Monday, December 20, 2010

കലമ്പുന്ന വാക്കുകള്

തായ് വേരു തേടുന്ന വാക്കുകള്‍
താന്പോരിമ നേടിയ
ദത്തുപുത്രന്മാരെപ്പോലെ
ചൂണ്ടുന്നവിരല്‍ എന്‍ നേരെ
അന്വേഷിപ്പൂ തന്‍ മാതൃകുലം

വിഭ്രമചിത്തയായ് പരതുന്നു ഞാനെന്‍
ധിഷണയില്‍ ,ഹൃത്തില്‍ , ഓര്‍മ്മക്കല്ലിടുക്കുകളില്‍ ;
യുഗാന്തരങ്ങളായ് സ്വരുക്കൂട്ടിയ
അടുക്കും ചിട്ടയും കെട്ട ചിന്തകള്‍ തന്‍
മാറാല കെട്ടിയ കൂമ്പാരക്കൂട്ടങ്ങളില്‍

അനപത്യദുഃഖം പേറുന്ന
മച്ചിച്ചിന്തകള്‍ കെറുവോടെ
മലര്‍ത്തുന്നു കൈത്തലം
വളക്കുന്ന ചുരികക്കൊടികള്‍
നീളുന്നു പഴയ പള്ളിക്കൂടമതില്‍ക്കെട്ടില്‍
സന്മാര്‍ഗ്ഗ ക്ലാസ്സിലെ ചൂരല്‍ വടികളില-
മ്മൂമ്മക്കഥകളിലെ ഗുണപാഠങ്ങളില്‍

പറയിന്‍ കൂട്ടരേ,
നിങ്ങളുടെ ചിന്തകളെന്തിനെന്‍
ഉര്‍വരതയില്‍ ചുരമാന്തി?
പെറ്റു കൂട്ടിയീ 'ക്ലോണ്‍ ' കിടാങ്ങളെ ,
എന്റെയാത്മാവിന്നംശം പേറാത്ത,
എന്‍ജീവ സുഗന്ധം പടര്‍ത്താത്ത
നിര്‍ജ്ജീവ, നിര്‍ഗുണ പരബ്രഹ്മങ്ങളെ!!

Monday, December 13, 2010

നിഴല് പാവക്കൂത്ത്

വാഴക്കൈയിലിരുന്ന കാക്ക താഴെ തെങ്ങിന്
തടത്തില് നിര്ത്തിയിരിക്കുന്ന വെള്ളത്തില്
മുങ്ങി ,കുടഞ്ഞു നിവര്ന്നു, വീണ്ടും വാഴക്കൈ -
യിലിരുന്നു വിരുന്നു വിളിച്ചു .
വെണ്ണീറില് സോപ്പുപൊടി കൂട്ടിയോജിപ്പിച്ചതില്
ചകിരി മുക്കി അവള് പാത്രങ്ങളില് അമര്ത്തിയമര്ത്തി
തേച്ചു .കൊട്ടത്തളത്തിനു പുറത്ത് തേച്ചുവെച്ചിരിക്കുന്ന
പാത്രങ്ങളില് തട്ടി ചിതറിയ സൂര്യരശ്മികള് അവളുടെ
കവിളിലെത്തി ,വിയര്പ്പുതുള്ളികള് മിനുക്കിയ മൂക്കിന്മേല്
പുരണ്ട കരിയില് അലിഞ്ഞു.
അവള് രമ,ഇരുപത്തിരണ്ടു വയസ്സ് പ്രായം ,പ്രീഡിഗ്രീ
ഒന്നാം കൊല്ലപരീക്ഷയെഴുതിയ അവധിക്കാലത്ത് അമ്മയുടെ
മരണശേഷം പഠിപ്പ് നിര്ത്തിയവള്,
രാധമ്മായിയുടെ വീട്ടില് കിട്ടിയ 'വേതനമില്ലാ തൊഴിലാളി '
വേഷത്തില് സന്തുഷ്ട ,
തലയ്ക്കുമീതെ കൂരയും വയറു നിറച്ചു ഭക്ഷണവും
തരുന്നവരോടുള്ള നന്ദിയും കൂറും പ്രകടിപ്പിക്കാന്
രാപ്പകല് ഓടിനടക്കുന്നവള് ...........
പെട്ടെന്ന് അവളുടെ മുന്പില് ഒരു നിഴലനങ്ങി.മടക്കി കുത്തിയ
പാവാടയഴിച്ചു ഒരു വിറയലോടെ അവള് നിന്നു.
അല്പ്പനേരം അനങ്ങാതെ നിന്ന നിഴല് മാഞ്ഞു പോയി .
അവള് നെടുവീര്പ്പിട്ടുകൊണ്ട് പണി തുടര്ന്നു.


രാധമ്മായിയുടെ മൂത്ത മകന് മോനുട്ടന് ആണത് ,ഡല്ഹിയില്
പഠിക്കാന് പോയതില് പിന്നെ അവധിക്കാലങ്ങളില് വരുമ്പോള്
ഇങ്ങനെയാണ് ,'നിഴല്പാവക്കൂത്ത് '!
പണ്ടത്തെ കളിചിരിയില്ല ,തമാശയില്ല .മൌനത്തില് മുങ്ങിയ
നോട്ടങ്ങള് അപ്പോഴുമിപ്പോഴും .പലപ്പോഴും ഒഴിവാക്കാന്
ശ്രമിക്കുന്നത് പോലെ ...
ഒരു കളിക്കൂട്ട്കാരിയില് നിന്നും വേലക്കാരിയിലേക്കുള്ള ദൂരം
താണ്ടിക്കഴിക്കഞ്ഞെന്നു അവള് വേദനയോടെ മനസ്സിലാക്കി .
കണ് വെട്ടത്ത് പെടാതെയിരിക്കാന് ശ്രദ്ധിച്ചു .എന്നാലും ഇഷ്ടമുള്ള
നെയ്പായസമുണ്ടാക്കിയും വസ്ത്രങ്ങള് കഴുകിയും പെട്ടി ഒതുക്കിയും
തന്റെ അദൃശ്യ സാന്നിധ്യം അറിയിച്ച്ചുകൊണ്ടിരുന്നു .

കഴുകിയ പാത്രങ്ങളുമായി രമ അടുക്കളയിലേക്കു നടന്നു .
പഴയ മട്ടിലുള്ള അടുക്കളയില് അരിപ്പെട്ടിയുടെ അടുത്ത്
കെട്ടിഞാത്തിയിരിക്കുന്ന വാഴക്കുലയിലെ അടിയിലെ ഒരു
പഴം പഴുത്ത് വവ്വാല് കടിച്ചിരിക്കുന്നത് അപ്പോഴാണ്
അവള് കണ്ടത് .താഴെ ഞളങ്ങിയ കവടി പാത്രത്തില്
ഒഴിച്ച് വെച്ചിരുന്ന പാല് നക്കികുടിക്കുകയാണ് സുന്ദരിപൂച്ച .
അവളും സുന്ദരിയും ഒന്നിച്ചാണ് വീട്ടില് വന്നുകയറിയത് .
അവള്ക്കിപ്പോഴും ഓര്മ്മയുണ്ട് ,പടിഞ്ഞാറേ പുറത്തെ
ഇറയത്ത് അപരിചിതത്വത്തിന്റെ ചവിട്ടുപടിയില്,
തിമിര്ത്തു പെയ്യുന്ന മഴയില് മിഴിയൂന്നി നിന്ന തന്റെ
വലതുകാലില് മുഖമുരുമ്മി കൂട്ടുകൂടാനെത്ത്തിയ
മഴയില് കുതിര്ന്ന വെളുത്ത രോമങ്ങളും പേടിച്ചരണ്ട
പച്ച കണ്ണുകളും ഉള്ള സുന്ദരി !

പിന്നീടാ സൌഹൃദവര്ഷങ്ങള് എത്രയെത്ര പൂച്ചക്കുഞ്ഞുങ്ങളെ
ആണു പ്രസവിച്ചത് !പൂച്ചകള് പെറ്റുപെരുകുന്നത് വീടിനു
ഐശ്വര്യമായി കണ്ട രാധമ്മായിയും സുന്ദരിയെ ഓമനിച്ചിരുന്നു.
ചായ്പ്പിനടുത്ത്തുള്ള മുറിയില് രമ കിടക്കുന്ന പായയുടെ അടുത്ത്
,രാത്രിയില് അവള് അഴിച്ചു വെക്കുന്ന ദാവണിയുടെ മുകളില്
ആണു സുന്ദരിയുടെ ഉറക്കം .പാല് കുടിച്ച് ,മീശ തുടച്ച സുന്ദരി
രമയെ മുട്ടി നടന്നു ശ്രദ്ധയാകര്ഷിച്ചു.

രമയുടെ അമ്മയുടെ അമ്മാവന്റെ മകനായ വേണുവിന്റെ
ആലോചന വന്നപ്പോള് അവളെ അലട്ടിയ ഒരേ ഒരു കാര്യം
സുന്ദരിയെ വിട്ടുപിരിയേണ്ടി വരുമല്ലോ എന്നത് ആണു .
കറുത്ത് കുറുതായി,മേത്ത് മുഴുവന് രോമക്കാടുമായ് നടക്കുന്ന
വേണുവിനെ കാണുമ്പോള് അവള്ക്കു മുരിക്ക് മരത്ത്തെയാണ്
ഓര്മ്മ വരിക .അവനുമായുള്ള വിവാഹം മൂലം പാത്രം
തേയ്ക്കുന്ന വെണ്ണീര് (അവിടെ കത്തിക്കാന് ഉപയോഗിക്കുന്നത്
അറക്കാപൊടിയാണ് എന്ന് നളിനിയമ്മായി പറഞ്ഞു കേട്ടിട്ടുണ്ട് )
വ്യത്യാസമുളളതാവും എന്നതല്ലാതെ വേറെ ഒരു പ്രത്യേകതയും
അവളുടെ ജീവിതത്തിലുണ്ടാകുമെന്നു അവള് കരുതുന്നില്ല .അതുകൊണ്ട്
തന്നെ വിശേഷം അവളില് ഒരു മാറ്റവും ഉണ്ടാക്കിയില്ല .

ഉച്ചയൂണിന്റെ വിഭവങ്ങള് നടുത്തളത്തിലെ വലിയ ഊണ്
മേശമേല് നിരത്തുമ്പോള്പതിവിനു വിപരീതമായി
അവിടത്തെ ശ്മശാന മൂകതയില് അവളുടെ ഉള്ളു ഒന്ന്
പിടഞ്ഞു .മോനുട്ടന് ഇഷ്ടമുള്ള നെയ്പായസം മേശമേല്
വെയ്ക്കവേ കൈ വിറച്ച് ഒരു തുള്ളി പായസം മേശമേല്
വീണു .മുഖം തിരിച്ചു അവളെ നോക്കിയ രാധമ്മായിയുടെ
കണ്ണില് മുന്പൊരിക്കലും കാണാത്ത ഭാവപ്പകര്ച്ച .
'ഇന്നെന്താ നെയ്പായസം ?'
ചോദ്യത്തില് പരിഹാസത്തിന്റെ മേമ്പൊടി .
'അത് ഞാന് മോനുട്ടന് ഇഷ്ടമല്ലേ എന്ന് കരുതിയാണ് '......
അവളുടെ സ്വരം ഇടറി .
'നീ നെയ്പായസം വിളംബിയിരുന്നതെന്റെ മകന്റെ മനസ്സില് ആണല്ലേ ?''
രാധമ്മായി ചീറി .
'അമ്മേ !'മോനുട്ടന്റെ വിളിയില് നിശബ്ദമായ മുറിയില് ഒരു
ഊഷ്മളബന്ധത്തിന്റെ ശവമടക്ക് കഴിഞ്ഞു .
നെയ്പായസത്ത്തിന്റെ മണം രമയുടെ മൂക്കിലും വായിലും
നിറഞ്ഞു അവളുടെ തൊണ്ടയില് അമര്ത്തിയ തേങ്ങല് ആയി
മാറി .

രാത്രിയില് അവളുടെ മുറിയില് വസ്ത്രങ്ങളല്ലാതെ,മോനുട്ടന്
പണ്ട് കോളേജില് നിന്നും കന്യാകുമാരിയിലേക്ക് ടൂര് പോയിട്ട്
അവള്ക്കു കൊടുത്ത ശംഖു മാലയും അച്ഛന്റെയും അമ്മയുടെയും
ഫോട്ടോയും അടങ്ങിയ പഴയ വി . .പി ബാഗുമെടുത്ത്
രമ അറിയാത്ത ജീവിതത്തിന്റെ നിസ്സംഗതയിലേക്ക് വാതില്
തുറന്നു .സുന്ദരി അവളുടെ മുന്പിലായി നടന്നു .
മുറ്റത്ത് അരണ്ട നിലാവെളിച്ചത്തില് ,വൈകിയിട്ടു
പെയ്ത മഴയില് അയയിലിട്ടിരിക്കുന്ന നനഞ്ഞ തുണികള്
എടുത്തു വെച്ചില്ലല്ലോ എന്ന കുറ്റബോധത്തോടെ രമ നടന്നു .
പടി ശബ്ദമുണ്ടാക്കാതെ തുറന്നു ,വലിയ മൂവാണ്ടന് മാവിന്റെ
നിഴല് കടന്നു നടന്നു നീങ്ങിയ രമ മുന്പില് ഒരു നിഴലനക്കം
കണ്ടു തരിച്ചു നിന്നു .പിന്നെ അവളുടെ നിഴലും നിഴലും
ഒന്നായി ഒരു ജീവിതത്തിന്റെ ആഴം അളക്കുന്നതു എങ്ങനെയെന്നു
വിസ്മയം പൂണ്ടു .

Tuesday, December 7, 2010

തീക്കനല്പ്പൂവ്

എന്റെയുള്ളിലൊരു പൂ വിരിഞ്ഞു !
മഞ്ഞയില് ചോന്ന വരയുള്ള
ഇതളുകളില് കണ്ണാടിയുള്ള
അഗ്രങ്ങളില് നഖങ്ങളുള്ള
ജ്വലിക്കും ശോഭയുള്ള
തീക്കനല്പ്പൂവ് !

പിച്ചിചീന്തിയ ഇതളിന്ചീളില്
വിരിയുന്നനേകം പൂക്കള്
നീട്ടുന്ന നഖത്തിന് വേരുകള്
കെട്ടുപിണഞ്ഞൊരു ചിതയൊരുക്കി ,
ആളുന്നു പിന്നെയും

ഒരു കിണറ്റിലെ വെള്ളം
മുഴുവനുമൊഴിച്ചു
കെടുന്നില്ല ജ്വാലകള്
ഒരു കാലവര്ഷ മഴ മുഴുവനും കൊണ്ടു ,
ആളുന്നു പിന്നെയും

ദഹിക്കുന്നാരൂഡമാം വിശ്വാസങ്ങള്
വളമായിടട്ടെ പെരുകുന്ന പൂക്കള്ക്ക് ,
മരുഭൂവില് വിരിഞ്ഞോരീ
തീക്കനല്പ്പൂപാടത്തിന്!

Saturday, November 27, 2010

മനസ്സിന്റെ അവകാശി

ഈ ഒരു രാത്രി കൊണ്ടു തീരും
നാം തമ്മിലുള്ള ബന്ധം !'
പഞ്ചാരമണലില് മലര്ന്നു കിടക്കുന്ന
അവന്റെ ഷര്ട്ടിനുള്ളിലേക്ക് മണല്
വാരിയിട്ടു അവള് ഒരു പ്രാവിനെപ്പോലെ
കുറുകി .ദൂരെ കടലിന്റെ ഓളപരപ്പിലേക്ക്
അവസാനിച്ചു പോകുന്ന അസ്തമയസൂര്യന്റെ
തുടുപ്പു !.ഇരുള് മടിച്ചുമടിച്ചു പരന്നുതുടങ്ങി;
തുടങ്ങുമ്പോഴേ മടിയുള്ളു,പരന്നു കഴിഞ്ഞാല്
ഇരുളിന്റെ ലോകമാണ് .മറയിട്ട ലോകം !

'നാളത്തെ ഉദയസൂര്യനോടൊപ്പം എനിക്കൊരു
പുതുജന്മം !വ്യവസായ പ്രമുഖന് റോയിമാത്യു -
വിന്റെ പ്രതിശ്രുത വധു ....'

'പാവം റോയി മാത്യു!ലോകത്തെ വിലപിടിപ്പുള്ള
സാധനങ്ങള് എല്ലാം സ്വന്തമാക്കിയ റോയിമാത്യുവിനു
കെട്ടാന് പോവുന്ന പെണ്ണിന്റെ മനസ്സ് മാത്രമില്ല .
അക്കാര്യത്തില് അദ്ദേഹം പരമ ദരിദ്രനാവും......'
അവന് പകയോടെ ,നിഗൂഡമായ ഒരാനന്ദത്തോടെ
പറഞ്ഞു .

എഴുന്നേറ്റു നിന്ന് ജീന്സിലെ മണല്ത്തരി തട്ടി
കളയുന്നതിനിടക്ക് അവള് നിന്ദയോടെ അവനെ
നോക്കി മന്ദഹസിച്ചു .എന്നിട്ട് മനസ്സില് മന്ത്രിച്ചു .

'എന്റെ പ്രണയനമ്പരില് എട്ടാമനായ നിനക്കുമില്ല
എന്റെ മനസ്സ് !
എന്റെ മനസ്സ് ,അതെന്റെ മാത്രം സ്വന്തം !!!'

Wednesday, November 17, 2010

അയലത്തെ അദ്ദേഹം

ഫ്ലാറ്റിനുള്ളിലെ കനത്ത നിശബ്ദതയെ ഭേദിച്ചു
കൊണ്ടു കോളിംഗ്ബെല്ലിന്റെ ശബ്ദം കൂട്ടിലടച്ച്ച്ച
കിളിയുടെ രോദനം പോലെ ദീനമായി
മുഴങ്ങി .എ.സി യുടെ തണുപ്പില് ബ്ലാങ്കറ്റിന്റെ
ചിറകിനടിയില് നിന്നും എണീക്കേണ്ടി വന്നതിലുള്ള
അസ്വാരസ്യത്തോടെ ഞാന് കണ്ണ് തിരുമ്മി,ചുവരിലെ
ക്ലോക്കിലേക്ക് നോക്കി.
ഓ,നാലുമണിയായി അല്ലെ .പതിവായി ഈ സമയത്ത്
സൌഹൃദസന്ദര്ശനത്തിനു എത്താറുള്ള കാരോ എന്ന
കരോളിന ആയിരിക്കും .ഈ മണലാരണ്യത്തില്
ആദ്യമായി എന്നോട് കൂട്ട്കൂടിയ ആന്ധ്രപ്രദേശ്കാരി,
ആന്ഗ്ലോഇന്ത്യന്,എല്ലാവരുടെയും പ്രിയപ്പെട്ട 'ഗുണ്ടപ്പി !'

ഞങ്ങളുടെ കിറ്റിഗ്രൂപ്പിലെ ഏറ്റവും വിരൂപയാണ്
കാരോ.എന്നാലോ,എല്ലാവരുടെയും അസൂയാപാത്രവും !
അതിനു കാരണം 'ചോരു കാ ഗുലാം' എന്ന വിശേഷണം
അഭിമാനത്തോടെ അണിഞ്ഞു നടക്കുന്ന അവളുടെ
ഭര്ത്താവാണ് .പ്രണയവിവാഹിതരായി വര്ഷങ്ങള്ക്കു
ശേഷവും പ്രാരാബ്ദകുത്തൊഴുക്കില് പ്രണയാഗ്നി
കെടാതെ സൂക്ഷിച്ച ദമ്പതികള് .ഉയര്ന്ന ഹിന്ദു വിഭാഗത്തില്
പെട്ട മോഹന് വിവാഹശേഷം മാമോദീസ മുങ്ങി ,
സത്യകൃസ്ത്യാനിയായി ആ മതവിഭാഗത്തിന്റെ ആചാരങ്ങള്
ഭാര്യയെക്കാള് നിഷ്ഠയോടെ അനുഷ്ടിക്കുന്നു.

പാര്ട്ടികളില് അവരുടെ പരസ്യസ്നേഹപ്രകടനങ്ങള് കണ്ടു
ഞങ്ങളെല്ലാം പരസ്പരം നോക്കി പരിഹസിച്ചു ചിരിക്കുകയും
രഹസ്യമായി അരസികന്മാരായ ഭര്ത്താക്കന്മാരുടെ കാലില്
ചവിട്ടുകയും ചെയ്തിരുന്നു .മോഹനെന്നാല് ഞങ്ങള്ക്കെല്ലാം
ഒരു അളവുകോലായി മാറി .ആരാധന മൂത്ത് മൂത്ത് എന്റെ
മനസ്സില് അദേഹത്തിനു ഒരു ദൈവിക പരിവേഷം തന്നെയായി .

ചിന്തകളെ തടുത്തുകൊണ്ട് കോളിംഗ്ബെല്ല് അക്ഷമയോടെ
മുഴങ്ങാന് തുടങ്ങി .ഞാന് വേഗം വാതില് തുറന്നു .സാധാരണ
വിടര്ന്ന ചിരിയുമായി തന്റെ മുഖപ്രസാദത്താല് പരിസരം
ജ്വലിപ്പിച്ച്ചു കൊണ്ടാണ് കാരോ അകത്തേക്ക് കടക്കാറുള്ളത് .
ഇതിപ്പോ മുഖം കടന്നല് കുത്തിയ പോലെ വീര്ത്തിരിക്കുന്നു . .
കാര്യമായ എന്തോ പ്രശ്നമുണ്ട് .

സോഫയില് ചാരിയിരുന്ന് ഞാന് കൊടുത്ത കാപ്പി
കുടിക്കുന്നതിനിടയില് അവള് തന്റെ ഇടതു കൈ വിരലുകള്
മടക്കുകയും നിവര്ത്തുകയും ചെയ്തുകൊണ്ടിരുന്നു .
ചിന്താഭാരത്താല് അവളുടെ നെഞ്ച് ഒരു ആസ്ത്മാരോഗിയു
ടെതെന്നവണ്ണം ഉയര്ന്നു താഴുന്നുണ്ടായിരുന്നു.എന്റെ ഒരു
ചോദ്യം പോലും അവളെ പ്രകോപിപ്പിച്ച്ചേക്കുമെന്ന്
ഞാന് ഭയന്നു.അവസാനം അവള് വല്ലാത്ത ഒരു ഞരക്കത്തോടെ
എന്റെ തോളില് ചാഞ്ഞു .
ആരുടെയെങ്കിലും സങ്കടം കണ്ടാല് സ്വയം ആ സങ്കടത്തില്
അലിഞ്ഞു അവരെക്കാള് വലിയ സങ്കടക്കാരിയാവുന്ന
പ്രകൃതക്കാരിയാണ് ഞാന്.എന്നാലും എനിക്ക് അറിയാവുന്ന
വിധത്തില് ആശ്വസിപ്പിക്കാന് ഒരു ശ്രമം നടത്തി .
'മോഹന് ......... മോഹന് ഓഫീസിലെ ഒരു സത്രീയുമായി
'അഫയര് 'ഉണ്ട് .'അവസാനം അവള് അത് പറഞ്ഞു .
'എന്ത്?'
ഞാന് ചുവരില് ചാരി നിന്ന്കൊണ്ടു ചോദിച്ചു .
'ആരെങ്കിലും അസൂയ കൊണ്ടു പറയുന്നത് ആവും ,അത്
ചിലപ്പോ നല്ല 'friendship ' ആവും .'
ഞാന് സ്വയം വിശ്വസിപ്പിക്കാനെന്ന പോലെ പിറുപിറുത്തു .

അവള് മോഹനെ കയ്യോടെ പിടികൂടിയതും മോഹന്
പാശ്ചാത്താപവിവശനായതും നാട്ടിലെ സ്വത്ത് തന്റെ
പേരിലാക്കിയത് എത്ര നന്നായെന്നുമൊക്കെ പറഞ്ഞു
കൊണ്ടിരുന്നു .ഞാന് പക്ഷെ അതൊന്നും കേക്കുന്നുണ്ടായി-
രുന്നില്ല .എന്റെ മനസ്സില് നടന്ന സ്ഫോടനത്തില്
'ഓറ'യില് പൊതിഞ്ഞ മോഹന്റെ രൂപം
പൊട്ടിച്ചിതറി പോയി .............
അത്ര തെളിയാതെ നിന്ന വേറെ ഒരു രൂപം മെല്ലെ മെല്ലെ
പ്രകാശിച്ചു തുടങ്ങി ,ഒരു കാവല് നക്ഷത്രത്തെപ്പോലെ ................

Tuesday, November 9, 2010

ജീവിതഗന്ധം

അടച്ചിട്ട മുറികളില്
ഇഴയുന്ന നിശബ്ദത,
തെളിയാ ദീപത്തിന് കരിന്തിരി -
പരത്തും ഈര്പ്പഗന്ധം
തളച്ചിട്ട മനസ്സുകളില്
അസ്വസ്ഥതയുടെ നീര്ക്കുമിളകള്
ചിതലരിച്ച്ച കിനാക്കള്
അജ്ഞതയുടെ ഇരുള്
വെറുങ്ങലിച്ച ചിന്തകളുടെ
മടുപ്പിക്കും ചീഗന്ധം
ആകെ കെട്ടിമൂടിയ ഉടലിന്
നിയന്ത്രിത ചലനത്തിന്റെ ,
കീഴടങ്ങലിന്റെ ശരീര ഭാഷ
കാറ്റേല്ക്കാത്ത്ത വെയിലേല്ക്കാത്ത
മേനികളില്
അത്തരില് കുഴയുന്ന വിയര്പ്പു ഗന്ധം
അളന്നു മുറിച്ച വാക്കുകളില്
കരിയുടെ,പുകയുടെ
എണ്ണയില് കരിഞ്ഞ മസ്സാലയുടെ
കടുകിട്ട വറവ് മണം.

Wednesday, November 3, 2010

നോക്കെത്തും ദൂരത്ത് കണ്ണും നട്ട്

നാലരയ്ക്കുള്ള ശ്രീ അയ്യപ്പന് ബസ് ഇന്നും
ലേറ്റ് ആണെന്ന് തോന്നുന്നു.നാല് മണിയ്ക്കെത്ത്തിയത്
ആണു സ്റ്റോപ്പില് .നിന്ന് നിന്ന് കാലു കഴച്ചപ്പോള്
ആ മടുപ്പില് നിന്നും ശ്രദ്ധ തിരിക്കാനായി
അവള് 'വായനോട്ടം'ആരംഭിച്ചു.പത്താം ക്ലാസ്
മുതല് അഭ്യസിക്കാനാരംഭിച്ച്ച്ച കലയില്
ഒരു ഇരുപത്തിരണ്ടാം വയസ്സില്
എത്തിയപ്പോഴേക്ക് 'ഉസ്താദ് 'എന്ന്
വിളിക്കാവുന്ന പ്രാവീണ്യം നേടിയിരുന്നു .

പിന്നെ വായനോട്ടം എന്ന് പറയുമ്പോ
യൌവനയുക്ത്തരും ചോരത്തിളപ്പുള്ള
വരുമായ സുന്ദരന്മാരെ മാത്രമേ നോക്കൂ
എന്ന് കരുതരുതേ!നന്നായി അണിഞ്ഞു ,
ഒരുങ്ങിയ സ്ത്രീജനങ്ങളെയും നോക്കും .
പക്ഷെ വൃദ്ധകളെ അവള് ഒരിക്കലും
നോക്കിയിരുന്നില്ല.അവരെ കാണുമ്പോള്
അവള്ക്ക് രണ്ടാം ക്ലാസില് കണക്കു
പഠിപ്പിച്ച അന്നമ്മ ടീച്ചറുടെ കാര്ക്കശ്യം
നിറഞ്ഞ മുഖമാണ് ഓര്മ്മ വരിക.

ഇന്നത്തെ ആദ്യത്തെ ഇര, ബൈക്കില്
ചാരിനില്ക്കുന്ന ചുവപ്പില് കറുത്ത
കള്ളികളുള്ള ഷര്ട്ടിട്ട,ആറടി എങ്കിലും
പൊക്കമുള്ള വെളുത്ത് സുമുഖനായ
ചെറുപ്പക്കാരനാണ്.അയാള് മൊബൈല്
ഫോണില് ഉറക്കെ,ഉറക്കെ സംസാരിച്ചു
കൊണ്ടിരിക്കുന്നുണ്ട് .സംസാരത്തിന്റെ
ആവേശം മൂത്ത് അയാള് കണ്പീലികള്
തെരുതെരെ അടയ്ക്കുകയും താടിയെല്ല്
വശങ്ങളിലേക്ക് കോട്ടുകയും ചെയ്യുന്നുണ്ട് .
അയാളുടെ മീശയ്ക്കു കുറച്ചു കൂടി
കട്ടി കൂടി നീളം കുറഞ്ഞെങ്കില് കൂടുതല്
ഭംഗിയുണ്ടായിരുന്നേനെ എന്ന് തോന്നി .
ഇതിപ്പോ മോഹന് ലാലിന്റെ മീശയുടെ
കണക്കു പട്ട ചാഞ്ഞു കിടക്കുന്നത് പോലെ
തൂങ്ങികിടക്കുകയാണ് .അവള് അയാളുടെ
മുഖം ഒറ്റ ക്ലിക്കിന് കട്ട് ചെയ്തു ക്രോപ്
ചെയ്തു ശരിയാക്കി നോക്കി ,ആഹാ!
ഇപ്പൊ എന്ത് ഭംഗി !അവള് ഒന്ന്
മന്ദഹസിച്ചു.കൃത്യം ആ നിമിഷത്തില്
തന്നെ അയാള് തന്റെ സംഭാഷണം
അവസാനിപ്പിച്ച് മുഖമുയര്ത്തിയതും
കണ്ണുകള് ഇടഞ്ഞു.ആ മുഖത്തും
ഒരു മറുപടി പുഞ്ചിരിയുതിരുന്നത്
കണ്ട അവള് വേഗം മുഖം തിരിച്ചു.

'വായനോട്ടം 'എന്ന കലയിലെ ഏറ്റവും
പ്രധാനപ്പെട്ട നിയമങ്ങളില് ഒന്നാണ്
ഇരയുമായി മിഴികളുടക്കരുത്
എന്നത്.നമ്മള് അവരെ വീക്ഷിക്കുന്നത്
ഒരിക്കലും എതിര്പാര്ട്ടി അറിയരുത്
എന്നാണു ഈ കലയില് അവളുടെ
ഗുരുവും തല തൊട്ടമ്മയുമായ 10B യിലെ
സുമ .സി .പറഞ്ഞിരിക്കുന്നത് .അതില്
വീഴ്ച പറ്റിയാല് ഉണ്ടായേക്കാവുന്ന
ഗുരുതരമായ പ്രത്യാഘാതങ്ങളായ
ഒലിപ്പീര്,നമ്പര് ചോദിക്കല് ,കറക്കം ,
പീഡനം,ആത്മഹത്യ തുടങ്ങിയവക്കൊന്നും
അവള് ഉത്തരവാദിയല്ല എന്ന് രേഖാമൂലം
റഫ്ബുക്കിന്റെ പിന്നിലെ പേജില് ,
ടൈം ടേബിള് എഴുതിയതിനു താഴെ
ഒപ്പിട്ടു വാങ്ങിയിട്ടുണ്ട് .

കാറ്റത്താടുന്ന മഞ്ഞ ഷിഫോണ് സാരിയുടെ
അറ്റമാണ് കണ്ണിലുടക്കിയത്.അതിനുള്ളിലേക്ക്
ഇത്ര മനോഹരമായി കയറിയിരിക്കുന്ന
സുന്ദരിയുടെ തുടുത്ത മുഖം അവളുടെ
ശ്രദ്ധ പിടിച്ചുപറ്റി.വെളുത്ത് ,ഒട്ടൊന്നു
തടിച്ചു ,വട്ടമുഖത്ത് കാറ്റിലാടുന്ന കുറു
നിരകള് മാടിയൊതുക്കി ,നീല പുള്ളിക്കുടയും
വാനിറ്റിബാഗും,മടമ്പുയര്ന്ന കറുത്ത ചെരിപ്പും
അണിഞുള്ള നീല്പു ,മുട്ടത്ത് വര്ക്കി കഥകളിലെ
ഹൈരെന്ജ് സുന്ദരിമാരെ ഓര്മ്മിപ്പിച്ചു .
ഇനി സാരി വാങ്ങുമ്പോള് ഇത് പോലുള്ള
മഞ്ഞസാരി വാങ്ങണം എന്ന് മനസ്സില് ഉറപ്പിച്ചു .
പെട്ടന്ന് ഒരു ബൈക്ക് മുന്നില് വന്നു നില്ക്കുകയും
സുന്ദരി ആ ബൈക്കിലിരുന്ന വിരൂപനായ
മധ്യവയസ്കനെ ചുറ്റിയിരുന്നു പോവുകയും
ചെയ്തു.അവളില് ആ കാഴ്ച തെല്ലു ഇച്ചാഭംഗ
മുണ്ടാക്കാതിരുന്നില്ല .

റോഡിനപ്പുരത്ത് നെഹ്റു പാര്ക്കിലെ
ക്രോട്ടന് ചെടികള് ശ്രദ്ധയും പരിഗണനയും
കിട്ടാത്ത വീട്ടമ്മമാരെപ്പോലെ മുരടിച്ചു
കാഴ്ചക്കാരില് മടുപ്പ് ഉണര്ത്തിക്കൊണ്ട്
നില്ക്കുന്നുണ്ടായിരുന്നു .നോട്ടം തെന്നി
തെന്നി തെന്നി തെന്നി പാര്ക്കിന്റെ തുരുമ്പ്
പിടിച്ച പടിയുടെ വലതു വശത്ത് പഴയ
പുസ്തകങ്ങള് വില്ക്കുന്ന പതിനെട്ടു
കാരനിലെത്തി.(ഇതാണ് ഞാന് ആദ്യമേ
പറഞ്ഞത് ,ഞങ്ങള് വായനോട്ടക്കാര്ക്ക്
പക്ഷഭേതമില്ലെന്ന്) മെലിഞ്ഞു ഇരുനിറത്തില്
പിഞ്ഞിപ്പഴകിയ ടി ഷര്ട്ടും പാന്റും ആണു
വേഷം .എന്നാലും പുസ്തകങ്ങളെ പറ്റി
വിശദീകരിച്ചു കൊടുക്കുന്ന അവന്റെ
വിയര്പ്പുപൊടിഞ്ഞ മുഖത്ത് ചെയ്യുന്ന
ജോലിയിലുള്ള ആത്മാര്തതയുടെയും
ജീവിതത്വരയുടെയും പ്രകാശമുണ്ടായിരുന്നു.
അവളുടെ മനസ്സില് അവനോടു എന്തിനെന്നില്ലാത്ത
ഒരിഷ്ടം നിറഞ്ഞു .

'ചേച്ചി ,ഇങ്ങനെ വായനോക്കി നിന്നാല്
മതിയോ ?ബസ് വന്നു ,പോകണ്ടേ ?"
ബസ്സില് അവള്ക്കു കൂട്ടായ പത്ത്
വയസ്സുകാരി കൈയില് പിടിച്ചു .
കയ്യോടെ പിടികൂടപ്പെട്ടത്തിന്റെ
ജാള്യതയോടെ അവള് ബസ്സില്
കയറാനുള്ള യുദ്ധം തുടങ്ങി .

Thursday, October 28, 2010

പിടയ്ക്കാത്ത പാതി

നിലാവുള്ള രാത്രിയില്
പൂര്ണചന്ദ്രന് സാക്ഷിയായി
അവനു ഞാനെന് ഹൃദയം പകുത്തു നല്കി
ഇപ്പൊ,പിടയ്ക്കുന്ന പാതി എന്നില്
പിടയ്ക്കാത്ത പാതി അവനില് .

കട്ട പിടിച്ച ഇരുള് മൂടിയ
അമാവാസി രാവില്
മഴത്തുള്ളികള് സാക്ഷിയായി
തേക്കിലയില് പോതിഞ്ഞോരെന്
പിടയ്ക്കാത്ത പാതിയവന് തിരികെ നല്കി
ഇപ്പൊ,രണ്ടും പിടയ്ക്കാതായി

ഈ മൃതഹൃദയഭാരം ഞാനെവിടെ ഇറക്കും ?
എണ്ണിയാലോടുങ്ങാത്ത്ത ചുടുച്ചുംബനങ്ങള്
കൊണ്ടു ചൂടുപിടിച്ച പാര്ക്കിലെ സിമന്റുബഞ്ചിലോ ?
പഞ്ചാരമണലില് കെട്ടിപൊക്കിയ കൊട്ടാരത്തിലോ ?
തിരയൊടുങ്ങാത്ത കടലിന്റെ നിലയില്ലാക്കയങ്ങളിലോ ?

Tuesday, September 28, 2010

നവ മാതൃത്വം

കുട്ടിക്ക് അമ്മിഞ്ഞ വേണം !
'അമ്മാ,ബാല്' കേഴുന്നു പൈതല്‍.
തിരിക്കുന്നമ്മ മുഖം എതിര്‍വശത്തേക്ക്
കോട്ടുന്നു ചായം പുരട്ടിയ ചുണ്ടുകള്‍

നാശമേ! നീയെന്തിനൂറിയെന്‍ ഗര്‍ഭപാത്രത്തില്‍ ?
പട്ടിണിക്കിട്ടും കരണംകുത്തി മറിഞ്ഞും
കൊത്തിയെടുത്തോരീ 34-24-34 നെ
തകിടം മറിച്ചു വീര്‍പ്പിച്ച ബലൂണ്‍ കണക്ക്.

ഉറങ്ങാതെ തൂങ്ങിയ കണ്‍പോളകളും
വര വീണു ചുളുങ്ങിയ നാഭിത്തടവും
തിരിഞ്ഞു കിടന്നു കംപ്യുട്ര്‍ സ്ക്രീനിലെ
'സ്ലിംബ്യുടിയെ' ആവാഹിക്കും പതീരത്നവും .

'മാതൃത്വത്തിന്‍ മാധുര്യം 'വാഴ്ത്തുന്ന കവിഹൃദയം
അറിയുന്നില്‍ലീ അഭിനവ -
മാതാവിന്‍ ധര്മ്മസങ്കടങ്ങള് !!!!!!!!

പിന്കുറിപ്പ് :
മെട്രോകളില്‍ യുവതികള്‍ അമ്മമാരാവാന്‍
തയാറാവുന്നില്ല എന്ന വാര്‍ത്തയാണ്
പ്രചോദനം .

Saturday, July 24, 2010

ഇപ്പോഴും തിളങ്ങുന്ന കണ്ണുകള്‍

പണ്ടു പണ്ടു,വളരെ പണ്ടു ,എന്നുവെച്ചാല് ഇന്നത്തെ
ജീന്സ് -കുര്ത്ത -അലുക്ക് കമ്മല് പത്രാസുകാരി
സുന്ദരി (ഉം ..........ഉം ...),കുഞ്ഞിപട്ടുപാവാടയും
ജിമിക്കിയും ഇട്ടു ഉണ്ടക്കണ്ണില് കൌതുകവും
തത്തച്ചുണ്ടില് വായാടിത്തവുമായി കിലുകിലുങ്ങനെ
കൊഞ്ചി നടന്ന കാലത്ത് ..........................................

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചും , എന്റെ കണ്ണിന്റെ
നേരെ നേരെ കളിച്ചും , നടുമുറ്റത്ത് വെള്ളത്തില്
കടലാസ് വഞ്ചിയിട്ടും ,സ്വന്തം നിഴലിന്റെ നീളം
അളന്നും 'പ്രാന്തിക്കുട്ടി ' ആയി നടക്കുന്ന കാലത്ത് .......

തോളില് മുട്ടുന്ന കാതുകളും വെഞ്ചാമരം പോലത്തെ
മുടിയും ഉള്ള അമ്മമ്മയായിരുന്നു അവള്ക്കു കൂട്ട് .
അമ്മമ്മയെ കണ്ടാല് ആരുമൊന്നു നോക്കും !
അത്രക്ക്തേജസ് ആണ് മുഖത്ത് !
'ക്ഷീരബല 'നൂറ്റൊന്നാവര്ത്തിച്ചത് തേച്ചു മിനുക്കിയിരുന്ന
അവരുടെ മേനിത്തിളക്കം മരണം വരെയും അവര്
കാത്തുസൂക്ഷിച്ചിരുന്നു .

കാലത്തന്നെ ഒരു കാലം പാല് തിളപ്പിച്ച് അങ്ങോട്ട്
നടക്കുമ്പോഴും ഇങ്ങോട്ട് നടക്കുമ്പോഴും 'പാലുംവെള്ളം '
(അന്ന് പിന്നെ cholesterol ഒന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ)
കുടിച്ചും വീട്ടിനകത്തും പുറത്തും ഉള്ള പണിക്കാരെ
ശാസിച്ചും അവരങ്ങനെ ഒരു സാമ്രാജ്യം ഭരിച്ചു
നടന്നിരുന്നു .

എന്നാല് ഭൂസ്വത്തിനെക്കാളും അവര് ഏറ്റവും
ഗരവിഷ്ടയായിരുന്നത് അവരുടെ പുത്രസമ്പത്തിലായിരുന്നു .
പത്ത് ആണ്മക്കളെ പ്രസവിക്കുക എന്നു വെച്ചാല് ചില്ലറ
കാര്യം വല്ലതും ആണോ ?അതും മുട്ടും കാലുമുറച്ച
അതികായന്മാരെ .നാട് വിറപ്പിച്ചു നടന്നിരുന്ന അല്ല
മേഞ്ഞിരുന്ന മല്ലന്മാരെല്ലാം അമ്മമ്മയുടെ മുന്പില്
പഞ്ചപാവങ്ങള്.

എന്നാല് അമ്മമ്മയുടെ മനസ്സ് വെണ്ണ പോലെ അലിഞ്ഞിരുന്നത്
തത്തമ്മക്കുട്ടിയുടെ അടുത്തെത്തുമ്പോള് ആണ് .രാത്രികാലങ്ങളില്
അവര് തന്റെ കഥാഭാണ്ഡം കേട്ടഴിക്കുന്നതും കാത്തിരിക്കും
കുട്ടി,അമ്മമ്മയുടെ വയറില് കാലുവെച്ചു നെഞ്ചത്ത്
മുഖമമര്ത്തി കിടക്കാന് ......
കുട്ടിക്ക് അമ്മയുടെ അടുത്ത് അങ്ങനെ കിടക്കാന് പറ്റില്ലാലോ
അമ്മയുടെ അടുത്ത് കുഞ്ഞുവാവയല്ലേ എപ്പോഴും.

അമ്മമ്മക്ക്കൈതോലയുടെ മണമാണ്. മുണ്ടുപെട്ടിയില്
തുണികളുടെ ഇടയില് സൂക്ഷിച്ചിരുന്ന മഞ്ഞ കൈതോലകള് !
കുട്ടി ആരും കാണാതെ മോഷ്ടിച്ച് അലമാരയില് ഉടുപ്പിനടിയില്
കൊണ്ടുവെക്കാറുണ്ട്.അമ്മമ്മയുടെ മണമുണ്ടാവാന് .

അമ്മമ്മയുടെ രൂപത്തില് കുട്ടിക്ക് ഏറ്റവും ഇഷ്ടം
അമ്മമ്മയുടെ കണ്ണുകള് ആണ് .അതങ്ങനെ നിറഞ്ഞ
പീലികളുമായ് വിടര്ന്നു നില്ക്കും.സദാ ഗൌരവത്തില്
ഒറ്റ നോട്ടത്തില് ആളുകളെ വരച്ച വരയില് നിര്ത്തിക്കൊണ്ട് .
തത്തമ്മക്കുട്ടിക്ക് കഥ പറഞ്ഞുതരുമ്പോഴും ചോറൂട്ടുമ്പോഴും
മാത്രം വാത്സല്യത്താല് മാന്തളിര് പോലെ മൃദുവാകും
നോട്ടങ്ങള് .....

അമ്മാമ്മക്ക് എത്ര തരം നോട്ടങ്ങള് ആണെന്ന് കുട്ടി
അത്ഭുതപ്പെടാറുണ്ട് .പണിക്കാരോട് ശാസനാനോട്ടം ,
മരുമക്കളോട് ആഞ്ഞ്ജാനോട്ടം , അച്ച്ചനോടുള്ള
കണ്ണിന്റെ വാലറ്റത്തോടെയുള്ള കള്ളനോട്ടം ...
(അമ്മമ്മ ഏറ്റവും സുന്ദരിയാവുന്നത്
അപ്പോഴാണെന്ന് കുട്ടിക്ക് തോന്നാറുണ്ട് )
കുട്ടിയുടെ കൂടെ കല്ല് കളിക്കുമ്പോള് കുസൃതിനോട്ടം
അങ്ങനെയങ്ങനെ .....................

'അമ്മമ്മ മരിക്കുമ്പോ കണ്ണുകള് എനിക്ക് തരണംട്ടോ ...
പറഞ്ഞുവെച്ചു കുട്ടി .
'മരിച്ച കണ്ണുകള് നിനക്കെന്തിനാണു കുട്ട്യേ ?
അതെനിക്ക് ഒപെരഷന് ചെയ്തു ......പിടിപ്പിക്കാനാ ....
നെനക്കത്രക്കിഷ്ടാനെങ്കില് നീയങ്ങട് എടുത്തോ ........'

രാവിലെ പതിവുപോലെ അമ്മമ്മക്ക് ഉമ്മ കൊടുത്ത്
സ്കൂളില് പോയതാണ്. വന്നപ്പോ അമ്മമ്മ നിലത്ത്
വിരിച്ച പായയില് ശാന്തയായി കണ്ണടച്ച് ഉറങ്ങുന്നുണ്ട്.
തലക്കല് നിലവിളക്ക്,ചുറ്റിലും ആളുകള് ...................
കുട്ടിക്ക് ആരോ ചായ കൊടുത്ത് മുകളില് കൊണ്ടുപോയിരുത്തി .
താഴെ അമ്മയും എല്ലാവരും വലിയ കരച്ചില് ആണ് .
കുട്ടിക്ക് ഒന്നും അറിയില്ലല്ലോ ,അതുകൊണ്ട് സങ്കടം
ഇല്ലെന്നാണ് എല്ലാവരുടെയും വിചാരം .............

മുകളിലെ ജനാലയിലൂടെ നോക്കിയ കുട്ടി അപ്പോഴാണ്
അത് കണ്ടത്,അമ്മമ്മയെ അച്ഛനും വലിയച്ചന്മാരും
ചേര്ന്ന് താങ്ങിപ്പിടിച്ചു കൊണ്ടുപോവുന്നു .അമ്മമ്മയെ
കത്തിക്കാന് കൊണ്ട് പോവുന്നുവെന്ന് ഏട്ടന് പറഞ്ഞതും
കുട്ടി ഇറങ്ങിയോടി ................

'അമ്മാമ്മേടെ കണ്ണുകള് എനിക്ക് താ .........
അത് അമ്മമ്മ എനിക്ക് തരാംന്ന് പറഞ്ഞതാ ........."
ആര് കേള്ക്കാന് !ബുദ്ധിയുറക്കാത്ത കുട്ടികള്
പറയുന്നത് ആരെങ്കിലും കേള്ക്കുമോ ............

അന്ന് രാത്രി കുട്ടി അമ്മയുടെ അടുത്താണ് കിടന്നത്.
അമ്മക്ക് അമ്മമ്മയുടെ കൈതോലയുടെ മണവുമില്ല ,
അമ്മയുടെ നെഞ്ചിനു അമ്മമ്മയുടെ നെഞ്ചിന്റെ
പതുപതുപ്പുമില്ല.കുട്ടിക്ക് ഉറക്കം വന്നില്ല .

'ഇപ്പൊ അമ്മമ്മയെ കത്തിച്ചു കഴിഞ്ഞിട്ടുണ്ടാവുമോ അമ്മേ ?'
'ഉവ്വ് കുട്ടി !'
'കണ്ണ് കത്തിയിട്ടുണ്ടാവോ?'
'നിക്ക് അറീല്ല മോളു! മിണ്ടാതെ കെടന്ന്ഉറങ്ങാന് നോക്ക് .............'

പകല് മുഴുവന് കരഞ്ഞു തളര്ന്നത് കൊണ്ടാവും അമ്മ
വേഗം മയങ്ങിപ്പോയി ....
കുട്ടി ശബ്ദമുണ്ടാക്കാതെ എണീറ്റ് പിറകുവശത്ത് കൂടെ
(മുന്വശത്തപ്പോഴും ആളുകള് ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ട് )
പറമ്പില് തെക്കേ മൂലയിലേക്ക് നടന്നു .രാത്രിയില് കുട്ടിക്ക്
ഒരു പേടിയും തോന്നിയില്ല .കത്തി ബാക്കിയായ കനലുകളുടെ
വെളിച്ചത്തില് അവള് കണ്ടു ......
'അമ്മമ്മയുടെ കണ്ണുകള് !'
കെട്ടടങ്ങിയ ചാരത്തിനിടയില് രണ്ടു വൈരങ്ങള് പോലെ
അവ തിളങ്ങുന്നു .....അമ്മമ്മ ചോറൂട്ടുമ്പോഴത്തെവാത്സല്യ
നോട്ടവുമായി .......

കാറ്റില് കരിയിലകള് മെല്ലെ ഇളകി ..
അമ്മമ്മയുടെ ശബ്ദം കുട്ടി വ്യക്തമായി കേട്ടു.
'തത്തമ്മക്കുട്ടിക്കു അമ്മമ്മേടെ കണ്ണുകള് വേണ്ട ?
എടുത്തോളു'.

Tuesday, July 13, 2010

സ്നേഹത്തിന്റെ കരങ്ങള്‍

മേശമേല്‍ ടൈംപീസില് സൂചികള്‍ ഇരുളിലും തിളങ്ങി സമയമറിയിച്ചു. മണി പന്ത്രണ്ടരയായിരിക്കുന്നു.ഇനിയുംഉറക്കം വരാതെ രേഖ ഒന്ന് തിരിഞ്ഞു.കണ്ണടക്കുമ്പോള് ഓടിയെത്തുന്ന ഓര്മ്മകള്!സൂപെര്മാര്ക്കറ്റില് വെച്ച്
അമ്മയെ കണ്ടതില് പിന്നെ വിങ്ങാന് തുടങ്ങിയതാണ് ഓര്മ്മകള്.അവള് പതുക്കെതന്നെ വലയം ചെയ്തിരിക്കുന്ന കരങ്ങള് എടുത്തുമാറ്റി. കരങ്ങളുടെ ഉടമയുടെമുഖത്തേക്ക് കുറച്ചു നേരം നിര്ന്നിമേഷയായി നോക്കിനിന്നു.

പുറത്തെ സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചം ജനാലതിരശീലക്കിടയിലൂടെ ഒരു കീറായി
അദ്ദേഹത്തിന്റെ മുഖത്തേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.ചുരുണ്ട മുടിയിഴകള് വീണുകിടക്കുന്ന ഉയര്ന്നനെറ്റിത്തടം.അവളാ മുടിയിഴകള് മാടിയൊതുക്കി.ഉറങ്ങുമ്പോള് എത്ര നിഷ്കളങ്കമാണാ മുഖം! തനിക്കുഅപ്രാപ്യമെന്നു കരുതിയിരുന്ന ജീവിതം തനിക്കു തന്ന രക്ഷകന്.ഒരേ സമയം
പ്രേമവും വാത്സല്യവും അവളുടെ മനസ്സില് നിറഞ്ഞു .അവളാ നെറ്റിയിലേക്ക്
ചുണ്ടുകള് ചേര്ത്തു.പിന്നെ മെല്ലെ വാതില്
തുറന്ന് സ്റ്റഡിറൂമിലെ ചാരുകസേരയില് ചെന്നിരുന്നു.പുറത്ത്ആര്ത്തിരമ്പുന്ന മഴ.രേഖ തലേന്ന്
വച്ച മാസികയുടെതാളുകള് മറിച്ചുതുടങ്ങി.കണ്ണിലുടക്കുന്നഅക്ഷരങ്ങള്,വാക്കുകള് ഒന്നുംമനസ്സിലേക്കെത്തുന്നില്ല.അവിടെ ഭൂതകാലസ്മരണകള് മിഴിവാര്ന്നു വന്നു.
ചിത്രങ്ങള് ആദ്യം പിന്നെ സംഭാഷണങ്ങള്,സംഭവങ്ങള്.ഏടുകള് മറിഞ്ഞു
മറിഞ്ഞു കണ്ണുനീരാല് അക്ഷരങ്ങള് മാഞ്ഞുതുടങ്ങിയ താളിലെത്തി നിന്നു.

കറുത്തതറയില് വെളുത്ത വിരിപ്പിനടിയിലേക്ക് ഊര്ന്നുപോയ അച്ചന്റെഓര്മ്മ.രണ്ടായി പകുത്തു മെടഞ്ഞിട്ടിരിക്കുന്ന മുടിയില് എണ്ണ കമഴ്ത്തികുളത്തില്മുങ്ങിവന്നത്,പുലവീടാന്നാവിലിറ്റിച്ച
ഗോമൂത്രത്തിന്റെയും
ആര്യവേപ്പിന്റയുംകയ്പ്പാര്ന്നസ്വാദ്,
വരാനിരിക്കുന്ന
അനാഥത്വത്തിന്റെമുന്നോടിയായി.

യവ്വനം ഇനിയും വിടപറയാത്ത അമ്മക്ക്ചുറ്റിലും അടുക്കുന്ന ആണ്സുഹൃത്തുക്കള്! പൊടുന്നനെ കിട്ടിയപരിഗണനയില് മതിമറന്നു
പ്രായപൂര്ത്തിയായ മകളെയും തന്നെത്തന്നെയും വിസ്മരിച്ചു പോയി അമ്മ.
ഒന്നും കണ്ടില്ല,കേട്ടില്ല എന്ന് നടിച്ചുപഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കാന് ശ്രമിച്ചു.തീരെ സഹിക്കാനാവാതെ വരുമ്പോള് പുറകിലെ ചെമ്പകച്ചോട്ടില് ചെന്നിരിക്കും .
വെറുതെ കണ്ണടച്ച് സങ്കടങ്ങളെ കണ്ണുനീരിലൊഴുക്കി.

ഒരിക്കല്
കോളേജിലെ സഹപാഠികള് പോലും അമ്മയെപറ്റിപറഞ്ഞപ്പോള് സഹിച്ചില്ല.അന്ന്എത്രനേരംഅവിടെയിരുന്നു
കണ്ണുനീരോഴുക്കിയെന്നറിയില്ല
.അവസാനം
കണ്ണുതുടച്ച് മുഖമുയര്ത്തിയപ്പോള് തന്നെത്തന്നെ സാകൂതം
വീക്ഷിക്കുന്നരണ്ടു നയനങ്ങള്!അപ്പുറത്തെ വീട്ടിലെ
ഒരിക്കലും തുറക്കാരില്ലത്ത്ത ജനാലക്കിടയിലൂടെ.....
പുതുതായെത്തിയ
താമസക്കാരന്!
.നേര്ത്ത താടിയുള്ളമുഖത്ത് ഗൌരവം,കണ്ണുകളില്
അനുതാപത്തിന്റെ
പ്രകാശം .ജാള്യത മറക്കാന്ഓടിപ്പോയതോര്മ്മയുണ്ട്.

അമ്മയുടെ സുഹൃത്തുക്കളില് ഒരാള് വീട്ടില് പതിവുകാരനായി.ഒരമ്മക്ക് സ്വന്തംമകള് ശത്രുവും ശല്യവും ആവുന്ന അവസ്ഥ.പലപ്പോഴും തനിക്കു നേരെയും നീളുന്ന കാമാര്ത്തമായ കണ്ണുകള്ഭയപ്പെടുത്തി തുടങ്ങി.വീടിനുള്ളിലേക്ക് കയറുമ്പോള് അറിയാതെ കണ്ണുകള് മതിലിനപ്പുറത്തേക്ക്ചെല്ലും.ജനാലയില് മുഖം കണ്ടാല് ഒരു സമാധാനമാണ്.ഒരു നോട്ടം ഒരായിരം വാക്കുകള്ക്ക്
പകരമാവുന്നതെങ്ങനെയെന്നു വിസ്മയം പൂണ്ടു .നോട്ടത്തിലൂടെ മനസ്സും മനസ്സും ആണ്സംവേദിക്കുന്നതു,വാക്കുകളിലൂടെ ബുദ്ധിയും.

അന്ന് കോളേജില് നിന്നും നേരത്തെ ഇറങ്ങുമ്പോള് പിറ്റേ ദിവസത്തെ പരീക്ഷക്ക്പ്രിപെയര് ചെയ്യണ്ട കാര്യങ്ങള് ആണ് മനസ്സ് മുഴുവനും.തുറന്ന് കിടക്കുന്ന വാതില്കണ്ടപ്പോഴേസംശയമായി.അമ്മയെ വിളിച്ചുകൊണ്ടാണ് അകത്തു കടന്നത്.
"അമ്മ ഡോക്ടറെ കാണാന് പോയി "വിടലചിരിയുമായി അയാള് !
വിസ്കിയുടെ രൂക്ഷഗന്ധം.അയാളെ അവഗണിച്ചു വേഗം മുറിയില് കയറി ബാഗ്കട്ടിലില് വെച്ചതും പിറകില് അയാള്.ഒരു തള്ളലില് കട്ടിലില് വീണ തന്റെ മുഖം
ഒരുകൈകൊണ്ടമര്ത്തിപിടഞ്ഞെണീക്കാനുള്ള
ശ്രമത്തെതടഞ്ഞു
ചുരിദാര്
വള്ളികളില് പിടുത്തമിട്ട കൈകള് പറിച്ചെറിയാന് ഒരു പാഴ്ശ്രമം നടത്തി.അവസാനംതളര്ന്നു പ്രതീക്ഷിച്ചിരുന്നദുരന്തം ഏറ്റുവാങ്ങാന് തയ്യാറായി.
മനസ്സിനെ ശരീരത്തില് നിന്നും മാറ്റി വെറും ദേഹം മാത്രമായി കിടന്നു.

.പെട്ടെന്ന്പരതുന്ന കൈകള് നിശ്ചലമാവുന്നതും,തന്നെ ആരോ ഉയര്ത്തി എണീപ്പിക്കുന്നതുംഅവളറിഞ്ഞു.കണ്ണുതുറന്നപ്പോള് കണ്ടത് ദൈവത്തിന്റെ മുഖം!കണ്ണുകളില് ഊറുന്നഅലിവു,പ്രേമം.
"വരൂ"എന്ന് ഘനഗംഭീരശബ്ദം.നീട്ടിയ കരങ്ങളില് കൈ ചേര്ത്തപ്പോള് മനസ്സ്ഓളങ്ങള് അടങ്ങിയ പുഴ പോലെ ശാന്തം.

"രേഖ,എന്തായിതിവിടെ?' എന്ന ചോദ്യവും ചുമലില് അമര്ന്ന കൈത്തലവുംഅവളെ ഉണര്ത്തി.
"വരൂ,വന്നുകിടന്നുറങ്ങൂ!"മൃദു മന്ദഹാസത്തോടെ അദ്ദേഹം!
കൈകളില് വിരല് കോര്ത്തു,ചുമലില് തല
ചായ്ച്ച് അവള് നടന്നു തുടങ്ങി ,
ജീവിതപ്പാതയിലെ ബാക്കി ദൂരങ്ങള് !

Wednesday, July 7, 2010

ഇന്ദു മേനോനും പെണ്ണെഴുത്തും

ഇന്ദു മേനോന്‍റെ "ഒരു ലെസ്ബിയന്‍ പശു' എന്ന പുസ്തകം പേരിലെ കൌതുകം കൊണ്ട്
വായിക്കാനെടുത്തത് ആണ്. പക്ഷെ നിരാശപ്പെടുത്തിയില്ല, എന്ന് മാത്രമല്ല ഏറെആഹ്ലാദിപ്പിച്ചു, ചിന്തിപ്പിച്ചു. ഒരു സ്ത്രീ രചനയില് സാധാരണമായ അടക്കിപ്പിടിക്കലുകളും തന്മൂലമുള്ള ഞരക്കങ്ങളും ഇല്ലാത്ത സ്വതന്ത്രമായ ആഖ്യാനശൈലി!
തടസ്സങ്ങളില്ലാതെ വായിക്കാന് പറ്റി.
ഓരോ കഥയിലും സ്വതന്ത്രചിന്താഗതിയുടെയും മാറുന്ന ലൈംഗികസങ്കല്പ്പങ്ങളുടെയും മാറ്റൊലികള്! ചിന്തകളില്
ഇരമ്പുന്ന നിഷേധത്തിന്റെ, പ്രതിഷേധത്തിന്റെ താന്പോരിമകള്!
വാക്കുകളുടെ ചടുലത, imagery യുടെ ഭാവാത്മകത. ഫാന്റസിയുടെ സ്പര്ശമുള്ള എന്നാല് പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കഥകള്. ശരിക്കും ഇന്ദുമേനോന് പ്രതീക്ഷയുടെ പ്രകാശകിരണങ്ങള് ഉതിര്ത്തു
കൊണ്ടാണ് നടന്നു നീങ്ങുന്നത്. കഥാകാരിക്ക് ആശംസകള് !
സക്കറിയയുടെ അവതാരിക "പെണ്ണെഴുത്ത്" എന്ന പ്രയോഗത്തെപറ്റി ഒരു confusion ഉണ്ടാക്കി.എന്താണ് സത്യത്തില് പെണ്ണെഴുത്ത്? പെണ്ണുങ്ങള് എഴുതുന്നതെല്ലാം പെണ്ണെഴുത്ത് ആവുമോ?അതോ feminine sensibility ഉള്ള എല്ലാ എഴുത്തുകളും (അത് ആണുങ്ങള് എഴുതിയാലും) പെണ്ണെഴുത്ത് ആവുമോ ?
അങ്ങനെ കുറെ സംശയങ്ങള്. പിന്നെ, പെണ്ണെഴുത്ത് എന്ന ലേബല് ഈ രചനകള്ക്ക് ഒരു ന്യൂനപക്ഷ' പദവി നല്കിയേക്കും. അത് നമ്മുടെ സമൂഹത്തില് ഒരു"വിശിഷ്ടപദവി"
ആണല്ലോ!

Friday, June 25, 2010

ഇനിയും മരിക്കാത്ത ഓര്മ്മകള്

ഇനിയും മരിക്കാത്ത ഓര്മ്മകള്
ശവകല്ലറയ്ക്കുള്ളില് വീര്പ്പുമുട്ടുന്നു
മൃതപ്രണയത്തിന് തിരുശേഷിപ്പുകള് പോലെ

പറയാന് ബാക്കി വെച്ചതും പറയാന് മറന്നതും
ഒരിക്കലും പറയ്യില്ലെന്ന് കരുതിയതും
ഹൃദയകവാടം തകര്ത്തൊഴുകുന്നു

അറിഞ്ഞ ഒരാത്മാവും അറിയാത്ത തനുവും
കൊതിച്ച മനവും കൊതി തീര്ന്ന നയനങ്ങളും
തുടിക്കുന്നു വൃഥാ പോയ്പോയോരാ മൃതസന്ജീവനിക്കായി

കേട്ടുമറന്ന ഈണങ്ങളും കേള്ക്കാന് കൊതിച്ച ഗീതങ്ങളും
മീട്ടുന്നു മനസ്സിന് മണിവീണ തന്ത്രികള്
അലയടിക്കുന്നു വിപ്രലംഭത്തിന് ലോലരാഗങ്ങള്

ബലിച്ചോറുംബലികാക്കകളും ഏറെ കണ്ട സംവത്സരങ്ങള്
എന്നിട്ടുമെന്തേ ജ്വലിക്കുന്നോരീയോര്മ്മകള്
പുതുജീവനേകിയെന് നെഞ്ചകത്ത്

Monday, June 21, 2010

അടുക്കളയും അരങ്ങും

ഇത് മൈത്രെയിയുടെ ബ്ലോഗുലകത്തില് വന്ന ഒരു പാചക ബ്ലോഗിനെ പറ്റിയുള്ള വിവരണവും അതിന്റെ കമന്റുകളും വായിച്ചതു ശേഷമുള്ള പ്രതികരണമാണ്.

വി ടി യുടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന കൃതി ഉണ്ടാക്കിയ ഓളങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും മുന്‍പ്അടുക്കളയെന്നാല്‍ വീടിന്‍റെ പിറകു വശത്ത് വടക്ക് കിഴക്ക് മൂലയില്‍ കരിയും പുകയും നിറഞ്ഞ, ഈര്പ്പത്താല് ക്ലാവ് പിടിച്ച കാറ്റും വെളിച്ചവും കയറാത്ത ഒരു ഇരുട്ടറ ആയിരുന്നു.
ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും അതിലുരുകി തീരുന്ന ജീവിതങ്ങളോ? ക്ലാവ് പിടിച്ച ദ്വാരങ്ങള്‍ വീണലോട്ടകളെപ്പോലെ ആര്‍ക്കും വേണ്ടാതെ എല്ലാവരാലും അവഗണിക്കപ്പെട്ട പാഴ് ജന്മങ്ങളും
എന്നാല്‍ ഇന്ന് മാറുന്ന സ്ത്രീത്വത്തിന്റെ മുഖമനുസരിച്ചു അടുക്കളയും മാറുന്നുണ്ട്‌. ഇപ്പോഴത്തെ വീടുകളില്‍അടുക്കളയെന്നാല്‍ നാല് ചുവരുകളാല്‍ അതിര് തിരിക്കാത്ത വീടിന്‍റെ നടുത്തളത്തിലേക്ക് തുറന്നു കയറുന്ന ഒരുതുറന്ന സ്ഥലമാണ്‌. ഇതിപ്പോള്‍ മുഴുവന്‍ കുടുംബാന്ഗങ്ങളും ഒത്തു ചേരുന്ന സ്ഥലവുമാണ്‌. എന്നിരുന്നാലുംസ്ത്രീയുടെ സ്ഥാനം ഇപ്പോഴും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പൂര്‍ണമായി എത്തിയിട്ടില്ല. പുരുഷന്മാരുടെ, പ്രത്യേകിച്ചും
'മല്ലു' പുരുഷന്മാരുടെയിടയില്‍ അടുക്കള ഇപ്പോഴും സ്ത്രീയുടെ മാത്രം സാമ്രാജ്യമാണ്‌.
സ്ത്രീകള്‍ പൊതു ധാരയില്‍ എത്തുന്നതിനെ പറ്റി ശരാശരി മലയാളി പുരുഷത്വത്തിനു നല്ല അഭിപ്രായമില്ല.
അങ്ങിനെയെത്തുന്ന സ്ത്രീകളെ പറ്റി വികലമായൊരു കാഴ്ചപ്പാടാണ് അവനിപ്പോഴും ഉള്ളത്. സ്ത്രീ അല്പംസുന്ദരിയെങ്കില്‍ പറയാനുമില്ല. പുരുഷന് സ്ത്രീയെന്നാല്‍ കുറച്ചു ഭംഗിയുള്ള അവയവങ്ങള്‍ മാത്രമാണ്. അവന്‍റെ കണ്ണുകള്‍ അവളുടെ ശരീര വടിവുകളില്‍ മാത്രം ഫോക്കസ് ചെയ്തിരുക്കുന്നു. (തമിഴ് സിനിമകളിലെ ക്യാമറകണ്ണുകളെ പോലെ.)
സ്ത്രീ തന്‍റെ കഴിവും ബുദ്ധിയും ഉപയോഗിച്ച് ഉയരങ്ങളില്‍ എത്തിയാലും അവളെ അഴകളവുകളില്‍ ഒതുക്ക്കിഇടിച്ചു താഴ്ത്ത്താനാണ് പ്രവണത. പുരുഷനെപ്പോഴും ബുദ്ധിയുള്ള സ്ത്രീകളെ ഭയമാണ്.
കോമണ്‍ സെന്‍സും മല്‍ട്ടി ടാസ്കിങ്ങ് കഴിവുകളും തന്നെക്കാള്‍ കൂടുതല്‍ ഉള്ള സ്ത്രീ അവസരങ്ങള്‍ ലഭിച്ചാല്‍തങ്ങളെ പിന്തള്ളിയാലോ എന്ന പുരുഷ ഇഗോയിസ്ടുകളുടെ കോംപ്ലെക്സ്സ് ആണ് അതിനു കാരണം.
സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടികൊണ്ട് വനിതാ ബില്ലും മറ്റും വന്ന സ്ഥിതിക്ക് അവസ്ഥക്ക് ഒരു മാറ്റംപ്രതീക്ഷിക്കാം.
എന്നാലും പുരുഷ പ്രജകള്‍ തങ്ങളുടെ മനസിന്റെ ഇടുങ്ങിയ ഇടനാഴികള്‍ അല്പമെങ്കിലും വിശാലമാക്കാതെഎത്ര കണ്ട് ഇതു ഫലപ്രദമാകുമെന്ന് ആശങ്കയുണ്ട്. സ്ത്രീകളും പുരുഷന്മാരും അടുക്കളയും അരങ്ങുംഒരുപോലെ പങ്കു വെക്കുന്ന സമത്വ സുന്ദര ലോകം ഞാന്‍ ഇപ്പോഴേ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു.

Friday, June 18, 2010

അവസാനത്തെ വരികള്‍

പഴുതുകള്‍ അടച്ച്‌
തഴുതുകള്‍ ഇട്ട്
കണ്ണുകള്‍ കൂട്ടി അടച്ച്
ഞാന്‍ ഇറങ്ങി നില്‍ക്കുന്നു
മരണ വാതിലിന്‍ പടികള്‍ ഇറങ്ങുമ്പോഴും
അപരിചിത ഭാവങ്ങള്‍ കൈ വീശി കാണിക്കുന്നു
അനുകമ്പ, ഇത് ചങ്ങാത്തം
ഇഴയടുപ്പമുള്ള വെളുത്ത കോടി
ഇത് വീണ്ടെടുക്കലുകളുടെ ശേഷക്രിയ
നേര് ചിരിക്കുന്നു, നേരെ നില്‍ക്കുന്നു
അറിയാത്തതെല്ലാം , അര്‍ഥം
അനുഭവിച്ചതെല്ലാം വ്യര്‍ത്ഥം
ഹൃദയത്തിന്‍ അറകളില്‍ ഓര്‍മ്മകള്‍
രക്തം ചര്ദിച്ചു മരിക്കുന്നു
തിരസ്കൃത സ്നേഹത്തിന്‍ എല്ലുകള്‍
പേ പിടിച്ച
പ്രജഞയില്‍ ദാഹാര്ത്തരാകട്ടെ
നിറങ്ങള്‍ നീല
ചുണ്ടില്‍ ചുവപ്പിന്‍ കാക്കപ്പുള്ളി
അഴിഞ്ഞു വീണ ആഗ്രഹങ്ങളുടെ മുടിക്കെട്ട്
കാതില്‍ നിറഞ്ഞു ഇരമ്പുന്ന
ഉറക്കചടവുള്ള ഉച്ച ഭാഷണങ്ങള്‍, കുമ്പസാരങ്ങള്‍, കിനാവുകള്‍,
ആത്മഹത്യകള്‍
പൊടി പിടിച്ച പുസ്തകങ്ങളില്‍
വിരലുകള്‍ വിറയാര്‍ന്നപ്പോള്‍
ആദ്യത്തെയും അവസാനത്തെയും തൊടല്‍
ഒളിച്ചു കാണലുകളുടെ തിരശീലകള്‍
ഇന്ന്, ഞാന്‍
നാളെ,
വിസ്മൃതന്‍




ചോദ്യം, ഉത്തരം

എഴുതിയത്: ചിത്രങ്ങട നന്ദ

എന്തിനോടാണ്‌ ഇഷ്ടം?
ഇഷ്ടം എന്ന വാക്കിനോടാണ്ണ് ഇഷ്ടം
ആരോടാണ് പ്രണയം?
പ്രണയം എന്ന സങ്കല്പത്തിനോടാണ് പ്രണയം
എന്താണ് ആഗ്രഹം?
കൊതി തീരും വരെ സ്നേഹിക്കാന്‍
എന്തിനോടാണ്‌ ആര്‍ത്തി?
രാഗ പൂര്‍ണമായ ജീവിതത്തോട്
ആരോടാണ് ദേഷ്യം?
നിസന്ഗതയുടെകരിമ്പടത്തില്‍ ഉറങ്ങുന്നവരോട്
ആരോടാണ് പക?
തന്നിഷ്ടക്കാരിയായ നിയതിയോട്



Tuesday, June 15, 2010

മഴയില്‍ അലിയുന്നതെന്താണ്?

എഴുതിയത്: ചിത്രങ്ങട നന്ദ

ചാറ്റല്‍ മഴയൊരു കുറുമ്പുകാരി
അവള്‍ ചിണുങ്ങി ചിണുങ്ങി കൂടുന്നു പിന്നാലെ
രാവേറെ ചെല്ലുമ്പോഴും പിറു പിറുങ്ങനെ
അടച്ചിട്ട ജാലകങ്ങളില്‍ ഉരുമിയുരുമി
താരാട്ട് പാട്ടിന്റെയീണത്തില്‍ മൂളി മൂളി
സുഖകരമായ ശൈത്യതാല്‍ വലയം ചെയ്ത്
രോമകൂപങ്ങളില്‍ അനുഭൂതി നിറച്ച്‌
നിറയുന്നു ചുറ്റിലും രജനി തന്‍ പ്രിയ സഖിയായി
പുലര്‍കാലെ തെളിയുന്നു ചേമ്പിലയില്‍ സ്ഫടികതുള്ളിയായി
റോസാ ദലങ്ങളില്‍ കണ്ണീര്‍കണങ്ങളായ്
ഊഷര ഭൂവില്‍ ഒഴുകുന്ന നീര്‍ചാലുകളായ്‌
യാത്രകളില്‍ കാതില്‍ കിന്നാരം ചൊല്ലി ചൊല്ലി
കാറ്റില്‍ ഉലയുന്ന ചില്ലകളില്‍ ആലിപ്പഴങ്ങളായി


പൊടുന്നനെ ശക്തി സ്വരൂപിന്ണിയായി


ആര്‍ത്തു അലയ്ക്കുന്നു
ആത്മാവിന്‍ ചിറ പൊട്ടിയ കണക്കു
പ്രവാഹത്തില്‍ ഒഴുകുന്നു മനസിലെ മാലിന്യങ്ങള്‍
നിര്‍മമാമീ സ്നേഹത്തിന്‍ ധാരയില്‍
അലിഞ്ഞു അലിഞ്ഞു ഇല്ലാതാകുന്നോരെന്‍ സ്വത്വം

Friday, June 4, 2010

Aamen, Sister Jesme and confessions

By Chithrangada Nanda

The other day after a leisurely evening walk, my friend asked me in a hushed tone whether I'd be interested in reading Sister Jesme's Aamen'!

What intrigued me most was the tone she used while asking the question. But even after reading the whole book, I am still unable to find out the reason for that tone and the funny expression on her face!

As a former student, and a favourite, I was excited to read the controversial book but was disappointed to find it lifeless and craft-less. I respect the Sister's courage and candidness to reveal the things which were not shocking to me who had spent good many years in convents but may surprise a common man to whom nuns and nunneries are still an enigma covered in black and white.

Even when Jesme was teaching us we were able to trace an intelligent and slightly eccentric character beating behind that cover ready to come out and explode, to shock the world from its slumber, to take it by the storm. Aamen appeared to me as a verbal diarrhea of someone who is the wronged one and a victim and needs to justify her actions in desperation.

As a literary work it lacks the finesse and the beauty expected from a woman of Sister’s calibre. It was written in haste so as to encash upon the curiosity poked by her resignation from the college and the order.


For those people who know about the life in convents, the revelations about the 'pairs' or about the internal politics and relationships, there is nothing new and exciting in the book. Men and women are men and women with all the feelings and emotions (like love, jealousy, greed, etc) and nuns and priests are not spared. (They are not procreated especially for this purpose!)
I don’t think that God expects people to control their basic instincts and stifle their personalities.

The Sister is capable of more and I won’t be surprised to hear from her soon. A highly intelligent woman like Jesme with a strong, independent mind cannot be confined to the rigid rules of an institution whether it is nunnery or marriage.

Minds such as Jesme’s will always be striving for perfection and freedom of expression beyond the limits of ordinary world.

Tuesday, May 4, 2010

നോക്കെത്താ ദൂരത്തു കണ്ണുംനട്ട്

ചിത്രാങ്ങധ നന്ദ

ഏകാന്ത, മനം മടുപ്പിക്കുന്ന മരവിപ്പിക്കുന്ന ഏകാന്ത
ഒരു പെരുമ്പാമ്പിനെപ്പോല്‍ വലിഞ്ഞു മുറുക്കി, അമര്‍ത്തി ഞെരിച്ചു
വാ പിളര്‍ത്തി സര്‍വവും വിഴുങ്ങാന്‍ അടുക്കുന്നു
ചുറ്റിലും നിറയുന്ന അന്ധകാരം
സ്ഥല കാല ബോധമറ്റു വഴിയറിയാതെ
ആസുരാധപതനതിന്റെ മുന്‍ വിളികളില്‍ ഉഴലുന്ന
ദൈന്യതയാര്‍ന്ന മുഖങ്ങള്‍
വിധിയുടെ കരാള ഹസ്തങ്ങള്‍
വാരിയെടുത്ത് അമ്മാനമാടുന്ന
ചുഴലികലായ്, കൊടുംകാറ്റായ്
പേമാരിയായ് പെയ്തൊഴിയുമ്പോള്‍
ശൂന്യത, അസ്ഥികളില്‍ ശൈത്യം മരവിപ്പിക്കുന്നു
മനസിന്റെ ഇടനാഴികളില്‍
ഘനീഭവിച്ച മോഹഭംഗങ്ങള്‍
പരതുന്നു ഞാന്‍ നാല്പാടും
ഒരിറ്റു സ്നേഹം, ഒരിറ്റു ദയ
ഒരു സ്നേഹ സ്പര്‍ശം, ഒരു മൃദു മന്ദഹാസം
എവിടെ എവിടെയാണീ തീരം
ഉപാധികള്‍ ഇല്ലാത്ത മഞ്ഞു തുള്ളിപോല്‍
നൈര്‍മല്യമാര്‍ന്ന സ്നേഹം വിളയുന്ന താഴ്വര


Monday, April 26, 2010

സൌന്ദര്യ ലഹരി

എഴുതിയത്: ചിത്രങ്ങട നന്ദ

വാസനതൈലം വാരിപ്പൂശി രാവില്‍
വിലസവതിയായി ഗന്ധരാജനും
ചന്ദ്രതിലകം ചാര്‍ത്തിയ വിണ്ണില്‍
മിഴി ചിമ്മി ലാസ്യമാടും മല്ലികയും
ലജ്ജയാല്‍ കൂമ്പിയ മാറിടം
പാതി മറച്ച ഒരില ചാര്‍ത്ത്നുള്ളില്‍
ആദ്യനാമര്‍ക്കനായ് മനം തുടിച്ചു
കാത്തിരിക്കും അമ്പുജവും
കാച്ചെണ്ണ മണമുള്ള കാര്കൂന്തലിനഴകാല്‍
ചന്ദന നിറമുള്ള തളിര്‍ മേനി ഒളിച്ചു
ചാരെ നില്‍കുന്ന ചാരു
ശിലയും
കൂട്ടത്തില്‍ സുന്ദരിയാരെന്നു
മൊഴിഞ്ഞു കൊണ്ടെന്‍
വിരിമാറില്‍ നഖ ചിത്രമെഴുതുമീ
നറും നിലാവിനോടായി
എന്തുത്തരം നല്‍കും രാവില്‍ ഞാന്‍?

Wednesday, March 17, 2010

പ്രാണന്റെ പ്രണയം

പ്രണയത്തിനും പ്രാണനും എന്ത് ബന്ധം?
പ്രാണന്റെ വിങ്ങലാണ് പ്രണയം
കത്തി ജ്വലിക്കുന്ന തീക്കനല്‍ പോലെ
ഉരുകിയൊലിക്കുന്ന ലാവ പോലെ
ആദ്യാനുരാഗത്തിന്‍ അനുരണനങ്ങള്‍
പിടക്കുന്നു പ്രാണന്‍ പ്രണയാഗ്നിയില്‍
പ്രണയത്തിനും പ്രായത്തിനും തമ്മില്‍ എന്ത് ബന്ധം?
പ്രായത്തിനു അതീതമത്രെ പ്രണയം
കൌമാര യൌവന വാര്‍ധക്യ ഭേധമെന്യേ
മനതാരില്‍ മയില്‍‌പീലി വിടര്‍ത്തും
മാന്ത്രിക മന്ത്രം പ്രണയം
പ്രണയത്തിനും പ്രഞജക്കും തമ്മില്‍ എന്ത് ബന്ധം?
പ്രഞജ തന്‍ ശത്രു പ്രണയം
പ്രണയത്തിന്‍ തലോടലില്‍ മയങ്ങിയ തനുവും
പ്രണയത്തിന്‍ താഡ്നതില്
വിതുമ്പിയ പ്രഞജയും
പൊള്ളൂന്ന നോവില്‍ പ്രാണന്റെ അര്‍ച്ചന
പ്രണയത്തിന്‍ പ്രസാദമോ ആത്മ നിര്‍വൃതി

Monday, March 15, 2010

മെല്ലെ തെളിയുന്ന മാനസം, രൂപം

എഴുതിയത്: ചിത്രാംഗധ നന്ദ

ഓളങ്ങളില്‍ തെന്നി നീങ്ങും
ചെറു പരല്‍ മീനുകള്‍ പോലെ
അഴകളവുകളില്‍ അഹങ്കരിച്ചാടും സ്ത്രീത്വം
ആഴമില്ലാത്ത പരപ്പില്ലാത്ത തടാകങ്ങളില്‍
തളചിടപെട്ട വളര്‍ച്ച മുരടിച്ച മാനസങ്ങള്‍
കശുമാങ്ങ കറയുള്ള കമീസില്‍
മുഖം അമര്തിതുടച് ഉല്ലാസയാകും ബാല്യം
എണ്ണ മയമുള്ള മുടിയിഴകളില്‍
തലേന്ന്‌ കൊരുത്ത മുല്ലപ്പൂ ചൊരിയും സൌന്ദര്യം
അറ്റം കൂര്‍ത്തൊരു കണ്ണാടി ചില്ലില്‍
ആസ്വദിച്ചു ആനന്ദിക്കും കൌമാരം
പൂവാം കുരുംതല നീരില്‍ മുങ്ങിയ
ശീല തന്‍ ചാരം
കണ്ണിണകളില്‍ നിറ ദീപം തെളിയിക്കും യൌവനം
പചീര്കിലിയില് വരയും മഞ്ഞള്‍ കുറി നോക്കി
ജനാല പ്പടിയിലൊരു കിളി ച്ചൊല്ലി
പൊന്നും കുടത്തിനെന്തിനു പൊട്ടു
സീമന്ത രേഖയില്‍ തെളിഞ്ഞ സിന്ദൂരം
നല്കിയോരലസ്യത്തിനും
മാതൃത്വത്തിന് നിരവൃതിക്കും
ശേഷ പത്രമത്രേ നിലകണ്ണാടിയില്‍
തെളിഞ്ഞോ രീയപരിചിതരൂപം
പ്രഭാതങ്ങളിലെ ദീര്‍ഘ നിശ്വാസക്കസര്തിനും
യോഗക്കും ധ്യാനത്തിനും പിന്നെ ജിമ്മിനും
തിരികെ തരാനാകുമോ ക്കൂട്ടരെ
പോയ്‌ പോയെരെന്‍ മനസുഖത്തെ

Saturday, March 13, 2010

What happens when two beauties meet?

By Chithrangada Nanda
There is no contest more pleasing to a woman than outsmarting and outwitting another of her own tribe -- someone quite similar in background and environment.
I, too, have been part of such jousts in the past where a knowing look can flatten your guileful rival-cum-relative.
Only a few weeks ago, I found myself unwittingly in the middle of a battle of glances, and assessment tests by someone close to me.
I have replayed the incident many times and it had me in splits till tears rolled down in straight lines to the corners of my mouth and got mixed with the saliva producing a concoction which tastes exactly like our own 'pulinchy' which is sweet and sour at the same time.
If you do not find what I’m going to tell you funny, don’t blame me, because then you got the sour taste of my feeling.
What happens when two beauties meet?
Fireworks and crackers. But all through gestures, glances and body language.
Imagine the situation if they are brought together by kinship and share the same 'status and vital statistics'! Well, I happen to be the one of that beauties (Here, I see raised eyebrows and curved lips, blame my magic mirror!)
My co-sister and I look alike, and who is more beautiful is a matter of conjecture among our relatives, dividing them neatly into two groups, one supporting her, and the other me.
Two weeks ago, we were put together in a car which is a tight situation which I usually avoid getting into, but caught unaware as soon as I entered and sat next to her I flashed my pearlies brightly (don’t get any idea, I do this even to beggars in a self-patronising way). She returned the courtesy.
Then, the drama began.
I sat upright looking straight at my husband’s head as if it was a piece of great artwork and started counting the white hairs which would keep me engaged. All the while I could feel the heat of her gaze assessing me. First my face, counting the pimples and feeling happy comparing it to her flawless skin, then to the chocker, moving to my well manicured, coral colored nails, lingered there as if to burn it with envy, squinting to get a clear view of my new watch.
And I did a favour by raising my hand to pat my hair. But it was a wrong move from my part as it brought her attention
to my long hair. A vulnerable spot, compared to her thin lifeless curls.
Till now, we haven’t uttered even a single word. The air in the car became thick with the unspoken dialogues. My husband was urging me to make the first move silently through telepathy which he often does, and accounts for the small round, bald patch at the back of his head.
I refused to give in to the bait, and cut these messages
midway successfully like an Arjuna intercepting the arrows of his enemies. Then a deliberate move from my brother-in-law shook the car violently that she fell flat on her face on my lap.
That 'touch' (the most powerful tool of emotions) brought my tender feelings into action and I started making her comfortable, soon chatting like old friends.
And my question to you people is -- Did I lose the game or win it?

Monday, March 8, 2010

വിടരുന്ന വരികള്‍

എഴുത്തുകാരി: ചിത്രാങ്ങട നന്ദ

അറിവിന്‍റെ നിറവില്‍
അലിവിന്‍റെ കനിവില്‍
വേവ്വും മനസിന്‍
മറയിട്ട സത്യങ്ങള്‍
മൌനങ്ങളില്‍ താരാട്ടായി
വിഹ്വലതകളില്‍ സ്വാന്തനമായി
വേദനകളില്‍ കുളിര്‍ കാറ്റായി
നിശ്വാസങ്ങളില്‍ ആശ്വാസമായി
എന്‍ ജീവനില്‍ നീ എത്തി
വൈകി വന്നൊരു എന്‍ വസന്തം
പൂക്കാന്‍ മറന്ന കൊമ്പിന്റെ
വിടരാന്‍ വെമ്പിയ മൊട്ടിന്റെ
മിടിക്കാന്‍ മറന്ന ഹൃത്തിന്റെ
തുടിപ്പുകളില്‍ ആദി താളം
ചലനങ്ങളില്‍ ലാസ്യ ഭാവം
മിഴികളില്‍ മിന്നി മായുന്ന
മഴവില്ലിന്‍ വര്‍ണ ശോഭ
കവിളനകളില്‍ അരുണിമ
ചൊടികളില്‍ മായാത്ത
സൂര്യകാന്തി പൂ പുഞ്ചിരി
ദൂരെ ദൂരെ കണ്ണെത്താ
ദൂരത്തു തെളിയുന്ന മരുപ്പച്ച
സ്നേഹത്തിന്‍ നീരുറവ
അതില്‍ മുങ്ങി നീരാടാന്‍
കൊതിചോരെന്‍ മനം
ചോദിപ്പൂ ആ ചോദ്യം
എന്നാണാ ദിനം?
എത്ര നാള്‍ എത്ര നാള്‍
ഈ കാത്തിരിപ്പ്‌?

Friday, February 12, 2010

സ്വപ്നങ്ങള്‍ക്ക് ഒരു പാചക കുറിപ്പ്

എഴുതതുകാരി: ചിത്രങ്ങദ നന്ദ
പാതി രാവില്‍, പാതി അടഞ്ഞ ഇമ്കളാല്, പാതി തുറന്ന പ്രഞജയാല്‍ രണ്ടു മനസുകള്‍ അകലെ ഇരുന്നു
നെയെതെടുക്കുന്നതാണ് ഈ സ്വപ്നം.
എങ്ങിനയാണ്‌, എന്തൊക്കെയാണ് ഒരു മധുര സ്വപ്നത്തിന്റെ ചേരുവകള്‍?
മയില്‍‌പീലി, മഴവില്ല്, വീഞ്ഞ്, തേന്‍, ഒരു കീര് നിലാവ്, പനിനീര്‍ പൂവ്, ചെമ്പകം, മുല്ല, നടന്നു അകന്നു പോകുന്ന കാല്പാടുകള്‍, നിന്റെ കാല്പാടുകള്‍ പതിഞ്ഞ ഒരു പിടി മണ്ണ്, പുതു മഴ വീണു തളിര്‍ത്ത മണ്ണിന്‍ മാദക ഗന്ധം, ഇളം തെന്നല്‍, മന്ദസ്മിതം, നാലു പ്രഭാത സൂരിയന്റെ രശ്മികള്‍, പട്ടു പാവാട, നീല ദുപ്പട്ട, നിന്റെ ചുരുണ്ട മുടിയിഴകള്‍, സക്രെഡ് ഹര്ടിലെ നീല പാവാട, വെള്ള ബ്ലൌസ്, ചുവന്ന റിബ്ബണ്‍, മാന്തളിര്‍, വാല്കണ്ണാടി, ഒരു തുള്ളി കണ്ണുനീര്‍, നീല മഷി, സേലറെറ്, മഷിത്തണ്ട്, മദിരാശി ഈതപഴം, പാലട പായസം, തെളിഞ്ഞ ക്കയ്യക്ഷരങ്ങള്‍ ഉള്ള പഴയ പുസ്തകത്തിലെ ഏടുകള്‍, നീ എഴുതി പാതി നിര്‍ത്തിയ കവിതകള്‍, കടലാസ് തോണികള്‍, ഇറയില്‍ നിന്ന് ഇറ്റു വീഴുന്ന മഴത്തുള്ളികള്‍, മഴ, കാറ്റ്, വെയില്‍, ഇഴ്ടമുള്ള പാട്ട് (ദേവി നിന്‍ ചിരിയില്‍ കുളിരോ പാല്‍ ഒളിയോ), പഴയ ഫോട്ടോകള്‍, കടക്ക്ണണുകെല്, പ്രേമ ഭരിതമായ നോട്ടങ്ങള്‍, കുരുത്തോല, തെങ്ങിന്‍ പൂകുല, പന നോങ്കു, ആലിലകള്‍, സെറ്റ് മുണ്ട്, തൂവല്‍, ഇളനീര്‍, പളുങ്ക്, പൊട്ടു, കളിയൂഞ്ഞാല്‍, ഓടാകുഴല്‍, വാകച്ചാര്‍ത്ത്, വരമഞ്ഞള്‍ പ്രസാദം, ചെരാത്‌, സന്ധ്യ ദീഎപം, പൂ മെത്ത, അപ്പൂപന്‍ താടികള്‍, മഴത്തുള്ളികള്‍, മേഘങ്ങള്‍, നക്ഷത്രങ്ങള്‍, നിന്‍ കവിലനയിലെ നാണം, കടത്തു തോണി, നിന്റെ ക്കയ്യക്ഷരങ്ങള്‍, ഈറന്‍ സന്ധ്യ, ഒരു നുള്ള് വിസ്മയം, ഒരു പ്രാര്‍ത്ഥന (കൃപ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി), ചാറ്റല്‍ മഴ, നിഴലുകള്‍, ഓളങ്ങള്‍, താരാട്ട്, കാച്ചിയ എന്ന്ന, പോക്ക് വെയില്‍, ആമ്പല്‍ പൂ, കണ്മഷി, കൊലുസ്സ്, നാവേറ് പാട്ട്, കാതില്‍ പൂ, പഴയ ഓര്‍മകളുടെ വിരലടയാളങ്ങള്‍, പൂവന്ബാഴം, നീലാകാശം, കമുകിന്‍ പോല, നീല നിസീതിനി,...
ഇനി നമ്മള്‍ എങ്ങിനെ ഇത് തയ്യാറാക്കും?
ആനുദിനം, അനുനിമിഷം മാറികൊണ്ടിരിക്കുന്ന മനോ വ്യാപാരങ്ങള്‍ക്ക് ആനുസരിച്ച്ഹു, ഇതിലെ ചേരുവകള്‍ക്ക് ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം.
സന്തോഷതിരകള്‍ അലയടികുമ്പോള്‍ മടുരിമെരിയും, സങ്കടക്കാട്ടു വീശുമ്പോള്‍ ഒരു പക്ഷെ ഒരു കണ്ണുനീര്‍ത്തുള്ളി എന്നത് ഒരു പുഴായയോ, ഒരു കടലലയോ മാറാം.
ചെരത്തിന്റെ ദീപ നാളത്തില്‍ മെല്ലെ മെല്ലെ ചിന്തകള്‍ കൊണ്ട് മഥനം ചെയ്തു, മനനം ചെയ്തു, സ്വപ്നത്തിനു പുതിയ രൂപവും ഭാവവും ഉണ്ടാകുന്നത് വരെ കാത്തിരിക്കാം.
അവസാനം മേമ്പോടിയായി നാരങ്ങ മുട്ടായി കഴിക്കാം!!!

Thursday, February 11, 2010

Paying a big price for small talk

By Chithrangada Nanda
Only a few weeks ago I was charmed by the energy and ethereal love of a couple from Istanbul. Well, the Lakshman Rekha around me does not let me stray into too many alien terrains. I traveled through Turkey and Istanbul while feverishly flipping through the pages of Orhan Pamuk’s The Museum of Innocence.
That museum of innocence now lies disfigured and defiled in my mind when I read the news report from the same Pamuk’s Turkey just the other day. In what is described as an enlightened Turkey, eager to join European Union, a 16-year-old girl was buried alive by her folks.
Her crime--- talking to boys.
The report, published in The Guardian and elsewhere in the English media, says it was an incident of honour killing. Whose honour were they defending by torturing and killing a girl who was yet to know about the ways of the world?
Can such a thing happen in Turkey which lost its virginity of morality way back in 1970s by imbibing wholeheartedly the western culture of nightclubs, opulent parties and dating?
The girl was found in a sitting position with large amount of mud in her lungs and stomach indicating that she was
alive and conscious when buried. The cruelty of the deed is intensified by the fact that it is the same people
who are supposed to protect her from any danger are responsible for this.
What is beyond the fathom of my reasoning power is that how can the father and mother live (eat, mate and sleep) knowing that their daughter is eating mud to death.
This is a sheer violation of human rights and one of the most atrocious things a man can do to a fellow human being. And I think if we measure the incident on a scale of human suffering it will put to shame the notorious Nazi concentration camps. (May be this is a woman's, or more of a mother's wounded sensibility reacting strongly).
And what is most ironic about the whole situation is that while the girl is being punished, her counterpart in this 'crime', the boy, is spared from the sword of moral police which consists of, mostly, and is partial to the male egoists.
For a 16-year-old girl, 'mingling and mumbling' with boys is the 'coolest' and most 'awesome' thing to do.
This is the part of growing up phase which contribute greatly to the grooming of her personality.
Well, as a mother of a teenage girl, I’m worried about the freedom of choices offered in this world of 'Unwanted seventy two and I-Pills’. We, however, cannot bind and suffocate the minds of young girls and boys and shrink them like the tiny Japanese feet. Instead, we can let them be free individuals capable of making right decisions by inculcating in them a sense of duty, right and responsibility ---responsible to themselves and also to the society.
The incident in Turkey drags me down memory lane. It compels me to introspect about the confusion I had faced as a 17-year-old living in a village in Kerala. Talking to boys was considered an outrageous thing which was condemned publicly and admired and even envied privately by the giggling bunch of girls studying in a convent run by scorn-faced nuns who considered even uttering the name of a boy an unpardonable sin.
And then going to a co-ed college where you are forced (amiably and charmingly) to talk, tease and flirt with boys. After reluctantly persuaded into these sessions by eager classmates, I would go home with a vague feeling of guilt of having committed a crime unintentionally. And let out a big sigh of relief when in the second year I returned to the familiar and assuring chants of prayers and the ever enfolding warmth typical of an all-women territory.
There were and still are some questions left unanswered in my mind -- will talking to a man make a woman wanton and characterless?
Can’t a man and a woman share a purely platonic relationship and still be soul mates?
As a friend tells me, may be, all answers are within us.

Friday, February 5, 2010

A life in the day…

By Chithrangada Nanda
Gentle breeze wafts through the half-opened window like a mother's hand patting down her daughter’s thighs, so soothing that it drifts me to a transcendental state where I am transformed into a fiery spirit floating like a cloud in the thoughtless (therefore, weightless) world of dreams.
It is the world of independent souls where no crusader can invade and possess you. My own world, made with the finest, purest and pristine feelings such as love, compassion, care and empathy.
Dreams are like the wands of magician: They grant your wish with in seconds. Today, the wand gave me the much coveted peacock with the full fan of feathers, displaying all the vibrant hues (otherwise hidden beneath the enigmatic smile), dancing with abandon, celebrating the arrival of the summer rain (which never comes), enthralling, captivating the attention of world with a jig of the feet and flutter of the feathers.
Ding...... Here comes the over-enthusiastic salesman, the ever chirpy Lavachechi, (the middle-aged buxom neighbour) pulling me out into the dreary world of banana bajias, unfinished homework, a kiss on the cheek, a pat on the bum, and of yelling, shouting and, of course, the ‘making up embrace.
And here am I, confused about the two worlds that I often step in and out, hardly discernible from each other (to me, or others?).
Happy? Yes, I’m.
Unhappy? Yes, I’m.
I could say, at the moment, I am happy to be in this unhappy state.

Saturday, January 30, 2010

The Museum of Innocence: A Review


By Chithrangada Nanda
Love is something to which one devoted one's entire being
at the risk of everything. But this happens only once in a
lifetime.—Kemal


What is love?
Some people mistake lust for love.
But, then, is there love without lust?
When love happens between a man and a woman in their prime of youth, and if the woman is as beautiful and enchanting as Fusun, lust is bound to be there, shaking the person's entire being, penetrating into his very soul and capturing his world, making him a slave of his passion.
With alluring descriptions about the minute details of the setting and milieu, the writer invites us to embark upon the love story of the protagonist, Kemal, heir to one of the wealthiest families of Istanbul in 1975, who is about to become engaged to Sibel from another aristocratic
family. Then, he encounters Fusun, a shopgirl and a distant relation, and felt “his heart in his throat with the force of an immense wave about to crash against the shore.”
From then onwards his life changes into a turbulent 'motorboat' caught in the ebb and flow of stormy waves of passion and grief.
In this intricately woven romantic saga, Pamuk depicts explicit scenes of the world of westernised families of Istanbul with their opulent parties and clubs, society gossip, dining room rituals, picnics, their mansions on the Bosphorus, infused with the melancholy of decay.
There are two elements in this book which make it exemplary and unique in its approach. One is the suspense and intrigue as to whether Kemal would be able to win his sweetheart, which acts as a catalyst to keep the interest of the reader going through, sometimes dragging but the otherwise touching narrative of the mental agony and physical torture felt by the protagonist.
There are moments when we merge and become one with him and experience his agony with nerve-racking intensity which leaves us drained and shattered.
Second is the relentless pursuit of the protagonist which will make him an obsessive compulsive collector of objects which manifests his love story and the nine-year journey of patience and perseverance.
It is endearing but at the same time alarming to witness how 'love', the most powerful emotion transforms a normal, healthy and exuberant young man into a drunkard and an ailing psycho with delusions and hallucinations.
In the end all that will remain to him is the museum he creates which exhibits rituals of the half modern and half traditional Istanbul and of his broken heart redolent with Fusun's lipstick.
”The museum of innocence will be forever open to lovers who can’t find another place to kiss in Istanbul.”
And we should keep our hearts open to the arrow of light which will strike us any day, any moment.
Indeed, it is better to have loved and lost than never to love!
ജാലകം