Monday, December 20, 2010

കലമ്പുന്ന വാക്കുകള്

തായ് വേരു തേടുന്ന വാക്കുകള്‍
താന്പോരിമ നേടിയ
ദത്തുപുത്രന്മാരെപ്പോലെ
ചൂണ്ടുന്നവിരല്‍ എന്‍ നേരെ
അന്വേഷിപ്പൂ തന്‍ മാതൃകുലം

വിഭ്രമചിത്തയായ് പരതുന്നു ഞാനെന്‍
ധിഷണയില്‍ ,ഹൃത്തില്‍ , ഓര്‍മ്മക്കല്ലിടുക്കുകളില്‍ ;
യുഗാന്തരങ്ങളായ് സ്വരുക്കൂട്ടിയ
അടുക്കും ചിട്ടയും കെട്ട ചിന്തകള്‍ തന്‍
മാറാല കെട്ടിയ കൂമ്പാരക്കൂട്ടങ്ങളില്‍

അനപത്യദുഃഖം പേറുന്ന
മച്ചിച്ചിന്തകള്‍ കെറുവോടെ
മലര്‍ത്തുന്നു കൈത്തലം
വളക്കുന്ന ചുരികക്കൊടികള്‍
നീളുന്നു പഴയ പള്ളിക്കൂടമതില്‍ക്കെട്ടില്‍
സന്മാര്‍ഗ്ഗ ക്ലാസ്സിലെ ചൂരല്‍ വടികളില-
മ്മൂമ്മക്കഥകളിലെ ഗുണപാഠങ്ങളില്‍

പറയിന്‍ കൂട്ടരേ,
നിങ്ങളുടെ ചിന്തകളെന്തിനെന്‍
ഉര്‍വരതയില്‍ ചുരമാന്തി?
പെറ്റു കൂട്ടിയീ 'ക്ലോണ്‍ ' കിടാങ്ങളെ ,
എന്റെയാത്മാവിന്നംശം പേറാത്ത,
എന്‍ജീവ സുഗന്ധം പടര്‍ത്താത്ത
നിര്‍ജ്ജീവ, നിര്‍ഗുണ പരബ്രഹ്മങ്ങളെ!!

15 comments:

  1. കവിതയ്ക്ക് ഞാന്‍ അഭിപ്രായം എന്തെങ്കിലും പറഞ്ഞാല്‍ മണ്ടതരമാവും എന്ന് ചിത്രക്കറിയാലോ.
    പക്ഷെ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്.
    പിന്നെ ഒരു നിര്‍ദേശം പറയട്ടെ,
    വായിക്കാന്‍ ഒരുപാട് ബുദ്ധിമുട്ട് തോന്നുന്നു. അക്ഷരങ്ങള്‍ ഒന്നൂടെ ബോള്‍ഡ് ആക്കാമായിരുന്നു

    ReplyDelete
  2. ചിത്ര,

    കമ്പ്യൂട്ടറിലെ മലയാളം സെറ്റിങ്സ് ഒന്ന് കറക്റ്റാക്കു.

    കവിത എന്തോ എനിക്കത്ര ദഹിച്ചില്ല. മനസ്സിലായില്ല എന്ന് തന്നെ പറയട്ടെ.

    അറിയാതെ ജനനിയെ പരിണയിച്ചൊരു
    യവനതരുണന്റെ കഥയെത്ര പഴകി
    പുതിയ കഥയെഴുതുന്ന വസുധയുടെ മക്കളിവര്‍
    വസുധയുടെ വസ്ത്രമുരിയുന്നു
    വിപണികളിലവ വിറ്റുമോന്തുന്നു ...

    ഒ.എന്‍.വിയുടെ വരികള്‍ ഓര്‍മ്മവന്നു.

    ReplyDelete
  3. അനപത്യദുഃഖം പേറുന്ന മച്ചിച്ചിന്തകൾ കെറുവോടെ
    മലർത്തുന്ന കൈത്തലം
    വളക്കുന്ന ചുരികക്കൊടികളിൽ,
    നീളുന്നു പഴയ പള്ളിക്കൂടമതിൽക്കെട്ടിലിൽ,
    സന്മാർഗ്ഗ ക്ലാസ്സിലെ ചൂരലൽ വടികളിൽ,
    അമ്മൂമ്മക്കഥകളിലെ ഗുണപാഠങ്ങളിൽ...

    കട്ടി പദങ്ങളാൽ ശരിക്കും കലമ്പുന്ന വാക്കുകൾ തന്നെയിത്...കേട്ടൊ ചിത്ര !

    ReplyDelete
  4. നാവിനെയും മനസ്സിനേയും നല്ല വാക്കുകളാല്‍ കോര്‍ത്തിണക്കാന്‍ എല്ലായ്പ്പോഴും സാധിച്ചെന്നു വരില്ല. മറ്റുള്ളവര്‍ക്ക്‌ സുഗന്ധമേകിക്കൊണ്ട്‌ സ്വയം എരിഞ്ഞു തീരുമ്പോള്‍ ഉള്ളിലെ ഉമ്മിത്തീ ആളിക്കത്തി നീറിപ്പടരും..അപ്പോള്‍ നമ്മളറിയാതെ നമ്മുടെ മനസ്സില്‍ വിഷമുള്ള വാക്കുകള്‍ വന്ന് കൊളുത്തി വലിക്കും. ആത്മനിന്ദയില്‍ നിന്നും ഉതിര്‍‌ന്ന ഒരുതരം മരവിപ്പാണീ കവിതയില്‍ ഞാന്‍ കണ്ടത് (ഞാന്‍ വായിച്ചെടുത്തത് ഒക്കെ ശരിയാണോയെന്നറിയില്ല, മനസ്സില്‍ തോന്നിയത് എഴുതുന്നു. തെറ്റാണെങ്കില്‍ ക്ഷമിക്കുക.)

    വാക്കുകളാണ്‌ ഒരു വ്യക്തിയുടെ സ്വഭാവം നിര്‍‌ണ്ണയിക്കുന്നത്‌. സംസ്‌കരണം നടത്തേണ്ടത്‌ ഹൃദയത്തില്‍ നിന്നാണ്‌ എന്ന് ചൂണ്ടിക്കാണിക്കുന്ന കവിത.

    ശക്തമായ ഭാഷ..ഇഷ്ടമായി..ഒരുപാടിഷ്ടമാകുന്നു ഈ എഴുത്ത്.

    ReplyDelete
  5. എന്‍റെ ഈശ്വരാ,,, കവിതയെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നവര്‍ക്ക് തന്നെ അഭിപ്രായത്തില്‍ സംശയം പിന്നെ ഈ ഞാനെന്ത് പറയാനാ..

    ReplyDelete
  6. ഹ ഹ ഹ ഞാന്‍ എന്ത് പറയും എന്ന് ആലോചിചിരിക്കുവായിരുന്നു. അപ്പൊ ദേ ഹംസക്ക....

    ReplyDelete
  7. വായാടിക്ക് മനസിലായതാണ് എനിക്കും മനസിലായത്. വാക്ക് മനസിനോപ്പം ആയാല്‍ അവന്‍ രക്ഷപെട്ടു... നന്നായീ...

    ReplyDelete
  8. http://www.4shared.com/file/A9H2sEEE/NilaSetup.html

    ഈ കൊടുത്ത ലിങ്കില്‍ ഒന്ന് നോക്കൂട്ടൊ. മലയാളം എഴുതി കോപി ചെയ്ത് പേസ്റ്റ് ചെയ്യാം.

    അല്ലെങ്കില്‍, മൊഴി കീമാന്‍ ഉപയോഗിക്കൂ. അതാവുമ്പോ എപ്പൊ എവിടെയും മലയാളം ടൈപ്പ് ചെയ്യാം.

    http://malayalam.epathram.com/
    ഈ ലിങ്കില്‍ വിശദമായി നോക്കി ചെയ്യൂ.

    ReplyDelete
  9. കവിത ദഹനക്കേടുണ്ടാക്കീന്ന് പറയട്ടെ, എന്റെ ദഹനേന്ദ്രിയത്തിന്റെ പ്രശ്നമാ!! :(

    ReplyDelete
  10. കൊടുക്കുന്നവനു കണക്കുപറയാൻ ന്യായം തീരെയില്ലാത്ത് ഒരു ലോകമാണല്ലോ.

    അമ്മ എന്നത് ഒരു വലിയ നുണയാണ് എന്ന് തെളിയിക്കാൻ നടക്കുന്ന കുലജന്മങ്ങൾ.

    വരമൊഴി/കീമാൻ ഡൌൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് അതിൽ ടൈപ്പ് ചെയ്യൂ. അല്ലങ്കിൽ വ്‍ായന ഒരു അലോസരമാവും.

    ReplyDelete
  11. കവിത നന്നായി. കവിതയില്‍ എപ്പോഴും അല്പം മനസ്സിലാവാന്‍ ബാകിയുള്ളത് അതിന്റെ ശക്തിയാണ്.

    ReplyDelete
  12. വാക്കുകളുടെ കലമ്പല്‍ തുടരട്ടെ. അത് ആത്മ വിമര്‍ശനം തന്നെയാണ്. എഴുത്തുകാരിയെ പുതിയ പാതകളിലേക്കു നയിക്കുന്ന തിരിച്ചറിയല്‍.

    ReplyDelete
  13. സ്വത്വചിന്തകള്‍ ചാപിള്ളകള്‍ ആയ ജനനിയുടെ വിലാപം ഈ വരികളില്‍ എനിക്ക് കാണാനാവും. ഒടുവില്‍ ചിന്തകള്‍ പിറക്കാത്ത മച്ചിമനസ്സിനെയും.
    അതെ, വേരിരങ്ങാത്ത ക്ലോണ്‍ ചിന്തകള്‍ മനസ്സിന്റെ ഉര്‍വരതയില്‍ എന്തിനവര്‍ പറിച്ചു നടുന്നു?

    ചിന്തകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മനസിന്റെ നൊമ്പരം!
    ആശംസകള്‍

    ReplyDelete
  14. സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.
    സ്നേഹത്തോടെ..

    ReplyDelete

ജാലകം