Friday, June 25, 2010

ഇനിയും മരിക്കാത്ത ഓര്മ്മകള്

ഇനിയും മരിക്കാത്ത ഓര്മ്മകള്
ശവകല്ലറയ്ക്കുള്ളില് വീര്പ്പുമുട്ടുന്നു
മൃതപ്രണയത്തിന് തിരുശേഷിപ്പുകള് പോലെ

പറയാന് ബാക്കി വെച്ചതും പറയാന് മറന്നതും
ഒരിക്കലും പറയ്യില്ലെന്ന് കരുതിയതും
ഹൃദയകവാടം തകര്ത്തൊഴുകുന്നു

അറിഞ്ഞ ഒരാത്മാവും അറിയാത്ത തനുവും
കൊതിച്ച മനവും കൊതി തീര്ന്ന നയനങ്ങളും
തുടിക്കുന്നു വൃഥാ പോയ്പോയോരാ മൃതസന്ജീവനിക്കായി

കേട്ടുമറന്ന ഈണങ്ങളും കേള്ക്കാന് കൊതിച്ച ഗീതങ്ങളും
മീട്ടുന്നു മനസ്സിന് മണിവീണ തന്ത്രികള്
അലയടിക്കുന്നു വിപ്രലംഭത്തിന് ലോലരാഗങ്ങള്

ബലിച്ചോറുംബലികാക്കകളും ഏറെ കണ്ട സംവത്സരങ്ങള്
എന്നിട്ടുമെന്തേ ജ്വലിക്കുന്നോരീയോര്മ്മകള്
പുതുജീവനേകിയെന് നെഞ്ചകത്ത്

18 comments:

  1. ഓർമ്മകൾ മൃതപ്രണയത്തിൽ തിരുശേഷിപ്പുകൾ പോലെ വീർപ്പുമുട്ടുന്നു അല്ലേ.. ഓർമകൾക്ക് മരണമില്ല ചിത്ര.. പ്രണയം പോലെ തന്നെ..

    ReplyDelete
  2. നല്ലൊരു റിഥമുണ്ട് വായിക്കുമ്പോൾ, ചിന്തകളുടെ, വാക്കുകളുടെ. നന്നായിരിക്കുന്നു , ഓർമകൾ മരിക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ?

    ReplyDelete
  3. മനു,
    ഓര്മ്മകളുടെ മഴവെള്ളപാച്ചില്!!!!!!! ഒരു അണ ഇടണം ........

    ReplyDelete
  4. ശ്രീനാഥന്,
    നന്ദി,നിലക്കാത്ത ഓളങ്ങളില് ഓര്മ്മകളുടെ ഒരു കളിവഞ്ചി !!!!!

    ReplyDelete
  5. നല്ല കവിത.ഇനിയും എഴുതുക..

    ReplyDelete
  6. അറിഞ്ഞ ഒരാത്മാവും അറിയാത്ത തനുവും
    കൊതിച്ച മനവും കൊതി തീര്ന്ന നയനങ്ങളും
    തുടിക്കുന്നു വൃഥാ പോയ്പോയോരാ മൃതസന്ജീവനിക്കായി
    good lines..keep writing

    ReplyDelete
  7. മറവി അനുഗ്രഹിച്ചിട്ടില്ലെന്ന്‍
    :-)

    ReplyDelete
  8. മൈത്രേയി,പൌര്ണമി :നന്ദി
    ഉപാസന:ഓര്മ്മക്കുള്ള മരുന്ന് കഴിക്കുന്നുണ്ട്,മറവി വരുമായിരിക്കും.

    ReplyDelete
  9. "പറയാന് ബാക്കി വെച്ചതും പറയാന് മറന്നതും
    ഒരിക്കലും പറയ്യില്ലെന്ന് കരുതിയതും
    ഹൃദയകവാടം തകര്ത്തൊഴുകുന്നു"
    ഒഴുകട്ടെ ..ഇനിയും തകര്‍ത്തു ഒഴുകട്ടെ ...അതാണ് വേണ്ടത് ....നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  10. വരികളും ചിന്തകളും നന്നായി

    ReplyDelete
  11. ചിത്രാംഗദ, റ്റൈപ്പിംഗ് മിസ്ടേക്ക്സ് ഒഴിവാക്കൂ. കവിത വല്ലാതെ വെളിപ്പെട്ടുപോയി. എങ്കിലും വൈകാരികതയുടെ തീവ്രത ഉണ്ട്.

    ReplyDelete
  12. ആദില,ശ്രീ,:നന്ദി
    സുരേഷ്:ഓരോ സൃഷ്ടിയും സ്വയം വെളിപ്പെടുത്തല് അല്ലെ?

    ReplyDelete
  13. ബലിച്ചോറുംബലികാക്കകളും ഏറെ കണ്ട സംവത്സരങ്ങള്
    എന്നിട്ടുമെന്തേ ജ്വലിക്കുന്നോരീയോര്മ്മകള്
    പുതുജീവനേകിയെന് നെഞ്ചകത്ത്


    നല്ല വരികള്‍ നല്ല കവിത :)

    ReplyDelete
  14. "എന്നിട്ടുമെന്തേ ജ്വലിക്കുന്നോരീയോര്മ്മകള്"

    ചൊല്ലുവാൻ നല്ലൊരു കവിത

    ReplyDelete
  15. വായിക്കാന്‍ വൈകി. എന്നാലും ഇവിടെ എത്തിയതില്‍ സന്തോഷമുണ്ട്. ചിത്രയുടെ നല്ല ഒരു കവിത. ഇഷ്ടമായി.

    ReplyDelete
  16. aadila,sree,suresh,hamsa,kalavallaban,jk:thanks!

    ReplyDelete
  17. നല്ല കവിത ഇഷ്ടമായി.

    ReplyDelete
  18. പറയാന് ബാക്കി വെച്ചതും പറയാന് മറന്നതും
    ഒരിക്കലും പറയ്യില്ലെന്ന് കരുതിയതും
    ഹൃദയകവാടം തകര്ത്തൊഴുകുന്നു -

    Great Lines.

    ReplyDelete

ജാലകം