Monday, March 28, 2011

നീര്‍ക്കുമിള

കലിയടങ്ങാത്ത കടലിന്റെ
ചുഴലികളില്‍ ഒരു നീര്‍ക്കുമിള
നിറമേഴും ചാലിച്ചൊരുക്കിയ
സ്വപ്നത്തിന്‍ ബഹുവര്‍ണ്ണക്കൂടാരം


മണ്ഢൂകോദരം കണക്ക്
വളരുന്നാകാശത്തോളം
വീര്‍പ്പിച്ച വാഗ്ദാനങ്ങള്‍
പ്രതിഞ്ജകള്‍ ,പരിരംഭണങ്ങള്‍

ആവേശത്തിരമാലകള്‍ക്കിടയിലൂടൊരു
നേര്‍ത്ത കുന്തമുന !
നിയതിതന്‍ കാവ്യനീതി
മര്‍മ്മത്തിലേകും കാ‍ന്താരി നീറ്റല്‍

ചിതറിത്തെറിച്ച കിനാക്കള്‍
കലങ്ങിമറിഞ്ഞ കുത്തൊഴുക്കില്‍
ചേര്‍ന്നലിയുന്നീ മഞ്ഞ,പച്ച ,നീലത്തുണ്ടുകള്‍
അവസാനചക്രവാള സീമയില്‍
പടര്‍ത്തും ചുടുചോര തന്‍
തുടുത്ത ചോപ്പുനിറം !

19 comments:

  1. അതീവ സുന്ദരമായ കാവ്യ ഭാവനക്ക് നമോവാകം.

    ReplyDelete
  2. വരികള്‍ കുഴപ്പമില്ല. ചിത്രയുടെ പതിവ് നിലവാരം എനിക്ക് തോന്നിയില്ല.. ചില അക്ഷരതെറ്റുകള്‍ ഉള്ളത് തിരുത്തുക. മണഡൂകോദരം ഇത് അക്ഷരതെറ്റാണോ അതോ അത്തരം ഒരു വാക്കുണ്ടോ? എനിക്കറിയില്ല..

    ReplyDelete
  3. മനോരാജ് : മണ്ഢൂകോദരം=തവളയുടെ വയര്‍ ആണ് .
    പ്രതിഞ്ജകള്‍=ഇതില്‍ അക്ഷരപിശകുണ്ട് ..പ്രതിജ്ഞകള്‍ ആണ് ശരി . .
    കവിത അര്‍ത്ഥവും ആശയവും കൊണ്ട് സമ്പന്നമാണ് ..

    ReplyDelete
  4. ഇന്നലെയെന്തോ ഓർത്തു, ചിത്രയുടെ പോസ്റ്റു കണ്ടിട്ട് ഏറെ നാളായല്ലോ എന്ന്. നല്ല കവിത. വർണ്ണകിനാക്കൾ പൊട്ടിച്ചിതറി ചോര പരക്കുന്നതറിയുന്നു. മണ്ഢൂകോദരം എന്നതിനു പകരം തവളവയറ് എന്ന് പറഞ്ഞാൽ പോരേ?.പ്രതിഞ്ജ - ചിത്രയുടെ സ്ഥിരം പിശകാണല്ലോ!

    ReplyDelete
  5. കവിതയോ... വഴി തെറ്റി വന്നതാണേ...

    ReplyDelete
  6. കവിതയിലെ വരികളിൽ തമ്മിൽ പലയിടത്തും ഏച്ചുകെട്ടൽ അനുഭവപ്പെടുന്നു.

    ആശംസകൾ.

    ReplyDelete
  7. തുടുത്ത ചോപ്പുനിറം...

    ReplyDelete
  8. എപ്പോള്‍ വേണമെങ്കിലും പൊട്ടിചിതറാവുന്ന നീര്‍കുമിളയാണ്‌ ജീവിതം. ശക്തമായ ചിന്ത. ആശംസകൾ ചിത്ര.

    ReplyDelete
  9. ‍@ രമേശ് : മണ്ഢൂകോദരം തവളയുടെ വയറാണെന്ന് അറിയാം. ഞാന്‍ കവിത വായിക്കുമ്പോള്‍ ചിത്ര എഴുതിയിരുന്നത് ഞാന്‍ എന്റെ കമന്റില്‍ എഴുതിയത് പോലെയായിരുന്നു. പിന്നീട് തിരുത്തിയതാണ്. നന്ദി. .

    ReplyDelete
  10. ചിത്രാ, ഈ കവിതയും ഒരു നീര്‍ക്കുമിള പോലെ തോന്നിയല്ലോ... പെട്ടെന്നു തീര്‍ന്നപോലെ...കുറച്ചു കൂടി എഴുതാമായിരുന്നു.
    ശരിയാണ്, ചുഴിയിലെ കുമിളയുടെ സ്വപ്നങ്ങള്‍ക്ക് അത്രേ ആയുസ്സുള്ളൂ...

    ReplyDelete
  11. chithra enntheyum pole manoharamaya varikal

    ReplyDelete
  12. ചിതറിത്തെറിച്ച കിനാക്കള്‍
    കലങ്ങിമറിഞ്ഞ കുത്തൊഴുക്കില്‍
    ചേര്‍ന്നലിയുന്നീ മഞ്ഞ,പച്ച ,നീലത്തുണ്ടുകള്‍
    അവസാനചക്രവാള സീമയില്‍..
    (ഒടുക്കമൊക്കെ ചേര്‍ന്നൈക്യം = കറുപ്പ്..)



    ബ്ലോഗില്‍ നിന്നും കുറച്ചേറെപ്പേര്‍ മുങ്ങിയും പൊങ്ങിയും നടക്കുന്നുണ്ട് :)) ഒരു വഴിക്ക് ഇറങ്ങിയപ്പോള്‍ ഓര്‍ത്തു, ഒരു റെഫെറന്‍സിന്, പക്ഷെ കിട്ടിയില്ല. പക്ഷെ ഒരു നല്ല കവിത വായിച്ചു :)

    ReplyDelete
  13. വാഗ്ദാനങ്ങളും പ്രതിജ്ഞകളും ഊതിപ്പെരുപ്പിക്കുമ്പോളറിയാതെ പോകുന്നു ഒരു കുത്തിൽ പൊലിഞ്ഞു പോകുന്ന നീർക്കുമിളയാണീ ജീവിതമെന്ന്

    ReplyDelete
  14. കവിത ഇഷ്ടമായി. അഭിനന്ദനങ്ങൾ. അക്ഷരപ്പിശകുകൾ തിരുത്തുമല്ലോ.

    ReplyDelete
  15. ഇന്നാണിത് വായിച്ചത് കേട്ടൊ ചിത്രേ

    ReplyDelete

ജാലകം