രീയാണ് അവര്‍. ഒരു പുരുഷന്റെ അടുത്ത സംസാരിക്കുന്ന അതെ ലാഘവത്തോടെ ഞാന്‍ അവരോടു സംസാരിക്കാറുണ്ട്. എന്റെ അഭിപ്രായത്തില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ ലിംഗഭേദം വേണ്ട. സമാന ചിന്തകളോ, ഇഷ്ടങ്ങളോ മതി.

  ചിത്ര പറഞ്ഞത് വളരെ ശരിയാണ്. മനുഷ്യന്‍ polygamous animal ആണ്.

  Attraction to opposite gender has a purpose, which is reproduction and continued existence of the species. Males have millions of sperms and have the natural instinct to fertilize as many females because that will help in producing more offsprings and extend their genetic footprint. Females have limited number of eggs and want to protect their offspring during the gestation period and so they will tend to stick with one partner. Therefore male sexual behavior is entirely different from females. Males try to disperse as much sperm as possible, while females try to protect the limited ovum from contamination during the courtship. This is the root cause of male and female sexual behavior.

  After procreation is achieved and offsprings are reasonably self-sufficient, it is natural that the partners feel some sort of boredom. This happens to females as well. Because the main purpose of their relationship is fulfilled and there is no common goal. So the key for a successful relationship is to find common interests and hobbies.

  ReplyDelete
 23. എച്മു ,വായനക്ക് നന്ദി .
  jk ,ഗൌരവമേറിയ വായനക്കും വിജ്ഞാന
  പ്രദമായ അഭിപ്രായത്തിനും (as always )
  നന്ദി .വ്യക്തിസ്വാതന്ത്യം ഏറെയുള്ള നാട്ടില്
  ജീവിക്കാന് ഭാഗ്യം ലഭിച്ച്ചവരല്ലേ നിങ്ങള് ....
  നമ്മുടെ നാട്ടില് അത് തീരെ കുറവാണു .
  'സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ ലിംഗഭേദം വേണ്ട. സമാന ചിന്തകളോ, ഇഷ്ടങ്ങളോ മതി.'
  യോജിക്കുന്നു ..
  but when the friendship reaches a stage where one prefers that friend's company to that of his partner ,it may make her insecure and cause friction in the relationship.
  (not necessarily,but have seen such things happen.)

  ReplyDelete
 24. ചിത്ര,
  ഇക്കുറി അല്പം വൈകിപോയി. കഥ ചെറുതെങ്കിലും നന്നായി പറഞ്ഞു. പക്ഷെ അവസാനം എന്തോ എങ്ങിനെയോ അവസാനിപ്പിച്ചിട്ട് ധൃതിയില്‍ പോകുന്ന ഒരു ഫീല്‍ തോന്നി. മറ്റാരും പറഞ്ഞ് കാണാത്തത് കൊണ്ട് അത് എന്റെ മാത്രം തോന്നലാവുമെന്ന് കരുതി വിട്ടുകളഞ്ഞേക്കൂ.

  പിന്നെ, ഇവിടെ ചര്‍ച്ച ചെയ്ത കാര്യങ്ങളെ കുറിച്ച്, സ്ത്രീക്കും പുരുഷനും അത് വിവാഹിതരാണെങ്കിലും അല്ലെങ്കിലും എതിര്‍ലിംഗത്തിലുള്ള പലരോടും അട്രാക്ഷ്നന്‍ തോന്നും എന്ന ഹരീഷിന്റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. ഒപ്പം ഡോക്ടര്‍.ജയന്‍ പറഞ്ഞ പോലെ പലപ്പോഴും ഭര്‍ത്താവും ഭാര്യയും പലവട്ടം ജീവിതത്തില്‍ അഭിനയിക്കുന്നുണ്ടെന്ന സത്യവും വിസ്മരിച്ചുകൂട. എങ്കിലും ആദ്യ പരിഗണന, അത് സെക്സിന് എന്നപോലെ തന്നെ മറ്റു കാര്യങ്ങള്‍ക്കും സ്വന്തം ഇണയോടാവണം എന്ന ചിത്രയുടെ വീക്ഷണത്തോട് യോജിക്കുന്നുണ്ട്. സെക്സ് ഒഴികെ മറ്റെല്ലാം ഉണ്ടെങ്കില്‍ അത് അംഗീകരിച്ചുകൂടെ എന്ന ചോദ്യം സെക്സ് എന്നത് വെറും ശാരീരികബന്ധത്തെ മാത്രമല്ല എന്നും മറിച്ച് സെക്സിലെ ഒരു രീതി മാത്രമാണ് ശാരീരികബന്ധമെന്നുമുള്ള പ്രഗത്ഭരുടെ നിഗമനം തന്നെ ഇതിനുള്ള മറുപടിയായേക്കും എന്നും കരുതുന്നു.

  ReplyDelete
 25. കഥയില്‍ അല്പം കൂടെ എന്തൊക്കെയോ കൂട്ടിചേര്‍ക്കാമായിരുന്നു എന്ന് എനിക്കൊരു തോന്നല്‍. ആ തോന്നല്‍ എന്തോ ഒരു രണ്ടാം വായനക്ക് ശേഷവും നിലനില്‍ക്കുന്നു.

  ReplyDelete
 26. മനു ,കഥയുടെ അവസാനത്തെ
  പറ്റി പറഞ്ഞത് ശരി തന്നെ എന്ന്
  എനിക്കും തോന്നുന്നുണ്ട് .
  അടുത്ത പ്രാവശ്യം ശരിയാക്കാം .......

  ReplyDelete
 27. ---"but when the friendship reaches a stage where one prefers that friend's company to that of his partner ,it may make her insecure and cause friction in the relationship.
  (not necessarily,but have seen such things happen.)"


  Perfect! Insecurity leads to possessiveness. Lack of open communication (especially failure to open up and discuss concerns)can alleviate this issue. The key is open dialogs and common interests. Identifying common interests will help in more interaction. Also, ability to appreciate partner's interests (don't ever be a moron) hobbies and stay away if you don't enjoy it.

  ReplyDelete
 28. sheda..
  ee same titleil
  ulla oru filminte story alle ithu????

  jayaram act cheythathu

  ReplyDelete

ജാലകം