Saturday, November 27, 2010

മനസ്സിന്റെ അവകാശി

ഈ ഒരു രാത്രി കൊണ്ടു തീരും
നാം തമ്മിലുള്ള ബന്ധം !'
പഞ്ചാരമണലില് മലര്ന്നു കിടക്കുന്ന
അവന്റെ ഷര്ട്ടിനുള്ളിലേക്ക് മണല്
വാരിയിട്ടു അവള് ഒരു പ്രാവിനെപ്പോലെ
കുറുകി .ദൂരെ കടലിന്റെ ഓളപരപ്പിലേക്ക്
അവസാനിച്ചു പോകുന്ന അസ്തമയസൂര്യന്റെ
തുടുപ്പു !.ഇരുള് മടിച്ചുമടിച്ചു പരന്നുതുടങ്ങി;
തുടങ്ങുമ്പോഴേ മടിയുള്ളു,പരന്നു കഴിഞ്ഞാല്
ഇരുളിന്റെ ലോകമാണ് .മറയിട്ട ലോകം !

'നാളത്തെ ഉദയസൂര്യനോടൊപ്പം എനിക്കൊരു
പുതുജന്മം !വ്യവസായ പ്രമുഖന് റോയിമാത്യു -
വിന്റെ പ്രതിശ്രുത വധു ....'

'പാവം റോയി മാത്യു!ലോകത്തെ വിലപിടിപ്പുള്ള
സാധനങ്ങള് എല്ലാം സ്വന്തമാക്കിയ റോയിമാത്യുവിനു
കെട്ടാന് പോവുന്ന പെണ്ണിന്റെ മനസ്സ് മാത്രമില്ല .
അക്കാര്യത്തില് അദ്ദേഹം പരമ ദരിദ്രനാവും......'
അവന് പകയോടെ ,നിഗൂഡമായ ഒരാനന്ദത്തോടെ
പറഞ്ഞു .

എഴുന്നേറ്റു നിന്ന് ജീന്സിലെ മണല്ത്തരി തട്ടി
കളയുന്നതിനിടക്ക് അവള് നിന്ദയോടെ അവനെ
നോക്കി മന്ദഹസിച്ചു .എന്നിട്ട് മനസ്സില് മന്ത്രിച്ചു .

'എന്റെ പ്രണയനമ്പരില് എട്ടാമനായ നിനക്കുമില്ല
എന്റെ മനസ്സ് !
എന്റെ മനസ്സ് ,അതെന്റെ മാത്രം സ്വന്തം !!!'

21 comments:

  1. നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  2. വെറും പാവം അവന്മാർ....അവളുമാരുടെ പ്രണയം തനിക്ക് സ്വന്തമാണെന്ന് മാത്രം നിനച്ചിരിക്കുന്നവർ....!
    നന്നായി പറഞ്ഞിരിക്കുന്നു...കേട്ടൊ ചിത്രാ

    ReplyDelete
  3. ഇത്രാമത്തെ നമ്പര്‍ ആണ് എന്നെങ്കിലും ഓര്‍ത്തുവെക്കുന്നുണ്ടല്ലോ.
    നല്ല ഭംഗിയായി എഴുതി.

    ReplyDelete
  4. ചിത്ര,

    ഒരു നിമിഷം അഴകിയ രാവണനിലെ ബിജുമേനോനെയും ഭാനുപ്രിയയേയും മമ്മൂട്ടിയെയും ഓര്‍ത്തുപോയി. ഒറ്റ വ്യത്യാസം മാത്രം. അവിടെ ഭാനുപ്രിയയുടെ ആദ്യത്തെതും അത് വരെ അവള്‍ സ്നേഹിച്ചതും ബിജുമേനോനെ ആയിരുന്നു എന്നത് മാത്രം. പ്രമേയത്തില്‍ എനിക്ക് യാതൊരു പുതുമയും ഫീല്‍ ചെയ്തില്ല. ചിത്രയുടെ വാക്കുകളുടെ ശക്തിയും ഗുണവും മാത്രമാണ് ഈ മിനികഥക്ക് എന്തെങ്കിലും ഒരു അര്‍ത്ഥമുണ്ടാക്കുന്നത്. ഇത് എന്റെ മാത്രം അഭിപ്രായം. വിമര്‍ശനമായി കാണരുത്. ചിത്രയുടെ കഴിവ് അറിയാവുന്നത് കൊണ്ട് പറയുന്നു എന്ന് കരുതിയാല്‍ മതി.

    ReplyDelete
  5. നന്നായി എഴുതി... ആ കിടന്നവനും എത്രാമത്തെ ആണാവോ എണ്ണിയത്....???

    ReplyDelete
  6. കൊള്ളാം ..ഈ ലോകത് ആരെയാ വിശ്വസിക്കുക ??

    ReplyDelete
  7. ആത്മാര്‍ഥമായ ബന്ധങ്ങള്‍ ഇന്നു വളരെ കുറവാണ്‌. തമാശക്കും, സമയം പോകാനും, പുതുമയ്ക്കും ഒക്കെയായി പ്രണയിക്കുന്നവരാണ്‌ ഇന്ന് കൂടുതല്‍ പേരും. പുതിയ തലമുറയുടെ പ്രണയം വളരെ ഭംഗിയായി കഥയിലൂടെ പറഞ്ഞിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  8. അവള്‍ക്കു മാത്രമല്ല അവനും അതൊരു ടൈം പാസ് തന്നെയാകം. പാവം റോയ് മാത്യു എന്നു പറയണ്ട അല്ലേ. അയാളും ഇത്തരം കാര്യങ്ങളില്‍ ഇക്കാലത്തെ ഒരു അത്യന്താധുനികന്‍ തന്നെയാണ് എന്നങ്ങു വിശ്വസിക്കാം അല്ലേ ചിേ്രത?എല്ലാവരും എല്ലാവരേയും പറ്റിക്കുന്ന വിചിത്ര ലോകം. ഒരാളെ പറ്റിക്കുമ്പോള്‍ താനും പറ്റിക്കപ്പെടുകയാണെന്ന് ശ്രദ്ധിക്കുന്നില്ലല്ലോ.

    ReplyDelete
  9. ഹോ ഈ ചേച്ചിക്ക് വെറുതെ ഒരു പണിയുമില്ലേ? മനുഷ്യനെ വട്ടാക്കാനായിട്ട്. അല്ലെങ്കില്‍ തന്നെ നാട്ടിലെ പെണ്‍പിള്ളേര്‍ എല്ലാം അത്ലറ്റിക്സില്‍ ഒന്നാം നമ്പറാ!! ഒക്കെ ഓട്ടക്കാരാ. അതിനി കല്യാണം കഴിഞ്ഞതെന്നില്ല, അല്ലാത്തതെന്നില്ല. അവര്‍ക്ക് ആരുടെയെങ്കിലും കൂടെ ഒന്ന് ഓടിയാല്‍ മതി.

    ReplyDelete
  10. ഈ ലോകത്ത് സ്വന്തമാക്കാൻ കഴിയാത്തത് ഒന്നു മാത്രേ ഉള്ളു..
    മനസ്സ് !!

    :)

    ReplyDelete
  11. ഏണിയും പാമ്പും കളി പോലെ....
    കയറിക്കറി മുകളിൽ ചെന്ന് വ്യാളിവക്ത്രത്തിലൂടെ വീണ്ടും താഴേക്ക്!
    ഒരേണി കിട്ടിയാൽ വീണ്ടും മുകളിലേക്ക്!

    അതൊരു രസാ, ല്ലേ!?

    (ഹമ്മേ! ഞാൻ ഓടി!)

    ReplyDelete
  12. ഹൈനക്കുട്ടി ,സ്വാഗതം !
    ആര്ക്കും മനസ്സ് കൊടുക്കരുത്ട്ടോ ...

    ജുവരിയ ,നന്ദി

    മുരളിചേട്ടന് .അവനും അവളും
    ഒക്കെ കണക്കന്നെ ....

    വേണു ,നന്ദി ,നമ്പരുകള് ഏറെ
    faisu ,സ്വാഗതം ,ശരിക്കും !

    ReplyDelete
  13. നന്നായി ചിത്ര, സത്യത്തിൽ ആരും ആരുടേയും മനസ്സിന്റെ അവകാശിയല്ല ചിത്ര, മനസ്സ് വല്ലാത്ത ഒരു വൈചിത്ര്യമാണ്.

    ReplyDelete
  14. ഹ ഹ ഹ രസകരം കൂടാതെ ഇന്നത്തെ പാഷനും!

    പ്രമേയം എത്ര പഴയതാണെങ്കിലും അവതരണവും ഭാഷയും പുതുവായന സമ്മാനിക്കുന്നത് സന്തോഷമേകുന്നതാണ്. നന്നായി പറഞ്ഞിരിക്കുന്നു, അഭിനന്ദനങ്ങള്‍.

    ReplyDelete
  15. 'എന്റെ മനസ്സ് ,അതെന്റെ മാത്രം സ്വന്തം !!!'

    എന്നുറപ്പിക്കാമോ? ചിലപ്പോള്‍ ഞാനല്ലാത്ത ഞാനാണ് എന്റെ മനസ്സ്, ചിലപ്പോള്‍ ഞാനെന്ന മറ്റൊരാളും.

    എനിക്കിപ്പോഴും പിടികിട്ടാപ്പുള്ളിയാണ് മഴയിലും ആകാശത്തിലും, താഴ്വരയിലും, തൊടിയിലും, കുട്ടിക്കാലത്തും ഞാന്‍ മറന്നു വച്ച മനസ്സിനെ. ഞാന്‍ ഞാനെന്ന എന്നെ ഇപ്പോഴും തേടിക്കൊണ്ടിരിക്കുന്നു.

    ReplyDelete
  16. പുതിയ തലമുറയുടെ പ്രണയം വളരെ ഭംഗിയായി കഥയിലൂടെ പറഞ്ഞിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  17. എന്നെ പ്രണയിക്കാമോ എന്ന് ഞാന്‍ അവളോട്‌ ചോദിച്ചു...
    അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..."വെയിറ്റിംഗ് ലിസ്റ്റ് നമ്പര്‍ 13".
    "Confirm ആകാന്‍ സാധ്യത ഉണ്ടോ? "
    "Confirm ആയ അഞ്ചു പേരും വെയിറ്റിംഗ് ലിസ്റ്റിലെ 12 പേരും ക്യാന്‍സല്‍ ചെയ്‌താല്‍ നിനക്ക് നറുക്ക് വീഴും.."
    എന്നിട്ടും ഞാന്‍ കാത്തിരിക്കുന്നു, എന്റെ നമ്പറിനു വേണ്ടി..എന്തിന്?

    ReplyDelete
  18. സ്വന്തമോ മനസ്സ്?
    ആണെന്ന് വിചാരിയ്ക്കാമെന്നല്ലാതെ......

    ReplyDelete
  19. 'എന്റെ പ്രണയനമ്പരില് എട്ടാമനായ നിനക്കുമില്ല
    എന്റെ മനസ്സ് !
    എന്റെ മനസ്സ് ,അതെന്റെ മാത്രം സ്വന്തം !!!'

    ഈ അവസാന വരികളില്ലെങ്കില്‍ ഞാന്‍ മിണ്ടാതെ പോകുമായിരുന്നു.
    കലക്കി.

    ReplyDelete

ജാലകം