Friday, June 18, 2010

അവസാനത്തെ വരികള്‍

പഴുതുകള്‍ അടച്ച്‌
തഴുതുകള്‍ ഇട്ട്
കണ്ണുകള്‍ കൂട്ടി അടച്ച്
ഞാന്‍ ഇറങ്ങി നില്‍ക്കുന്നു
മരണ വാതിലിന്‍ പടികള്‍ ഇറങ്ങുമ്പോഴും
അപരിചിത ഭാവങ്ങള്‍ കൈ വീശി കാണിക്കുന്നു
അനുകമ്പ, ഇത് ചങ്ങാത്തം
ഇഴയടുപ്പമുള്ള വെളുത്ത കോടി
ഇത് വീണ്ടെടുക്കലുകളുടെ ശേഷക്രിയ
നേര് ചിരിക്കുന്നു, നേരെ നില്‍ക്കുന്നു
അറിയാത്തതെല്ലാം , അര്‍ഥം
അനുഭവിച്ചതെല്ലാം വ്യര്‍ത്ഥം
ഹൃദയത്തിന്‍ അറകളില്‍ ഓര്‍മ്മകള്‍
രക്തം ചര്ദിച്ചു മരിക്കുന്നു
തിരസ്കൃത സ്നേഹത്തിന്‍ എല്ലുകള്‍
പേ പിടിച്ച
പ്രജഞയില്‍ ദാഹാര്ത്തരാകട്ടെ
നിറങ്ങള്‍ നീല
ചുണ്ടില്‍ ചുവപ്പിന്‍ കാക്കപ്പുള്ളി
അഴിഞ്ഞു വീണ ആഗ്രഹങ്ങളുടെ മുടിക്കെട്ട്
കാതില്‍ നിറഞ്ഞു ഇരമ്പുന്ന
ഉറക്കചടവുള്ള ഉച്ച ഭാഷണങ്ങള്‍, കുമ്പസാരങ്ങള്‍, കിനാവുകള്‍,
ആത്മഹത്യകള്‍
പൊടി പിടിച്ച പുസ്തകങ്ങളില്‍
വിരലുകള്‍ വിറയാര്‍ന്നപ്പോള്‍
ആദ്യത്തെയും അവസാനത്തെയും തൊടല്‍
ഒളിച്ചു കാണലുകളുടെ തിരശീലകള്‍
ഇന്ന്, ഞാന്‍
നാളെ,
വിസ്മൃതന്‍




4 comments:

  1. അവസാനത്തെ വരിയെന്നൊന്നും വേണ്ടാ, അറം പറ്റും. നല്ല വൈകാരികതയുണ്ട്. അഭിനന്ദനം. പക്ഷേ വീണ്ടും പറയട്ടേ, പ്രഞ്ഞ യെന്നൊക്കെ എഴുതാതെ പ്രജ്ഞ യെന്നൊക്കെ എഴുതുക.
    (pardon me, a pedagogue)

    ReplyDelete
  2. പഴുതുകള്‍ അടച്ച്‌
    തഴുതുകള്‍ ഇട്ട്
    കണ്ണുകള്‍ കൂട്ടി അടച്ച്
    ഞാന്‍ ഇറങ്ങി നില്‍ക്കുന്നു....keri poru...death venda...kollamtoo..really lines r superub

    ReplyDelete
  3. ചില വരികൾ കവിതക്ക് പുറത്ത് നിൽക്കുന്നു ചിത്ര.. എന്തോ ഒരു പൂർണ്ണത ഇല്ലാത്ത പോലെ.

    ReplyDelete
  4. ഒടുവിൽ ജാലകത്തിൽ ചേക്കേറിയല്ലേ.. അത് നന്നായി.. കൂടുതൽ വായിക്കപ്പെടട്ടേ..

    ReplyDelete

ജാലകം